Green Media Vision

Green Media Vision വേറിട്ടകാഴ്ച്ചകൾ ..യാത്രകൾ എല്ലാം വിരൽതുമ്പിൽ ആസ്വദിക്കൂ
(2)

16/08/2026

താമസക്കാർ ഒഴിഞ്ഞുപോയ വനഗ്രാമത്തിൽ ചരിത്ര സാക്ഷിയായി ഓർമ്മകൾ പേറുന്ന കുരിശ്🌿

പ്രിയ ഉപഭോക്താക്കൾക്ക് ഓയൂർ എൻ വി പി സിൽക്സ് ആൻഡ് സാരീസിന്റെയും ഹൈപ്പർ മാർക്കറ്റിന്റെയും അത്തംദിന ആശംസകൾ🌿🦋
16/08/2026

പ്രിയ ഉപഭോക്താക്കൾക്ക് ഓയൂർ എൻ വി പി സിൽക്സ് ആൻഡ് സാരീസിന്റെയും ഹൈപ്പർ മാർക്കറ്റിന്റെയും അത്തംദിന ആശംസകൾ🌿🦋

16/08/2026

ഇന്ന് അത്തം ദിനം🌿❣️കാഴ്ചകൾ തമിഴ്നാട്ടിൽ നിന്നും

പൊന്നോണത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന എല്ലാ പ്രിയപ്പെട്ട ഗ്രീൻ മീഡിയ വിഷൻ പ്രേക്ഷകർക്കും മലയാളികൾക്കും🥰❣️ഹൃദയം നിറഞ്ഞ അ...
16/08/2026

പൊന്നോണത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന എല്ലാ പ്രിയപ്പെട്ട ഗ്രീൻ മീഡിയ വിഷൻ പ്രേക്ഷകർക്കും മലയാളികൾക്കും🥰❣️ഹൃദയം നിറഞ്ഞ അത്തം ആശംസകൾ🌿

15/08/2026

ഒയൂരിലെ എൻ വി പി സിൽക്സ് ആൻഡ് സാരീസിൽ എന്താണ് നടക്കുന്നത് വിശ്വസിക്കാൻ വയ്യ🎁

_സ്വാതന്ത്ര്യദിനാഘോഷം_*സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ*സമാനതകളില്ലാത്ത ചെറുത്ത് ന...
15/08/2026

_സ്വാതന്ത്ര്യദിനാഘോഷം_

*സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ*

സമാനതകളില്ലാത്ത ചെറുത്ത് നിൽപാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് വനം, വന്യജീവി -നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ജീവനും ജീവിതവും രാജ്യത്തിനായി സമർപിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായി ലഭിച്ചതാണ് സ്വാതന്ത്ര്യം - ആശ്രാമം മൈതാനത്ത് 80-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനാധിപത്യവും മതേതരത്വവും മഹാവൃക്ഷ സമാനമായി രാജ്യത്ത് നിലനിൽക്കുന്നു.
പ്രകൃതിദുരന്തങ്ങൾ വിട്ടുപോയിട്ടില്ലാത്ത പശ്ചാത്തലത്തിലെ സ്വാതന്ത്യദിനത്തിലും ദുരന്തങ്ങൾക്കെതിരെ മുൻകരുതലെടുക്കുകയാണ്. വന്യമൃഗ ഭീഷണിയിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ദുരന്തമുഖത്തേക്ക് സ്വമേധയാ രംഗത്ത് എത്തിക്കൊണ്ടിരിക്കുന്ന മത്സ്യ തൊഴിലാളികളിൽ പ്രതീക്ഷ അർപിക്കുകയാണ് നാട് എന്നും മന്ത്രി പറഞ്ഞു.

രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. മൈതാനത്തെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ ആനി ജൂല തോമസ് സ്വീകരിച്ചു.

പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് ഉള്‍പ്പെടെ 23 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജിഎച്ച്എസ് പൂയപ്പള്ളി, ക്രിസ്തുരാജ് എച്ച്എസ്എസ്, എസ്പിസി കൊല്ലം, ഇൻഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് എന്നിവയിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി.

ജില്ലാ പോലീസ് ആസ്ഥാനം റിസർവ് ഇൻസ്പെക്ടർ കെ മഹേഷ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ വി. ദിനേശായിരുന്നു സെക്കന്റ് ഇന്‍ കമാൻടന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമെന്റോ സമ്മാനിച്ചു. സർക്കാർ ടി.ടി.ഐയിലെ സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സിറ്റി പോലീസ് കമ്മിഷണർ ഹേമലത, റൂറൽ എസ് പി ഷാജി സുഗുണൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു.

മേയർ എ കെ ഹഫീസ് , ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ലതാദേവി,സബ് കലക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി മേയർ ഡോ കരുമാലിൽ ഉദയാ സുകുമാരൻ, എഡിഎം എസ് സജീദ്, കൊല്ലം തഹസിൽദാർ എ.എസ്. അജിലാൽ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അരിപ്പ ശാസ്താംനട ആദിവാസി ഉന്നതിയിലെ സി ഒന്നാം നമ്പർ അംഗനവാടിയിലെ കുരുന്നുകളുടെ സ്വാതന്ത്ര്യദിനാഘോഷം
15/08/2026

അരിപ്പ ശാസ്താംനട ആദിവാസി ഉന്നതിയിലെ സി ഒന്നാം നമ്പർ അംഗനവാടിയിലെ കുരുന്നുകളുടെ സ്വാതന്ത്ര്യദിനാഘോഷം

15/08/2026

ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം 🥰🌿എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ
🇮🇳

സോഫിയ തരകൻ കെ.പി.എ.സി യുടെ ദിശാന്തരം'  ആദ്യ ഷെഡ്യൂൾ തുടങ്ങി.🎥 കെ.പി.എ.സി യുടെ നാടകങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ നാടക താരം...
15/08/2026

സോഫിയ തരകൻ കെ.പി.എ.സി യുടെ ദിശാന്തരം' ആദ്യ ഷെഡ്യൂൾ തുടങ്ങി.

🎥 കെ.പി.എ.സി യുടെ നാടകങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ നാടക താരം സോഫിയ തരകൻ കെ.പി.എ.സി ആദ്യമായി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ദിശാന്തരം എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി ആരംഭിച്ചു.റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷന്റെ ബാനറിൽ സോഫിയ തരകൻ തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഐപ്പള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടന്നു. തിരുവല്ല മാർത്തോമ്മ കോളേജിന്റെ മുൻ പ്രിൻസിപ്പലും, കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെ ചെയർമാനുമായ ഡോ. എബ്രഹാം കരിക്കം സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചു.
ചിത്രത്തിന്റെ തുടർ ചിത്രീകരണം കൊൽക്കത്ത, കൊല്ലം, കൊട്ടാരക്കര, തലശ്ശേരി, വെഞ്ഞാറമൂട് എന്നിവിടങ്ങളിലായി നടക്കും.
സോഫിയ തരകൻ കെ.പി.എ.സി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാജ്കുമാർ കെ.പി.എ.സി., നീന കുറുപ്പ്,ജൂലി ബിനു,രാജീവ് റോഷൻ, ബീന ആന്റണി,നിഖിൽ നാരായണൻ, സെൽവി കെ.പി.എ.സി., ആരതി എസ്. നായർ, കൃഷ്ണപ്രിയ, ബിന്ദു ദീപക്, സതീഷ് കുമാർ, രാജി ഉമ്മൻ,പാർവ്വതി ബിജു,വഞ്ചിയൂർ പ്രവീൺ കുമാർ, ടോജോ ഉപ്പുതറ,ശോഭ കൃഷ്ണൻ, രാജി ആർ,ഗോകുൽ വിനോദ്, ശ്രീഹരി, ബോബൻ, മീനു ജിബിൻ, അനിഹ, ഷേത്ര ആർ.ബി,മാസ്റ്റർ ഗ്ലെൻ വർഗീസ് തരകൻ, സന, കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഛായാഗ്രഹണം - അനിൽ ഗോപിനാഥ്, എഡിറ്റിംഗ് - പ്രബുത്ത് ബി. ഗാനരചന -
സോഫിയ തരകൻ കെ.പി.എ.സി., ആരതി ജയകുമാർ, സുജാത കട്ടപ്പന,സംഗീതം - ഷാജി കൊട്ടാരക്കര, സോഫിയ തരകൻ കെ.പി.എ.സി.ആലാപനം - സിസിലി എബ്രഹാം, ശ്രുതി ബെന്നി, പ്രദീപ് പട്ടാഴി,നൃത്തം-നാട്യശ്രീ പ്രജില അനിൽ & രഞ്ജിത്,ക്രിയേറ്റീവ് ഡയറക്ടർ – ഹാരിസ് കെ. ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ - എലിയാസ് ജി തരകൻ,
പ്രൊഡക്ഷൻ കൺട്രോളർ – നിഖിൽ കുണ്ടറ,
ഫിനാൻസ് മാനേജർ – രാജി ഉമ്മൻ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സന്ദീപ് കുന്നംകുളം,
പ്രൊഡക്ഷൻ മാനേജർ – ശ്രീഹരി കൊട്ടാരക്കര
ആർട്ട് ഡയറക്ടർ – പ്രിൻസ് തിരുവാർപ്പ്,
മേക്കപ്പ് – സജീവ് കണ്ണപുരം,
കോസ്റ്റ്യൂമർ – റോസിയ ആലപ്പുഴ,
അസിസ്റ്റന്റ് ഡയറക്ടർ- ശ്രീഹരി നാരായണൻ,
അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ– സുജിത് മുരളി,
യൂണിറ്റ് ഡ്രൈവർ – വിഷ്ണു ചെറുമൂട്
സ്റ്റിൽസ് – പ്രവീൺ ഏണിക്കര
പി.ആർ.ഒ – അയ്മനം സാജൻ. വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ചിത്രമാണ് ദിശാന്തരം.പി ആർ ഓ അയ്മനം സാജൻ

ഇത്തവണത്തെ ഓണത്തിന് കൈനിറയെ സമ്മാനങ്ങൾ ആണ് ഓയൂരിലെ എൻ വി പി ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്ഓരോ ആയിരം രൂപയുടെയും പ...
15/08/2026

ഇത്തവണത്തെ ഓണത്തിന് കൈനിറയെ സമ്മാനങ്ങൾ ആണ് ഓയൂരിലെ എൻ വി പി ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്
ഓരോ ആയിരം രൂപയുടെയും പർച്ചേസിനൊപ്പം സമ്മാനകൂപ്പൺ


Address

Oyoor
Kollam
691510

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447610150

Website

Alerts

Be the first to know and let us send you an email when Green Media Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Media Vision:

Shortcuts

Share