08/02/2025
ഒരു വടക്കൻ വീരഗാഥ
മണ്മറഞ്ഞു പോയ ഒരുപാട് അധികകായകരായ അഭിനേതാക്കൾക്ക്, ടെക്‌നിഷ്യൻമാർക്ക് ഉള്ള ആദരവ് ആണ് ഈ സിനിമയുടെ റിറിലീസ്. 1989ൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി. വി. ഗംഗാധരൻ നിർമിച്ചു ഹരിഹരൻ സംവിധാനം ചെയ്ത ഈ സിനിമ മലയാള സിനിമയുടെ എണ്ണം പറഞ്ഞ ക്ലാസ്സിക്കുകളിൽ ഒന്നാണ്.
മമ്മൂട്ടിയുടെ കഥാപാത്രങ്ങളിൽ എന്നും ഓർമ്മിക്കപെടുന്ന കഥാപാത്രം തന്നെയാണ് മമ്മൂട്ടിയുടെ ചന്തു ചേകവർ. ഒപ്പം മാധവിയുടെ. ഉണ്ണിയാർച്ചെയും സുരേഷ് ഗോപിയുടെ ആരോമൽ ചേകവരും ബാലൻ കെ നായരുടെ കണ്ണപ്പൻ ചേകവരും, ക്യാപ്റ്റൻ രാജുവിന്റെ അരിങ്ങോടരും, ഗീതയുടെ കുഞ്ഞിയും, ചിത്രയുടെ കുഞ്ചി നുലിയും എന്നും ഓർമ്മയിൽ നിൽക്കുന്നവ തന്നെ. രാമചന്ദ്രബാബുവിന്റെ ക്യാമറയും ദൃശ്യ വിസ്മയം തന്നെയാണ്. ബോംബെ രവി ഈണം നൽകിയ ഗാനങ്ങൾ എക്കാലവും മലയാളികളുടെ മനസ്സിൽ എന്നും ഓർമ്മയിൽ നിൽക്കുന്നവയുമാണ്.
ഈ സിനിമ 4K അറ്റ്മോസിൽ റിലീസ് ചെയ്തപ്പോൾ വീണ്ടും കാണാൻ സാധിച്ചു. സാങ്കേതിക മികവ് ഏറ്റവും കുറച്ചു ലഭ്യമായ ആ കാലത്ത് ഇത്തരം ഒരു വലിയ കലാസൃഷ്ട്ടി മലയാളികൾക്ക് നൽകിയ ഹരിഹരൻ. എം. ടി, മമ്മൂട്ടി, ഗൃഹലക്ഷ്മി ടീമിന് എന്നും അഭിമാനിക്കാം. മറ്റുള്ള ഭാഷയിലെ വലിയ സിനിമകളുടെ പുറകിൽ പോകുന്ന നമ്മുടെ പ്രേക്ഷകർ ഇത്തരം സംഭരംഭങ്ങളെ സിനിമ കണ്ടു കൊണ്ട് പ്രോത്സാഹനം കൊടുക്കുന്നു എങ്കിൽ ഇനിയും തീയേറ്ററുകളിൽ കാണാൻ വീണ്ടും ആഗ്രഹിക്കുന്ന വലിയ സിനിമകളെ റിറിലീസ് ചെയ്യാൻ അതിന്റ അണിയറകാർക്ക് പ്രചോദനം ആകുമെന്നുന്നതിൽ ഒരു സംശയവും ഇല്ല.
മണ്മറഞ്ഞു പോയ കലാകാരന്മാര ഒരിക്കൽ കൂടെ വലിയ സ്‌ക്രീനിൽ കാണാനുള്ള അവസരം കൂടെയാണ്. വീണ്ടും ഈ സിനിമ തീയേറ്ററിൽ കണ്ടപ്പോൾ 1989 ൽ നമ്മുടെ മലയാള സിനിമ എത്രത്തോളം വലുത് ആയിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും. തീർച്ചയായും ഇതിന്റെ അണിയറ പ്രവർത്തകർക്കും റിറിലീസ് ചെയ്യാൻ മുൻ കൈ എടുത്ത ഗൃഹലക്ഷ്മി പ്രോഡക്ഷൻസ്, എസ് ക്യൂബ് ഫിലിംസ്, മാറ്റിനീ നൗ എന്നിവരെ എത്ര അഭിനന്ദനങ്ങൾ കൊണ്ട് മുടിയാലും മതിയാകില്ല.
അരുൺ മനോഹരൻ
Everyone Should Watch Oru Vadakkan Veeragadha
Specially For MT Vasudevan Sir
This Weekend in Theathre
Good Quality and Sound Effect
Back To our Childhood Days