Lenity MEDIA LIVE TV

Lenity MEDIA LIVE TV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lenity MEDIA LIVE TV, Media/News Company, Kollam.
(2)

07/11/2025

ലോക കേരള സഭയും മലയാളം മിഷനും ചേര്‍ന്ന് കുവൈറ്റില്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നു...

മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് അനുമതി; തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറുംനമ്മുടെ തലസ്ഥാന നഗരത്തിന്റെ...
07/11/2025

മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് അനുമതി; തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറും

നമ്മുടെ തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍.

തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നിലവിൽ വരുന്നതോടെ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി അനന്തപുരിയുടെ വികസനക്കുതിപ്പിന് ഗതിവേഗം പകരും.

07/11/2025

ലൈഫ് ഭവന പദ്ധതിയുടെ താക്കോൽ ദാനവും ടേക്ക് ബ്രേക്ക് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം.....

07/11/2025

| ഭാഗപ്പൂർ, ബീഹാർ || രാഹുൽ ഗാന്ധി സംസാരിക്കുന്നു...

07/11/2025

പത്തനാപുരത്ത് വിവിധ കെഎസ്ആർടിസി ബസ്സുകളുടെ ഉദ്ഘാടനം...

07/11/2025

പുനലൂർ ഉപജില്ലാ സ്കൂൾ കലോത്സവം പുനലൂർ സെൻ്റ് ഗോരേറ്റി എച്ച്എസ്എസിൽ നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനം....

06/11/2025

ഉദ്യോഗസ്ഥരുടെ കൈപ്പിഴ; ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പ് ആനുകൂല്യ തുക മുടങ്ങി

ഉദ്യോഗസ്ഥരുടെ കൈപ്പിഴവ് കാരണം ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് ലഭിക്കാനുള്ള സ്കോളർഷിപ്പ് ആനുകൂല്യ തുക മുടങ്ങിയിട്ട് മാസങ്ങളേറെയായി.

കൊല്ലം പുനലൂർ നഗരസഭയിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് ലഭിക്കാനുള്ള സ്കോളർഷിപ്പ് ആനുകൂല്യ തുകയാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം മുടങ്ങിയത്.

06/11/2025

പത്തനാപുരത്ത് ലുലുമാൾ മാർച്ച് മാസത്തിൽ യാഥാർത്ഥ്യമാകുന്നു. ലുലു ഗ്രൂപ്പ് അധിക്യതരും ഗ്രാമപഞ്ചായത്തും മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ സാന്നിധ്യത്തിൽ എഗ്രിമെൻ്റിൽ ഒപ്പുവെച്ചു. ആറ് മാസത്തിനുളളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പത്തനാപുരം ഷോപ്പിംങ്ങ് മാളിൽ പ്രവർത്തനം തുടങ്ങും. അഞ്ഞൂറിലധികം പേർക്ക് ജോലി ലഭിക്കുമെന്ന് അധിക്യതർ പറഞ്ഞു.

05/11/2025

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം..

05/11/2025

അലിമുക്ക് :- SFCK യുടെ വാർത്താസമ്മേളനം....

04/11/2025

പട്ടാഴി വടക്കേക്കരയിൽ കൃഷി സമൃദ്ധി സിന്ദൂർ പ്ലാവിൻ വിതരണത്തിൽ അഴിമതി ആരോപണവുമായി ബിജെപി....

04/11/2025

കിഫ്ബിയുടെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു...

Address

Kollam
689696

Telephone

+918281587556

Website

Alerts

Be the first to know and let us send you an email when Lenity MEDIA LIVE TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lenity MEDIA LIVE TV:

Share