05/07/2025
നരേന്ദ്രമോദിയുടെ മിക്ക പ്രസംഗങ്ങളിലും അദ്ദേഹം ആവർത്തിക്കുന്ന പ്രധാന കാര്യമെന്നത് ഗ്രാമങ്ങളിൽ പോലും ആരോഗ്യ സംവിധാനം മെച്ചപ്പെടുന്ന ഒരു കാലത്തു മാത്രമേ ഭാരതത്തിനു അഭിമാനിക്കാൻ കഴിയൂ എന്നാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് അദ്ദേഹം 7 പ്രധാന നിർദേശങ്ങൾ മുന്നോട്ട് വച്ചാണ് പ്രവർത്തിക്കുന്നത്. Rajeev Chandrasekhar Anoop Antony
ഒന്നാമത് പ്രീവന്റിവ് ഹെൽത് കെയർ അതായത് രോഗങ്ങൾ വരാതെ നോക്കാനുള്ള പ്രതിരോധ സംവിധാനം അതിനു വേണ്ടിയാണ് സ്വച്ഛ് ഭാരത് എന്ന പദ്ധതി നരേന്ദ്രമോദി 2014 ഇൽ തുടങ്ങിയത് രാജ്യത്ത് കേവലം 35 ശതമാനം വീടുകളിൽ മാത്രം ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്ന ഒരു രാജ്യത്തു ഏതാണ്ട് 12 കോടി ടോയ്‌ലറ്റുകൾ നിർമിച്ചു എല്ലാ വീട്ടിലും ടോയ്‌ലറ്റ് എന്ന ലക്ഷ്യം നരേന്ദ്രമോദി 2019 ഇൽ തന്നെ പൂർത്തീകരിച്ചു. രാജ്യത്തെ ആറ് ലക്ഷത്തോളം വില്ലേജുകളും വെളിയിട വിസർജ്ജ മുക്തം എന്ന് തോമസ് ഐസക്ക് പേരിട്ടു വിളിച്ചതിന്റെ കേന്ദ്ര നാമമായ Open Defecation Free (ODF) ലിസ്റ്റിലാക്കി. രോഗ പ്രതിരോധത്തിനുള്ള ഏറ്റവും പ്രഥമ ആവശ്യം അതായിരുന്നു , ആ ലക്ഷ്യം പൂർത്തിയാക്കിയ ശേഷം വെറുതെ ഇരിക്കാതെ നരേന്ദ്രമോദി 140881 കോടി രൂപ അനുവദിച്ചു കൊണ്ട് സ്വച്ഛ് ഭാരത് ഫേസ് 2 പ്രഖ്യാപിച്ചു ഇതേ ODF വില്ലേജുകൾക്ക് അടുത്ത ടാർഗറ്റ് നൽകി രാജ്യത്തെ എല്ലാ വില്ലേജുകളും 2025 ഓടെ ഖര ദ്രാവക മനുഷ്യ വിസർജ്ജനം നിർമാർജനം ചെയ്യാനുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിച്ചിരിക്കണം, അത് പൂർത്തിയാക്കുന്ന ഓരോ വില്ലേജിനും ജില്ലയ്ക്കും സംസ്ഥാനത്തിനും ODF പ്ലസ് മോഡൽ എന്ന കാറ്റഗറിയിലേക്ക് മാറ്റും കേരളത്തിൽ നടക്കുന്ന അത്തരം സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എങ്ങനെ വന്നതാണ് എന്ന് മനസിലായല്ലോ കക്കൂസില്ലാത്ത ഗുജറാത്ത് എന്ന് പറഞ്ഞു കളിയാക്കുന്ന ഗുജറാത്തിനേയും കേരളത്തെയും താരതമ്യം ചെയ്തു നോക്കിയാൽ, ഗുജറാത്തിൽ ആകെയുള്ള ഗ്രാമങ്ങളുടെ എണ്ണം 17951 ആണ് അതിൽ 9738 % അതായത് 17718 ഗ്രാമങ്ങൾ ഇന്ന് ഐസക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വെളിയിട വിസർജ്ജ മുക്തമാണ് കേരളത്തിൽ ആകെയുള്ളത് 1389 വില്ലേജുകളാണ് അതിൽ 1381 എണ്ണം ഈ കാറ്റഗറിയിൽ പെടുന്നു 99 .42 %. എല്ലാവര്ക്കും ടോയ്‌ലെറ്റ് ഉണ്ടെന്നു ആഘോഷിച്ച കേരളം മോദി ഭരണകാലത്ത് ടോയ്‌ലറ്റുകൾ നിർമിക്കാൻ വാങ്ങിയ പണം 320 കോടി രൂപ, നിർമിച്ചത് രണ്ടര ലക്ഷം ടോയ്‌ലറ്റുകൾ എന്ന് കൂടി അറിയണം. ഇതേ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിറകടുപ്പുകൾ ഒഴിവാക്കി ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഭാരതത്തിലെ സ്ത്രീകൾക്ക് രക്ഷ കിട്ടാൻ ഉജ്വല എന്ന സൗജന്യ ഗ്യാസ് വിതരണ പദ്ധതി മോദി ആരംഭിച്ചത് പദ്ധതി മറ്റൊരു വകുപ്പിന്റെ കീഴിൽ ആണെങ്കിലും ലക്‌ഷ്യം ആരോഗ്യ പരിപാലനം കൂടിയാണ്. കേന്ദ്രം സൗജന്യമായി ഗ്യാസും അടുപ്പും നൽകുന്ന ഉജ്വല പദ്ധതി പ്രകാരം രാജ്യത്തു ആദ്യമായി ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങിയത് പത്ത് കോടി മുപ്പത്തിയാറ് ലക്ഷം കുടുംബങ്ങളാണ് കേരളത്തിൽ മാത്രം മൂന്നു ലക്ഷത്തി 81000 ഉജ്വല കണക്ഷനുകൾ
കൂടാതെ കൊറോണ കാലത്തു തുടങ്ങിയ ഗരീബി കല്യാൺ യോജന എന്ന ലോകത്തെ ഏറ്റവും വലിയ സൗജന്യ ധാന്യ വിതരണ പദ്ധതി പ്രയോജനപ്പെട്ടത് രാജ്യത്താകെ 81 കോടി മനുഷ്യർക്കാണ് 2020 മാർച്ചിൽ തുടങ്ങിയ പദ്ധതി 2029 വരെയാണ് സൗജന്യമായി മോദി ഗവൺമെൻറ് നീട്ടിയിരിക്കുന്നത്. കേരളത്തിൽ മാത്രം ഈ പദ്ധതിക്ക് വേണ്ടി കേന്ദ്രം ഓരോ വർഷവും ചെലവഴിക്കുന്നത് 2700 കോടി രൂപയാണ് രാജ്യമാകെ നോക്കിയാൽ പല ലക്ഷം കോടി വരും. കഴിഞ്ഞ പത്തു വർഷം കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ സൂചികയിൽ പോലും ഭാരതത്തിലെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനും ഒരു കാരണം ഈ ഗരീബി കല്യാൺ അന്ന യോജനയാണ്.
കൊറോണ പോലെ വളരെ പെട്ടെന്ന് പടരുന്ന സാംക്രമിക രോഗങ്ങളുടെ കാലത്തു യുപിഎ കാലം പോലെ ഇത്രയും ടോയ്‌ലറ്റുകൾ, ഇല്ലായിരുന്നെങ്കിൽ, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിന്റെ കാലത്തു ഗ്യാസ് അടുപ്പുകൾ ഇല്ലായിരുന്നെങ്കിൽ ആളുകൾക്ക് ജോലിയില്ലാത്ത കാലത്തു കഴിക്കാൻ ഈ സൗജന്യ അരി ഇല്ലായിരുന്നെങ്കിൽ ഭാരതം ലോകത്തിന്റെ ശവപ്പറമ്പ് ആകുമായിരുന്നു എന്നതിൽ എനിക്ക് സംശയമില്ല. കൂടാതെ ഇതേ കാലത്ത് ഇ സഞ്ജീവനി എന്ന പേരിൽ നരേന്ദ്രമോദി തുടങ്ങിയ ടെലിമെഡിസിൻ എന്ന ഫോണിലൂടെ ഡോക്ടറെ സൗജന്യമായി കൺസൾട് ചെയ്യാനുള്ള പദ്ധതി രാജ്യത്താകെ ഇതുവരെ പ്രയോജനപ്പെടുത്തിയത് ഏതാണ്ട് 37 കോടി രോഗികളാണ്
കൂടാതെ കൊറോണക്കാലത്ത് വാക്സിൻ ഭാരതം സ്വന്തമായി ഉണ്ടാക്കാൻ പോകുന്നില്ല എന്ന് കരുതി വിദേശത്തു നിന്ന് കമ്മീഷൻ വാങ്ങി ഇറക്കുമതി ചെയ്യാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചത് നമുക്ക് ഓർമയുണ്ടാവും, വാക്സിൻ ഒന്ന് ഉണ്ടാക്കിയാൽ മതി പണം കൊടുത്തു ഞങ്ങൾ വാങ്ങിക്കോളാം എന്ന് പറഞ്ഞ തോമസ് ഐസക്ക് പിന്നീട് അയ്യോ പണമില്ലേ സൗജന്യം തരണേ എന്ന് പറഞ്ഞു നിലവിളിച്ചതും ഓർമയുണ്ടാവും എന്നാൽ ഇവരൊക്കെ കരുതിയത് രാജ്യത്തു വാക്സിൻ ഉണ്ടാക്കാനോ ഉണ്ടാക്കിയാൽ തന്നെ ഇത്ര കോടി ജനങ്ങൾക്ക് വിതരണം ചെയ്യാനോ കഴിയില്ല എന്നായിരുന്നു. കൊറോണയെ അതിജീവിക്കാൻ ലോകമാകെ വാക്സിൻ സ്വന്തം പൗരന്മാരിൽ നിന്ന് പണം ഈടാക്കിയപ്പോൾ അസാധ്യമെന്നത് സാധ്യമാക്കാൻ മോദി ഉള്ളപ്പോൾ ഭാരതത്തിലെ ജനങ്ങൾക്കായി രാജ്യത്തു തന്നെ വാക്സിൻ ഉണ്ടാക്കാൻ ഗവേഷണത്തിന് പണം മുടക്കി ഉണ്ടാക്കി വിതരണം ചെയ്തത് 221 കോടിയാണ് അതിൽ 200 കോടി രൂപയും കേന്ദ്ര ഗവൺമെൻറ് സൗജന്യമായാണ് ജനങ്ങൾക്ക് നൽകിയത് . സമയത്തു വാക്സിനേഷൻ ഡ്രൈവ് പൂർത്തിയാക്കാൻ ട്രാൻസ്‌പോർട്ടേഷൻ ആയാലും മാൻപവർ ആയാലും വാക്സിനേഷൻ ക്യാമ്പിന്റെ സജ്ജീകരണങ്ങൾ അടക്കം അതിനു വേണ്ടി ചെലവഴിച്ചത് ലക്ഷം കോടി രൂപയാണ്. കൂടാതെ ആരോഗ്യസേതു ആപ്പും മറ്റു സാങ്കേതിക സഹായങ്ങളും മറക്കാനാവില്ലല്ലോ
ഗർഭിണികളുടെയും ശിശുക്കളുടെയും മരണ നിരക്ക് കുറയ്ക്കാനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുക വഴി യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ വർഷം തോറും ശരാശരി 13000 മരണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞു എന്നത് നീതി ആയോഗിന്റെ റിപ്പോർട്ടാണ്, ശിശു മരണ നിരക്ക് കുറയ്ക്കാനുള്ള വിവിധ പദ്ധതികളിൽ ഒന്നായ ഗർഭിണിയായ അമ്മമാർക്ക് പ്രസവ കാലത് 5000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പ്രകാരം രാജ്യത്താകെ ലഭിച്ചത് 4 കോടിയോളം അമ്മമാർക്കായി 19000 കോടിയോളം രൂപ. കേരളത്തിൽ രണ്ടര ലക്ഷം അമ്മമാർക്കാണ് ഇതുവരെ ഈ ആനുകൂല്യം ലഭിച്ചത്. അംഗൻവാടി മുതലുള്ള സ്‌കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ നരേന്ദ്രമോദി പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന പോഷണ അഭിയാൻ എന്ന പദ്ധതി രാജ്യത്താകെ ദിവസവും പ്രയോജനപ്പെടുന്നത് പത്തു കോടി 16 ലക്ഷം കുട്ടികൾക്കാണ്. മിഷൻ ഇന്ദ്രധനുഷ് എന്ന ഗർഭിണികൾക്കും രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കുമായി പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാൻ ലക്ഷ്യം വച്ചുള്ള വാക്സിനേഷൻ ഡ്രൈവ് പ്രകാരം 5 .46 കോടി കുട്ടികൾക്കും രണ്ടു കോടിയോളം ഗർഭിണികൾക്കും വാക്സിനേഷൻ നൽകാൻ മോദി സർക്കാരിന് കഴിഞ്ഞു
ആരോഗ്യത്തോടെയുള്ള ജീവിതം ഉറപ്പാക്കാനും മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാനും ലോകത്തിനു തന്നെ ഭാരതത്തിന്റെ സംഭാവനയായി യോഗയെ മാറ്റിയ നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിച്ചു നടപ്പാക്കുന്നത് ഇന്ന് ലോകത്തു 180 ലധികം രാജ്യങ്ങളാണ് ഇന്ത്യയിൽ വിവിധ വ്യായാമങ്ങൾ പ്രോത്സാഹിപ്പിക്കാൻ മോദി നടപ്പാക്കിയ ഫിറ്റ് ഇന്ത്യ എന്ന പദ്ധതി പ്രകാരം രാജ്യത്തിൽ നടത്തിയത് ഏതാണ്ട് 24 കോടി ഇവന്റുകളാണ് അനുഗ്രഹീതമായ കാലാവസ്ഥ കൊണ്ട് തന്നെ ഏതാണ്ട് ശുദ്ധ ജലം ലഭിക്കുന്ന കേരളത്തിന് അതിശയം ഒന്നും തോന്നില്ലായെങ്കിലും രാജ്യത്താകെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ശുദ്ധ ജലം ഹർ ഘർ ജൽ എന്ന പദ്ധതി പ്രകാരം പൈപ്പ് വഴി എത്തിച്ചു നൽകിയത് ഏതാണ്ട് 16 കോടി കുടുംബങ്ങൾക്കാണ് 42 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് കേരളത്തിൽ ഈ പദ്ധതി പ്രയോജനപ്പെട്ടത്.
രണ്ടാം ഘട്ടം ഇനി രോഗം വന്നാൽ ഡോക്ടറെ സമീപിക്കാൻ അടുത്ത് ആശുപത്രികളും , ഉന്നത നിലവാരമുള്ള മെഡിക്കൽ കോളേജുകളും ഉണ്ടായിരിക്കുക എന്ന ലക്ഷ്യമായിരുന്നു, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലും ഉണ്ടായിരുന്നില്ല എന്നതിൽ നിന്ന് രാജ്യത്തെ എല്ലാ ഗ്രാമത്തിലും ആധുനിക നിലവാരത്തിലുള്ള ഹെൽ വെൽനെസ്സ് സെന്റർ 2025 ഇൽ പൂർത്തിയാക്കും എന്ന ലക്‌ഷ്യം നിശ്ചയിച്ചു പ്രവർത്തിക്കുന്ന നരേന്ദ്രമോദി ഗവണ്മെന്റ് ഇതുവരെ അച്ചീവ് ചെയ്തത് ഒന്നര ലക്ഷത്തിൽ അധികം ഹെൽത് വെൽനസ് സെന്ററുകളാണ് 2019 ഇൽ പോലും കേവലം 15000 എണ്ണമാണ് ഉണ്ടായിരുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഇതിന്റെ അത്ഭുതം കൂടി മനസിലാക്കുക. കേരളത്തിൽ ആർദ്രം എന്ന് പേരിട്ടു കേന്ദ്രത്തിന്റെ പണം വാങ്ങി നടത്തുന്ന ഈ നവീകരണത്തിനാണ് ആയുഷ്മാൻ ഭാരത് ഹെൽത് വെൽനസ് സെന്റർ എന്ന് പേര് നൽകാൻ പറ്റില്ല എന്ന് കേരളാ ഭരണകൂടം പറയുന്നത്. കൂടാതെ സാധാരണ ജനങ്ങൾക്ക് അധികം ദൂരെയല്ലാതെ അത്യാധുനിക ചികിത്സ ലഭിക്കാൻ രാജ്യത്തെ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് ഉണ്ടാക്കും എന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനവും ലക്ഷ്യം പൂർത്തീകരിക്കുകയാണ് 2016 ഇൽ 450 മെഡിക്കൽ കോളേജ് ആണ് ഉണ്ടായിരുന്നതെങ്കിൽ 766 ജില്ലകളുള്ള രാജ്യത്തു ഇന്നത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 756 ആണ് കൂടാതെ 57 മെഡിക്കൽ കോളേജുകളുടെ നിർമാണം പുരോഗമിക്കുന്നു. അതായത് 2025 ഇൽ തന്നെ രാജ്യത്ത് എണ്ണൂറിൽ അധികം മെഡിക്കൽ കോളേജുകൾ ഉണ്ടാകും. അതും കേന്ദ്രം മുൻകൈ എടുത്തു ചെയ്യുന്ന അപദ്ധതിയാണെങ്കിലും കേരളത്തിലെ ഓരോ എംപിമാരും ക്രെഡിറ് എടുക്കാൻ വരും , പിണറായി വിജയൻ ക്രെഡിറ്റ് വേണ്ട പുഞ്ചിരി മതി എന്ന് ഫ്‌ളക്‌സും വയ്ക്കും എയിംസ് പോലെയുള്ള അത്യന്താധുനിക മെഡിക്കൽ ഫെസിലിറ്റി നൽകുന്ന കേന്ദ്രം നെഹ്രുവിന്റെ കാലത്ത് 1956 ഇൽ ഡൽഹിയിൽ ഒരെണ്ണം തുടങ്ങിയതാണ് ശേഷം മറ്റൊന്നിനെ കുറിച്ച് ചിന്തിച്ചത് പിന്നീട് 2002 ഇൽ വാജ്പേയിയാണ് 2006 നു ശേഷം അങ്ങനെ പ്രഖ്യാപിച്ച ആറ് എയിംസ് 2012 യിലാണ് പ്രവർത്തനം ആരംഭിച്ചത് അതായത് മോദി ഭരണത്തിൽ വരുമ്പോൾ രാജ്യത്താകെ ഉണ്ടായിരുന്നത് 7 എയിംസ് ആയിരുന്നെങ്കിൽ ഇന്ന് മോദിയുടെ പത്തു വർഷത്തിന് ശേഷം എയിംസ് ന്റെ എണ്ണം 25 ആയിരിക്കുന്നു കൂടാതെ ഇനിയും അഞ്ചെണ്ണം കൂടി പ്രഖ്യാപിച്ചു പ്രവർത്തനം നടക്കുന്നു എന്നത് അതിശയകരമായ മാറ്റമല്ലേ ?
അടുത്ത സ്റ്റേജ് ഹോസ്പിറ്റലിൽ എത്തി ചികിത്സയ്ക്ക് പണം ഇല്ലാത്തവരെ ഗവൺമെൻറ് സംരക്ഷിക്കുക എന്നതാണ് അതിനു വേണ്ടി രൂപീകരിച്ചതാണ് ആയുഷ്മാൻ ഭാരത് എന്ന ഇൻഷുറൻസ് പരിരക്ഷ രാജ്യത്താകെ 9 കോടി കുടുംബങ്ങളിൽ 45 ലക്ഷം ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്കാണ് വർഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു രൂപ പോലും പ്രീമിയം കൊടുക്കാതെ ഈ പദ്ധതി പ്രകാരം മോദി ഗവൺമെൻറ് നൽകുന്നത്. കേരളത്തിൽ 9 ലക്ഷം രോഗികൾക്കാണ് ഈ പദ്ധതി പ്രയോജനപ്പെട്ടത് ഇപ്പോഴത് എഴുപത് വയസിനു മേലെയുള്ള എല്ലാ മുതിർന്നവർക്കും വരുമാന പരിധിയില്ലാതെ തന്നെ സൗജന്യ ചികിത്സ നൽകുന്നുണ്ട്. വിഹിതം നല്കാൻ പണമില്ലാത്ത കേരളം ആകാഹസ്മ് നോക്കി മോദിയെ തെറി വിളിക്കുന്നുമുണ്ട്.
കേന്ദ്ര ബജറ്റിൽ അംഗൻവാടി ആശാവർക്കർമാരെ കൂടി പദ്ധതിയിലേക്ക് ഇത്തവണ കേന്ദ്രം കൂട്ടി ചേർത്തപ്പോൾ പിറ്റേ ദിവസത്തെ കേരളം ബജറ്റിൽ അതെ വാദം കേരളത്തിന്റെ തീരുമാനമായി അവതരിപ്പിച്ചിട്ടുണ്ട് കേരളം ധനമന്ത്രി എന്നത് എത്ര പരിഹാസ്യമാണ് എന്നോർക്കുക. ഈ പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കാൻ തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധി സിംഗപ്പൂരിൽ പോയിരുന്നു ഇന്ത്യയെ പരിഹസിച്ചു പറഞ്ഞത് ബജറ്റിൽ ഒരു രൂപപോലും മാറ്റി വയ്ക്കാതെ നടത്തിയ ഒരു ഇലക്ഷൻ പ്രചാരണമാണ് ഈ പദ്ധതി എന്നാണ് പക്ഷെ ഇന്ന് രാജ്യത്ത് 9 കോടി 36 ലക്ഷം സൗജന്യ ചികിത്സ ഈ പദ്ധതി പ്രകാരം സൗജന്യമായി ഗവൺമെൻറ് ചെയ്തു കൊടുത്തു കഴിഞ്ഞു, ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ കേരളം ഇതിനോട് എതിർത്താണ് ആദ്യം നിന്നത് എന്ന് എല്ലാവർക്കും ഓർമയുണ്ടാകും. പിന്നീട് സൈൻ ചെയ്തു ഭാഗമാവുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിന്റെ ബിപിഎൽ ലിസ്റ്റ് പ്രകാരം കേരളത്തിലെ ഏതാണ്ട് 19 ലക്ഷം കുടുംബങ്ങൾക്കാണ് ഈ സൗജന്യ ചികിത്സ പരിരക്ഷ ലഭിക്കുക കേരളം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയും കേന്ദ്രത്തേക്കാൾ വലുതാണ് എന്ന് കാണിക്കാനും സംസ്ഥാനം പണം മുടക്കുമെന്നു പറഞ്ഞു 12 ലക്ഷം കുടുംബങ്ങളെ കൂടി ചേർത്ത് ലിസ്റ്റിൽ 31 ലക്ഷം കുടുംബങ്ങൾക് കാരുണ്യ KSAP എന്ന പേരിട്ട് പദ്ധതി പുതുക്കി അവതരിപ്പിച്ചു. എല്ലാ ഗവണ്മെന്റ് ആശുപത്രികളും കുറേയധിക സ്വകാര്യ ഹോസ്പിറ്റലുകളും ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ നൽകും പിന്നീട് ഗവൺമെൻറ് ആ പണം ഹോസ്പിറ്റലിന് നൽകുകയും ആയിരുന്നു രീതി, കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതിയെ സഹായിക്കാൻ പല കോർപറേറ്റ് ഇൻഷുറൻസ് കമ്പനികളും ഉണ്ട്, കേന്ദ്രത്തിന്റെ ലിസ്റ്റിൽ പെട്ട 19 ലക്ഷം കുടുംബങ്ങളുടെ ചികിത്സ പണം മാത്രം കേന്ദ്രം കൃത്യമായി നൽകിയപ്പോൾ കേരളം ലിസ്റ്റിലേക്ക് കൂട്ടിച്ചേർത്ത കുടുംബങ്ങളുടെ ചികിത്സ ചെലവ് സംസ്ഥാനത്തിന് കൃത്യമായി നൽകാൻ കഴിയുന്നില്ല എന്നത് കൊണ്ട് പല സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയിൽ നിന്ന് പിന്മാറുന്നതാണ് നമ്മൾ ഇന്ന് കാണുന്നത്, ശരിക്കും അർഹരായ ആളുകൾക്ക് കൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കാനുള്ള അവസരം കൂടിയാണ് കേരളം ഈ അതി ബുദ്ധി കാണിച്ചതിന്റെ പേരിൽ ഇല്ലാതാക്കിയത്.
ഇതേ ആശുപത്രികളിൽ വിവിധ രോഗങ്ങൾക്കും അവയവങ്ങൾക്കും കുട്ടികൾക്ക് ഒക്കെ പ്രത്യേകമായി നൽകുന്ന സഹായ പദ്ധതികളാണ് അതിനെക്കുറിച്ചു അവസാനം ചുരുക്കി പറയാം.
അടുത്ത ഘട്ടം ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർമാർ എഴുതി തരുന്ന മരുന്നുകളുടെ വിലയുടെ ഭാരം കുറയ്ക്കാൻ മോദി ഗവൺമെൻറ് രാജ്യത്താകെ നടപ്പാക്കിയ പ്രധാനമന്ത്രി ഭാരതീയ ജൻ പരിയോജന എന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളാണ്. നിലവിലുള്ള മരുന്ന് വിലയേക്കാൾ 70 ശതമാനം വരെ വിലക്കുറവിൽ മരുന്ന് ലഭിക്കുന്ന ഇത്തരം ഔട്ലറ്റുകൾ ഇന്ന് രാജ്യത്ത് 16251 എണ്ണം പ്രവർത്തിക്കുന്നു കേരളത്തിൽ മാത്രം ആയിരത്തിനു മുകളിൽ ഔട്ലറ്റുകൾ പ്രവർത്തിക്കുന്നു.
അടുത്ത ഘട്ടം ആശുപത്രികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു ഡോക്ടർമാരും നഴ്‌സുമാരും ലാബ് ടെക്നിഷ്യന്മാരും ഉണ്ടാവുക എന്നതാണ്, രാജ്യത്താകെ മെഡിക്കൽ സീറ്റുകളിൽ 76000 എണ്ണത്തിന്റെ വർധനവാണ് മോദി ഗവണ്മെന്റ് വന്നതിനു ശേഷം ഉണ്ടായത്, രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ആയിരങ്ങൾ വേറെ , കൂടാതെ നഴ്‌സിംഗ് കോളേജുകളും ലാബുകളും എല്ലാം വലിയ തോതിൽ മോഡീകാലത്ത് വർധിച്ചു. 2014 വരെ രാജ്യത്തു ആകെ ഉണ്ടായ ഡോകർമാരുടെ എണ്ണത്തേക്കാൾ കൂടുതൽ ഡോകട്ർമാർ 2030 ആവുമ്പോൾ ഉണ്ടാകും എന്നാണ് കണക്കുകൾ പറയുന്നത്. അറുപത് വർഷവും പതിനഞ്ച് വർഷവും തമ്മിലുള്ള വ്യത്യാസമാണ് പറയുന്നത്.
ലോകം തന്നെ വിറച്ചു നിന്ന കൊറോണക്കാലത്തു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ആയി ആരോഗ്യ മേഖലയിൽ NHM വഴി ചെലവഴിക്കാൻ അനുവദിച്ചത് 19100 കോടി രൂപയാണ്.
11874 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു
നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ( NRHM ) വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കുമായി 2014 -2023 വരെ നൽകിയത് 144585 .2 കോടി രൂപ
അതിൽ കേരളത്തിന് മാത്രം ലഭിച്ചത് - 3250 .60 കോടി രൂപ
നാഷണൽ അർബൻ ഹെൽത് മിഷൻ (NUHM ) വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കുമായി 2014 -2023 വരെ നൽകിയത് 11500 കോടി രൂപ
അതിൽ കേരളത്തിന് മാത്രം ലഭിച്ചത് - 258 .5 കോടി രൂപ
നാഷണൽ ഡയാലിസിസ് പ്രോഗ്രാം വഴി രാജ്യത്താകെ 5 .5 ലക്ഷം രോഗികൾക്ക് ആശ്വാസം ഏകാൻ സർക്കാരിന് കഴിഞ്ഞു
അന്ധത അനുഭവിക്കുന്നവർക്കായി ദേശീയ പ്രോഗ്രാം വഴി മാസം ഏതാണ്ട് 6 .5 ലക്ഷം സർജറികളും സ്‌കൂൾ കുട്ടികൾക്കായി 150000 കണ്ണടകളും വിതരണം ചെയ്യുകയും ചെയ്തു. ശരാശരി മാസം 5000 നേത്രങ്ങൾ ദാനമായി സ്വീകരിക്കുന്നു. (കേരളത്തിൽ നയനാമൃതം)
കുട്ടികൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാരൃക്രം RBSK കേരളത്തിൽ ഹൃദ്യം എന്ന പേരിൽ അറിയപ്പെടുന്നു.
കേന്ദ്ര പദ്ധതികൾ പലതും തന്നെ ആണ് കേരളത്തിൽ പേര് മാറ്റി നമ്മൾ കേൾക്കുന്ന ശ്വാസ , അഭയം , 'അമ്മ മനസ്, സമ്പുഷ്ട കേരളം, താലോലം , ധ്വനി , മാതൃയാനം തുടങ്ങിയവ..
ബിപിഎൽ കുടുംബത്തിൽപ്പെട്ട മധ്യവയസ്‌ക്കർക്ക് സൗജന്യമായി ഷുഗർ പരിശോധിക്കാനുള്ള ഗ്ലുക്കോ മീറ്റർ വിതരണം ചെയ്യുന്നു (കേരളത്തിൽ വയോമധുരം)
4000 കോടി രൂപയുടെ മരുന്നുകൾ കേന്ദ്ര സർക്കാർ സൗജന്യ നിരക്കിൽ വിതരണം ചെയ്തു
ക്യാൻസർ, കാർഡിയോവാസ്കുലാർ രോഗികൾക്കായി 60 മുതൽ 90 ശതമാനം വരെ ഇളവിൽ ചികിത്സ ഉറപ്പാക്കുക വഴി രാജ്യത്താകെ രോഗികൾക്ക് ലാഭിക്കാൻ കഴിഞ്ഞത് 1086 .9 കോടി രൂപ
റോഡപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ 24 മണിക്കൂർ സൗജന്യ ചികിത്സയും ഹൈവേകളിൽ അത്യാധുനിക ട്രോമ കെയർ ഹോപിറ്റലുകളും നിർമിക്കുന്നു.
ഇതിനേക്കാൾ പറയാൻ കണക്കുകൾ ഒരുപാടുണ്ട്, ഓരോ മാസവും മന്ത്രാലയത്തിന് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഓരോ സംസ്ഥാനം ജില്ലാ തിരിച്ചു എല്ലാം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഉണ്ട് , വിരൽ തുമ്പിൽ വിവരമെത്തുന്ന ഈ കാലത്തും രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും വിജയനും ബാലഗോപാലും കോവിന്ദനും ഇത് ചോദിച്ചു കൊണ്ടേയിരിക്കും ഇന്ത്യ എന്ത് നേടി ? മോദി എന്ത് ചെയ്തു ? രാജ്യം ഇന്നും പട്ടിണിയല്ലേ ? അവർക്കൊക്കെ മറുപടി കൊടുക്കുന്ന ഈ പദ്ധതികൾ പ്രയോജനപ്പെട്ടു സാധാരണക്കാരുടെ വിരൽ തുമ്പുകൾ കൊണ്ടാണ് എന്നതിന് മോദിയുടെ തുടർച്ചയായ പതിനൊന്നാം വർഷവും വിവിധ സംസ്ഥാനങ്ങൾ നൽകുന്ന വിജയങ്ങൾ തന്നെ തെളിവ്..
തുടരും