4TH Estate Info & Entertainment TV

  • Home
  • 4TH Estate Info & Entertainment TV

4TH Estate Info & Entertainment TV നെല്ലും പതിരും വേർതിരിക്കാൻ....

05/07/2025

നരേന്ദ്രമോദിയുടെ മിക്ക പ്രസംഗങ്ങളിലും അദ്ദേഹം ആവർത്തിക്കുന്ന പ്രധാന കാര്യമെന്നത് ഗ്രാമങ്ങളിൽ പോലും ആരോഗ്യ സംവിധാനം മെച്ചപ്പെടുന്ന ഒരു കാലത്തു മാത്രമേ ഭാരതത്തിനു അഭിമാനിക്കാൻ കഴിയൂ എന്നാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ പുരോഗതിക്ക് അദ്ദേഹം 7 പ്രധാന നിർദേശങ്ങൾ മുന്നോട്ട് വച്ചാണ് പ്രവർത്തിക്കുന്നത്. Rajeev Chandrasekhar Anoop Antony

ഒന്നാമത് പ്രീവന്റിവ് ഹെൽത് കെയർ അതായത് രോഗങ്ങൾ വരാതെ നോക്കാനുള്ള പ്രതിരോധ സംവിധാനം അതിനു വേണ്ടിയാണ് സ്വച്ഛ് ഭാരത് എന്ന പദ്ധതി നരേന്ദ്രമോദി 2014 ഇൽ തുടങ്ങിയത് രാജ്യത്ത് കേവലം 35 ശതമാനം വീടുകളിൽ മാത്രം ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്ന ഒരു രാജ്യത്തു ഏതാണ്ട് 12 കോടി ടോയ്‌ലറ്റുകൾ നിർമിച്ചു എല്ലാ വീട്ടിലും ടോയ്‌ലറ്റ് എന്ന ലക്ഷ്യം നരേന്ദ്രമോദി 2019 ഇൽ തന്നെ പൂർത്തീകരിച്ചു. രാജ്യത്തെ ആറ് ലക്ഷത്തോളം വില്ലേജുകളും വെളിയിട വിസർജ്ജ മുക്തം എന്ന് തോമസ് ഐസക്ക് പേരിട്ടു വിളിച്ചതിന്റെ കേന്ദ്ര നാമമായ Open Defecation Free (ODF) ലിസ്റ്റിലാക്കി. രോഗ പ്രതിരോധത്തിനുള്ള ഏറ്റവും പ്രഥമ ആവശ്യം അതായിരുന്നു , ആ ലക്ഷ്യം പൂർത്തിയാക്കിയ ശേഷം വെറുതെ ഇരിക്കാതെ നരേന്ദ്രമോദി 140881 കോടി രൂപ അനുവദിച്ചു കൊണ്ട് സ്വച്ഛ് ഭാരത് ഫേസ് 2 പ്രഖ്യാപിച്ചു ഇതേ ODF വില്ലേജുകൾക്ക് അടുത്ത ടാർഗറ്റ് നൽകി രാജ്യത്തെ എല്ലാ വില്ലേജുകളും 2025 ഓടെ ഖര ദ്രാവക മനുഷ്യ വിസർജ്ജനം നിർമാർജനം ചെയ്യാനുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിച്ചിരിക്കണം, അത് പൂർത്തിയാക്കുന്ന ഓരോ വില്ലേജിനും ജില്ലയ്ക്കും സംസ്ഥാനത്തിനും ODF പ്ലസ് മോഡൽ എന്ന കാറ്റഗറിയിലേക്ക് മാറ്റും കേരളത്തിൽ നടക്കുന്ന അത്തരം സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എങ്ങനെ വന്നതാണ് എന്ന് മനസിലായല്ലോ കക്കൂസില്ലാത്ത ഗുജറാത്ത് എന്ന് പറഞ്ഞു കളിയാക്കുന്ന ഗുജറാത്തിനേയും കേരളത്തെയും താരതമ്യം ചെയ്തു നോക്കിയാൽ, ഗുജറാത്തിൽ ആകെയുള്ള ഗ്രാമങ്ങളുടെ എണ്ണം 17951 ആണ് അതിൽ 9738 % അതായത് 17718 ഗ്രാമങ്ങൾ ഇന്ന് ഐസക്കിന്റെ ഭാഷയിൽ പറഞ്ഞാൽ വെളിയിട വിസർജ്ജ മുക്തമാണ് കേരളത്തിൽ ആകെയുള്ളത് 1389 വില്ലേജുകളാണ് അതിൽ 1381 എണ്ണം ഈ കാറ്റഗറിയിൽ പെടുന്നു 99 .42 %. എല്ലാവര്ക്കും ടോയ്‌ലെറ്റ് ഉണ്ടെന്നു ആഘോഷിച്ച കേരളം മോദി ഭരണകാലത്ത് ടോയ്‌ലറ്റുകൾ നിർമിക്കാൻ വാങ്ങിയ പണം 320 കോടി രൂപ, നിർമിച്ചത് രണ്ടര ലക്ഷം ടോയ്‌ലറ്റുകൾ എന്ന് കൂടി അറിയണം. ഇതേ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിറകടുപ്പുകൾ ഒഴിവാക്കി ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഭാരതത്തിലെ സ്ത്രീകൾക്ക് രക്ഷ കിട്ടാൻ ഉജ്വല എന്ന സൗജന്യ ഗ്യാസ് വിതരണ പദ്ധതി മോദി ആരംഭിച്ചത് പദ്ധതി മറ്റൊരു വകുപ്പിന്റെ കീഴിൽ ആണെങ്കിലും ലക്‌ഷ്യം ആരോഗ്യ പരിപാലനം കൂടിയാണ്. കേന്ദ്രം സൗജന്യമായി ഗ്യാസും അടുപ്പും നൽകുന്ന ഉജ്വല പദ്ധതി പ്രകാരം രാജ്യത്തു ആദ്യമായി ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങിയത് പത്ത് കോടി മുപ്പത്തിയാറ് ലക്ഷം കുടുംബങ്ങളാണ് കേരളത്തിൽ മാത്രം മൂന്നു ലക്ഷത്തി 81000 ഉജ്വല കണക്ഷനുകൾ
കൂടാതെ കൊറോണ കാലത്തു തുടങ്ങിയ ഗരീബി കല്യാൺ യോജന എന്ന ലോകത്തെ ഏറ്റവും വലിയ സൗജന്യ ധാന്യ വിതരണ പദ്ധതി പ്രയോജനപ്പെട്ടത് രാജ്യത്താകെ 81 കോടി മനുഷ്യർക്കാണ് 2020 മാർച്ചിൽ തുടങ്ങിയ പദ്ധതി 2029 വരെയാണ് സൗജന്യമായി മോദി ഗവൺമെൻറ് നീട്ടിയിരിക്കുന്നത്. കേരളത്തിൽ മാത്രം ഈ പദ്ധതിക്ക് വേണ്ടി കേന്ദ്രം ഓരോ വർഷവും ചെലവഴിക്കുന്നത് 2700 കോടി രൂപയാണ് രാജ്യമാകെ നോക്കിയാൽ പല ലക്ഷം കോടി വരും. കഴിഞ്ഞ പത്തു വർഷം കൊണ്ട് ഐക്യരാഷ്ട്ര സഭയുടെ സൂചികയിൽ പോലും ഭാരതത്തിലെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനും ഒരു കാരണം ഈ ഗരീബി കല്യാൺ അന്ന യോജനയാണ്.

കൊറോണ പോലെ വളരെ പെട്ടെന്ന് പടരുന്ന സാംക്രമിക രോഗങ്ങളുടെ കാലത്തു യുപിഎ കാലം പോലെ ഇത്രയും ടോയ്‌ലറ്റുകൾ, ഇല്ലായിരുന്നെങ്കിൽ, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിന്റെ കാലത്തു ഗ്യാസ് അടുപ്പുകൾ ഇല്ലായിരുന്നെങ്കിൽ ആളുകൾക്ക് ജോലിയില്ലാത്ത കാലത്തു കഴിക്കാൻ ഈ സൗജന്യ അരി ഇല്ലായിരുന്നെങ്കിൽ ഭാരതം ലോകത്തിന്റെ ശവപ്പറമ്പ് ആകുമായിരുന്നു എന്നതിൽ എനിക്ക് സംശയമില്ല. കൂടാതെ ഇതേ കാലത്ത് ഇ സഞ്ജീവനി എന്ന പേരിൽ നരേന്ദ്രമോദി തുടങ്ങിയ ടെലിമെഡിസിൻ എന്ന ഫോണിലൂടെ ഡോക്ടറെ സൗജന്യമായി കൺസൾട് ചെയ്യാനുള്ള പദ്ധതി രാജ്യത്താകെ ഇതുവരെ പ്രയോജനപ്പെടുത്തിയത് ഏതാണ്ട് 37 കോടി രോഗികളാണ്

കൂടാതെ കൊറോണക്കാലത്ത് വാക്സിൻ ഭാരതം സ്വന്തമായി ഉണ്ടാക്കാൻ പോകുന്നില്ല എന്ന് കരുതി വിദേശത്തു നിന്ന് കമ്മീഷൻ വാങ്ങി ഇറക്കുമതി ചെയ്യാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചത് നമുക്ക് ഓർമയുണ്ടാവും, വാക്സിൻ ഒന്ന് ഉണ്ടാക്കിയാൽ മതി പണം കൊടുത്തു ഞങ്ങൾ വാങ്ങിക്കോളാം എന്ന് പറഞ്ഞ തോമസ് ഐസക്ക് പിന്നീട് അയ്യോ പണമില്ലേ സൗജന്യം തരണേ എന്ന് പറഞ്ഞു നിലവിളിച്ചതും ഓർമയുണ്ടാവും എന്നാൽ ഇവരൊക്കെ കരുതിയത് രാജ്യത്തു വാക്സിൻ ഉണ്ടാക്കാനോ ഉണ്ടാക്കിയാൽ തന്നെ ഇത്ര കോടി ജനങ്ങൾക്ക് വിതരണം ചെയ്യാനോ കഴിയില്ല എന്നായിരുന്നു. കൊറോണയെ അതിജീവിക്കാൻ ലോകമാകെ വാക്സിൻ സ്വന്തം പൗരന്മാരിൽ നിന്ന് പണം ഈടാക്കിയപ്പോൾ അസാധ്യമെന്നത് സാധ്യമാക്കാൻ മോദി ഉള്ളപ്പോൾ ഭാരതത്തിലെ ജനങ്ങൾക്കായി രാജ്യത്തു തന്നെ വാക്സിൻ ഉണ്ടാക്കാൻ ഗവേഷണത്തിന് പണം മുടക്കി ഉണ്ടാക്കി വിതരണം ചെയ്തത് 221 കോടിയാണ് അതിൽ 200 കോടി രൂപയും കേന്ദ്ര ഗവൺമെൻറ് സൗജന്യമായാണ് ജനങ്ങൾക്ക് നൽകിയത് . സമയത്തു വാക്സിനേഷൻ ഡ്രൈവ് പൂർത്തിയാക്കാൻ ട്രാൻസ്‌പോർട്ടേഷൻ ആയാലും മാൻപവർ ആയാലും വാക്സിനേഷൻ ക്യാമ്പിന്റെ സജ്ജീകരണങ്ങൾ അടക്കം അതിനു വേണ്ടി ചെലവഴിച്ചത് ലക്ഷം കോടി രൂപയാണ്. കൂടാതെ ആരോഗ്യസേതു ആപ്പും മറ്റു സാങ്കേതിക സഹായങ്ങളും മറക്കാനാവില്ലല്ലോ

ഗർഭിണികളുടെയും ശിശുക്കളുടെയും മരണ നിരക്ക് കുറയ്ക്കാനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുക വഴി യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ വർഷം തോറും ശരാശരി 13000 മരണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞു എന്നത് നീതി ആയോഗിന്റെ റിപ്പോർട്ടാണ്, ശിശു മരണ നിരക്ക് കുറയ്ക്കാനുള്ള വിവിധ പദ്ധതികളിൽ ഒന്നായ ഗർഭിണിയായ അമ്മമാർക്ക് പ്രസവ കാലത് 5000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പ്രകാരം രാജ്യത്താകെ ലഭിച്ചത് 4 കോടിയോളം അമ്മമാർക്കായി 19000 കോടിയോളം രൂപ. കേരളത്തിൽ രണ്ടര ലക്ഷം അമ്മമാർക്കാണ് ഇതുവരെ ഈ ആനുകൂല്യം ലഭിച്ചത്. അംഗൻവാടി മുതലുള്ള സ്‌കൂൾ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ നരേന്ദ്രമോദി പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന പോഷണ അഭിയാൻ എന്ന പദ്ധതി രാജ്യത്താകെ ദിവസവും പ്രയോജനപ്പെടുന്നത് പത്തു കോടി 16 ലക്ഷം കുട്ടികൾക്കാണ്. മിഷൻ ഇന്ദ്രധനുഷ് എന്ന ഗർഭിണികൾക്കും രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കുമായി പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാൻ ലക്ഷ്യം വച്ചുള്ള വാക്സിനേഷൻ ഡ്രൈവ് പ്രകാരം 5 .46 കോടി കുട്ടികൾക്കും രണ്ടു കോടിയോളം ഗർഭിണികൾക്കും വാക്സിനേഷൻ നൽകാൻ മോദി സർക്കാരിന് കഴിഞ്ഞു

ആരോഗ്യത്തോടെയുള്ള ജീവിതം ഉറപ്പാക്കാനും മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കാനും ലോകത്തിനു തന്നെ ഭാരതത്തിന്റെ സംഭാവനയായി യോഗയെ മാറ്റിയ നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിച്ചു നടപ്പാക്കുന്നത് ഇന്ന് ലോകത്തു 180 ലധികം രാജ്യങ്ങളാണ് ഇന്ത്യയിൽ വിവിധ വ്യായാമങ്ങൾ പ്രോത്സാഹിപ്പിക്കാൻ മോദി നടപ്പാക്കിയ ഫിറ്റ് ഇന്ത്യ എന്ന പദ്ധതി പ്രകാരം രാജ്യത്തിൽ നടത്തിയത് ഏതാണ്ട് 24 കോടി ഇവന്റുകളാണ് അനുഗ്രഹീതമായ കാലാവസ്ഥ കൊണ്ട് തന്നെ ഏതാണ്ട് ശുദ്ധ ജലം ലഭിക്കുന്ന കേരളത്തിന് അതിശയം ഒന്നും തോന്നില്ലായെങ്കിലും രാജ്യത്താകെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ശുദ്ധ ജലം ഹർ ഘർ ജൽ എന്ന പദ്ധതി പ്രകാരം പൈപ്പ് വഴി എത്തിച്ചു നൽകിയത് ഏതാണ്ട് 16 കോടി കുടുംബങ്ങൾക്കാണ് 42 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് കേരളത്തിൽ ഈ പദ്ധതി പ്രയോജനപ്പെട്ടത്.

രണ്ടാം ഘട്ടം ഇനി രോഗം വന്നാൽ ഡോക്ടറെ സമീപിക്കാൻ അടുത്ത് ആശുപത്രികളും , ഉന്നത നിലവാരമുള്ള മെഡിക്കൽ കോളേജുകളും ഉണ്ടായിരിക്കുക എന്ന ലക്ഷ്യമായിരുന്നു, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലും ഉണ്ടായിരുന്നില്ല എന്നതിൽ നിന്ന് രാജ്യത്തെ എല്ലാ ഗ്രാമത്തിലും ആധുനിക നിലവാരത്തിലുള്ള ഹെൽ വെൽനെസ്സ് സെന്റർ 2025 ഇൽ പൂർത്തിയാക്കും എന്ന ലക്‌ഷ്യം നിശ്ചയിച്ചു പ്രവർത്തിക്കുന്ന നരേന്ദ്രമോദി ഗവണ്മെന്റ് ഇതുവരെ അച്ചീവ് ചെയ്തത് ഒന്നര ലക്ഷത്തിൽ അധികം ഹെൽത് വെൽനസ് സെന്ററുകളാണ് 2019 ഇൽ പോലും കേവലം 15000 എണ്ണമാണ് ഉണ്ടായിരുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഇതിന്റെ അത്ഭുതം കൂടി മനസിലാക്കുക. കേരളത്തിൽ ആർദ്രം എന്ന് പേരിട്ടു കേന്ദ്രത്തിന്റെ പണം വാങ്ങി നടത്തുന്ന ഈ നവീകരണത്തിനാണ് ആയുഷ്മാൻ ഭാരത് ഹെൽത് വെൽനസ് സെന്റർ എന്ന് പേര് നൽകാൻ പറ്റില്ല എന്ന് കേരളാ ഭരണകൂടം പറയുന്നത്. കൂടാതെ സാധാരണ ജനങ്ങൾക്ക് അധികം ദൂരെയല്ലാതെ അത്യാധുനിക ചികിത്സ ലഭിക്കാൻ രാജ്യത്തെ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് ഉണ്ടാക്കും എന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനവും ലക്ഷ്യം പൂർത്തീകരിക്കുകയാണ് 2016 ഇൽ 450 മെഡിക്കൽ കോളേജ് ആണ് ഉണ്ടായിരുന്നതെങ്കിൽ 766 ജില്ലകളുള്ള രാജ്യത്തു ഇന്നത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 756 ആണ് കൂടാതെ 57 മെഡിക്കൽ കോളേജുകളുടെ നിർമാണം പുരോഗമിക്കുന്നു. അതായത് 2025 ഇൽ തന്നെ രാജ്യത്ത് എണ്ണൂറിൽ അധികം മെഡിക്കൽ കോളേജുകൾ ഉണ്ടാകും. അതും കേന്ദ്രം മുൻകൈ എടുത്തു ചെയ്യുന്ന അപദ്ധതിയാണെങ്കിലും കേരളത്തിലെ ഓരോ എംപിമാരും ക്രെഡിറ് എടുക്കാൻ വരും , പിണറായി വിജയൻ ക്രെഡിറ്റ് വേണ്ട പുഞ്ചിരി മതി എന്ന് ഫ്‌ളക്‌സും വയ്ക്കും എയിംസ് പോലെയുള്ള അത്യന്താധുനിക മെഡിക്കൽ ഫെസിലിറ്റി നൽകുന്ന കേന്ദ്രം നെഹ്രുവിന്റെ കാലത്ത് 1956 ഇൽ ഡൽഹിയിൽ ഒരെണ്ണം തുടങ്ങിയതാണ് ശേഷം മറ്റൊന്നിനെ കുറിച്ച് ചിന്തിച്ചത് പിന്നീട് 2002 ഇൽ വാജ്പേയിയാണ് 2006 നു ശേഷം അങ്ങനെ പ്രഖ്യാപിച്ച ആറ് എയിംസ് 2012 യിലാണ് പ്രവർത്തനം ആരംഭിച്ചത് അതായത് മോദി ഭരണത്തിൽ വരുമ്പോൾ രാജ്യത്താകെ ഉണ്ടായിരുന്നത് 7 എയിംസ് ആയിരുന്നെങ്കിൽ ഇന്ന് മോദിയുടെ പത്തു വർഷത്തിന് ശേഷം എയിംസ് ന്റെ എണ്ണം 25 ആയിരിക്കുന്നു കൂടാതെ ഇനിയും അഞ്ചെണ്ണം കൂടി പ്രഖ്യാപിച്ചു പ്രവർത്തനം നടക്കുന്നു എന്നത് അതിശയകരമായ മാറ്റമല്ലേ ?

അടുത്ത സ്റ്റേജ് ഹോസ്പിറ്റലിൽ എത്തി ചികിത്സയ്ക്ക് പണം ഇല്ലാത്തവരെ ഗവൺമെൻറ് സംരക്ഷിക്കുക എന്നതാണ് അതിനു വേണ്ടി രൂപീകരിച്ചതാണ് ആയുഷ്മാൻ ഭാരത് എന്ന ഇൻഷുറൻസ് പരിരക്ഷ രാജ്യത്താകെ 9 കോടി കുടുംബങ്ങളിൽ 45 ലക്ഷം ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്കാണ് വർഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു രൂപ പോലും പ്രീമിയം കൊടുക്കാതെ ഈ പദ്ധതി പ്രകാരം മോദി ഗവൺമെൻറ് നൽകുന്നത്. കേരളത്തിൽ 9 ലക്ഷം രോഗികൾക്കാണ് ഈ പദ്ധതി പ്രയോജനപ്പെട്ടത് ഇപ്പോഴത് എഴുപത് വയസിനു മേലെയുള്ള എല്ലാ മുതിർന്നവർക്കും വരുമാന പരിധിയില്ലാതെ തന്നെ സൗജന്യ ചികിത്സ നൽകുന്നുണ്ട്. വിഹിതം നല്കാൻ പണമില്ലാത്ത കേരളം ആകാഹസ്മ് നോക്കി മോദിയെ തെറി വിളിക്കുന്നുമുണ്ട്.
കേന്ദ്ര ബജറ്റിൽ അംഗൻവാടി ആശാവർക്കർമാരെ കൂടി പദ്ധതിയിലേക്ക് ഇത്തവണ കേന്ദ്രം കൂട്ടി ചേർത്തപ്പോൾ പിറ്റേ ദിവസത്തെ കേരളം ബജറ്റിൽ അതെ വാദം കേരളത്തിന്റെ തീരുമാനമായി അവതരിപ്പിച്ചിട്ടുണ്ട് കേരളം ധനമന്ത്രി എന്നത് എത്ര പരിഹാസ്യമാണ് എന്നോർക്കുക. ഈ പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കാൻ തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധി സിംഗപ്പൂരിൽ പോയിരുന്നു ഇന്ത്യയെ പരിഹസിച്ചു പറഞ്ഞത് ബജറ്റിൽ ഒരു രൂപപോലും മാറ്റി വയ്ക്കാതെ നടത്തിയ ഒരു ഇലക്ഷൻ പ്രചാരണമാണ് ഈ പദ്ധതി എന്നാണ് പക്ഷെ ഇന്ന് രാജ്യത്ത് 9 കോടി 36 ലക്ഷം സൗജന്യ ചികിത്സ ഈ പദ്ധതി പ്രകാരം സൗജന്യമായി ഗവൺമെൻറ് ചെയ്തു കൊടുത്തു കഴിഞ്ഞു, ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ കേരളം ഇതിനോട് എതിർത്താണ് ആദ്യം നിന്നത് എന്ന് എല്ലാവർക്കും ഓർമയുണ്ടാകും. പിന്നീട് സൈൻ ചെയ്തു ഭാഗമാവുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിന്റെ ബിപിഎൽ ലിസ്റ്റ് പ്രകാരം കേരളത്തിലെ ഏതാണ്ട് 19 ലക്ഷം കുടുംബങ്ങൾക്കാണ് ഈ സൗജന്യ ചികിത്സ പരിരക്ഷ ലഭിക്കുക കേരളം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയും കേന്ദ്രത്തേക്കാൾ വലുതാണ് എന്ന് കാണിക്കാനും സംസ്ഥാനം പണം മുടക്കുമെന്നു പറഞ്ഞു 12 ലക്ഷം കുടുംബങ്ങളെ കൂടി ചേർത്ത് ലിസ്റ്റിൽ 31 ലക്ഷം കുടുംബങ്ങൾക് കാരുണ്യ KSAP എന്ന പേരിട്ട് പദ്ധതി പുതുക്കി അവതരിപ്പിച്ചു. എല്ലാ ഗവണ്മെന്റ് ആശുപത്രികളും കുറേയധിക സ്വകാര്യ ഹോസ്പിറ്റലുകളും ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ നൽകും പിന്നീട് ഗവൺമെൻറ് ആ പണം ഹോസ്പിറ്റലിന് നൽകുകയും ആയിരുന്നു രീതി, കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതിയെ സഹായിക്കാൻ പല കോർപറേറ്റ് ഇൻഷുറൻസ് കമ്പനികളും ഉണ്ട്, കേന്ദ്രത്തിന്റെ ലിസ്റ്റിൽ പെട്ട 19 ലക്ഷം കുടുംബങ്ങളുടെ ചികിത്സ പണം മാത്രം കേന്ദ്രം കൃത്യമായി നൽകിയപ്പോൾ കേരളം ലിസ്റ്റിലേക്ക് കൂട്ടിച്ചേർത്ത കുടുംബങ്ങളുടെ ചികിത്സ ചെലവ് സംസ്ഥാനത്തിന് കൃത്യമായി നൽകാൻ കഴിയുന്നില്ല എന്നത് കൊണ്ട് പല സ്വകാര്യ ആശുപത്രികളും ഈ പദ്ധതിയിൽ നിന്ന് പിന്മാറുന്നതാണ് നമ്മൾ ഇന്ന് കാണുന്നത്, ശരിക്കും അർഹരായ ആളുകൾക്ക് കൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കാനുള്ള അവസരം കൂടിയാണ് കേരളം ഈ അതി ബുദ്ധി കാണിച്ചതിന്റെ പേരിൽ ഇല്ലാതാക്കിയത്.

ഇതേ ആശുപത്രികളിൽ വിവിധ രോഗങ്ങൾക്കും അവയവങ്ങൾക്കും കുട്ടികൾക്ക് ഒക്കെ പ്രത്യേകമായി നൽകുന്ന സഹായ പദ്ധതികളാണ് അതിനെക്കുറിച്ചു അവസാനം ചുരുക്കി പറയാം.

അടുത്ത ഘട്ടം ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർമാർ എഴുതി തരുന്ന മരുന്നുകളുടെ വിലയുടെ ഭാരം കുറയ്ക്കാൻ മോദി ഗവൺമെൻറ് രാജ്യത്താകെ നടപ്പാക്കിയ പ്രധാനമന്ത്രി ഭാരതീയ ജൻ പരിയോജന എന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളാണ്. നിലവിലുള്ള മരുന്ന് വിലയേക്കാൾ 70 ശതമാനം വരെ വിലക്കുറവിൽ മരുന്ന് ലഭിക്കുന്ന ഇത്തരം ഔട്ലറ്റുകൾ ഇന്ന് രാജ്യത്ത് 16251 എണ്ണം പ്രവർത്തിക്കുന്നു കേരളത്തിൽ മാത്രം ആയിരത്തിനു മുകളിൽ ഔട്ലറ്റുകൾ പ്രവർത്തിക്കുന്നു.

അടുത്ത ഘട്ടം ആശുപത്രികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു ഡോക്ടർമാരും നഴ്‌സുമാരും ലാബ് ടെക്നിഷ്യന്മാരും ഉണ്ടാവുക എന്നതാണ്, രാജ്യത്താകെ മെഡിക്കൽ സീറ്റുകളിൽ 76000 എണ്ണത്തിന്റെ വർധനവാണ് മോദി ഗവണ്മെന്റ് വന്നതിനു ശേഷം ഉണ്ടായത്, രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ആയിരങ്ങൾ വേറെ , കൂടാതെ നഴ്‌സിംഗ് കോളേജുകളും ലാബുകളും എല്ലാം വലിയ തോതിൽ മോഡീകാലത്ത് വർധിച്ചു. 2014 വരെ രാജ്യത്തു ആകെ ഉണ്ടായ ഡോകർമാരുടെ എണ്ണത്തേക്കാൾ കൂടുതൽ ഡോകട്ർമാർ 2030 ആവുമ്പോൾ ഉണ്ടാകും എന്നാണ് കണക്കുകൾ പറയുന്നത്. അറുപത് വർഷവും പതിനഞ്ച് വർഷവും തമ്മിലുള്ള വ്യത്യാസമാണ് പറയുന്നത്.

ലോകം തന്നെ വിറച്ചു നിന്ന കൊറോണക്കാലത്തു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ആയി ആരോഗ്യ മേഖലയിൽ NHM വഴി ചെലവഴിക്കാൻ അനുവദിച്ചത് 19100 കോടി രൂപയാണ്.
11874 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു
നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ( NRHM ) വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കുമായി 2014 -2023 വരെ നൽകിയത് 144585 .2 കോടി രൂപ
അതിൽ കേരളത്തിന് മാത്രം ലഭിച്ചത് - 3250 .60 കോടി രൂപ
നാഷണൽ അർബൻ ഹെൽത് മിഷൻ (NUHM ) വഴി കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കുമായി 2014 -2023 വരെ നൽകിയത് 11500 കോടി രൂപ
അതിൽ കേരളത്തിന് മാത്രം ലഭിച്ചത് - 258 .5 കോടി രൂപ

നാഷണൽ ഡയാലിസിസ് പ്രോഗ്രാം വഴി രാജ്യത്താകെ 5 .5 ലക്ഷം രോഗികൾക്ക് ആശ്വാസം ഏകാൻ സർക്കാരിന് കഴിഞ്ഞു
അന്ധത അനുഭവിക്കുന്നവർക്കായി ദേശീയ പ്രോഗ്രാം വഴി മാസം ഏതാണ്ട് 6 .5 ലക്ഷം സർജറികളും സ്‌കൂൾ കുട്ടികൾക്കായി 150000 കണ്ണടകളും വിതരണം ചെയ്യുകയും ചെയ്തു. ശരാശരി മാസം 5000 നേത്രങ്ങൾ ദാനമായി സ്വീകരിക്കുന്നു. (കേരളത്തിൽ നയനാമൃതം)
കുട്ടികൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാരൃക്രം RBSK കേരളത്തിൽ ഹൃദ്യം എന്ന പേരിൽ അറിയപ്പെടുന്നു.
കേന്ദ്ര പദ്ധതികൾ പലതും തന്നെ ആണ് കേരളത്തിൽ പേര് മാറ്റി നമ്മൾ കേൾക്കുന്ന ശ്വാസ , അഭയം , 'അമ്മ മനസ്, സമ്പുഷ്ട കേരളം, താലോലം , ധ്വനി , മാതൃയാനം തുടങ്ങിയവ..
ബിപിഎൽ കുടുംബത്തിൽപ്പെട്ട മധ്യവയസ്‌ക്കർക്ക് സൗജന്യമായി ഷുഗർ പരിശോധിക്കാനുള്ള ഗ്ലുക്കോ മീറ്റർ വിതരണം ചെയ്യുന്നു (കേരളത്തിൽ വയോമധുരം)
4000 കോടി രൂപയുടെ മരുന്നുകൾ കേന്ദ്ര സർക്കാർ സൗജന്യ നിരക്കിൽ വിതരണം ചെയ്തു
ക്യാൻസർ, കാർഡിയോവാസ്കുലാർ രോഗികൾക്കായി 60 മുതൽ 90 ശതമാനം വരെ ഇളവിൽ ചികിത്സ ഉറപ്പാക്കുക വഴി രാജ്യത്താകെ രോഗികൾക്ക് ലാഭിക്കാൻ കഴിഞ്ഞത് 1086 .9 കോടി രൂപ
റോഡപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ 24 മണിക്കൂർ സൗജന്യ ചികിത്സയും ഹൈവേകളിൽ അത്യാധുനിക ട്രോമ കെയർ ഹോപിറ്റലുകളും നിർമിക്കുന്നു.

ഇതിനേക്കാൾ പറയാൻ കണക്കുകൾ ഒരുപാടുണ്ട്, ഓരോ മാസവും മന്ത്രാലയത്തിന് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഓരോ സംസ്ഥാനം ജില്ലാ തിരിച്ചു എല്ലാം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഉണ്ട് , വിരൽ തുമ്പിൽ വിവരമെത്തുന്ന ഈ കാലത്തും രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും വിജയനും ബാലഗോപാലും കോവിന്ദനും ഇത് ചോദിച്ചു കൊണ്ടേയിരിക്കും ഇന്ത്യ എന്ത് നേടി ? മോദി എന്ത് ചെയ്തു ? രാജ്യം ഇന്നും പട്ടിണിയല്ലേ ? അവർക്കൊക്കെ മറുപടി കൊടുക്കുന്ന ഈ പദ്ധതികൾ പ്രയോജനപ്പെട്ടു സാധാരണക്കാരുടെ വിരൽ തുമ്പുകൾ കൊണ്ടാണ് എന്നതിന് മോദിയുടെ തുടർച്ചയായ പതിനൊന്നാം വർഷവും വിവിധ സംസ്ഥാനങ്ങൾ നൽകുന്ന വിജയങ്ങൾ തന്നെ തെളിവ്..
തുടരും

ലോകാരോഗ്യസംഘടനയുടെ ഏറ്റവും വലിയ ചികിത്സ കേന്ദ്രം മോദിയുടെ ഗുജറാത്തിൽ എത്തിയതറിഞ്ഞോ  !!      തുടർച്ചയായ മൂന്നാം തവണ മൃഗീയ...
05/07/2025

ലോകാരോഗ്യസംഘടനയുടെ ഏറ്റവും വലിയ ചികിത്സ കേന്ദ്രം മോദിയുടെ ഗുജറാത്തിൽ എത്തിയതറിഞ്ഞോ !!

തുടർച്ചയായ മൂന്നാം തവണ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുന്നതിൽ നിന്ന് മോദിയെ തടഞ്ഞ പല കാരണങ്ങളിൽ ഒന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ എതിർപ്പാണ്. അതിന്റെ കാരണമെന്നത് 2014 ഇൽ നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം മുതൽ പരമ്പരാഗത ചികിത്സാ രീതികൾക്ക് നൽകുന്ന പിന്തുണയാണ്. ചരിത്രത്തിലാദ്യമായി ആയുഷ് എന്നൊരു മന്ത്രാലയവും മന്ത്രിയും ഭാരതത്തിനു നൽകിയ മോദി, യോഗയെ ജനകീയമാക്കാനും ലോകത്തെല്ലാ രാജ്യങ്ങളിലേക്കും യോഗ എത്തിക്കാൻ ശ്രമിക്കുന്നതും എല്ലാവർക്കും അറിയുന്നതാണല്ലോ. ജൂൺ 21 നെ അന്താരാഷ്ട്ര യോഗ ദിവസമാക്കിയ മോദി ഇപ്പോൾ ഐക്യരാഷ്ര സംഘടനാ വഴി 180 രാജ്യങ്ങളിലധികം യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു, സൗദി അറേബ്യയിൽ നിന്ന് സ്ത്രീകൾ പോലും ഭാരതത്തിൽ വന്നു യോഗ പരിശീലനം നേടി തിരികെ അവരവരുടെ രാജ്യത്തു പോയി പരിശീലകരാകുന്ന അനുഭവങ്ങൾ മോദി തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. യോഗയും ആയുർവേദവും പ്രോത്സാഹിക്കുക വഴി വലിയൊരു തൊഴിൽ സാധ്യതയും മോദി തുറന്നിടുന്നുണ്ട്. പക്ഷെ ഈ ശ്രമങ്ങൾ എല്ലാം തന്നെ രാജ്യത്തെ അലോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മയ്ക്ക് എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട്, അവരുടെ എതിർപ്പുകൾ അവർ പഠിപ്പിക്കുന്ന കുട്ടികളിലേക്കും അവർ പകർന്നു നൽകിയിട്ടുമുണ്ട്. അതിനെക്കുറിച്ചു നമ്മൾ പലപ്പോഴും മുൻപ് ചർച്ച ചെയ്തിട്ടുമുണ്ട്. എന്നാൽ മോദി തന്റെ തീരുമാനങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആയുർവേദത്തിന്റെയും യോഗയുടെയും സ്വന്തം നാട്ടിലെ പലർക്കും മോദിയോട് ദേഷ്യമുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ ലോകാരോഗ്യ സംഘടനാ തന്നെ മോദിക്ക് പിന്തുണ നൽകുകയാണ്. അതേ ലോകത്തിലെ തന്നെ ഏറ്റവും വലിയ പരമ്പരാഗത ചികിത്സ കേന്ദ്രം ലോകാരോഗ്യ സംഘടനാ ഇന്ത്യയിൽ തുടങ്ങിയിരിക്കുകയാണ്. വേറെവിടെയുമല്ല മോദിയുടെ സ്വന്തം ഗുജറാത്തിലെ ജാമ്‌നഗറിലാണ്‌ ഈ ചികിത്സ കേന്ദ്രം WHO നിർമിച്ചിരിക്കുന്നത്. ജാമ് നഗറിൽ നിലവിൽ ഉണ്ടായിരുന്ന ആയുർവേദ യൂണിവേഴ്സിറ്റിയാണ് ലോകാരോഗ്യ സംഘടന അവരുടെ ആഗോള കേന്ദ്രമാക്കി ഉയർത്തിയിരിക്കുന്നത്.

ലോകമാകെയുള്ള എൺപത് ശതമാനത്തിൽ അധികം ജനങ്ങളും പിന്തുടരുന്നത് പരമ്പരാഗത ചികിത്സ രീതി ആണെന്നാണ് WHO പറയുന്നത് മാത്രമല്ല ലോകത്താകെയുള്ള അലോപ്പതി മരുന്നുകളുടെ ഭൂരിഭാഗവും ഏതെങ്കിലും തരത്തിൽ പരമ്പരാഗത ഔഷധ സസ്യങ്ങളുപയോഗിച്ചാണെന്നും ലോകാരോഗ്യ സംഘടനാ പറയുന്നു. ലോകത്തു കൂടുതലുള്ള ദരിദ്രരായ മനുഷ്യർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ മെച്ചപ്പെട്ട ചികിത്സാ ഉപാധി ആയാണ് പരമ്പരാഗത ചികിത്സയെ ലോകാരോഗ്യ സംഘടനാ കാണുന്നത്. പരമ്പരാഗത ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ആസ്ഥാനമായി ലോകാരോഗ്യസംഘടന കരുതുന്ന ഈ ജാമ് നഗറിൽ തന്നെയാണ് 2023 ലെ ലോകാരോഗ്യ സമ്മിറ്റും WHO സംഘടിപ്പിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇമ്പോർട്ടൻസ് ആയി പരിഗണിക്കുന്ന ജാമ് നഗർ കഴിഞ്ഞാൽ തൊട്ടു പിന്നിൽ തന്നെ നാഷണൽ ഇൻസ്റ്റിട്യൂട് ഓഫ് ആയുർവേദ ജയ്പൂരും ഉണ്ട്.

യോഗയുടെ ബ്രാൻഡ് അംബാസഡർ ആയ പോലെ മോദി ആയുർവേദത്തിന്റെ ബ്രാൻഡ് അംബാസഡർ ആയും മാറിയിരിക്കുന്നു. ആഫ്രിക്കൻ രാജ്യത്തെ ഒരു പ്രസിഡന്റിന്റെ മകളുടെ കണ്ണിന്റെ അസുഖം ഭേദപ്പെടുത്തിയത് കേരളത്തിൽ നടത്തിയ ഒരു ആയുർവേദ ചികിത്സ ആയിരുന്നു എന്നത് മോദി പല അന്താരാഷ്ട്ര വേദികളിലും ഉന്നയിച്ചിട്ടുണ്ട്. കൂടാതെ പത്മ അവാർഡുകളിൽ പോലും പല തവണ പരമ്പരാഗത ചികിത്സ മാർഗ്ഗം ഉപയോഗിച്ച് ചികിൽസിക്കുന്ന വൈദ്യന്മാരെ മോദി ഗവണ്മെന്റ് ഉൾപ്പെത്തുന്നതും ഇതേ താല്പര്യത്തിന്റെ ഭാഗമായാണ്.

2015 ഇൽ ആദ്യമായി ആയുഷ് മന്ത്രാലയം കൊണ്ട് വന്ന മോദി 2014 -15 ഇൽ രാജ്യത്താകെ ആയുഷ് മന്ത്രാലയത്തിന് കീഴിൽ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത് 1275 കോടി രൂപയാണ് ഓരോ വർഷവും വർധിപ്പിച്ചു ഇപ്പോൾ 3650 കോടി രൂപയാണ് ആയുഷ് മന്ത്രാലയം ഒരു വർഷം ചെലവഴിക്കുന്നത്. സ്‌കിൽ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ നിരവധി ആയുർവേദ പഞ്ചകർമ യോഗ വിദഗ്ധരെയാണ് ഇപ്പോൾ ഇന്ത്യ വർഷം തോറും വാർത്തെടുക്കുന്നത് . ഇന്ന് ആയുഷ് മന്ത്രാലയത്തിന് കീഴിൽ രാജ്യത്താകെ 53023 ചെറുകിട സംരംഭങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ കാരണം ഇപ്പോൾ മുപ്പതിലധികം രാജ്യങ്ങളിൽ ട്രഡീഷണൽ ട്രീറ്റ്മെന്റ് ഔദ്യോഗിക ചികിത്സയ്ക്കായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, കൂടാതെ ഇതേ മുപ്പതു രാജ്യങ്ങളിൽ ഇന്ത്യ തന്നെ ആയുഷ് സ്‌കോളർഷിപ്പുകൾ നൽകി കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. നൂറ്റി അൻപതിലധികം രാജ്യങ്ങളിലേക്ക് ഇന്ന് ഭാരതത്തിന്റെ ആയുർവേദിക് മെഡിസിനും സപ്ലിമെന്റുകളും കയറ്റി അയക്കുന്നത് വഴി രാജ്യം ഒരു വർഷം നേടുന്ന വരുമാനം 114 കോടിയാണ് . കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ആയുഷ് മന്ത്രാലയത്തിന് കീഴിൽ രാജ്യത്താകെ 235273 ഹെക്ടർ ഏരിയയിലാണ് മെഡിസിനൽ പ്ലാന്റുകൾ വച്ച് പിടിപ്പിച്ചു വളർത്തുന്നത് കൂടാതെ 1278 നഴ്‌സറികളും ആയുഷ് മന്ത്രാലം നേരിട്ട് വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്നു. കൂടാതെ രാജ്യത്താകെ ആയുഷ് മന്താലയത്തിനു കീഴിലുള്ള ആയുഷ്മാൻ ഭാരത് വെൽനെസ് സെന്ററുകളുടെ എണ്ണം 12500 ആണ്. കൂടാതെ 115 50 Beded ഹോസ്പിറ്റൽ കളുമുണ്ട്

2021 ഇൽ രാജ്യത്ത് ഒന്നരക്കോടി ആളുകളാണ് ആയുർവേദ ചികിത്സയ്ക്കായി ആശുപത്രികളെ സമീപിച്ചിരുന്നതെങ്കിൽ 2024 ലെ കണക്ക് പ്രകാരം ഒൻപതര കോടി ആയിരിക്കുന്നു. ആ രീതിയിൽ ആയുർവേദ പരമ്പരാഗത ചികിത്സയോട് ജനങ്ങൾക്ക് ആഭിമുഖ്യം ഉണ്ടാക്കിയെടുക്കാൻ മോദിക്കും ആയുഷ് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾക്കും കഴിഞ്ഞിരിക്കുന്നു.

എന്താണ് ഭാരതത്തെ തന്നെ മാറ്റി മാറിമറിക്കാൻ പോകുന്ന PM ഗതിശക്തി പോർട്ടൽ ?      കേന്ദ്രമന്ത്രിസഭാ യോഗങ്ങളുടെ തീരുമാനങ്ങൾ വ...
04/07/2025

എന്താണ് ഭാരതത്തെ തന്നെ മാറ്റി മാറിമറിക്കാൻ പോകുന്ന PM ഗതിശക്തി പോർട്ടൽ ?

കേന്ദ്രമന്ത്രിസഭാ യോഗങ്ങളുടെ തീരുമാനങ്ങൾ വിശദീകരിക്കുമ്പോൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് പ്രധാനമന്ത്രി ഗതിശക്തി പോർട്ടൽ എന്നത്. നിങ്ങളും പലപ്പോഴും കേട്ടിട്ടുണ്ടാകും 2021 ഇൽ ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനസമ്മേളനത്തിൽ ചെങ്കോട്ടയിലാണ് മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി തുടങ്ങി മൂന്നു വർഷം പൂർത്തിയാകുമ്പോൾ ഈ പ്രോജക്ട് ഭാരതത്തിനു എത്ര വലിയ നേട്ടമുണ്ടാക്കി എന്ന് വിശദമായി മനസിലാക്കാം.

പിഎം ഗതിശക്തി എന്ന ഈ നാഷണൽ മാസ്റ്റർ പ്ലാൻ എന്നത് ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. രാജ്യത്തെ വിവിധ വകുപ്പുകളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുമിച്ചു കൊണ്ട് രാജ്യത്തെ ഓരോ ജില്ലയിലേക്കും വേണ്ട വികസന പദ്ധതികൾ ഏക ജാലക സംവിധാനം വഴി അംഗീകാരം നൽകി നടപ്പാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം തന്നെ. വിവിധ വകുപ്പുകളുടെ കോർഡിനേഷൻ ഇല്ലാത്തത് കൊണ്ട് പ്രോജക്ടുകൾക്ക് ഉണ്ടാകുന്ന തടസങ്ങളും കാലതാമസങ്ങളും ഇല്ലാതാക്കി ഒരേ ദിശയിൽ വളരെ വേഗത്തിൽ എല്ലാ പദ്ധതികളും പിഎം ഗതിശക്തി പോർട്ടൽ വഴി നാഷണൽ മാസ്റ്റർ പ്ലാൻ പോലെ പൂർത്തിയാക്കാൻ ആകും. രാജ്യത്താകെ ഓരോ ജില്ലയിലും എവിടെയൊക്കെയാണ് ഗതാഗത കുരുക്ക് ഉള്ളത്, എവിടെയാണ് കണക്ട് ചെയ്യാൻ പുതിയ റോഡുകൾ പാലങ്ങൾ ഫ്‌ളൈ ഓവറുകൾ റെയിൽവേ ലൈനുകൾ വേണ്ടത്, എവിടെയാണ് ചരക്കു ഗതാഗതം കൂടുതൽ ആവശ്യം വരുന്ന റൂട്ടുകൾ, എവിടെയാണ് സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, സംഭരണ കേന്ദ്രങ്ങൾ, പാർക്കിങ് ഫെസിലിറ്റി തുടങ്ങി ടെലിഫോൺ കവറേജ്ഉം ഇന്റർനെറ് സൗകര്യങ്ങളും വരെ കുറവുള്ള മേഖല കണ്ടെത്തി രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു പദ്ധതി തയ്യാറാക്കുകയും അതെ സമയം തന്നെ വിവിധ കേന്ദ്ര സംസ്ഥാന വകുപ്പുകളുമായി സഹകരിച്ചു കൊണ്ട് പദ്ധതി പൂർത്തിയാക്കുകയുമാണ് ലക്‌ഷ്യം.

പ്രധാനമന്ത്രി തന്നെ പറഞ്ഞത് പോലെ റോഡ് പണി നടക്കുമ്പോൾ തന്നെ അതുവഴിയുള്ള വാട്ടർ ലൈനുകൾ മലിനജലം ഒഴുക്കാനുള്ള ഓടകളും മഴവെള്ള ചാലുകളും വൈദ്യുത ഇന്റർനെറ്റ് കേബിളുകളും ഒക്കെ വിവിധ വകുപ്പുകളുമായി കോർഡിനേറ്റ് ചെയ്തു ഒരേ സമയം പൂർത്തിയാക്കി പോവുക എന്നതാണ് ഇതിന്റെ ഒരു പ്രധാന ഗുണം. സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് ഈ ഈ ഡിജിറ്റൽ സംവിധാനം പ്രവർത്തിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിലെ വിവിധ പ്രോജക്ടുകളായ ഭാരത് മാല, സാഗർ മാല , വാട്ടർ വെയ്‌സ്, തുറമുഖങ്ങൾ , ഉഡാൻ പോലെയുള്ള വ്യോമഗതാഗതം റെയിൽവേ മെട്രോ എന്നിവയുൾപ്പെടെ 1614 സർവീസുകൾ വിവിധ 44 കേന്ദ്ര മന്ത്രാലയങ്ങളും 36 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒരുമിച്ചു ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം സഹായിക്കുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മാത്രം ഏതാണ്ട് പതിനഞ്ചര ലക്ഷം കോടി രൂപയുടെ വിവിധ 208 വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പിഎം ഗതിശക്തി പോർട്ടൽ വഴിയാണ് അംഗീകാരം നൽകി നടപ്പിലാക്കിയത്. കൂടാതെ റെയിൽവേ വകുപ്പിന് കീഴിൽ മൂന്നു പുതിയ ഇടനാഴിയുടെ സർവേ പൂർത്തിയാക്കി 434 പുതിയ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഈ നാഷണൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമാക്കാനുള്ള പദ്ധതിയിൽ മേല്പറഞ്ഞ വിവിധ മന്ത്രാലയങ്ങൾ കൂടാതെ രാജ്യത്തെ 28 ആസ്പിരേഷണൽ ജില്ലകളെ പൈലറ്റ് പ്രൊജക്ടിൽ ഉൾപ്പെടുത്തി പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. 2025 March 31 നു മുൻപ് രാജ്യത്തെ എല്ലാ ജില്ലകളുടെയും വികസന രൂപരേഖ നാഷണൽ മാസ്റ്റർ പ്ലാനിന്റെ കീഴിലാക്കണമെന്നാണ് മോദിയുടെ നിർദേശം.

കഴിഞ്ഞ മൂന്നു വർഷം കൊണ്ട് പിഎം ഗതിശക്തി പോർട്ടൽ വഴിയുള്ള നാഷണൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഉണ്ടായ നേട്ടങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 8891 കിലോമീറ്റർ ദേശീയ പാതകൾ നാഷണൽ മാസ്റ്റർ പ്ലാൻ പ്രകാരം തയ്യാറാക്കി നിർമിച്ചു കൊണ്ടിരിക്കുന്നു. അതെ സമയം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനു കീഴിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ പോർട്ടൽ വഴി 27000 കിലോമീറ്റർ റെയിൽവേ ലൈനുകളുടെ പദ്ധതി തുടങ്ങിയിരിക്കുന്നു. മാത്രമല്ല 449 പുതിയ ലൊക്കേഷനിലേക്കുള്ള സർവേയും ഈ പോർട്ടൽ വഴി പൂർത്തിയാക്കാൻ കഴിഞ്ഞു ഈ പോർട്ടൽ നിലവിൽ വരും മുൻപ് ഒരുവർഷം പരമാവധി അൻപത് പുതിയ ലൊക്കേഷനുകളാണ് ഓരോ വർഷവും റെയിൽവേയ്ക്ക് സർവേ നടത്തി കണ്ടെത്താൻ കഴിഞ്ഞിരുന്നത്. PM ഗതിശക്തി പോർട്ടൽ എന്ന ഏകോപന സംവിധാനം വഴി കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രകൃതിവാതക പൈപ് ലൈനുകളുടെ സർവേ മുൻകാലങ്ങളിൽ ഓരോ പദ്ധതിക്കും എട്ടു ഒൻപത് മാസം വരെ വേണ്ടി വരുമായിരുന്നുവെങ്കിൽ ഇപ്പോൾ ഒരു പ്രോജക്ട് സർവ്വേയ്ക്ക് ഈ ഇലക്ട്രോണിക് പോർട്ടൽ വഴി വെറും ഒരു ദിവസം മാത്രം മതി എന്ന വേഗത കൈവരിച്ചിരിക്കുന്നു.

ലഡാക്കിൽ നിന്നും ഹരിയാനയിലെ കൈത്തല വരെയുള്ള 13 ജിഗാവാട്ട് ശേഷിയുള്ള ഒരു റീന്യോവബിൾ എനർജി പ്രോജക്ട് അലൈന്മെന്റും ഈ പോർട്ടൽ പ്രകാരം അന്തർ സംസ്ഥാന ഗ്രീൻ എനർജി കോറിഡോർ വഴി നടപ്പാക്കുന്നു. ആമോണ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കം കാരണമുണ്ടാകുന്ന ദുരന്ത നിവാരണ പദ്ധതികൾ നടപ്പാക്കാൻ ഗോവ സംസ്ഥാനം ഉപയോഗിച്ചതും ഇതേ നാഷണൽ മാസ്റ്റർ പ്ലാൻ പ്ലാറ്റഫോമായ പിഎം ഗതിശക്തി പോർട്ടലാണ്. ഗ്രാമീണ മേഖലകളിൽ സ്‌കൂളുകൾ പുതുതായി സ്ഥാപിക്കാനുള്ള മേഖലകൾ കണ്ടെത്താനും അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കാനും ഉത്തർപ്രദേശ് ഗവണ്മെന്റ് ഒരു സംസ്ഥാന മാസ്റർ പ്ലാൻ തയ്യാറാക്കിയതും ഇതേ നാഷണൽ മാസ്റ്റർ പ്ലാനിന്റെ സഹായത്തോടെയാണ്. ഗുജറാത്തിൽ നിർമാണം നടക്കുന്ന 300 കിലോമീറ്റർ തീരദേശ പാതാ നിർമാണ പദ്ധതിയുടെ നിർമാണത്തിന് വിവിധ വകുപ്പുകളുടെ 28 അംഗീകാരങ്ങൾ വേണ്ടിയിരുന്നിടത്ത് വെറും 13 മാത്രമായി കുറയ്ക്കാൻ കഴിഞ്ഞതും പദ്ധതിയുടെ വേഗം കൂട്ടാൻ കഴിഞ്ഞതും പിഎം ഗതിശക്തി പോർട്ടലുമായുണ്ടക്കിയ സഹകരണം കാരണമാണ്. വിവിധ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി ശ്രീ സ്‌കൂൾ എന്ന പദ്ധതിയും സ്‌കിൽ ട്രെയിനിങ് സെന്ററുകളുമായുള്ള അവയുടെ കോർഡിനേഷനും വളരെ വേഗത്തിൽ സാധ്യമായത് ഈ പോർട്ടൽ പ്രകാരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോൾ ഹെൽത്ത് വെൽനെസ് സെന്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതും ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ഇന്റർനെറ്റ് സൗകര്യം കുറവുള്ള മേഖല മനസിലാക്കി 4G , 5G അപ്‌ഡേഷൻ ചെയ്യുന്നതും നാഷണൽ മാസ്റ്റർ പ്ലാനായ പിഎം ഗതിശക്തി പോർട്ടലിന്റെ സഹായത്തോടെയാണ്. രാജ്യത്താകെ പുതിയ സാമ്പത്തിക വ്യവസായ മേഖലകൾ, ഇൻഡസ്ട്രിയൽ ട്രെയിനിങ് സെന്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിൽ ഗ്രാമീണ റോഡുകളുടെ സർവേ ഒക്കെയും ഇപ്പോൾ വളരെ വേഗത്തിൽ സാധ്യമാക്കാൻ പിഎം ഗതിശക്തി പോർട്ടൽ സഹായിക്കുന്നു. രാജ്യത്തിന്റെ വന മേഖലയും ആദിവാസി മേഖലകളും കൃത്യമായി സ്പോട്ട് ചെയ്തു അവർക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാൻ ഈ പോർട്ടൽ ഗുണപ്രദമാണ്. നാഷണൽ മാസ്റ്റർ പാനിന്റെ ഭാഗമായി നാഷണൽ ലോജിസ്റ്റിക്സ് പോളിസിയും പിഎം ഗതിശക്തി സഞ്ചാർ പോർട്ടലും ഇതിന്റെ ഭാഗമാണ്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ മാത്രം ഏകോപനത്തിനാണ് സഞ്ചാർ പോർട്ടൽ പ്രവർത്തിക്കുന്നത്. വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം വളരെയെളുപ്പം സാധ്യമാക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. കേരളത്തിൽ സ്മാർട്ട് റോഡുകൾ നിർമിക്കുന്നു എന്നൊക്കെ പറഞ്ഞു മഴക്കാലത്ത് ടാർ ചെയ്യുകയും പിന്നീട് പലതവണ റോഡുകൾ കുത്തികുഴിച്ചു വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കുകയും ടെലിഫോൺ കേബിളുകൾ ഇടുകയും മാലിന്യ നിർമാർജന ഓടകളും മഴവെള്ളം ഒഴുക്കാനുള്ള പൈപ്പുകൾ സ്ഥാപിക്കാനും ഒക്കെ ചെയ്തു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കാണുമ്പോൾ നാഷണൽ മാസ്റ്റർ പ്ലാൻ പോർട്ടൽ ഉപയോഗിക്കാൻ കേരളം തയ്യാറായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്.

ഇത് അമൃത് സരോവറിന്റെ നേട്ടം !നിങ്ങളറിഞ്ഞോ ? ചരിത്രത്തിലാദ്യമായി 2 ആഗോള ഇക്കോ ഫ്രണ്ട്ലി നഗരങ്ങൾ ഭാരതത്തിൽ !ഇറാനിലെ റംസാറു...
30/06/2025

ഇത് അമൃത് സരോവറിന്റെ നേട്ടം !
നിങ്ങളറിഞ്ഞോ ? ചരിത്രത്തിലാദ്യമായി 2 ആഗോള ഇക്കോ ഫ്രണ്ട്ലി നഗരങ്ങൾ ഭാരതത്തിൽ !
ഇറാനിലെ റംസാറും മോദി മാജിക്കും

Join this channel to get access to perks:https://www.youtube.com/channel/UCTJaDREAfhePaNK1JjHboZQ/join ...

19/06/2025

പരസ്യങ്ങൾ മനുഷ്യനെ കൊല്ലുമ്പോൾ ഒരു തിരിച്ചറിവ് ഉണ്ടായേ പറ്റൂ...

ഇന്ന് ലോകത്തിലെ പലരും പലതും നിലനിൽക്കുന്നത് പരസ്യങ്ങൾ കാരണമാണ്, വലിയ വലിയ സിനിമ സ്പോർട്സ് താരങ്ങൾ മുതൽ ചാനലുകളും ഇവന്റുക...
18/06/2025

ഇന്ന് ലോകത്തിലെ പലരും പലതും നിലനിൽക്കുന്നത് പരസ്യങ്ങൾ കാരണമാണ്, വലിയ വലിയ സിനിമ സ്പോർട്സ് താരങ്ങൾ മുതൽ ചാനലുകളും ഇവന്റുകളും എന്തിന് ഈ യൂട്യൂബ് പോലും നിലനിൽക്കുന്നത് പരസ്യങ്ങളുടെ പിന്തുണയോടെയാണ്. പരസ്യങ്ങൾ നിർമിച്ചു ജീവിക്കുന്ന ലക്ഷങ്ങൾ വേറെയും. എങ്കിലും പരസ്യങ്ങൾ ചെയ്യുമ്പോൾ സമൂഹത്തോട് ഒരു ഉത്തരവാദിത്ത ബോധം കാണിക്കുക എന്നത് മിനിമം മര്യാദയാണ്. കുറെ ദിവസമായി കാണുമ്പോൾ മനസിനെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു പരസ്യത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ.

ചിക്കിങ് എന്ന ബ്രാൻഡിന്റെ ഈ പരസ്യം അത് ഉണ്ടാക്കിയതും പ്രചരിപ്പിക്കുന്നതും ആരായാലും അവർ ഈ സമൂഹത്തോട് ചെയ്യുന്നത് ക്രൂരതയാണ്. കാണുമ്പോൾ സാധാരണം എന്ന് തോന്നുമെങ്കിലും കോവിഡിനും ലോക്‌ഡോണിനും ശേഷമെങ്കിലും മലയാളി ആരോഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും ഹെൽത്തി എന്ന കൺസപ്റ്റിനെ കുറിച്ച് ചിന്തിച്ചെങ്കിലും തുടങ്ങിയിട്ടുണ്ട് അപ്പോഴാണ് വീട്ടിലെ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ മാത്രമല്ല അവരുടെ സ്വഭാവത്തെ പോലും മോശമായി സ്വാധീനിക്കാൻ ശേഷിയുള്ള ഇത്തരം പരസ്യങ്ങൾ പടച്ചു വിടുന്നത്.

നോക്കൂ, അച്ഛനും അമ്മയും ബന്ധുക്കളും സുഹൃത്തുക്കളേയും ചേർന്ന് ഒരു കൊച്ചുകുട്ടിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുമ്പോൾ ആ കുട്ടി വാശി പിടിക്കുകയാണ് അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗിഫ്റ്റ് കിട്ടിയില്ല അത് കൊണ്ട് കേക്ക് കട്ട് ചെയ്യില്ല എന്ന് ! ഒന്നാമത്തെ കാര്യം ആ കുട്ടിയുടെ വാശിക്ക് മറ്റൊരു രാജ്യത്തുള്ള അച്ഛൻ വളരെ പെട്ടെന്ന് വഴങ്ങി കൊടുത്തു കൊണ്ട് അവളുടെ പ്രിയപ്പെട്ട ചിക്കിങ് ഓർഡർ ചെയ്തു വീട്ടിൽ കൊടുക്കുകയാണ്. ഇനി കേക്ക് കട്ട് ചെയ്യാമല്ലോ എന്ന് അച്ഛനും അമ്മയും കൂടി പറയുമ്പോൾ പിറന്നാൾ ദിനത്തിൽ പോലുമുള്ള അവരുടെ വാശിക്ക് വഴങ്ങിക്കൊടുക്കുന്നതാണ് ദിവസവും ടിവിയിലൂടെ നൂറു തവണയെങ്കിലും ആവർത്തിക്കുന്ന ഈ വീഡിയോ സാധാരണ കുട്ടികൾ ഉൾപ്പടെ കാണുന്നത്. ഇത് കാണുന്ന കുട്ടികളിൽ ഉണ്ടാകുന്ന സ്വഭാവ ദൂഷ്യം തന്നെയാണ് ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്ന ഒന്നാമത്തെ അപകടം. ചിക്കിങ് അല്ലങ്കിൽ മറ്റെന്തായാലും അവർക്ക് പ്രിയപ്പെട്ടത് കയ്യിൽ കിട്ടിയാൽ മാത്രേ പിറന്നാൾ ദിനം പോലെ കുട്ടിക്ക് മാത്രം അതീവ പ്രാധാന്യം ലഭിക്കുന്ന ഒരു ചടങ്ങിൽ പോലും അവർ സഹകരിക്കൂ എന്നുള്ള തെറ്റായ സന്ദേശം. രണ്ടാമത് ചിക്കിങ് പോലെയുള്ള ഫാസ്റ്റ് ഫുഡ് സമൂഹത്തിനു ദോഷമാണ് എന്നുള്ളത് പൊതുവിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആ പരസ്യത്തിലെ കുട്ടിയുടെ അച്ഛനെ ഒരു ഡോക്ടറായാണ് കാണിക്കുന്നത്. അത് നിർദോഷമായി സംഭവിക്കുന്നതല്ല. ഡോക്ടറായ അച്ഛൻ പോലും സ്വന്തം കുട്ടിക്ക് റെഫർ ചെയ്യുന്ന ഗിഫ്റ്റാണ് ചിക്കിങ് എന്നുള്ള മെസേജാണ് പൊതുസമൂഹത്തിനു നൽകാൻ പരസ്യക്കാർ ശ്രമിക്കുന്നത്. മൂന്നാമത്തെ കാര്യം പിറന്നാൾ ദിനത്തിൽ നമ്മുടെ ഒരു സംസ്കാരം വച്ച് മാംസാഹാരം കുട്ടിക്ക് കൊടുക്കാറുമില്ല. അത് പോട്ടെ ഇനി ഞാൻ സാംസ്കാരിക പോലീസ് ആകാൻ ആഗ്രഹിക്കുന്നില്ല.

എങ്കിലും ഈ ഡോക്ടറായ അച്ഛൻ പിറന്നാൾ ദിനത്തിൽ ചിക്കിങ് കിട്ടാത്തത് കൊണ്ട് കേക്ക് മുറിക്കാൻ തയ്യാറാകാതിരിക്കുന്ന കുട്ടിയുടെ വാശിക്ക് വഴങ്ങി ചിക്കിങ് വീട്ടിൽ എത്തിച്ചു കൊടുക്കുന്ന ഈ പരസ്യം നൽകുന്ന സന്ദേശം അപകടകരമാണ് അത്തരം പരസ്യങ്ങൾ വീട്ടിലെ സ്വീകരണ മുറിയിലെ വിഡ്ഢിപ്പെട്ടിയിലൂടെ നിരന്തരം പ്രചരിക്കപ്പെടുന്നത് അവസാനിക്കേണ്ടത് തന്നെയാണ്.

19/04/2025
മൂന്നു മണിക്കൂർ കൊണ്ട്  മോദി എല്ലാം തുറന്നു പറഞ്ഞ ആ വൈറൽ പോഡ്കാസ്റ്റ്  പൂർണ്ണമായി മലയാളത്തിലാക്കാൻ നന്നായി കഷ്ടപ്പെട്ടിട...
05/04/2025

മൂന്നു മണിക്കൂർ കൊണ്ട് മോദി എല്ലാം തുറന്നു പറഞ്ഞ ആ വൈറൽ പോഡ്കാസ്റ്റ് പൂർണ്ണമായി മലയാളത്തിലാക്കാൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ അത് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ ഉണ്ടായ ഒരു സംതൃപ്തി അത് വേറെ ലെവലാണ്.
അമേരിക്കൻ യൂട്യൂബർ ലിക്സ് ഫ്രിഡ്‌മാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വൈറൽ അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാൻ ആഗ്രഹമുള്ളവർക്കായി മലയാളം പരിഭാഷ Narendra Modi

Join this channel to get access to perks:https://www.youtube.com/channel/UCTJaDREAfhePaNK1JjHboZQ/join ...

Address


Alerts

Be the first to know and let us send you an email when 4TH Estate Info & Entertainment TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 4TH Estate Info & Entertainment TV:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share