Vinay 4Th Estate

Vinay 4Th Estate നെല്ലും പതിരും വേർതിരിക്കാൻ....

കേരളത്തിലെ ജടായുപ്പാറ പോലെ സഹോദരൻ സമ്പാദിക്ക് തമിഴ്നാട്ടിൽ ഒരു മലയുണ്ട്. ഭഗവാൻ മുരുകൻ കുടിയിരിക്കുന്ന ജൈന സംസ്കാര ഭൂമിയാ...
13/09/2026

കേരളത്തിലെ ജടായുപ്പാറ പോലെ സഹോദരൻ സമ്പാദിക്ക് തമിഴ്നാട്ടിൽ ഒരു മലയുണ്ട്. ഭഗവാൻ മുരുകൻ കുടിയിരിക്കുന്ന ജൈന സംസ്കാര ഭൂമിയായ കഴുകുമലയിലേക്ക് ഒരു യാത്ര !

സമുദ്രപാതകൾ സുരക്ഷിതമായിരിക്കുമ്പോൾ മാത്രമേ ആഗോള വ്യാപാരം മുന്നോട്ട് കുതിക്കൂ.സപ്ലൈ റൂട്ടുകൾ തുറന്നതായിരിക്കണം, നാവികർ സ...
12/09/2026

സമുദ്രപാതകൾ സുരക്ഷിതമായിരിക്കുമ്പോൾ മാത്രമേ ആഗോള വ്യാപാരം മുന്നോട്ട് കുതിക്കൂ.
സപ്ലൈ റൂട്ടുകൾ തുറന്നതായിരിക്കണം, നാവികർ സുരക്ഷിതരായിരിക്കണം. BRICS സമ്മിറ്റിൽ പ്രധാനമന്ത്രി മോദി fans Narendra Modi

12/09/2026

രാഹുൽ ഗാന്ധിക്ക് മറുപടി അച്ഛൻ രാജീവ് ഗാന്ധിയുടെ 5 വർഷ ഭരണം തന്നെ!

കാലങ്ങൾക്ക് ശേഷം ആ പഴയ മോദിയെ കണ്ടൂ !  ദി.മാ.ഗി ന.ക്സ.ലുകളെ വറത്ത് കോരി ദൽഹി ശ്രീറാം കോളേജിൽ മോദിജി നടത്തിയ കിണ്ണം കാച്ച...
07/09/2026

കാലങ്ങൾക്ക് ശേഷം ആ പഴയ മോദിയെ കണ്ടൂ ! ദി.മാ.ഗി ന.ക്സ.ലുകളെ വറത്ത് കോരി ദൽഹി ശ്രീറാം കോളേജിൽ മോദിജി നടത്തിയ കിണ്ണം കാച്ചി പ്രസംഗം പൂർണ്ണമായ മലയാളം ഡബ്ബിങ് കാണാം Narendra Modi

കുറ്റാലത്തിന്റെ ചരിത്രവും മനോഹാരിതയും തേടി 4TH ESTATE TRAVEL
06/09/2026

കുറ്റാലത്തിന്റെ ചരിത്രവും മനോഹാരിതയും തേടി 4TH ESTATE TRAVEL

05/09/2026

ഗ്ലോബൽ ലീഡേഴ്‌സ് സമ്മിറ്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു മോദി I അവരുടെ PLP മോഡലും ഞങ്ങളുടെ PLI മോഡലും ! പ്രസംഗം മലയാളം പരിഭാഷ

രാഹുൽ ഗാന്ധിക്ക് മറുപടി, അച്ഛൻ രാജീവ് ഗാന്ധിയുടെ  അഞ്ച് വർഷം തന്നെ !! ഇന്ത്യയെ നാണംകെടുത്തിയ രാജീവ് ഗാന്ധിയുടെ അഞ്ച് വർഷ...
05/09/2026

രാഹുൽ ഗാന്ധിക്ക് മറുപടി, അച്ഛൻ രാജീവ് ഗാന്ധിയുടെ അഞ്ച് വർഷം തന്നെ !!
ഇന്ത്യയെ നാണംകെടുത്തിയ രാജീവ് ഗാന്ധിയുടെ അഞ്ച് വർഷങ്ങൾ ! Narendra Modi

03/09/2026

ഇന്ദിരാഗാന്ധി ശരിക്കും അയൺ ലേഡിയോ ? ഇന്ദിരാഗാന്ധിയെ പൊളിച്ചടുക്കി രാഹുൽ ഗാന്ധിക്കൊരു മറുപടി ! ജെൻസികളേ, ഇതിലെ ഇതിലേ

02/09/2026

ഭാരതീയരോട് മോദി I 2026 സ്വാതന്ത്ര്യദിന പ്രസംഗം PART - 03 മലയാളം പരിഭാഷ MODI @ REDFORT INDEPENDENCE DAY SPEECH

ഇന്ത്യ ഉണ്ടാക്കിയെന്ന് രാഹുൽ കമ്പനി പറയുന്ന നെഹ്രുവിൻ്റെ പതിമൂന്ന് വർഷത്തെ ശരാശരി ജിഡിപി വളർച്ചാ നിരക്ക് 3.9 ശതമാനവും, ഇ...
02/09/2026

ഇന്ത്യ ഉണ്ടാക്കിയെന്ന് രാഹുൽ കമ്പനി പറയുന്ന നെഹ്രുവിൻ്റെ പതിമൂന്ന് വർഷത്തെ ശരാശരി ജിഡിപി വളർച്ചാ നിരക്ക് 3.9 ശതമാനവും, ഇന്ത്യയെ താങ്ങി നിർത്തിയ ഉരുക്ക് വനിതയെന്ന് തള്ളുന്ന ഇന്ദിരയുടെ പതിനൊന്ന് വർഷത്തിൽ ഇന്ത്യയുടെ ശരാശരി ജിഡിപി വളർച്ചാ നിരക്ക് വെറും മൂന്നര ശതമാനവൂമായിരുന്നു.

നെഹ്‌റുവിന്റെ ഭരണകാലത്ത് ഇന്ത്യ സ്വീകരിച്ചത് കൂടുതലും ദീർഘകാല ആനുകൂല്യ വായ്പകൾ ആയിരുന്നു. ലോകബാങ്ക് , IMF, അമേരിക്ക, സോവിയറ്റ് യൂണിയൻ, വെസ്റ്റ് ജർമ്മനി, ബ്രിട്ടൻ എന്നീ വിദേശ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും കടമെടുത്തത്.
ഭക്രനംഗൽ, ഹിരാക്കുഡ് തുടങ്ങിയ വൻകിട അണക്കെട്ടുകൾ, റൂർക്കല, ഭീലായ്, ദുർഗാപൂർ സ്റ്റീൽ പ്ലാന്റുകൾ, ഇന്ത്യൻ റെയിൽവേയുടെ വികസനം എന്നിവയ്ക്കായിരുന്നു ഈ പണം ഉപയോഗിച്ചത്. നെഹ്‌റുവിന്റെ കാലത്ത് എടുത്ത മിക്ക പദ്ധതി അധിഷ്ഠിത വായ്പകളുടെയും അസലും പലിശയും അതാത് കരാറുകൾ പ്രകാരം 1970-കളുടെ അവസാനത്തിലും 1980-കളിലും 1990-കളുടെ തുടക്കത്തിലുമായാണ് ഇന്ത്യ പൂർണ്ണമായും അടച്ചു തീർത്തത്.

1970-കളുടെ അവസാനത്തിൽ രണ്ടാമത് ഉണ്ടായ ആഗോള എണ്ണപ്രതിസന്ധി ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ തകിടം മറിച്ചു. തുടർന്ന് 1981 നവംബറിൽ ഇന്ദിരാ ഗാന്ധി സർക്കാർ അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് ഏകദേശം 5.8 ബില്യൺ ഡോളർ വായ്പയായി അംഗീകരിപ്പിച്ചു. 1.1 ബില്യൺ ഡോളർ 1984-ൽ വേണ്ടെന്നു വെച്ച് 3.9 ബില്യൺ മാത്രമാണ് ഉപയോഗിച്ചത്.

1980-കളുടെ രണ്ടാം പകുതിയിൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ഉദാരവൽക്കരണ ശ്രമങ്ങളുടെയും ഇറക്കുമതി അധിഷ്ഠിത വളർച്ചയുടെയും ഭാഗമായി വിദേശ വാണിജ്യ വായ്പകൾ വീണ്ടും വൻതോതിൽ വർദ്ധിച്ചു. ഇതോടൊപ്പം, 1981-ലെ IMF കടത്തിന്റെ തിരിച്ചടവ് ആരംഭിച്ചതും രാജ്യത്തിന്റെ ധനകമ്മി വിപുലമാകുന്നതിലേക്ക് നയിച്ചു. ഈ കാലയളവിലെ അമിത കടമെടുപ്പാണ് 1980-കളുടെ അവസാനത്തിൽ വൻ വിദേശകടബാധ്യതയായി വളർന്നത്.

1990-ൽ ഗൾഫ് യുദ്ധത്തെത്തുടർന്ന് എണ്ണവില ഉയർന്നതും പ്രവാസി പണമൊഴുക്ക് കുറഞ്ഞതും ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേവലം രണ്ട് ആഴ്ചത്തെ ഇറക്കുമതിക്ക് വേണ്ട വിദേശനാണ്യം മാത്രമാണ് ഇന്ത്യയുടെ കൈവശമുണ്ടായിരുന്നത്.
1991-ൽ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവും ധനമന്ത്രി ഡോ. മൻമോഹൻ സിംഗും ചേർന്ന് ഇന്ത്യ തങ്ങളുടെ കൈവശമുള്ള 67 ടൺ സ്വർണ്ണം സ്വിസ് ബാങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ഈടായി നൽകി IMF-ൽ നിന്ന് അടിയന്തിരമായി $2.2 ബില്യൺ വായ്പ നേടിയാണ് അതിൽ നിന്ന് നാണം കെട്ട് കര കയറിയത്.

പിന്നീട് നയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോകവിപണിക്ക് മുന്നിൽ തുറന്നുകൊടുക്കുകയും രൂപയുടെ മൂല്യം പുനർനിർണ്ണയിക്കുകയും ചെയ്തു. ഇതോടെ വിദേശ നിക്ഷേപങ്ങൾ വൻതോതിൽ ഒഴുകിയെത്തുകയും പണയം വെച്ച സ്വർണ്ണം തിരികെ എടുക്കുകയും ചെയ്തു. പിന്നീട് എത്തിയ വാജ്‌പേയി സർക്കാരിന്റെ കാലത്താണ് 2000 മേയ് 31-ഓടെ 1981-ലെയും 1991-ലെയും ഉൾപ്പെടെയുള്ള IMF കടങ്ങളും പൂർണ്ണമായി അടച്ചു തീർത്തത്.

2004-2014 കാലഘട്ടത്തിൽ പ്രത്യേകിച്ചും രണ്ടാം UPA സർക്കാരിന്റെ കാലത്ത് കടുത്ത സാമ്പത്തിക തിരിച്ചടികൾ നേരിട്ടു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കൂടിയപ്പോൾ ജനങ്ങൾക്ക് പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ വില പെട്ടെന്ന് കൂട്ടി ഭാരമുണ്ടാക്കാതിരിക്കാൻ സർക്കാർ ശ്രമിച്ചു. എണ്ണക്കമ്പനികൾക്കുണ്ടായ കൂറ്റൻ നഷ്ടം നികത്താൻ ബജറ്റിൽ നിന്ന് നേരിട്ട് പണം നൽകാതെ, 15–20 വർഷ കാലാവധിയുള്ള 1.44 ലക്ഷം കോടി രൂപയുടെ ബോണ്ടുകൾ UPA സർക്കാർ കമ്പനികൾക്ക് വിതരണം ചെയ്തു. 2013-ൽ ഉയർന്ന പണപ്പെരുപ്പം, ഭീമമായ കറന്റ് അക്കൗണ്ട് കമ്മി, നയപരമായ മരവിപ്പ് എന്നിവയെ തുടർന്ന്, മോർഗൻ സ്റ്റാൻലി ലോകത്തിലെ ഏറ്റവും അപകടകരമായ 5 വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യയെ 'ഫ്രജൈൽ 5' പട്ടികയിൽ പെടുത്തി.

2014-ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന സാമ്പത്തിക ബാധ്യതകളിലൊന്ന് UPA കാലത്ത് ഇറക്കിയ ഓയിൽ ബോണ്ടുകളുടെ കാലാവധി പൂർത്തിയാകുന്നതും അവയുടെ പലിശ നൽകുന്നതുമായിരുന്നു. കടപ്പത്രങ്ങളുടെ അസൽ തുകയായ 1.44 ലക്ഷം കോടി രൂപ കൂടാതെ ഓരോ വർഷവും 7% മുതൽ 8.4% വരെ നിരക്കിൽ വലിയ തുക പലിശയായി എണ്ണക്കമ്പനികൾക്ക് നൽകേണ്ടി വന്നു. പലിശ ഇനത്തിൽ മാത്രം 1.78 ലക്ഷം കോടിയോളം രൂപ മോദി സർക്കാരിന് ചെലവായി.

2014 മുതൽ 2026 വരെയുള്ള കാലയളവിനുള്ളിൽ അസലും വലിയ തുക പലിശയും ചേർത്ത് ആകെ 3.23 ലക്ഷം കോടി രൂപയോളം വിനിയോഗിച്ച് മോദി സർക്കാർ മുൻകാലത്തെ എണ്ണക്കട ബാധ്യതകൾ പൂർണ്ണമായി തീർത്തു.

മോദി സർക്കാരും കടമെടുത്തിട്ടുണ്ട്. മോദി സർക്കാർ എടുത്ത കടത്തിന്റെ 90%-ൽ അധികവും രാജ്യത്തിന് അകത്തുനിന്നുതന്നെയാണ്. അതായത് ആഭ്യന്തര വിപണിയിൽ നിന്ന്. റിസർവ് ബാങ്ക് വഴിയും ട്രഷറി ബില്ലുകൾ, ഡേറ്റഡ് സെക്യൂരിറ്റികൾ എന്നിവ വിറ്റഴിച്ചുമാണ് ഇന്ത്യൻ ബാങ്കുകളിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നും പണം സമാഹരിച്ചത്.
സർക്കാർ തലത്തിലുള്ള വിദേശ കടം ആകെ കടത്തിന്റെ വളരെ ചെറിയ വിഹിതം (ഏകദേശം 3-4%) മാത്രമാണ്.

മുൻകാലങ്ങളിൽ ദൈനംദിന ബജറ്റ് ചെലവുകൾക്കും ഇന്ധന സബ്‌സിഡികൾക്കുമാണ് കടം എടുത്തതെങ്കിൽ, മോദി സർക്കാർ ഈ തുകയുടെ വലിയൊരു ഭാഗം മൂലധന ചെലവുകൾക്കായി ആണ് വിനിയോഗിച്ചത്. ദേശീയ പാതകൾ, റെയിൽവേ വികസനം, എയർപോർട്ടുകൾ, തുറമുഖങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവ നിർമ്മിക്കാൻ കടമെടുത്ത പണം വിനിയോഗിച്ചു. ഇത്തരത്തിലുള്ള നിർമ്മാണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് തിരികെ വരുമാനം ഉണ്ടാക്കി നൽകുന്നവയാണ്.

കോൺഗ്രസ് രാജ്യത്തിനായി നല്ലത് എന്തെങ്കിലും ചെയ്തതായി പറയാൻ കഴിയുന്ന ഭരണകാലം ഉണ്ടെങ്കിൽ അത് നെഹ്രു കുടുംബം എന്ന ഡെമോക്ലസിൻ്റെ വാൾ തലയ്ക്ക് മുകളിൽ ഇല്ലാത്ത മൻമോഹൻ ധനമന്ത്രിയും നരസിംഹറാവു പ്രധാനമന്ത്രിയും ആയിരുന്ന നാല് വർഷമാണ്.

Address

Mynagappally
Kollam

Alerts

Be the first to know and let us send you an email when Vinay 4Th Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vinay 4Th Estate:

Shortcuts

Share