B4blaze

B4blaze B4blaze - "Let your conscience breath"
B4blaze is a group of people with pen & 1000s of ideas
Welcome to all new B4blaze.com
(3)

B4blaze - "Let your conscience breath"
B4blaze is a group of people with pen & 1000s of ideas
Google News:
https://news.google.com/publications/CAAqBwgKMLyFjQswlrqeAw
Apple News: https://apple.news/TI9m-9LaBQECv1zV-ewGhdQ
FlipBoard : https://flipboard.com/

Welcome to all new B4blaze.com

B4blaze is an entertainment news website based in Kollam , Kerala . It is supported by B4 Entertainments Pvt Ltd, a company headquartered in Kollam on December 22, 2015

ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊ...
24/09/2025

ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് വിവരം. വാഹനത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ...
23/09/2025

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും.

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് ആശംസകൾ നേർന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. മലയാളത്തിലാണ് ബിഗ് ബി തൻ്...
22/09/2025

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിന് ആശംസകൾ നേർന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. മലയാളത്തിലാണ് ബിഗ് ബി തൻ്റെ പ്രിയ സുഹൃത്തിന് ആശംസകൾ അറിയിച്ചത്. അമിതാഭ് ബച്ചനെ കൂടാതെ മറ്റ് നിരവധി പേരും മോഹൻലാലിന് ആശംസകൾ നേരുന്നുണ്ട്. മോഹൻലാലിന് ലഭിച്ചത് ഏറ്റവും അർഹമായ അംഗീകാരമാണ് എന്ന് അമിതാഭ് ബച്ചൻ കുറിച്ചു. ഒപ്പം, “മോഹൻലാൽ തങ്ങൾക്കൊരു പാഠമായി തുടരട്ടെ” എന്നും അദ്ദേഹം ആശംസിച്ചു. താൻ എന്നും മോഹൻലാലിൻ്റെ സമർപ്പിത ആരാധകനായി തുടരുമെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.

പ്രശസ്ത ബോളിവുഡ് ​ഗായകനും അസമീസ് കലാകാരനുമായ സുബീൻ ​ഗാർ​ഗ് (52) അന്തരിച്ചു. സിം​ഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ അപകടത്...
20/09/2025

പ്രശസ്ത ബോളിവുഡ് ​ഗായകനും അസമീസ് കലാകാരനുമായ സുബീൻ ​ഗാർ​ഗ് (52) അന്തരിച്ചു. സിം​ഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിൽ പങ്കെടുക്കാനായാണ് അദ്ദേഹം സിം​ഗപ്പൂരിലെത്തിയത്. ഡൈവിങ്ങിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. ഉടനെ തന്നെ പുറത്തെടുത്ത് സിപിആർ നൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെപ്റ്റംബർ 20, 21 തീയതികളിൽ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹം സിം​ഗപ്പൂരിലെത്തിയത്. തൊണ്ണൂറുകളിൽ അസമിൽ തരംഗമായിരുന്ന സുബീൻ 2006-ൽ പുറത്തിറങ്ങിയ 'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'യാ അലി'യിലൂടെയാണ് ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്.

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു...
19/09/2025

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ശങ്കര്‍. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒട്ടനവധി സിനിമകളിൽ കോമഡി കഥാപാത്രങ്ങൾ ചെയ്ത നടനായിരുന്നു റോബോ ശങ്കർ. 'മാരി, മാരി 2, വിശ്വാസം, പുലി, സിംഗം 3, കോബ്ര എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. കലക്ക പോവടു യാരു, അതു ഇത് യെത് തുടങ്ങിയ ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് റോബോ ശങ്കർ ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്.

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ "മാർക്കോ" ക്ക് ശേഷം ക്യൂബ്സ് എന്ററൈൻമെൻറ്- ഹനീഫ് അദനി ടീം വീണ്ടും ഒന്നിക്കുന്നു. ക്യൂബ്സ് എന്...
18/09/2025

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ "മാർക്കോ" ക്ക് ശേഷം ക്യൂബ്സ് എന്ററൈൻമെൻറ്- ഹനീഫ് അദനി ടീം വീണ്ടും ഒന്നിക്കുന്നു. ക്യൂബ്സ് എന്ററൈൻമെൻറ് ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് "ലോർഡ് മാർക്കോ" എന്നാണെന്ന് ചിത്രത്തിന്റെ ചേംബർ ഓഫ് കൊമേഴ്സിലെ രെജിസ്ട്രേഷൻ രേഖകൾ വ്യകതമാക്കുന്നു. കന്നഡ സൂപ്പർ താരം യാഷ് ചിത്രത്തിൽ നായകനായി എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും ചിത്രത്തിലെ നായകൻ ആരായിരിക്കുമെന്ന ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.

എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളിൽ ഗാനം തയ്യാറാക്കി ഡല്‍ഹി സർക്കാർ...
17/09/2025

എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളിൽ ഗാനം തയ്യാറാക്കി ഡല്‍ഹി സർക്കാർ.നമോ പ്രഗതി ദില്ലി - ബാല്‍ സ്വര്‍ സെ രാഷ്ട്ര സ്വര്‍ തക്' എന്ന് തുടങ്ങുന്ന ഗാനം തയ്യാറാക്കിയത് വിദ്യാഭ്യാസ വകുപ്പാണ്. ഇരുപത്തിയൊന്ന് ഭാഷകളില്‍ വിദ്യാര്‍ഥികള്‍ ഈ ഗാനം ആലപിക്കും. ജന്മദിനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് 'സി.എം ശ്രീ', ' രാഷ്ട്ര നീതി', 'നീവ് ആന്‍ഡ് നിപുണ്‍' തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വിജയ്‌യുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ 'ഖുഷി' ആണ് റീ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം വീണ്ടും ബി...
16/09/2025

വിജയ്‌യുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ 'ഖുഷി' ആണ് റീ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ശക്തി ഫിലിം ഫാക്ടറി ആണ് സിനിമ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. 4K ഡോൾബി അറ്റ്മോസിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ വിജയ് ചിത്രങ്ങളായ തുപ്പാക്കി, ഗില്ലി, സച്ചിൻ എന്നിവ റീ റിലീസ് ചെയ്യുകയും ബോക്സ് ഓഫീസിൽ നിന്നും ഗംഭീര കളക്ഷൻ നേടുകയും ചെയ്തിരുന്നു. എസ് ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിക ആണ് നായികയായി എത്തിയത്.

സംവിധായകനായും നടനായും മികവ് തെളിയിച്ച ബേസില്‍ ജോസഫ് സിനിമ നിര്‍മാണത്തിലേക്ക്. 'ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്' എന്ന ...
15/09/2025

സംവിധായകനായും നടനായും മികവ് തെളിയിച്ച ബേസില്‍ ജോസഫ് സിനിമ നിര്‍മാണത്തിലേക്ക്. 'ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്' എന്ന പേരിലാണ് നിര്‍മാണ കമ്പനി. പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുന്നു എന്ന് ബേസില്‍ തന്നെയാണ് അറിയിച്ചത്. ചെറിയ ഒരു അനിമേഷന്‍ വിഡിയോ പങ്കുവച്ചാണ് ബേസിലിന്റെ പ്രഖ്യാപനം. ബേസിലിന്റെ പ്രഖ്യാപനം പതിവ് പോലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നു. ആദ്യ സിനിമയിലെ നായകന്‍ ഞാനല്ലേ എന്നാണ് ടൊവിനൊ തോമസ് പോസ്റ്റിന് നല്‍കിയിരിക്കുന്ന കമന്റ്. ഞാനും എന്ന് നടി ഉണ്ണിമായ പ്രസാദും കമന്റില്‍ പറയുന്നു. ഈ ചിരി എന്നാണ് നടി നിഖില വിമല്‍ നല്‍കിയിരിക്കുന്ന കമന്റ്. ആന്റണി പെപ്പെ, സക്കറിയ തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്.

മമ്മൂട്ടിക്ക് വയ്യായ്‌കയാണ് എന്ന വിവരം സോഷ്യൽ മീഡിയയിൽ കുറച്ചുപേർ പറയുന്നത് കണ്ടു. ആ സമയത്തൊന്നും നമ്മൾ അതിനോട് പ്രതികരി...
12/09/2025

മമ്മൂട്ടിക്ക് വയ്യായ്‌കയാണ് എന്ന വിവരം സോഷ്യൽ മീഡിയയിൽ കുറച്ചുപേർ പറയുന്നത് കണ്ടു. ആ സമയത്തൊന്നും നമ്മൾ അതിനോട് പ്രതികരിക്കാൻ പോയില്ല. പക്ഷേ, പിന്നീട് എന്താണ് മമ്മൂട്ടിയുടെ അസുഖമെന്നും എവിടെയാണ് ചികിത്സയെന്നുമൊക്കെ സോഷ്യൽ മീഡിയ തീരുമാനിക്കുകയായിരുന്നു. ആധികാരികമായാണ് പലരും സോഷ്യൽ മീഡിയയിൽ മണ്ടത്തരം പറഞ്ഞിരുന്നതെന്നും കാണുമ്പോൾ ചിരി വരുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

വമ്പന്മാരായിരുന്ന ബോളിവുഡ് പടങ്ങളോട് അടക്കം കട്ടക്ക് നിൽക്കുകയാണ് മോളിവുഡ്. ഇപ്പോൾ നാല് 200 കോടി ക്ലബ്ബ് സിനിമകൾ മലയാളത്...
11/09/2025

വമ്പന്മാരായിരുന്ന ബോളിവുഡ് പടങ്ങളോട് അടക്കം കട്ടക്ക് നിൽക്കുകയാണ് മോളിവുഡ്. ഇപ്പോൾ നാല് 200 കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് ലഭിച്ചു കഴിഞ്ഞു. അതിൽ രണ്ടും മോഹൻലാലിന്റെ പേരിലാണെങ്കിൽ ഒന്ന് മൾട്ടി സ്റ്റാർ ചിത്രത്തിനാണ്. ലിസ്റ്റിലെ ഒരേയൊരു പെൺതരി കല്യാണി പ്രിയദർശൻ മാത്രമാണ്. ലോക ചാപ്റ്റർ 1 ചന്ദ്ര എന്ന ചിത്രത്തിലൂടെയാണ് കല്യാണി ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 13 സിനിമകളാണ് ലിസ്റ്റിലുള്ളത്. ഇതിലേ ഒരേയൊരു പെൺതരി കല്യാണി പ്രിയദർശൻ മാത്രമാണ്.

“ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാ...
10/09/2025

“ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രം റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ എത്തിയ ഈ ബിഗ് ബജറ്റ് ചിത്രം രചിച്ച് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണിത്.

Address

B4blaze, 1st Floor, Mullakkal Building, Oachira
Kollam
690526

Alerts

Be the first to know and let us send you an email when B4blaze posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B4blaze:

Share

About Us

B4blaze - "Let your conscience breath" B4blaze is a group of people with pen & 1000s of ideas Google +: https://plus.google.com/+B4blaze Apple News: https://apple.news/TI9m-9LaBQECv1zV-ewGhdQ FlipBoard : https://flipboard.com/@B4blaze Welcome to all new B4blaze.com