YODHA News മലയാളം

YODHA News മലയാളം Yodha News Malayalam.is a leading online Malayalam news portal started in2008.and the only one with

02/04/2025

[02/04, 10:37 pm] +91 94950 52998: *
15 വരെ സമയം! ഇല്ലെങ്കിൽ കനത്ത പിഴ; പോസ്റ്റുകളിലെ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കണമെന്ന് കെ.എസ്.ഇ.ബി*
▂▂▂▂▂▂▂▂▂▂▂▂▂▂▂
Yodha Flash news
▂▂▂▂▂▂▂▂▂▂▂▂▂▂▂
വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂▂
Foollo Yodha news
▂▂▂▂▂▂▂▂▂▂▂▂▂▂▂
ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി.എല്‍‍ ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിക്കുന്നു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂▂
Yodha news
▂▂▂▂▂▂▂▂▂
സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ യോദ്ധാ ന്യുസ്
[02/04, 10:38 pm] +91 94950 52998: vishon #കൊല്ലംവാർത്ത

01/04/2025

*🛑ആശമാരുടെ ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കും; ഉറപ്പുനൽകി ജെ പി നദ്ദ, വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി*🌀
➖➖➖➖➖➖➖➖➖
യോദ്ധാ News
*01/04/2025::ചൊവ്വ. *
➖➖➖➖➖➖➖➖➖
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. ആശാപ്രവർത്തകരുടെ ഇൻസെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നൽകിയതായും വിവരമുണ്ട്. ഇത് കൂടാതെ ആശാവർക്കർമാരുടെ സമരവും കൂടിക്കാഴ്ചയും ചർച്ചയായി.ആശമാരുടെ പൊതുവിഷയങ്ങളും പ്രശ്നങ്ങളും കേന്ദ്ര ആരോഗ്യമന്ത്രി വിശദമായി കേട്ടു. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകൾ കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നതും തൊഴിൽ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംസാരിച്ചു',- വീണാ ജോർജ് വ്യക്തമാക്കി.
➖➖➖➖➖➖➖➖➖
വാർത്തകളിൽ, പക്ഷംചേരാതെ - സത്യസന്ധമായി അറിയാൻ യോദ്ധാ ന്യുസ്ഫോളോ ചെയ്യു🙏🙏🙏🙏🙏🙏

news #കൊല്ലംവാർത്ത

01/04/2025

*വഖഫ് നിയമ ഭേദഗതി ബില്ല് നാളെ; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം; ചര്‍ച്ചയില്‍ സിപിഎം പങ്കെടുക്കില്ല*🌀
➖➖➖➖➖➖➖➖➖
* യോദ്ധ ന്യൂസ്
*01/04/2025::ചൊവ്വ. 2:25*
➖➖➖➖➖➖➖➖➖
*ദില്ലി* : വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയില്‍ അവതരിപ്പിക്കുക.

എട്ട് മണിക്കൂർ ചർച്ച നടക്കും. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നല്‍കാൻ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. വഖഫ് ബില്‍ ചർച്ചയില്‍ സിപിഎം എംപിമാർ പങ്കെടുക്കില്ല. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മൂന്ന് എംപിമാർ മധുരയില്‍ പാർട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ കാരണം പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു

ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. പുതിയ രൂപത്തില്‍ വരുന്ന ബില്ലില്‍ 8 മണിക്കൂർ ചര്‍ച്ചയുണ്ടാകും, തുടര്‍ന്ന് പാസാക്കും. മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാകും ശ്രമം. ബില്ല് പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം കേന്ദ്രം പാടേ തള്ളുകയാണ്. കെസിബിസിയും സിബിസിഐയുമൊക്കെ പിന്തുണച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.

എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും, ടിഡിപിയും ഇനിയും പരസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാര്‍ലമെന്‍റിലെത്തുമ്ബോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്. വഖഫ് ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് അര്‍ത്ഥശങ്കയിടയില്ലാത്ത വിധം കോണ്‍ഗ്രസിന്‍റെ വടക്കേ ഇന്ത്യയിലെ എംപിമാര്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ പാടെ തള്ളിയാണ് ജെപിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബില്ലിനനകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസി ആവശ്യത്തോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം ഇനി പ്രതികരണമെന്നാണ് ലീഗ് എംപിമാരുടെയും നിലപാട്.
➖➖➖➖➖➖➖➖➖
വാർത്തകളിൽ, പക്ഷംചേരാതെ - സത്യസന്ധമായി യോദ്ധ ന്യൂസ് ഫോളോ ചെയ്യുക
news #കൊല്ലംവാർത്ത

01/04/2025

*തിരുവുത്സവം- മേടവിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും*
▂▂▂▂▂▂▂▂▂▂▂▂▂▂▂
📡Yodha news 🎙️
▂▂▂▂▂▂▂▂▂▂▂▂▂▂▂
തിരുവുത്സവത്തിനും മേട വിഷു പൂജകൾക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് നാല് മണിക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറക്കും.

തുടർച്ചയായി 18 ദിവസം ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഉണ്ടാകും.

ഏപ്രിൽ രണ്ടിന് രാവിലെ 9.45നും 10 .45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും
▂▂▂▂▂▂▂▂▂▂▂▂▂▂
ഫോളോ യോദ്ധാവിഷൻ
▂▂▂▂▂▂▂▂▂▂▂▂▂▂▂
ഏപ്രിൽ 11ന് പമ്പാ നദിയിൽ ആറാട്ട് നടക്കും.

ഏപ്രിൽ 14 വിഷു ദിനത്തിൽ രാവിലെ നാലു മണി മുതൽ ഏഴുമണിവരെയാണ് വിഷുക്കണി ദർശനം ഒരുക്കിയിട്ടുള്ളത്.

വിഷുദിനത്തിൽ രാവിലെ ഏഴു മുതൽ അഭിഷേകം നടക്കും.

പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്
▂▂▂▂▂▂▂▂▂▂▂▂▂▂▂
📡Yodhanews
▂▂▂▂▂▂▂▂▂▂▂▂▂▂▂
സമഗ്രവും വിശ്വസനീയവും സത്യസന്ധവുമായ വാര്‍ത്തകള്‍.......അതിവേഗം അറിയാൻ യോദ്ധാ ന്യൂസ്‌

#കൊല്ലംവാർത്ത

08/12/2023
06/12/2023
05/12/2023

നവാഹം ഏഴാം ദിവസം

എല്ലാവരും ഫോളോ ചെയ്യാൻ മറക്കല്ലേ
03/12/2023

എല്ലാവരും ഫോളോ ചെയ്യാൻ മറക്കല്ലേ

Address

Munroe Thuruthu
Kollam

Telephone

+916238485194

Website

Alerts

Be the first to know and let us send you an email when YODHA News മലയാളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share