02/10/2025
ചിറക് വിരിച്ച് കപിലവസ്തുവിൻ്റെ അതിർത്തിയിൽ പറന്നുക്കൊണ്ടിരുന്ന അരയന്നത്തെ രാജകുമാരനായ ദേവദത്തനായിരുന്നു അമ്പെയ്ത്ത് വീഴ്ത്തിയത്....
വീണു കിടന്ന അരയന്നത്തെ മട്ടുപ്പാവിൽ നിന്ന് കണ്ടത് സിദ്ധാർത്ഥനായിരുന്നു.കരുണയോടെ,ആത്മാർഥതയോടെ അരയന്നതെ സമീപിച്ച് ചിറകിൽ കൊണ്ട അമ്പ് വലിച്ചൂരി അതിനെ ശൃശ്രൂഷിക്കാനായി സിദ്ധാർത്ഥൻ കൊണ്ട് പോയി..
ആഴ്ചകളോളം മുറിവുകളിൽ മരുന്ന് വെച്ച്,അരയന്നതിന് സമീപമിരുന്ന്,ഭക്ഷണവും വെള്ളവും നൽകി അതിനെ വീണ്ടും പറക്കാൻ തക്ക കരുത്തനായ അരയന്നമാക്കി മാറ്റിയത് സിദ്ധാർത്ഥനായിരുന്നു.
വിവരമറിഞ്ഞ ദേവദത്തൻ അരയന്നം തൻ്റേതാണ് എന്നും അതിൻ്റെ അവകാശം തനിക്കാണെന്നും അതുകൊണ്ട് അതിനെ തനിക്ക് നൽകാനും ആവിശ്യപ്പെട്ടു. അരയന്നത്തെ നൽകിയാലുള്ള അവസ്ഥ എന്താകുമെന്ന് ഓർത്ത് സിദ്ധാർത്ഥൻ തിരികെ നൽകിയില്ല..തർക്കം രാജകൊട്ടാരത്തിലെത്തി...
തർക്കം മൂർഛിച്ചപ്പോൾ പെട്ടെന്നൊരു തേജോമയനായ വൃദ്ധൻ സദസിലേക്ക് കടന്നു വന്നു..ശേഷം പറയുകയുണ്ടായി;
"ബഹുമാനപ്പെട്ടവരെ,ജീവൻ എന്നത് ഒരിക്കലും ഹനിക്കാൻ ശ്രമിക്കുന്നവന് അവകാശപ്പെട്ടതല്ല,അതിനെ പരിചരിച്ച്, ആരോഗ്യവത്താക്കി കരുത്തരാക്കി മാറ്റുന്നവർക്ക് അവകാശപ്പെട്ടതാണ്..."
വൃദ്ധൻ്റെ വേഷത്തിൽ വന്ന ഇന്ദ്രൻ്റെ നീതി സദസിന് സ്വീകാര്യമായെങ്കിലും ദേവദത്തന് സ്വീകാര്യമായില്ല.
"ജീവൻ ആർക്കും അവകാശപ്പെട്ടതല്ല,അതുകൊണ്ട് അതിനെ സ്വതന്ത്രമാക്കുക"..അരയന്നം സിദ്ധാർത്ഥൻ്റെ പക്കൽ നിന്നും സ്വതന്ത്രനാക്കപ്പെടുന്ന നിമിഷം അതിനെ എന്ത് ചെയ്യണമെന്ന് ദേവാദത്തന് നന്നായിട്ടറിയമായിരുന്നു...
ജീവൻ രക്ഷിച്ചു എന്നത് കൊണ്ട് ഞാൻ ജീവൻ്റെ ഉടമയാകുന്നില്ല എന്ന തത്വം മുൻനിർത്തി സിദ്ധാർത്ഥൻ അരയന്നത്തെ സ്വതന്ത്രമാക്കി,പക്ഷേ അതിൻ്റെ മേൽ ഒരു കണ്ണും വെച്ച് അതിൻ്റെ സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടു..
ദേവദത്തൻ്റെ അമ്പിൻ്റെ മൂർച്ചയിൽ നിന്നും അരയന്നത്തിന് സംരക്ഷണം നൽകാൻ സിദ്ധാർത്ഥൻ ജാഗ്രതയോടെ ഇന്നും നിൽക്കുന്നുണ്ട്, സിദ്ധാർത്ഥൻ്റെ കണ്ണ് തെറ്റുന്ന നിമിഷം അരയന്നത്തെ ലക്ഷ്യം വെയ്ക്കാൻ ദേവദത്തനും...
ഈ ബൗദ്ധ കഥയുടെ പരിച്ഛേദനം ഇന്നും നിങ്ങൾക്ക് കാണാൻ കഴിയണം...
മുറിവേറ്റ അരയന്നമാണ് ഹിന്ദു.അതിനെ ശ്രുശ്രൂഷിച്ച്,ആരോഗ്യത്തോടെ, കരുത്തരാക്കി ചിറകുകൾ വിരിച്ച് പറക്കാൻ സഹായിച്ച/സഹായിക്കുന്ന സിദ്ധാർത്ഥനാണ് ആർഎസ്എസ്...
Prem Shylesh