25/07/2025
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ 15 കാരിയെ പലതവണ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ
പത്തനംതിട്ട : ഇൻസ്റ്റാഗ്രാmiloodeb പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം 15 കാരിയെ പലതവണ ലൈംഗിപീഡനത്തിന് ഇരയാക്കിയ 19 കാരൻ പിടിയിലായി. പത്തനംതിട്ട മുസ്‌ലിയാർ കോളേജ് പി ഓയിൽ മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽ വീട്ടിൽ ദേവദത്തൻ(19) ആണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തെതുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ട്യൂഷൻ കഴിഞ്ഞു ബസിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെൺകുട്ടി 2024 ഒക്ടോബറിൽ പരിചയപ്പെടുന്നത്. പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാൾ, കാൾ സെന്ററിൽ ജോലിക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും, പിന്നീട് കുട്ടി വീട്ടിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധപ്പെടുകയുമായിരുന്നു, തുടർന്ന് സ്നേഹബന്ധത്തിലായി.
ഒക്ടോബറിൽ ചെന്നൈക്ക് പോകുകയാണെന്ന് കുട്ടിക്കയച്ച ഇയാളുടെ സന്ദേശം അമ്മ കാണുകയും അച്ഛനെ അറിയിക്കുകയും ചെയ്തു. താക്കീതിനെതുടർന്ന് മൂന്നുമാസത്തേക്ക് ബന്ധപ്പെടാതിരുന്ന യുവാവ്, വീണ്ടും സന്ദേശങ്ങൾ അയക്കുകയും വീഡിയോ കാൾ ചെയ്യാനും തുടങ്ങി.നാട്ടിലെത്തിയ ഇയാൾ വിവാഹവാഗ്ദാനം ചെയ്തശേഷം, ഈവർഷം ജൂൺ 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്തു. പിന്നീട് സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കി. നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും അവ കൈക്കലാക്കുകയും ചെയ്തു.
ജൂലൈ 11 ന് വീട്ടിൽ അതിക്രമിച്ചകയറി കിടപ്പുമുറിയിൽ വച്ച് പലതവണ വീണ്ടും ബലാൽസംഗത്തിന് ഇരയാക്കി. ക്ലാസ്സ് ടീച്ചറും തുടർന്ന് പ്രിൻസിപ്പാളും വിവരങ്ങൾ അറിഞ്ഞു. ജൂലൈ 21 ന് മാതാപിതാക്കളെ സ്കൂളിൽ നിന്നും വിളിച്ചറിയിച്ചു. പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ നിഷേധിക്കുകയും, കുട്ടിയെപ്പറ്റി അപവാദങ്ങൾ പറയുകയും ചെയ്തു. കൈവശമുള്ള നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈൽഡ്ലൈനിൽ നിന്നുള്ള കത്തിനെതുടർന്ന് ഇന്നലെ മലയാലപ്പുഴ പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഏ എസ് ഐ ജയലക്ഷ്മിയാണ് മൊഴിയെടുത്തത്, പോലീസ് ഇൻസ്‌പെക്ടർ ബി എസ് ശ്രീജിത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ പ്രതിയെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു.ഫോണിൽ ഫോട്ടോ അയച്ചുകൊടുത്ത് കുട്ടി തിരിച്ചറിഞ്ഞശേഷം പ്രതിയെ ഇന്ന് രാവിലെ 9.30 ന് അറസ്റ്റ് ചെയ്തു.
വിദഗ്ദ്ധ പരിശോധനക്കായി പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകൾ ശേഖരിക്കുകയും, പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്, പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്‌പെക്ടർക്കൊപ്പം സി പി ഓമാരായ പ്രബീഷ്, സുബിൻ രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.
#ന്യൂസ്ഡസ്ക് #ആയൂർtoഓയൂർ
District Police Pathanamthitta