18/11/2025
പിറവന്തൂർ ഗ്രാമപഞ്ചായത്ത് LDF സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു.. പത്തനാപുരം അലിമുക്ക് CPIM OFFICE ആസ്ഥാനത്ത്..
പിറവന്തൂർ ഗ്രാമപഞ്ചായത്ത് LDF സീറ്റ് ചർച്ച പൂർത്തിയായി 10 സീറ്റിൽ സി.പി.ഐ.എം 7,സീറ്റിൽ .സി.പി ഐ,3 സീറ്റിൽ കേരള കോൺഗ്രസ്(ബീ)3 സീറ്റിലും കേരള കോൺഗ്രസ് (മാണി) ഒരു സീറ്റിലും മത്സരിക്കുന്നു.
തെരെഞ്ഞെടുപ്പിന് LDF ഒരുങ്ങിതായി പഞ്ചായത്ത് സെക്രട്ടറി കറവൂർ എൽ വർഗ്ഗീസ് അറിയിച്ചു.. ഹരിത കർമ്മസേന, ആശാ വർക്കർ, ആട്ടോറിക്ഷ ഡ്രൈവർ,അദ്ധ്യാപകർ, ടീച്ചർമാർ, തൊഴിലുറപ്പ് മേറ്റ് മാർ, തപാൽ വകുപ്പ് ജീവനക്കാരായിരുന്നവർ, അഭിഭാഷക തുടങ്ങി സമൂഹത്തീന്റെ ആകെ പരിഛേദമായി മാറിയ സ്ഥാനാർത്ഥി പട്ടികയാണ് എൽ.ഡി.എഫ് പ്രഖ്യാപിച്ചത്. അലിമുക്ക് പി.കൃഷ്ണപിള്ള മെമ്മോറിയൽ ഹാളിൽ നടന്ന യോഗം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം എൻ. ജഗദീശൻ ഉത്ഘാടനം ചെയ്തു. കെ.അശോകൻ നായർ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് സെക്രട്ടറി കറവൂർ എൽ വർഗ്ഗീസ് സ്ഥാനാർത്ഥി ലിസ്റ്റ് അവതരിപ്പിച്ചു. LDF നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റ് ആർ.സോമരാജൻ, കെ.വാസുദേവൻ, റിയാസ് മുഹമ്മദ്,സി.ഏ. പ്രസാദ്, സജി കുറ്റിയിൽ, കെ.ബാബു, ജീ രതീഷ്, രാഹുൽ ആർ, ജയൻ, ശാർങധരൻ തമ്പി , ആർ.ശ്രീനിവാസൻ , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, കെ.രാജേന്ദ്രൻ ,എം.എ.മുഹമ്മദ്, എന്നിവർപ്രസംഗിച്ചു.
വാർഡ് - സ്ഥാനാർത്ഥികൾ : 1) കടശ്ശേരി -സുരേഷ് കുമാർ പി.ബി. 2) പുന്നല - പി.കെ രമാദേവി, 3) ചെമ്പനരുവി - അമ്പിളി, 4) മൈക്കാ മൈൻ - ആശ എസ്. 5)പെരുംതോയിൽ - അഡ്വ: ബിനി രാജൻ 6 ) വഴങ്ങോട് - അഖില സുജിത്ത്, 7) കറവൂർ - രഞ്ജിത് - ആർ. 8) വന്മള - സി.ഐ. ജോണി,9) അലിമുക്ക് - രാജേഷ് വി രാഘവൻ , 10) മുക്കടവ്: ചിഞ്ചു ടി. 11 ) ചീയോട്: ശ്രീകല, 12) പിറവന്തൂർ.:ആരോമൽ, 13 ) പാവുമ്പ - അജി സുരേഷ്, 14) എലിക്കാട്ടൂർ - അനിൽ എസ് -15) കമുകുംചേരി - ഒ. ലളിതകുമാരി അമ്മ 16 ) ചേകം - ഷീലാപ്രകാശ്, 17) കിഴക്കേ മുറി - മഞ്ജു ഡി നായർ , 18) കടയ്ക്കാമൺ - അഞ്ചു ടീച്ചർ, 19) കരിമ്പാലൂർ - ബിനിജോർജ് , 20) കണിയാംപടിക്കൽ - ടി.സി.എസ് ദിവ്യ, 21) ചാച്ചിപ്പുന്ന - അനീഷ് ബി.