Macmed Media

Macmed Media പാട്ടുകൾ വാർത്തകൾ പിന്നെ കുറച്ചു സിന

17/08/2022

ഓണം സമൃദ്ധമാകും; പക്ഷേ, വരുന്നത്‌ വന്‍ വിലക്കയറ്റം, മുഴുവന്‍ കാര്‍ഡ്‌ ഉടമകള്‍ക്കും ഓണക്കിറ്റ്; കൈയടി നേടാന്‍ കൈയിട്ടത്‌ സപ്ലൈകോ ഫണ്ടില്‍

TVPM : സര്‍ക്കാരിനു കൈയടി നേടാന്‍ മുഴുവന്‍ റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്കും വിതരണം ചെയ്യുന്ന ഓണക്കിറ്റിനു പിന്നാലെ സംസ്‌ഥാനത്തെ കാത്തിരിക്കുന്നത്‌ അതിരൂക്ഷ വിലക്കയറ്റം.
2022-23 സാമ്ബത്തിക വര്‍ഷം സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടലിനായി സര്‍ക്കാര്‍ നല്‍കിയ 180 കോടി പൂര്‍ണമായും ഓണക്കിറ്റിനായി മാറ്റിയതോടെയാണ്‌ വരും നാളുകള്‍ വിലക്കയറ്റത്തിന്റേതാകാന്‍ വഴിയൊരുങ്ങിയത്‌.
തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ അടങ്ങിയ ഒരു കോടിയിലേറെ ഓണക്കിറ്റാണ്‌ 22 മുതല്‍ വിതരണം ചെയ്യുന്നത്‌. ഓരോ കിറ്റിനും 447 രൂപയാണ്‌ ചെലവ്‌. 400 കോടി രൂപയാണ്‌ കിറ്റിന്‌ മാറ്റിവച്ചിരിക്കുന്നത്‌. ഇതില്‍ 220 കോടി രൂപ അനുവദിച്ചതിനു പുറമെ, വിപണി ഇടപെടലിനുള്ള സപ്ലൈകോ ഫണ്ടായ 180 കോടികൂടി ഉള്‍പ്പെടുത്തിയാണ്‌ 400 കോടി കണ്ടെത്തിയത്‌.
ഇതോടെ ഓണത്തിനു ശേഷം വിപണി നിയന്ത്രണത്തിന്‌ ഇടപെടാന്‍ സപ്ലൈകോയുടെ പക്കല്‍ പണമുണ്ടാകില്ല. ഇപ്പോള്‍ത്തന്നെ വിപണിയില്‍ വിലക്കയറ്റമാണ്‌. സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ പലതും സപ്ലൈകോയില്‍ കിട്ടാനില്ലാത്ത അവസ്‌ഥയും. ഇതിനൊപ്പം വിപണി നിയന്ത്രണത്തിനുള്ള ഫണ്ട്‌ കൂടി കാലിയായതോടെ വിലക്കയറ്റം സാധാരണക്കാരന്റെ കീശയും കാലിയാക്കുന്ന സ്‌ഥിതിയാണ്‌.
400 കോടിയില്‍നിന്ന്‌ ഓണക്കിറ്റിലേക്ക്‌ സാധനങ്ങള്‍ നല്‍കുന്ന കരാറുകാര്‍ക്കും റെയ്‌ക്കോ, കെ.എസ്‌.സി.ഡി.സി, കാപ്പക്‌സ്‌,വെളിച്ചെണ്ണ, ഉപ്പ്‌, തുണി സഞ്ചി വിതരണക്കാര്‍, കുടുംബശ്രീ എന്നിവര്‍ക്കും രൊക്കം പണം കൊടുക്കും.
അതേസമയം, പുതിയ കരാറുകാര്‍ക്ക്‌ രൊക്കം പണം നല്‍കുമ്ബോള്‍ സപ്ലൈകോയ്‌ക്ക്‌ സ്‌ഥിരമായി സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാരെ അവഗണിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്‌. കഴിഞ്ഞ 11 വരെ സാധനങ്ങള്‍ നല്‍കിയ വകയില്‍ കോടിക്കണക്കിന് രൂപയാണ്‌ കരാറുകാര്‍ക്ക്‌ കൊടുക്കാനുള്ളത്‌. പഴയ കുടിശിക നല്‍കാതെ പുതിയ കരാറുകാര്‍ക്ക്‌ രൊക്കം പണം നല്‍കുന്നത്‌ കമ്മീഷന്‍ തട്ടാനുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ നീക്കമാണെന്നാണ്‌ ആക്ഷേപം.
പണം കിട്ടിയില്ലെങ്കില്‍ ഈ മാസത്തോടെ സപ്ലൈകോയ്‌ക്ക്‌ സാധനങ്ങള്‍ നല്‍കുന്നത്‌ നിര്‍ത്തുമെന്നാണ്‌ പല കരാറുകാരും അറിയിച്ചിരിക്കുന്നത്‌. ഇതും രൂക്ഷമായ വിലക്കയറ്റത്തിലേക്കും ഭക്ഷ്യ ക്ഷാമത്തിലേക്കുമാകും സംസ്‌ഥാനത്തെ നയിക്കുക

അമ്മയെ തിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി; മകനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച്‌ കോടതിതൃശൂര്‍: മുല്ലശേരിയില്...
16/08/2022

അമ്മയെ തിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി; മകനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച്‌ കോടതി

തൃശൂര്‍: മുല്ലശേരിയില്‍ തിന്നര്‍ ഒഴിച്ച്‌ അമ്മയെ തീവച്ചുകൊന്ന മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി.
മുല്ലശേരി സ്വദേശി ഉണ്ണിക്കൃഷ്‌ണനാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാകോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. 2020 മാര്‍ച്ച്‌ പതിനൊന്നാണ് അമ്മയായ വള‌ളിയമ്മുവിനെ തീകൊളുത്തി ഉണ്ണിക്കൃഷ്‌ണന്‍ കൊലപ്പെടുത്തിയത്.
ഓട്ടോറിക്ഷയ്‌ക്ക് പെയിന്റടിക്കാന്‍ വീട്ടില്‍വാങ്ങി സൂക്ഷിച്ച തിന്നര്‍ വഴക്കിനെത്തുടര്‍ന്ന് ഉണ്ണിക്കൃഷ്‌ണന്‍ എടുത്ത് വള‌ളിയമ്മുവിന്റെ ദേഹത്തൊഴിക്കുകയായിരുന്നു. 95 ശതമാനം പൊള‌ളലേറ്റ വള‌ളിയമ്മു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. താഴ്‌ന്ന ജാതിക്കാരനെ വിവാഹം കഴിച്ച ഉണ്ണിക്കൃഷ്‌ണന്റെ സഹോദരിയെ കാണാന്‍ വള‌ളിയമ്മു പോയിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണം. തലവഴി തിന്നര്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.
മുന്‍പ് വഴക്കുണ്ടാക്കി അമ്മയുടെ വായില്‍ ടോര്‍ച്ച്‌ ബലമായി കയറ്റിയ കേസില്‍ ഉണ്ണിക്കൃഷ്‌ണന്‍ ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഈ കേസില്‍ ഇയാളെ ജാമ്യത്തിലിറക്കിയതും വള‌ളിയമ്മുവായിരുന്നു. കൊലപാതകം കണ്ട അയല്‍വാസിയുടെ മൊഴിയും തെളിവുകളും ഉണ്ണിക്കൃഷ്‌ണന് എതിരായി. തീപടരവെ മകന്‍ ചതിച്ചുവെന്ന് അയല്‍വാസിയോട് വള‌ളിയമ്മ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിന്ന് 12 യാത്രക്കാരുമായി പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം കറാച്ചിയില്‍; കാരണം അജ്ഞാതംകറാച്ചി: ഇന്ത്യയില്‍ നിന്...
16/08/2022

ഇന്ത്യയില്‍ നിന്ന് 12 യാത്രക്കാരുമായി പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം കറാച്ചിയില്‍; കാരണം അജ്ഞാതം

കറാച്ചി: ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി.
12 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എന്തിന് കറാച്ചിയില്‍ ഇറങ്ങി എന്നത് അജ്ഞാതമാണ്. കറാച്ചിയില്‍ വിമാനം ഇറങ്ങിയ കാര്യം ഇന്ത്യയിലെ വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു.
തിങ്കളാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് രാജ്യാന്തര ചാര്‍ട്ടര്‍ വിമാനം പറന്നുയര്‍ന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.10നാണ് വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
കറാച്ചിയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ പ്രത്യേക വിമാനം 12 യാത്രക്കാരുമായി വീണ്ടും പറന്നുയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയില്‍ വിമാനം ഇറങ്ങിയതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. കറാച്ചിയില്‍ വിമാനം ഇറങ്ങിയത് ഇന്ത്യയിലെ വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു.
രാജ്യാന്തര ചാര്‍ട്ടര്‍ വിമാനം ഇന്ത്യയില്‍ നിന്ന് പറന്നുയര്‍ന്നു എന്നല്ലാതെ രാജ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് വ്യോമയാന അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള രണ്ടുവിമാനങ്ങള്‍ കറാച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് മറ്റൊരു സംഭവം

കോള്‍സെന്റര്‍ സജ്ജം , ആപ്പ് റെഡി ; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ' കേരള സവാരി' നാളെ മുതല്‍TVPM  : രാജ്യത്ത് സ...
16/08/2022

കോള്‍സെന്റര്‍ സജ്ജം , ആപ്പ് റെഡി ; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ' കേരള സവാരി' നാളെ മുതല്‍

TVPM : രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കേരള സവാരി നാളെ പ്രവര്‍ത്തനമാരംഭിക്കും.
നാളെ ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. കേരള സവാരിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം സജ്ജമായിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കോള്‍ സെന്റര്‍ നമ്ബറായ 9072272208 എന്നതിലേക്ക് വിളിച്ച്‌ പരാതികള്‍ അറിയിക്കാം.
കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതികളുടെ പരിഹാരത്തിനായി ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച്‌ 24 മണിക്കൂറിനകം പരിഹാരം കണ്ടെത്തും. അതിനു സാധിക്കാത്ത പരാതികള്‍ ഈ സമയ പരിധിക്കുള്ളില്‍ തന്നെ രണ്ടാമത്തെ ലെവല്‍ ഉദ്യോഗസ്ഥന് കൈമാറുകയും അദ്ദേഹം 12 മണിക്കൂറിനകം പരിഹാരം കാണേണ്ടതുമാണ്. അവിടെയും പരിഹരിക്കാനാവാത്ത പരാതികള്‍ മൂന്നാമത്തെ ലെവല്‍ ഉദ്യോഗസ്ഥന് കൈമാറും. അദ്ദേഹത്തിന്റേയും അനുവദനീയ സമയം 12 മണിക്കൂര്‍ ആണ്. ഇപ്രകാരം 48 മണിക്കൂറിനുള്ളില്‍ എല്ലാ പരാതികള്‍ക്കും പരിഹാരം കണ്ടെത്തും. ഏതെങ്കിലും സാഹചര്യത്തില്‍ ഈ മുന്നു തലത്തിലും പരിഹരിക്കാനാവാത്ത പരാതികള്‍ സി ഇ ഒ തലത്തില്‍ വിശദമായി പരിശോധിച്ച്‌ പരിഹാരം കണ്ടെത്തും. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണ്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ്പും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഉദ്ഘാടനസമയം മുതല്‍ കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.
സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച്‌ കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക.തുടര്‍ന്ന് ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കും. ഏറെ പ്രതിസന്ധികള്‍ നേരിടുന്ന ടാക്‌സി ഓട്ടോ തൊഴിലാളികള്‍ക്ക് ഒരു കൈത്താങ്ങാവുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സവാരി പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നത്.
പ്ലാനിംഗ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.
മന്ത്രി വി ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി അഡ്വ ആന്റണി രാജു കേരള സവാരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ. ദിവാകരന്‍ സവാരിയുടെ ആദ്യ ബുക്കിംഗ് നിര്‍വഹിക്കും. ഡോ ശശി തരൂര്‍ എം പി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രന്‍, എം.വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ,ഡി സുരേഷ്‌കുമാര്‍ , ഡി.ജി.പി അനില്‍കാന്ത്, ഐ.ടു വകുപ്പ് അഡീ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ,ആര്‍, ജ്യോതിലാല്‍,തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, എസ് .ടി വകുപ്പ ഡയറക്ടര്‍ അനുപമ ടി.വി, ലേബര്‍ കമ്മിഷണര്‍ നവ്‌ജ്യോത് ഖോസ , ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് ജോ.യിന്റ് സെക്രട്ടറി ഡോ .എസ്. ചിത്ര, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ഐ ,ടി.ഐ ഐ ലിമിറ്റഡ് ജനറല്‍ മാനേജര്‍ കെ .വി. നാഗരാജ്, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ റീന ഗോപന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു ജവാന്‍മാര്‍ മരിച്ചുPublished 16-08-2022 ചൊവ്വശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഹാമില്‍ സൈനിക...
16/08/2022

ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു ജവാന്‍മാര്‍ മരിച്ചു
Published 16-08-2022 ചൊവ്വ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഹാമില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു ജവാന്‍മാര്‍ മരിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ കശ്മീരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക ബസില്‍ 37 ഐടിബിപി ജവാന്മാരും രണ്ട് ജമ്മുകശ്മീര്‍ പൊലീസ് സേനാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ചന്ദന്‍വാരിയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അമര്‍നാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

07/01/2022

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിടും ഓമിക്രോൺ വകഭേദവും

പുതുവത്സരത്തിൽ ഫാമിലി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകന്റെ ദിലീപിന്റെ Clean Family Entertainer 😍 കേശു ഈ വീടിന്റ...
02/01/2022

പുതുവത്സരത്തിൽ ഫാമിലി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകന്റെ ദിലീപിന്റെ Clean Family Entertainer 😍 കേശു ഈ വീടിന്റെ നാഥൻ !!
Watch : https://www.hotstar.com/1260077036

Address

Kollam
691577

Telephone

+919744545666

Website

Alerts

Be the first to know and let us send you an email when Macmed Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Macmed Media:

Share