Desinganadu Tv

Desinganadu Tv DESINGANADU ®
Desinganadu News and Entertainment is Regional Malayalam Digital Television Channel

VACANCYVideo Editor with Graphic DesignerOnly those who know video editing and graphics design should call.Requirement: ...
27/09/2025

VACANCY
Video Editor with Graphic Designer

Only those who know video editing and graphics design should call.

Requirement: Male or Female
Location: Karunagapaly
Work From: Office
Immediate Joining

Contact: +919745554555, +918075398175

31/07/2024

Hi Please give comment rateing to this applicationDownload Keralabhumi Tv Live  📺Play Store 👇
30/06/2022

Hi

Please give comment rateing to this application

Download Keralabhumi Tv Live 📺

Play Store 👇

വ്യാജ വാർത്തകളും പ്രചാരണങ്ങളും വർദ്ധിക്കുന്ന കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയി...
17/08/2020

വ്യാജ വാർത്തകളും പ്രചാരണങ്ങളും വർദ്ധിക്കുന്ന കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും അത്തരം വ്യാജ വാർത്തകൾ ധാരാളമായി വരുന്നുണ്ട്. അതിലെ യഥാർത്ഥ വസ്തുതകൾ കണ്ടെത്തുന്നതിനായി ഇൻഫർമേഷൻ ആൻ്റ് പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഫാക്ട് ചെക്ക് ഡിവിഷൻ തുടങ്ങിയിട്ടുണ്ട്. ഫാക്ട് ചെക്കിന്റെ ഫേസ്‌ബുക്ക് പേജ് ലിങ്ക് ഇവിടെ ചേർക്കുന്നു.

https://www.facebook.com/IPRDFactCheckKerala/

സർക്കാരിന്റെ പ്രവർത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാർത്തകൾ, സന്ദേശങ്ങൾ I & PRD fact Check വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്. +91 - 9496003234 എന്ന നമ്പറിൽ whatsapp സന്ദേശമായി വ്യാജ വാർത്തകൾ നിങ്ങൾക്ക് നേരിട്ട് അറിയിക്കാം.

ഇന്ത്യന്‍ സംഗീതത്തിന് കനത്ത നഷ്ടമാണ്വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജിന്‍റെ നിര്യാണം. സംഗീതത്തില്‍ നിരന്തരമായ പരീക്ഷ...
17/08/2020

ഇന്ത്യന്‍ സംഗീതത്തിന് കനത്ത നഷ്ടമാണ്
വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജിന്‍റെ നിര്യാണം. സംഗീതത്തില്‍ നിരന്തരമായ പരീക്ഷണങ്ങളിലൂടെ അദ്ദേഹം ഒട്ടേറെ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ മാസ്മരിക സൗന്ദര്യവും സൗരഭ്യവും ലോകത്തിന്‍റെ നാനാ മേഖലകളില്‍ പടര്‍ത്തിയ അതുല്യപ്രതിഭയായിരുന്നു പണ്ഡിറ്റ് ജസ് രാജ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട്  59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറ...
12/07/2020

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.

തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

*പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചു* പ്രശസ്ത കന്നട നടനും നടി മേഘ്ന രാജ് ന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ അന്തരിച്ച...
07/06/2020

*പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചു*

പ്രശസ്ത കന്നട നടനും നടി മേഘ്ന രാജ് ന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ അന്തരിച്ചു.
താരത്തിന് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാൽ ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചി ങ്കെലും
ഹൃദയാഘാതത്തെ തുടർന്ന് ആണ് മരണം.
39 വയസ്സായിരുന്നു.

അദ്ദേഹത്തിന്റെ നിര്യാണ വാർത്ത കന്നഡ ചലച്ചിത്രമേഖല യെ ദുഃഖത്തിലാഴ്ത്തി .

2009 ൽ 'വായുപുത്ര' എന്ന സിനിമയിൽ നിന്നാണ് ചിരഞ്ജീവി സർജ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഇരുപതിലധികം സിനിമകളിൽ നായകനായി അഭിനയിച്ചു.
ദക്ഷിണേന്ത്യൻ താരം അർജുൻ സ്രജയുടെ അനന്തരവനും ആക്ഷൻ പ്രിൻസ് ധ്രുവ സർജയുടെ സഹോദരനുമാണ് .
ചിരു', 'ചന്ദ്രലേഖ', 'ആതഗര', 'ഭാർജാരി', 'സീസർ', 'അമ്മ ഐ ലവ് യു', 'സിങ്ക', തുടങ്ങി നിരവധി സിനിമകളിൽ ചിരഞ്ജീവി സർജ അഭിനയിച്ചു.
മൂവി മീഡിയ എൻറർ ടൈൻമെൻറ് ബാനറിൽ ഷമീർഷാ നിർമ്മിച്ച കാക്കി എന്ന സിനിമ മലയാളത്തിലേക്ക് റിലീസ് ചെയ്യാനിരിക്കെയാണ് കന്നടയിലെ യുവ സാമ്രാട്ട് എന്നറിയപ്പെടുന്ന ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം.
കന്നഡ ചലച്ചിത്ര താരങ്ങൾ,
രാഷ്ട്രീയ നേതാക്കൾ, വ്യവസായ മേഖലയിലെ പ്രമുഖർ ,,
അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

പഠിതാക്കൾക്ക് ഒരു പഠന കൂട്ട് പദ്ധതിയിലേക്ക്  *സി എസ് എഫ്* ഡിജിറ്റൽ ടെലിവിഷൻ കൈമാറി കൊടുവള്ളി:  ഓൺലൈൻ വിദ്യാഭ്യാസം സജീവമാ...
05/06/2020

പഠിതാക്കൾക്ക് ഒരു പഠന കൂട്ട് പദ്ധതിയിലേക്ക് *സി എസ് എഫ്* ഡിജിറ്റൽ ടെലിവിഷൻ കൈമാറി
കൊടുവള്ളി: ഓൺലൈൻ വിദ്യാഭ്യാസം സജീവമാകുന്ന ഇക്കാലത്തു് ഡിജിറ്റൽ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിൽ വരുത്തുന്ന പഠിതാക്കൾക്ക് ഒരു പഠന കുട്ടി എന്ന പദ്ധതിയിലേക്ക് "ക്ലബ്ബ് ഷമീറിയൻസ് ഫൗണ്ടേഷൻ" ഡിജിറ്റൽ ടെലിവിഷൻ ക്ലബ്ബ് പ്രസിഡണ്ട് ഇ.സി ഷമീർ അഡ്വക്കറ്റ് ഷെമീർ കുന്നമംഗലത്തിന് കൈമാറി
ജനറൽ സെക്രട്ടറി ഷമീർ പരപ്പാറ
വൈസ് പ്രസിഡണ്ട് ഷമീർ വൈറ്റ് ലൈൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഒ.കെ ഷമീർ തുടങ്ങിയവർ സംബന്ധിച്ചു

Address

Desinganadu Malayalam Television Channel
Kollam
691001

Alerts

Be the first to know and let us send you an email when Desinganadu Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Desinganadu Tv:

Share

Category