09/11/2025
പാലക്കാട്: ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെടി നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം. രോഹൻ (24), രോഹൻ സന്തോഷ്(22), സനൂജ്(19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്.
ചിറ്റൂരിൽ നിന്ന് മടങ്ങിവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ചാണ് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുക ആയിരുന്നു.
കാർ പൂർണമായി തകർന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഋഷി (24), ജിതിൻ (21) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.