Media trendz

Media trendz An entertainer
(1)

രാവിലെ 6.57നു നവാസ്, ഡോ. അഹമ്മദിനെ ഫോണിൽ വിളിച്ചു. ഗ്യാസിന്റെ പ്രശ്നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങൾ ...
03/08/2025

രാവിലെ 6.57നു നവാസ്, ഡോ. അഹമ്മദിനെ ഫോണിൽ വിളിച്ചു. ഗ്യാസിന്റെ പ്രശ്നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോ. അഹമ്മദ്, ഇതു സാധാരണ നെഞ്ചെരിച്ചിൽ അല്ലെന്നും ഉടൻ ഏതെങ്കിലും ആശുപത്രിയിൽ എത്തണമെന്നും പറഞ്ഞു. ഇസിജി എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് തടസ്സപ്പെടേണ്ട എന്നു കരുതിയാകാം രണ്ടും ചെയ്തില്ല.

അന്നു വീട്ടിലേക്കു മടങ്ങുന്നതിനാൽ പിറ്റേന്നു ഡോക്ടറെ കാണാമെന്നു കരുതിയതുമാകാം. പകൽ ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്കു പോയ നവാസിന് അവിടെ വച്ചാണു ഹൃദയാഘാതം ഉണ്ടായത്.

ഉത്സവപ്പറമ്പില്‍ മധുരപലഹാരങ്ങള്‍ വിറ്റ് സ്വരുക്കൂട്ടിയ പിതാവ്, മകളുടെ വിവാഹത്തിനായി ആകെയുണ്ടായിരുന്ന അഞ്ചു സെന്റും കൊച്ച...
31/07/2025

ഉത്സവപ്പറമ്പില്‍ മധുരപലഹാരങ്ങള്‍ വിറ്റ് സ്വരുക്കൂട്ടിയ പിതാവ്, മകളുടെ വിവാഹത്തിനായി ആകെയുണ്ടായിരുന്ന അഞ്ചു സെന്റും കൊച്ചുവീടും വരെ വിറ്റു. ഓരോ മൂന്നു മാസവും ഒരു ചാക്ക് അരിയും പഞ്ചസാരയും ഉള്‍പ്പെടെ ഉപ്പ് മുതല്‍ കർപ്പൂരം വരെ കഴിവുപോലെ മകളുടെ വീട്ടില്‍ എത്തിച്ചിട്ടുണ്ടായിരുന്നു.

ഫസീലയുടെ ജീവിതം വഴിത്തിരിവിലായി

വിവാഹത്തിന് മുമ്പ് ഫസീല ഒരു സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായിരുന്നു. എന്നാല്‍ വിവാഹശേഷം ഭർത്താവ് നൗഫല്‍ ജോലിക്കുപോവാൻ പോലും അവളെ അനുവദിച്ചില്ല. സ്വന്തം വീട്ടിലേക്കും വന്നുപോകാൻ കഴിയില്ലായിരുന്നു.

അവസാനം... ഒരു സന്ദേശം

ചൊവ്വാഴ്ച അയച്ച മകളുടെ മെസേജ് കാണാൻ അരമണിക്കൂര്‍ വൈകിയതിന്റെ കുറ്റബോധത്തിലാണ് പിതാവ്. സന്ദേശം കണ്ടു നൗഫലിന്റെ വീട്ടിലെത്തിയപ്പോൾ ഫസീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ മകളുടെ മ.ര.ണവാര്‍ത്ത കൈവന്നപ്പോൾ, പിതാവിന് അവരുടെ മുഖം കാണാൻ പോലും മനസ്സൊരുങ്ങിയില്ല.

''ഞാന്‍ പണക്കാരനല്ല. കടമുകളിലാണ് ജീവിക്കുന്നത്. എന്നിരുന്നാലും മോളിന്റെ കണ്ണുനിറയരുത് എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ'' – വാക്കുകള്‍ മുഴുമാക്കാനാകാതെ അബ്ദുല്‍റഷീദ് പൊട്ടിക്കരഞ്ഞു.

ഇപ്പോൾ പത്തുമാസം പ്രായമായ കൊച്ചുമകൻ മുഹമ്മദ് സെയാനെ മാറോടുചേർത്ത് മാതാവ് സെക്കീന അടഞ്ഞ കണ്ണുകളോടെ ഇരിക്കുന്നു.
മറക്കാനാകാത്ത മൊഴികളാണ് ഈ കുടുംബത്തിന്റെ ഓർമ്മകളായി ബാക്കി നില്ക്കുന്നത്.

ഇന്ന് ആലപ്പുഴ SM silks നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നടന്നു. ഐഎം വിജയനും നടി അനുശ്രീ ഒക്കെ ആയിരുന്നു പ്രധാന അഥിതികൾ. ഉദ്...
31/07/2025

ഇന്ന് ആലപ്പുഴ SM silks നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നടന്നു. ഐഎം വിജയനും നടി അനുശ്രീ ഒക്കെ ആയിരുന്നു പ്രധാന അഥിതികൾ. ഉദ്ഘടനത്തോട് അനുബന്ധിച്ച് ഒരു ലക്ഷം രൂപ വരെയുള്ള നറുക്കെടുപ്പിലൂടെ നൽകുന്ന ലക്കിഡ്രോയും ഉണ്ടായിരുന്നു. കൂപ്പൺ തിരഞ്ഞെടുക്കുന്ന സമയം നമ്പർ വിളിച്ചു പറഞ്ഞപ്പോൾ തനിക്ക് സമ്മാനം ലഭിച്ചു എന്ന് കരുതി ഉദ്ഘാടന വേദിയിലേക്ക് ഒരു പ്രായമായ ചേട്ടൻ സന്തോഷത്തോടെ കയറിചെന്നു എന്നാൽ താൻ കേട്ടത് തെറ്റി എന്ന് മനസിലാക്കിയ ആ ചേട്ടൻ വിഷമം മറച്ച് ഒരു ചമ്മിയ ചിരിയുമായി വേദിയിൽ നിന്ന് ഇറങ്ങി. ഇത് കണ്ട അവിടെ കൂടിയ ജനസാഗരങ്ങൾ എല്ലാവരും ചിരിച്ചു. പക്ഷെ ഇത് കണ്ട നടി അനുശ്രീയുടെ കണ്ണ് നിറഞ്ഞു. ഉദ്ഘാടന പരിപാടികൾ എല്ലാം കഴിഞ്ഞ് അനുശ്രീയും sm സിൽക്‌സ് ഉടമയും ചേർന്ന് 10000₹ രൂപ വീതം അദ്ദേഹത്തിന് നൽകി അദ്ദേഹത്തെ യാത്രയാക്കി ❤️

27/07/2025
ചിക്കനും മട്ടനും തട്ടിവച്ച് സുന്ദരക്കുട്ടപ്പൻ ആയി മാറിയ ഗോവിന്ദചാമിയാണോ ഇതെന്ന് കളിയാക്കുന്നവർ അറിയുന്നുണ്ടോ...?ജയിലിൽ ച...
25/07/2025

ചിക്കനും മട്ടനും തട്ടിവച്ച് സുന്ദരക്കുട്ടപ്പൻ ആയി മാറിയ ഗോവിന്ദചാമിയാണോ ഇതെന്ന് കളിയാക്കുന്നവർ അറിയുന്നുണ്ടോ...?

ജയിലിൽ ചിക്കനും മട്ടനും ആണെന്ന് വീമ്പിട്ട്, ഇപ്പോള്‍ ഈ കോലമാകുമ്പോള്‍ വിമർശനം ഉയരുന്നു. പക്ഷേ, ഇവൻ ജയിൽ ചാടാൻ മുന്നേ തന്നെ പാടുപെടാൻ തുടങ്ങിയിരുന്നതാണ് സത്യം.

20 ദിവസമായി പരിശീലനം തുടങ്ങി...
ചുരുക്കംചുരുക്കം തുണികൾ സെല്ലിന്റെ ഭാണ്ഡത്തിൽ ഒളിപ്പിച്ചു,
ശരീരഭാരം കുറച്ചു,
അലർജിയാണെന്ന് പറഞ്ഞ് താടി വളർത്തി…
ഒറ്റകയ്യനായിട്ടും ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ജയിൽ ചാടാൻ കഴിഞ്ഞവൻ പുറത്തിറങ്ങിയാൽ ചെയ്യാൻ പോകുന്നത് എന്തായിരിക്കും?

👉🏼 ഇവനെ ഇങ്ങനെ തീറ്റി പോറ്റാതെ,
തൂക്കുകയർ കൊടുത്ത് സൗമ്യക്ക് നീതി നൽകണം
എന്നതാണ് സമൂഹമാധ്യമങ്ങളുടെ മുദ്രാവാക്യം!

ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും മനോഹരമായ ചിത്രം ❣️.ഡൗൺ സിൻഡ്രോം പ്രണയിതാക്കളുടെ വിവാഹം ❣️❣️❣️.അവർക്കും സാധാരണക്കാരെ പ...
23/07/2025

ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും മനോഹരമായ ചിത്രം ❣️.

ഡൗൺ സിൻഡ്രോം പ്രണയിതാക്കളുടെ വിവാഹം ❣️❣️❣️.

അവർക്കും സാധാരണക്കാരെ പോലെ ജീവിക്കാൻ അവകാശമുണ്ട്. 🥰❤️😍

വിട 🌹
21/07/2025

വിട 🌹

ആയൂരിലുള്ള... വിവാഹിതയായ ഒരു സ്ത്രീയും.. മുതലാളിയും തൂങ്ങിമരിച്ചു... കാരണം ഇതാ ഇതാണ് ഇനി ഭർത്ത് മതി എന്ന് പറഞ്ഞാൽ ഇന്നത്...
19/07/2025

ആയൂരിലുള്ള... വിവാഹിതയായ ഒരു സ്ത്രീയും.. മുതലാളിയും തൂങ്ങിമരിച്ചു...
കാരണം ഇതാ ഇതാണ്

ഇനി ഭർത്ത് മതി എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് ഭർത്താവിനെ മാത്രം മതി എന്നാണോ, അല്ലെങ്കിൽ ഭർത്താവിനെ മതിയായി എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

വിവാഹം കഴിച്ച് കുടുംബസമേതം ജീവിക്കുന്ന എത്രയെത്ര സ്ത്രീകളാണ് പരപുരുഷ ബന്ധങ്ങളിൽ ചെന്ന് ചാടി ഒടുക്കം സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കുന്നത്. കൊല്ലം ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽ ഷോപ്പ് ഉടമയും, ടെക്സ്റ്റൈൽസിലെ തന്നെ മാനേജർ ആയിരുന്ന യുവതിയെയും കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഷോപ്പിലെത്തിയ ജീവനക്കാരാണ് ഷോപ്പിനുള്ളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.

മലപ്പുറം സ്വദേശിയായ അലിയും പള്ളിക്കൽ സ്വദേശിനിയായ ദിവ്യ മോളുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്ന് കടയിലെ മറ്റു ജീവനക്കാർ വെളിപ്പെടുത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ ദിവ്യ മോൾ അലിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ആയൂരിലെ ലാവീഷ് എന്ന ടെക്സ്റ്റൈൽസിലെ മാനേജർ ആയിരുന്നു. ഒരു വർഷം മുമ്പാണ് ആയൂരിൽ ലാവീഷ് എന്ന ടെക്സ്റ്റൈൽസ് പ്രവർത്തനമാരംഭിച്ചത്.

ചടയമംഗലത്ത് അലിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ദിവ്യ മോൾ. ലാവീഷ് പ്രവർത്തനമാരംഭിച്ചതിനു ശേഷം ഇങ്ങോട്ട് മാനേജരായി എത്തിയതായിരുന്നു. ടെക്സ്റ്റൈൽസിലേക്ക് ആവശ്യമായ തുണിത്തരങ്ങൾ എടുക്കാൻ ബെംഗളൂരു, കോയമ്പത്തൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അലിയും ദിവ്യയും ഒരുമിച്ച് പോകുന്നത് പതിവായിരുന്നു. തലേദിവസം ദിവ്യ മോൾ വീട്ടിൽ എത്തായിരുന്നപ്പോൾ അത്തരത്തിൽ എന്തെങ്കിലും പർച്ചേസിങ്ങിന് പോയതായിരിക്കും എന്നാണ് ദിവ്യ മോളുടെ വീട്ടുകാർ കരുതിയത്. എന്നാൽ പിന്നീട് ഷോപ്പിനുള്ളിൽ രണ്ട് ഫാനുകളിലായി തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ പൂർത്തിയാക്കി മൃതശരീരങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.

മരിച്ചുപോയെങ്കിലും പറയാതിരിക്കാൻ പറ്റുന്നില്ല, ഈ വേലി ചാടുന്ന പശു കോലുകൊണ്ട് തീരുമെന്നൊരു ചൊല്ലുണ്ടല്ലോ. എത്ര അനുഭവങ്ങൾ മുന്നിൽ ഉണ്ടായാലും ഈ അവിഹിത ബന്ധങ്ങൾ വീണ്ടും വീണ്ടും തുടരുന്നവർ ഒന്നോർത്തോളൂ. നിങ്ങൾ ഇപ്പോൾ രഹസ്യമായി കൊണ്ടുനടക്കുന്ന ഈ ഒരു ബന്ധം ഒരിക്കൽ പരസ്യമാവാനും സ്വന്തം ജീവിതം തന്നെ കൈവിട്ടു പോകാനും കാരണമായേക്കാം. അതിൽപെട്ട് അപഹാസ്യരാകുന്നത് നിങ്ങൾ മാത്രമായിരിക്കില്ല, നിങ്ങൾ വിശ്വസിച്ച് ജീവിക്കുന്ന നിങ്ങളുടെ കുടുംബം കൂടിയായിരിക്കും.

പ്രണാമം മോനെ 🙏🙏😭🌹🙏🌹
18/07/2025

പ്രണാമം മോനെ 🙏🙏😭🌹🙏🌹

തന്‍റെ രണ്ടു ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനു മുലയൂട്ടുമ്പോഴാണു ആമാന്‍പേട ഒരു ശബ്ദം കേട്ടത്.ഉടനെ തലയുയര്‍ത്തി കാതുകള്‍ കൂ...
17/07/2025

തന്‍റെ രണ്ടു ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനു മുലയൂട്ടുമ്പോഴാണു ആ
മാന്‍പേട ഒരു ശബ്ദം കേട്ടത്.
ഉടനെ തലയുയര്‍ത്തി കാതുകള്‍ കൂര്‍പ്പിച്ചു...,

അപകടമെന്ന് മനസ്സിലാക്കിയ മാന്‍പേട താന്‍ പിന്തിരിഞ്ഞോടിയാല്‍ തന്‍റെ കുഞ്ഞിനു ആപത്താണന്ന് മനസ്സിലാക്കി ശബ്ദം കെട്ടിടത്തെക്കോടി......

അതൊരു ഇര തേടി വന്ന സിംഹമായിരുന്നു. സിംഹത്തിന്റെ മുന്നിലെത്തിയ മാന്‍പേട
മറ്റൊരു ദിശയിലേക്ക് കുതിച്ചോടി.ഉടന്‍ തന്നെ സിഹം മാന്‍പേടയെ
പിന്തുടര്‍ന്നു.....

രണ്ടു പേരും കട്ടക്കുകട്ടയായ് കുതിച്ചു . പെട്ടെന്ന് മാന്‍പേട സിഹത്തിനു നേരെ തിരിഞ്ഞു നിന്നു അതുകണ്ട സിഹം അമ്പരന്ന്‍ ഒരു നിമിഷം പകച്ചു നിന്നു....

നിസ്സഹായകന്റെ നേരിടല്‍ ആരേയും ഒരു നിമിഷത്തേക്ക് അമ്പരപ്പിക്കും. മാന്‍ പേട പുഞ്ചിരിച്ച്കൊണ്ട് പറഞ്ഞു ഇനി നിനക്കെന്നെ ഭക്ഷിക്കാം"
അപകടം പതിയിരിപ്പുണ്ടെന്ന് സംശയിച്ച് സിംഹം ചോദിച്ചു
അതന്താ നീഅങ്ങനെപറയുന്നത്...?

ഒന്നുമില്ല, ഞാന്‍ നിന്നെ കണ്ട് ഭയന്ന് ഓടിയതല്ല , മറിച്ച് അവിടെ നിന്ന് നിന്നെ പിന്തിരിപ്പിക്കാന്‍ ഓടിയതാണ്. കാരണം അവിടെ എന്‍റെ പിഞ്ചുകുഞ്ഞും കൂടെപ്പിറപ്പുകളുമുണ്ട്.......,

അവിടെ വെച്ച് നീ എന്നെ കടിച്ച് കീറിയാലും എന്‍റെ മുന്നില്‍ വെച്ച് അവരെ കടിച്ചു കീറായാലും
അതുകണ്ട് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല....,
മരിക്കാന്‍ ഞങ്ങള്‍ക്ക് ഭയമില്ല.
പക്ഷേ , മരണത്തെക്കാള്‍ വേദനയാണ് ഞങ്ങള്‍ക്ക് ആ കാഴ്ച്ച"

ഞാന്‍ നിറഞ്ഞ മനസ്സോടെ പറയുകയാണ് നിനക്കെന്നെ ഭക്ഷിക്കാം.......
ഇവിടെ ഞാനും നീയും മാത്രമേയുള്ളൂ...,

ഒരു നിമിഷം നേരത്തെയായാല്‍ എനിക്ക് അത്രയും സമയത്തെ കാത്തിരിപ്പ് ഒഴിവാക്കാം .

പിന്നെ ഒരു കാര്യംകൂടി ,എനിക്കെരു സഹായം ചെയ്യണം .നീ പോകുന്ന വഴിയില്‍ എന്‍റെ കുഞ്ഞുണ്ടാവും അതിനെ കൂടി നീ ഭക്ഷിക്കണം" അതു പാല് മാത്രേ കുടിക്കൂ ,
അതിനെ പാലൂട്ടാന്‍ ഞാന്‍ ഇല്ലങ്കില്‍ അത് വിശന്ന് ഇഞ്ചിഞ്ചായി മരിക്കും .അതെനിക്ക് സഹിക്കില്ല"

അതുക്കൊണ്ട് നീ അതിനെ ഒരു നിമിഷം നേരം കൊണ്ട് കൊല്ലണം. ഇതെന്‍റെ അവസാനത്തെ അപേക്ഷയാണ്....

ഇതല്ലാം കേട്ട് നിന്ന സിംഹം മനസ്സലിഞ്ഞ്‌ സഹതാപത്തോടെ പറഞ്ഞു ,
ഞാന്‍ നിന്നെ ഭക്ഷിക്കാന്‍ വന്നത് ശരി തന്നെ...
പക്ഷെ ഞങ്ങള്‍ക്കൊരു ശീലമുണ്ട് , വിശക്കുന്നതിനു മുന്‍പേ തന്നെ ഇരതേടും. എങ്കിലെ ഞങ്ങള്‍ക്ക് വിശക്കുമ്പോഴേക്കും ഇര കിട്ടൂ...,

ഇതിപ്പോള്‍ എനിക്ക് വിശക്കുന്നതിന്ന് മുന്‍പു തന്നെ നീ നിന്നു തന്നു. വിശപ്പില്ലാത്ത ഞാന്‍ നിന്നെ എങ്ങനെ ഭക്ഷിക്കാനാണ് എന്നും പറഞ്ഞ് സിംഹം മടങ്ങി.,

മാന്‍പേട ആ സിംഹം പോയിമറയും വരെ ആ വലിയ മനസ്സിനെ നോക്കി നിന്നു.
പെട്ടെന്നാണ് മാനിന്‍റെ ശരീരത്തേക്ക് ഒരു അമ്പു തുളച്ച് കയറിയത്,

വേദന കൊണ്ട് പുളഞ്ഞ മാന്‍പേട അതാരാണെന്ന് നോക്കി..
അതൊരു മനുഷ്യനായിരുന്നു..., അയാളുടെ ചുമലില്‍ നാലു കാലുകളും ബന്ധിച്ചു തന്‍റെ കണ്ണിലേക്ക് നോക്കുന്ന പിഞ്ചുകുഞ്ഞ്"

താന്‍ എന്തൊക്കെ കാണരുതെന്ന് ആഗ്രഹിച്ചോ ,അതല്ലാം കണ്ട മാന്‍പേട പ്രാണന്‍ വെടിയുന്നതിന്ന് മുന്‍പ് കാടിന്നോട് വിളിച്ച് പറഞ്ഞു......,

'' *_ക്രൂരനാം മര്‍ത്യനേ_*
*_മൃഗത്തോടുപമിക്കരുതേ._*,.''
'' *_മൃഗമെത്ര ഭേദം_*
*_മനുഷ്യനെത്ര ക്രൂരന്‍._*.''.

മനുഷ്യ ക്രൂരതക്ക് ഉപമിക്കാന്‍ വാക്കുകളില്ലാതെ ആ മാന്‍പേട യാത്രയായി...... 😪😭 (കടപ്പാട് )🙏

Address

Kollam
691509

Website

Alerts

Be the first to know and let us send you an email when Media trendz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share