26/12/2021
ആ രാത്രി മൂന്ന് പേർക്കാണ് മിന്നലേറ്റത് ....
കുറുക്കൻ മൂലയിലെ ജെയിസണും ഷിബുവിനും മിന്നൽ ഏറ്റ അതെ രാത്രിയിൽ തന്നെ മൂന്നാമത് ഒരാൾക്ക് കൂടി മിന്നലേറ്റിരുന്നു , പക്ഷേ അത് സംഭവിച്ചത് കുറുക്കൻ മൂലയിൽ അല്ലായിരുന്നു അയൽ ഗ്രാമം ആയ ദേശത്തായിരുന്നു
ആളുകളുടെ നേരെ വെള്ളം തുപ്പിയിരുന്ന ആ നാട്ടിലെ ഭ്രാന്തൻ സൽസ മുക്കിൽ കിടന്നുറങ്ങുകയായിരുന്നു , പെട്ടെന്ന് ശക്തിയായ മിന്നൽ അയാളുടെ ദേഹത്തേക്ക് പതിച്ചു . മിന്നലേറ്റതും അയാൾ തെറിച്ചു വഴിയിലേക്ക് വീണു . അയാളുടെ പാതി ബോധത്തിൽ വർഷങ്ങൾക്ക് മുന്നേ കുറുക്കൻ മൂലയിലെ പള്ളി പെരുന്നാളിന് വെടികെട്ടുകാരനായ തന്റെ അപ്പനുമായി പോയത് തെളിഞ്ഞു വന്നു
(കുറുക്കൻ മൂല പള്ളിപെരുന്നാൽ രാത്രി )
അപ്പൻ പെരുന്നാളിന്റെ വെടി കെട്ടിന് വേണ്ട സാധങ്ങൾ കമ്പ പുരയിൽ തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു . പുറത്തെ സ്റ്റേജിൽ പള്ളിക്കുന്നില്ലേ പുണ്യാളൻ നാടകം നടക്കുന്നു .കമ്പ പുരയുടെ വാതിലിൽ നിന്ന് പത്തു വയസ്സുകാരനായ അയാൾ നാടകം ആചര്യത്തോടെ നോക്കി നിൽക്കുന്നു . അപ്പോഴാണ് കുറച്ചു ആളുകൾ കമ്പ പുരയുടെ അടുത്തേക്ക് വന്നത് . അവർ അപ്പനെ പുറത്തേക്കു വിളിച്ചിട്ട് , നാളത്തെ പെരുന്നാൾ ദിവസം വെടി കെട്ടിന്റെ കൂടെ ഇത് കൂടി പൊട്ടിച്ചോ എന്നും പറഞ് ഒരു ചാക്ക് നൽകി , അത് തുറന്നു നോക്കിയ അപ്പൻ പേടിയോടെ ഇത് താൻ ചെയ്യില്ല ഇതൊക്കെ നിരോധിച്ചതാ ,പൊട്ടിച്ചാൽ വലിയ അപകടം സംഭവിക്കും എന്നും പറഞ്ഞ് ചാക്ക് തിരികെ നൽകി . ചാക്ക് വാങ്ങിയ അവർ നിനക്ക് ചെയ്യാൻ പറ്റില്ലേ എന്നും പറഞ്ഞു അപ്പനെ തല്ലി , പിടിച്ചു മാറ്റാൻ ചെന്ന അയാളെയും അവർ തല്ലി . അപ്പനെ നിലത്തിട്ടു കുറെ ചവിട്ടുന്നത് നിസ്സഹായതയോടെ അയാൾ നോക്കി നിന്ന്, ചവിട്ടു കൊണ്ട് അവശനായി കിടന്ന അപ്പനെ കമ്പ പുരയുടെ അകത്തേക്ക് വലിച്ചിട്ട ശേഷം അതിലൊരാൾ സിഗരറ്റ് കത്തിച്ചു കൊണ്ട് പറഞ്ഞു, " ഈ പള്ളിയും കുറച്ചു പള്ളിക്കാരും ഇനി ഇവിടെ വേണ്ട, വെടി കെട്ടുകാരാന്റെ അശ്രദ്ധ മൂലം കമ്പ പുരക്ക് തീ പിടിച്ചു കുറുക്കൻ മൂലയിൽ വൻ അപകടം" (അവർ ഉറക്കെ ചിരിച്ചു ) അപ്പൻ അവരുടെ കാല് പിടിച്ചു ചെയ്യരുതെന്ന് കരഞ്ഞു പറഞ്ഞു , അവർ വീണ്ടും അപ്പനെ ചവിട്ടി കൊണ്ട് വെടി മരുന്നിലേക്കു സിഗരറ്റ് വലിച്ചെറിഞ്ഞു പുറത്തേക്കു പോയി , വെടി മരുന്ന് കത്തി തുടങ്ങിയിരുന്നു , എഴുനേൽക്കാൻ വയ്യാത്ത അപ്പൻ കിടന്നു കൊണ്ട് അയാളോട് വെള്ളം എടുത്തിട്ട് വരാൻ പറഞ്ഞു , പത്തു വയസ്സുകാരനായ അയാൾ കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി കിണറിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ ,വലിയൊരു പൊട്ടി തെറിയൊടെ കമ്പ പുരക്ക് തീ പിടിച്ചു , തിരിഞ്ഞു നോക്കിയാ അയാൾ കണ്ടത് കത്തി എരിയുന്ന അപ്പനെയാണ് .ആ കാഴ്ച കണ്ട് അയാൾ മരവിച്ചു നിന്ന് പോയി
ആ ഓർമകളിൽ നിന്നും അയാൾ ഞെട്ടലോടെ ചാടി എഴുന്നേറ്റു ചുറ്റും നോക്കി എന്താണ് സംഭവിച്ചത് എന്നറിയാതെ അയാൾ ഭയത്തോടെ ആ സൽസ മുക്കിൽ ഇരുന്നു , അപ്പനെ ഓർത്തു കരഞ്ഞു .കുറെ നേരം ചുമച്ചു. അവശനായ അയാൾ ഏന്തി വലിഞ്ഞു ദേശത്തെ ജംഗ്നിലേക്കു നടക്കുന്നതിനിടയിൽ , വഴിയിൽ കുറുക്കൻ മൂലയിലേക്കുള്ള ബോർഡ് കണ്ടു , ആ ബോർഡ് കണ്ടതും അയാൾ ദേഷ്യത്തോടെ അത് വലിച്ചൂരി നിലത്തിട്ടു. ശേഷം കയ്യിലുള്ള കുപ്പിയിൽ നിന്നും വെള്ളം വായിലാക്കി സർവ ദേഷ്യവും , ശക്തിയും എടുത്തു ബോർഡിലേക്ക് തുപ്പി ,,അപ്പോഴാണ് അത് സംഭവിച്ചത് വായിൽ നിന്നും വെള്ളത്തിന് പകരം വന്നത് തീ. വായിൽ നിന്നും വന്ന തീ കുറുക്കൻ മൂല എന്നെഴുതിയ ബോർഡിലേക്ക് പതിച്ച് ആളി കത്തി . അയാൾ പേടിച്ചു പുറകിലേക്ക് മാറി , കുറച്ചു നേരം നോക്കി നിന്നു. അയാൾ വീണ്ടും വെള്ളം വായിലാക്കി അന്തരീക്ഷത്തിലേക്ക് തുപ്പി , വായിൽ നിന്നും വലിയൊരു തീഗോളം അന്തരീക്ഷത്തിൽ നിറഞ്ഞു .. അതെ അത് സംഭവിച്ചിരിക്കുന്നു. ജെയ്‌സണും , ഷിബുവിനെയും പോലെ അയാൾക്കും സൂപ്പർ പവർ കിട്ടിയിരിക്കുന്നു . വായിൽ നിന്നും വീണ്ടും വെള്ളം നിറച്ച് അന്തരീക്ഷത്തിലേക്ക് തുപ്പി കൊണ്ട് അയാൾ ഉറക്കെ ചിരിച്ചു, പിന്നെയുള്ള ദിവസങ്ങളിൽ തന്റെ അപ്പനെ ജീവനോടെ കത്തിച്ചു കൊന്ന കുറുക്കൻ മൂല നശിപ്പിക്കാനുള്ള തയ്യാറെടുപ്പായിരുന്നു അയാൾ, തീ തുപ്പുന്ന തന്റെ പവർ കൊണ്ട് കുറുക്കൻ മൂലയെ ചാമ്പലാക്കണം എന്നയാൾ തീരുമാനിച്ചു , പക്ഷേ കുറുക്കൻ മൂലയെ കാക്കാൻ ഒരു മിന്നൽ മുരളി ഉദയം കൊണ്ടത് അയാൾ അറിഞ്ഞിരുന്നില്ല
കഥ ഇനിയാണ് ആരംഭം
(ബേസിൽ ജോസഫ് സിനിമാറ്റിക് യൂണിവേഴ്സ് )