30/08/2026
പാലക്കാട് നഗരത്തിൽ ദാരുണ അപകടം; സ്കൂട്ടറിൽ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. മങ്കര വെള്ളറോഡ് കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ കലേഷിന്റെ ഭാര്യ നീതു (30) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.20ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. നെന്മാറയിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ‘കൃഷ്ണരാജ്’ സ്വകാര്യ ബസ്, ഇതേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബസിന്റെ വശം തട്ടി സ്കൂട്ടറിന്റെ പിന്നിലിരുന്ന നീതു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരിച്ചു.
റോഡിൽ അമിത വേഗവും അശ്രദ്ധമായ മറികടക്കലും വീണ്ടും ഒരു ജീവൻ കൂടി കവർന്നെടുത്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനയാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉയരുകയാണ്.
#പാലക്കാട് #അപകടം #റോഡപകടം #നീതു