Kunnathoor media

Kunnathoor media വാർത്തകളിൽ സത്യം മാത്രം, വാർത്തകൾക്കും, പരസ്യങ്ങൾക്കും 9846612861,9495088459 എന്നീ നമ്പറുകളിൽ വിളിക്കുക.

ആദരാജ്ഞലികൾ മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ മുൻ മേൽശാന്തി കൃഷ്ണൻ പോറ്റി അന്തരിച്ചു.  വി. ഇൻസ്റ്റിറ്റ്യൂട്ട് കൊല...
16/07/2025

ആദരാജ്ഞലികൾ
മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ മുൻ മേൽശാന്തി കൃഷ്ണൻ പോറ്റി അന്തരിച്ചു. വി. ഇൻസ്റ്റിറ്റ്യൂട്ട് കൊല്ലം പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. ഭാര്യ. ശശികല റിട്ട. അധ്യാപിക. മക്കൾ. സൂരജ് കൃഷ്ണൻ, സൂര്യ കൃഷ്ണൻ.മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രസഭ അനുശോചനം രേഖപ്പെടുത്തി

ആദരാജ്ഞലികൾ ബഷീർ(കായംകുളം) ഇടത്തുണ്ടിൽ, പോരുവഴി. ഖബറടക്കം ഇന്ന് അസർ നമസ്കാര ശേഷം പോരുവഴി ഹനഫി ജമാഅത്ത് ഖബർ സ്ഥാനിൽ.
16/07/2025

ആദരാജ്ഞലികൾ

ബഷീർ(കായംകുളം) ഇടത്തുണ്ടിൽ, പോരുവഴി. ഖബറടക്കം ഇന്ന് അസർ നമസ്കാര ശേഷം പോരുവഴി ഹനഫി ജമാഅത്ത് ഖബർ സ്ഥാനിൽ.

ഉത്ഘാടനം നാളെ
15/07/2025

ഉത്ഘാടനം നാളെ

ആദരാജ്ഞലികൾകുന്നത്തൂർ കോൺഗ്രസ് ഭവൻ ഓഫീസ് സെക്രട്ടറി പോരുവഴി പുളിന്തിട്ടമുക്ക് സ്വദേശി ബാബു പിള്ള (65) നിര്യാതനായി.സംസ്ക്...
15/07/2025

ആദരാജ്ഞലികൾ
കുന്നത്തൂർ കോൺഗ്രസ് ഭവൻ ഓഫീസ് സെക്രട്ടറി പോരുവഴി പുളിന്തിട്ടമുക്ക് സ്വദേശി ബാബു പിള്ള (65) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് പുളിന്തിട്ടമുക്കിലെ വസതിയിൽ.

ഒരു രാജ്യത്തിന്റെ നിയമ സംവിധാനത്തിന്റെ തീരുമാനത്തെ മറ്റൊരു രാജ്യത്തു നിന്ന് കൊണ്ട് പുനരാലോചനക്ക് വിധേയമാക്കിക്കാൻ താങ്കൾ...
15/07/2025

ഒരു രാജ്യത്തിന്റെ നിയമ സംവിധാനത്തിന്റെ തീരുമാനത്തെ മറ്റൊരു രാജ്യത്തു നിന്ന് കൊണ്ട് പുനരാലോചനക്ക് വിധേയമാക്കിക്കാൻ താങ്കൾക്ക് കഴിഞ്ഞെങ്കിൽ, വിമർശകരെ വിട്ടേക്കുക. ബിഗ് സല്യൂട്ട്

മുങ്ങി മ     രി    ച്ച വിദ്യാർത്ഥികൾക്ക് സർക്കാർസാമ്പത്തിക സഹായം  അനുവദിക്കണം.മുസ്ലിം ലീഗ്നെടുമങ്ങാട് :വേങ്ക വിള ആസ്ഥാനമ...
14/07/2025

മുങ്ങി മ രി ച്ച വിദ്യാർത്ഥികൾക്ക് സർക്കാർ
സാമ്പത്തിക സഹായം അനുവദിക്കണം.
മുസ്ലിം ലീഗ്

നെടുമങ്ങാട് :
വേങ്ക വിള ആസ്ഥാനമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക ക്ലബ്ബ് നടത്തിവരുന്ന
നീന്തൽ കുളത്തിൽ
മുങ്ങി മരിച്ച ഷിനിൽ, ആരോമൽ
എന്നീ വിദ്യാർത്ഥികളുടെ കുടുംബത്തിന്
സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്ന്
വീടുകൾ സന്ദർശിച്ചുകൊണ്ട്
മുസ്ലിം ലീഗ് ദേശീയ സമിതി അംഗം
അഡ്വക്കേറ്റ് കണിയാപുരം ഹലീമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, എസ് എഫ്
എസ് എ തങ്ങൾ, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, വഞ്ചുവം
ഷറഫ്,അനസ് മൂഴിയിൽ, ഇർഫാൻ ഹലീം,
ഷഫീഖ് ചെറിയ പാലം
തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് എസ്.ഡി.പി.ഐ നിവേദനം നൽകി.സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന സിനിമാപറമ്പ് -കൊച്ചുതെരുവ് കെ. ഐ. ...
14/07/2025

കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് എസ്.ഡി.പി.ഐ നിവേദനം നൽകി.സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന സിനിമാപറമ്പ് -കൊച്ചുതെരുവ് കെ. ഐ. പി. റോഡ് സഞ്ചാര യോഗ്യമാക്കുക, കിഴക്കേ പള്ളിമുക്കിലും,മയ്യത്തുംകര പള്ളിമുക്കിലും സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് എസ്.ഡി.പി.ഐ. പോരുവഴി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റിഷാദ്, ഷമീർ, ഷെഫീഖ് എം.കെ എന്നിവർ ചേർന്ന് കൊട്ടാരക്കര ഓഫീസിൽ എത്തി നിവേദനം നൽകിയത്.

സൈഫ് ഇക്ക ഇഷ്ടം ❤❤❤❤
14/07/2025

സൈഫ് ഇക്ക ഇഷ്ടം ❤❤❤❤

ക്യാൻസർ രോഗിയായ ലോട്ടറി വ്യാപാരിയെ കബളിപ്പിച്ച്  പണം തട്ടിയെടുത്ത പ്രതി പിടിയിൽ. കോട്ടയം അതിരമ്പുഴ സ്വദേശി ഷിജോ ജോസഫ് ആണ...
14/07/2025

ക്യാൻസർ രോഗിയായ ലോട്ടറി വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. കോട്ടയം അതിരമ്പുഴ സ്വദേശി ഷിജോ ജോസഫ് ആണ് ഇന്ന് കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും പോലീസിന്റെ പിടിയിലായത്. എഴുകോണിൽ ലോട്ടറി വ്യാപാരം നടത്തുന്ന ക്യാൻസർ രോഗിയായ ആളിൽ നിന്നും 200 രൂപയുടെ 12 ടിക്കറ്റുകൾ തിരുത്തി പണം തട്ടിയെടുത്ത ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾ കൊട്ടാരക്കരയിൽ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര കൺട്രോൾ റൂമിലെ എസ് ഐ അനിലും, സിവിൽ പോലീസ് ഓഫീസർ ബിനിൽ മോഹനും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പത്തനാപുരം ബസ്സിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു വീണ്ടും അഞ്ചൽ പോലീസിന്റെ പിടിയിലായി.അഞ്ചൽ, ഏരൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിവിധ മോഷണങ്...
13/07/2025

കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു വീണ്ടും അഞ്ചൽ പോലീസിന്റെ പിടിയിലായി.
അഞ്ചൽ, ഏരൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിവിധ മോഷണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.
വിരലടയാളവിദഗ്ധർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു.
ഇതിനിടയിലാണ്
അഞ്ചൽ പോലീസിന്റെ പെട്രോളിങ്ങിനിടെ മോഷണം നടത്തുവാനുള്ള ശ്രമത്തിനിടയിൽ വെള്ളംകുടി ബാബുവിനെ പിടികൂടുന്നത്.

ഇയാൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകൾ നിലവിലുണ്ട്.

ഒന്നരമാസത്തിനു മുൻപ് ചടയമംഗലം പോലീസ് ഇയാളെ ആയൂരിൽ നിന്നും പിടികൂടിയിരുന്നു.

22 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞ പ്രതിയെ 20 വർഷത്തിനുശേഷം അഞ്ചൽ പോലീസ് പിടികൂടി.മൂന്നുപേരിൽ നിന്നും 22 ലക്...
13/07/2025

22 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി കടന്നു കളഞ്ഞ പ്രതിയെ 20 വർഷത്തിനുശേഷം അഞ്ചൽ പോലീസ് പിടികൂടി.

മൂന്നുപേരിൽ നിന്നും 22 ലക്ഷം രൂപ വാങ്ങി മുങ്ങിയ നെടുമൺകാവ് തെക്കേക്കര അങ്ങാടിയിൽ ബിജുവിനെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്.
2005 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂടൽ സ്വദേശികളായ രണ്ടുപേരിൽ നിന്നും അടൂർ സ്വദേശിയായ ഒരാളിൽ നിന്നുമാണ് ഇയാൾ പണം വാങ്ങിയത്.തട്ടിപ്പാണെന്ന്
തിരിച്ചറിഞ്ഞ ഇവർ പോലീസിൽ പരാതി നൽകി.അഞ്ചൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ഇയാൾ മുങ്ങുകയും ചെയ്തു. 2009 ൽ പുനലൂർ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഒളിവിൽ താമസിച്ചുവന്ന പ്രതി കർണാടകയിലെ മൈസൂരിൽ ഉണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ശാസ്താംകോട്ടഗ്രാമ പഞ്ചായത്ത് മുതുപിലാക്കാട്  കിഴക്ക്  കോൺഗ്രസ് മഹാത്മാ ഗാന്ധി കുടുംബ സംഗമം  ഉത്ഘാടനം കൊടിക്കുന്നിൽ സുരേഷ...
13/07/2025

ശാസ്താംകോട്ടഗ്രാമ പഞ്ചായത്ത് മുതുപിലാക്കാട് കിഴക്ക് കോൺഗ്രസ് മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉത്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു.

Address

Kollam

Telephone

+919846612861

Website

Alerts

Be the first to know and let us send you an email when Kunnathoor media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kunnathoor media:

Share