ℕ𝕒𝕞𝕞𝕒𝕝 ℂ𝕒𝕟𝕒𝕕𝕒

ℕ𝕒𝕞𝕞𝕒𝕝 ℂ𝕒𝕟𝕒𝕕𝕒 We are the one click source for Information, arts, culture and entertainment content for Malayalee communities around the globe.

15/01/2025

Canada's first Malayalam Online Channel A I Anchor Christy.....She will be here with more videos.

കൂടുതൽ വാർത്തകൾക്കായി കാതോരംലൈവ് മൊബൈൽ ആപ്പ് (ആൻഡ്രോയ്ഡിലും ഐഓഎസിലും ലഭ്യം) / നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

02/12/2024

Don't miss it , grab your tickets from
https://events.chaloweb.com/event/music-fiesta-2024/
Ticket sales will be closing on Dec 5. No ticket sales at the venue. Experience an unforgettable musical evening powered by our amazing local talents with Delicious food !
Limited seats only !

26/11/2024
NAMMAL presents " Music Fiesta 2024" On Dec 7 th 2024Experience an unforgettable musical evening powered by our amazing ...
11/11/2024

NAMMAL presents " Music Fiesta 2024" On Dec 7 th 2024

Experience an unforgettable musical evening powered by our amazing local talents with Delicious food !

Limited seats only ! For tickets, please visit

https://events.chaloweb.com/event/music-fiesta-2024/

ചിക്കാഗോ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട 2 പേർ കൊല്ലപ്പെട്ടു.; 2 പേർ കസ്റ്റഡിയിൽ  പി പി ചെറിയാൻ ഡാളസ്  ചിക്കാഗോ:തി...
06/11/2024

ചിക്കാഗോ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട 2 പേർ കൊല്ലപ്പെട്ടു.; 2 പേർ കസ്റ്റഡിയിൽ

പി പി ചെറിയാൻ ഡാളസ്

ചിക്കാഗോ:തിങ്കളാഴ്ച രാത്രി ഈസ്റ്റ് ചാത്തം പരിസരത്തുണ്ടായ വെടിവെപ്പിൽ ചിക്കാഗോ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട 2 പേർ കൊല്ലപ്പെട്ടു.സംഭവുമായി 2 പേരെ കസ്റ്റഡിയിൽ എടുത്തായി പോലീസ് സൂപ്പ് ലാറി സ്നെല്ലിംഗ് പറഞ്ഞു

8 മണിക്ക് ശേഷം, ഗ്രെഷാം (6th) ഡിസ്ട്രിക്റ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ സൗത്ത് ഇംഗ്ലീസൈഡ് അവന്യൂവിലെ 8000 ബ്ലോക്കിൽ മൂന്ന് യാത്രക്കാരുമായി ഒരു വാഹനം തടഞ്ഞു. ഉദ്യോഗസ്ഥർ അടുത്തുവരുമ്പോൾ, താമസക്കാരിലൊരാൾ ഒരു ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തിയതായി പോലീസ് സൂപ്പ് ലാറി സ്നെല്ലിംഗ്.
പറഞ്ഞു

26 കാരനായ എൻറിക് മാർട്ടിനെസ് എന്ന ഉദ്യോഗസ്ഥന് പലതവണ വെടിയേറ്റു.സഹ ഉദ്യോഗസ്ഥർ മാർട്ടിനെസിനെ ചിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോയി, ആശുപത്രിയിൽ വച്ച് അദ്ദേഹം മരിച്ചു, സ്നെല്ലിംഗ് പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന ഒരാളും വെടിയേറ്റ് മരിച്ചു, "വാഹനത്തിൽ നിന്ന് പുറത്തുവന്ന വെടിവയ്പിൽ" ഈ യാത്രക്കാരൻ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നുവെന്ന് സ്നെല്ലിംഗ് പറഞ്ഞു.

കൊല്ലപ്പെട്ട ആൾക്ക് കൈത്തോക്ക് ഉണ്ടായിരുന്നു, സ്നെല്ലിംഗ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു സെമി ഓട്ടോമാറ്റിക് ആയുധവും കണ്ടെടുത്തു.

ഉദ്യോഗസ്ഥനെ വെടിവച്ച പ്രതി വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ കഴിയാതെ കാൽനടയായി ഓടി രക്ഷപ്പെട്ടു, സ്‌നെല്ലിംഗ് പറഞ്ഞു. ഓടുന്നതിന് മുമ്പ് വെടിയുതിർത്തയാൾ കാറുമായി മറ്റൊരു ഉദ്യോഗസ്ഥൻ്റെ അടുത്തേക്ക് ഓടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വാഹനത്തിൻ്റെ പിൻസീറ്റിലുണ്ടായിരുന്ന മറ്റൊരാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കാൽനടയാത്രയ്‌ക്കും ഷൂട്ടർക്കായുള്ള തെരച്ചിലിനും ശേഷം, സൗത്ത് മേരിലാൻഡ് അവന്യൂവിലെ 8000 ബ്ലോക്കിൽ ഇയാളെയും കസ്റ്റഡിയിലെടുത്തു, സ്‌നെല്ലിംഗ് പറഞ്ഞു.

വെടിയേറ്റ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ വിവാഹ നിശ്ചയം നടത്തിയിരുന്നു ഓഫീസർ മാർട്ടിനെസ് ജോലിയിൽ മൂന്ന് വർഷം മാത്രമാണ് സർവീസിലുണ്ടായിരുന്നത്.

കൂടുതൽ വാർത്തകൾക്കായി കാതോരം ലൈവ് മൊബൈൽ അപ്പോ (ആൻഡ്രോയ്ഡിലും ഐ ഓ എസിലും ലഭ്യം) / നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കുതിച്ചുപാഞ്ഞ് ട്രംപ്; പ്രതീക്ഷ കൈവിടാതെ കമല ഹാരിസ്ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ്...
06/11/2024

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കുതിച്ചുപാഞ്ഞ് ട്രംപ്; പ്രതീക്ഷ കൈവിടാതെ കമല ഹാരിസ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് വൻ മുന്നേറ്റം. 230 ഇലക്ട്രൽ വോട്ടുകൾ നേടി ട്രംപ് അധികാരത്തിലേയ്ക്ക് അടുക്കുകയാണ്. എന്നാൽ 210 ഇലക്ട്രൽ വോട്ടുകൾ നേടി കമല ഹാരിസ് ട്രംപിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇപ്പോഴും അന്തിമ ഫലം പുറത്തുവന്നിട്ടില്ലാത്ത മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകും.

തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമായി വിലയിരുത്തപ്പെട്ട സ്വിം​ഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. ഏഴ് സ്വിം​ഗ് സ്റ്റേറ്റുകളിൽ ആറിടത്തും ട്രംപാണ് മുന്നിൽ. അരിസോന, മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, ജോർജിയ, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ ട്രംപ് മുന്നേറുകയാണ്. നോർത്ത് കാരോലൈനയിൽ ട്രംപ് വിജയം ഉറപ്പിച്ചു കഴിഞ്ഞെന്നാണ് വിവരം. മിഷിഗണിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. നേവാഡയിലെ ഫലസൂചനകൾ ഇനിയും പുറത്തുവരാനുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 270 ഇലക്ടറൽ വോട്ടുകൾ വേണം.

വിജയിച്ചാൽ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടമാണ് കമല ഹാരിസിനെ കാത്തിരിക്കുന്നത്. മറുഭാ​ഗത്ത്, 127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരികെ എത്തുന്ന വ്യക്തിയെന്ന നേട്ടമാണ് ട്രംപിന് സ്വന്തമാകുക.

കൂടുതൽ വാർത്തകൾക്കായി കാതോരം ലൈവ് മൊബൈൽ അപ്പോ (ആൻഡ്രോയ്ഡിലും ഐ ഓ എസിലും ലഭ്യം) / നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

ഇനി അമേരിക്കയുടെ സുവർണ കാലം'; ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്...
06/11/2024

ഇനി അമേരിക്കയുടെ സുവർണ കാലം'; ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു.

തിങ്ങി നിറഞ്ഞ വേദിയിൽ ഹർഷാരവത്തോടെയാണ് അണികൾ ട്രംപിനെ സ്വാഗതം ചെയ്തത്. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനുയായികളെ അഭിസംബോധന ചെയ്യുമ്പോൾ ട്രംപിന്റെ ഭാര്യയും മക്കളും വേദിയിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബനം നൽകിയുമാണ് ട്രംപ് നന്ദി പറഞ്ഞത്. മെലാനിയയെ 'ഫസ്റ്റ് ലേഡി' എന്ന് വിളിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചത് എന്നും ശ്രദ്ധേയമായി. എക്കാലത്തെയും ഏറ്റവും വലിയ രാഷ്ട്രീയ നിമിഷം എന്നാണ് ട്രംപ് ഈ തെരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്.

കൂടുതൽ വാർത്തകൾക്കായി കാതോരം ലൈവ് മൊബൈൽ അപ്പോ (ആൻഡ്രോയ്ഡിലും ഐ ഓ എസിലും ലഭ്യം) / നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

50 വയസും അതിൽ കൂടുതലുമുള്ള ആളുകൾ ന്യുമോണിയയ്‌ക്കെതിരെ വാക്സിനേഷൻ എടുക്കണമെന്ന് സിഡിസി     പി പി ചെറിയാൻ ഡാളസ് ന്യൂയോർക് ...
06/11/2024

50 വയസും അതിൽ കൂടുതലുമുള്ള ആളുകൾ ന്യുമോണിയയ്‌ക്കെതിരെ വാക്സിനേഷൻ എടുക്കണമെന്ന് സിഡിസി

പി പി ചെറിയാൻ ഡാളസ്

ന്യൂയോർക് :ആദ്യമായി, ന്യൂമോകോക്കൽ വാക്സിൻ എടുക്കേണ്ടവരുടെ ശുപാർശ ചെയ്യപ്പെടുന്ന പ്രായം ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്റർസ് 65ൽ നിന്ന് 50 ആയി കുറച്ചിട്ടുണ്ട്.

“ന്യൂമോകോക്കൽ വാക്സിനേഷനുള്ള പ്രായം കുറയ്ക്കുന്നത്, അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്ന പ്രായത്തിൽ ന്യൂമോകോക്കൽ രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കൂടുതൽ മുതിർന്നവർക്ക് അവസരം നൽകുന്നു,” സിഡിസി പ്രസ്താവനയിൽ പറഞ്ഞു.

ഫ്ലൂ ഷോട്ടും ന്യുമോണിയ വാക്സിനും അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു
"ന്യുമോണിയ, മെനിഞ്ചൈറ്റിസ്, രക്തപ്രവാഹത്തിലെ അണുബാധകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്കും ന്യൂമോകോക്കൽ ബാക്ടീരിയ കാരണമാകും, കൂടാതെ പ്രായമായവർക്ക് ന്യൂമോകോക്കൽ രോഗത്തിനുള്ള സാധ്യത കൂടുതലാണ്."

സിഡിസിയുടെ കണക്കനുസരിച്ച്, യുഎസിലുടനീളം, പ്രത്യേകിച്ച് കുട്ടികളിൽ മൈകോപ്ലാസ്മ ന്യുമോണിയ ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധകൾ വർദ്ധിക്കുന്നതിനാലാണ് ബുധനാഴ്ചത്തെ ശുപാർശ. മിക്ക കേസുകളിലും മുതിർന്ന കുട്ടികളും കൗമാരക്കാരും ഉൾപ്പെട്ടിരുന്ന മുൻ വർഷങ്ങളിൽ നിന്നുള്ള മാറ്റത്തെ ഇത് ചൂണ്ടികാണിക്കുന്നു

ഈ വർഷം, ന്യുമോണിയ ഉണ്ടാക്കുന്ന ബാക്ടീരിയകളോ ബ്രോങ്കൈറ്റിസ് ബാധിച്ചവരോ ആയ ആളുകളുടെ എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെ വർധിക്കുകയും ചെയ്തതായി ഏജൻസി പറയുന്നു.

കൂടുതൽ വാർത്തകൾക്കായി കാതോരം ലൈവ് മൊബൈൽ അപ്പോ (ആൻഡ്രോയ്ഡിലും ഐ ഓ എസിലും ലഭ്യം) / നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

രാജ്യ താത്പ്പര്യമല്ല, നെതന്യാഹുവിന് പ്രധാനം സ്വന്തം താത്പ്പര്യം; ഇസ്രായേലിൽ പ്രതിഷേധംടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബ...
06/11/2024

രാജ്യ താത്പ്പര്യമല്ല, നെതന്യാഹുവിന് പ്രധാനം സ്വന്തം താത്പ്പര്യം; ഇസ്രായേലിൽ പ്രതിഷേധം

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ജനങ്ങളുടെ പ്രതിഷേധം. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ ഇസ്രായേലിലെ ജനങ്ങൾ തന്നെ രം​ഗത്തിറങ്ങിയത്. ഒരേ സമയം ഒന്നിലധികം മുന്നണികളിൽ പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹു പ്രതിരോധ മന്ത്രിയെ മാറ്റിയത്.

ഹിസ്ബുല്ലയ്ക്കെതിരെയും ഹമാസിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പരിചയസമ്പന്നനും മുൻ ജനറലുമായിരുന്ന യോവ് ഗാലന്റ്. ഹിസ്ബുല്ലയിൽ നിന്ന് നിരന്തരമായി ഭീഷണി ഉയരുന്ന സാഹചര്യത്തിൽ യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ഇസ്രായേലിന്റെ സുരക്ഷ അപകടകരമായ രീതിയിൽ തുടരുന്നതിനിടെയായിരുന്നു ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള നെതന്യാഹുവിന്റെ തീരുമാനം എത്തിയത്. ഇതോടെ ജനങ്ങൾ വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങി.

ആയിരക്കണക്കിന് പ്രതിഷേധക്കാർ സെൻട്രൽ ടെൽ അവീവിലും മറ്റ് നഗരങ്ങളിലും തടിച്ചുകൂടി. ടെൽ അവീവിൽ പ്രതിഷേധക്കാർ റോഡ് തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ താത്പ്പര്യം സംരക്ഷിക്കേണ്ടതിന് പകരം നെതന്യാഹു സ്വന്തം താത്പ്പര്യത്തിന് പ്രാധാന്യം നൽകുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം

കൂടുതൽ വാർത്തകൾക്കായി കാതോരം ലൈവ് മൊബൈൽ അപ്പോ (ആൻഡ്രോയ്ഡിലും ഐ ഓ എസിലും ലഭ്യം) / നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

കാനഡയിലെ സിഖുകാരെ ഇന്ത്യ ലക്ഷ്യം വെക്കുന്നതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയുടെ ആരോപണംകാനഡയിലെ സിഖ് വംശജരെ ഇന്ത്യ ലക...
06/11/2024

കാനഡയിലെ സിഖുകാരെ ഇന്ത്യ ലക്ഷ്യം വെക്കുന്നതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയുടെ ആരോപണം

കാനഡയിലെ സിഖ് വംശജരെ ഇന്ത്യ ലക്ഷ്യം വെക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രിയോട് ആരോപണം ഉന്നയിച്ച് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് കാനഡയിലെ സിഖ് വംശജരെ ഒറ്റപ്പെടുത്തുന്നതില്‍ താന്‍ ആശങ്ക പങ്കുവെച്ചതായി പെന്നി വോങ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ വെച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനഡയിലെ സംഭവവികാസങ്ങളും ആരോപണങ്ങളും ചര്‍ച്ച ചെയ്തതായി പെന്നി വോങ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ആളുകള്‍ ഏത് രാജ്യത്തെ പൗരന്മാരായാലും സുരക്ഷിതരായിരിക്കാനും ബഹുമാനിക്കാനും അവകാശമുണ്ടെന്നതാണ് സിഖ് സമൂഹത്തിനുള്ള തന്റെ സന്ദേശമെന്ന് വോങ് പറഞ്ഞു. ആരോപണങ്ങളെ സംബന്ധിച്ചുള്ള ആശങ്ക പങ്കുവെച്ചതായും കാനഡയുടെ ജുഡീഷ്യല്‍ പ്രക്രിയയെ തങ്ങള്‍ ബഹുമാനിക്കുന്നതായും വോങ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, കാനഡയില്‍ സിഖ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടെന്ന കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിച്ചു. തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഇത് കാനഡയുടെ രീതിയാണെന്നും ജയശങ്കര്‍ പ്രതികരിച്ചു.

കൂടുതൽ വാർത്തകൾക്കായി കാതോരം ലൈവ് മൊബൈൽ അപ്പോ (ആൻഡ്രോയ്ഡിലും ഐ ഓ എസിലും ലഭ്യം) / നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

കാനഡയിൽ വാക്കിങ് ന്യൂമോണിയ കേസുകൾ കൂടുന്നുകാനഡയിലെ  ചില പ്രദേശങ്ങളിൽ കുട്ടികളിൽ, വാക്കിംഗ് ന്യുമോണിയ കേസുകൾ വർദ്ധിക്കുന്...
06/11/2024

കാനഡയിൽ വാക്കിങ് ന്യൂമോണിയ കേസുകൾ കൂടുന്നു

കാനഡയിലെ ചില പ്രദേശങ്ങളിൽ കുട്ടികളിൽ, വാക്കിംഗ് ന്യുമോണിയ കേസുകൾ വർദ്ധിക്കുന്നതായി ഡോക്ടർമാർ. ന്യുമോണിയയുടെ മറ്റൊരു വകഭേദമാണ് വാക്കിംഗ് ന്യൂമോണിയ. ശ്വാസകോശ സംബന്ധമായ വൈറസുകൾ സാധാരണയായി പടർന്നു പിടിക്കുന്ന സമയത്ത് തന്നെയാണ് വാക്കിംഗ് ന്യുമോണിയ കേസുകളും കൂടുന്നത്.

പലപ്പോഴും പനി,ചുമ,ക്ഷീണം എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ. എന്നാൽ ചെറിയ വിഭാഗം രോഗികളിൽ ശ്വാസതടസ്സം, ഉയർന്ന പനി എന്നിവയും കാണുന്നുണ്ട്. പിഞ്ചുകുട്ടികളിലാണ് വാക്കിംഗ് ന്യൂമോണിയ കേസുകൾ കൂടുതലായി കാണുന്നതെന്ന് മോൺട്രിയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസ് ഡിവിഷൻ ഡയറക്ടർ ഡോ. ഏൾ റൂബിൻ പറഞ്ഞു. പൊതുജനാരോഗ്യ ഏജൻസികൾ വാക്കിംഗ് ന്യുമോണിയ ട്രാക്ക് ചെയ്യുന്നില്ലെങ്കിലും, ഒൻ്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ ഇത്തരം കേസുകൾ കൂടുതലായി കാണപ്പെടുന്നുണ്ടെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ അറിയിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ് വാക്കിങ് ന്യൂമോണിയ കേസുകൾ ഇത്രയും കൂടുന്നത്. സാധാരണ ന്യുമോണിയയിൽ നിന്ന് വ്യത്യസ്തമായുള്ള ആൻ്റിബയോട്ടിക്കുകളാണ്, വാക്കിംഗ് ന്യൂമോണിയ ചികിൽസയ്ക്ക് വേണ്ടതെന്ന് ടൊറൻ്റോ യൂണിവേഴ്‌സിറ്റി ഹെൽത്ത് നെറ്റ്‌വർക്കിലെ ഫാമിലി മെഡിസിൻ മേധാവി ഡോ. കാമിൽ ലെമിയൂക്‌സ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി കാതോരം ലൈവ് മൊബൈൽ അപ്പോ (ആൻഡ്രോയ്ഡിലും ഐ ഓ എസിലും ലഭ്യം) / നമ്മൾഓൺലൈൻ.കോം സന്ദർശിക്കൂ.

Address

Kollam

Alerts

Be the first to know and let us send you an email when ℕ𝕒𝕞𝕞𝕒𝕝 ℂ𝕒𝕟𝕒𝕕𝕒 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ℕ𝕒𝕞𝕞𝕒𝕝 ℂ𝕒𝕟𝕒𝕕𝕒:

Share