B4blaze News

B4blaze News Latest Malayalam Film News Updates Official News Videos Page of B4blaze Malayalam
(2)

വി.എസ്. അച്യുതാനന്ദന്‍ (101) വിടവാങ്ങി. തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 3.20-ഓടെയായിരുന്നു അന്ത...
21/07/2025

വി.എസ്. അച്യുതാനന്ദന്‍ (101) വിടവാങ്ങി. തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 3.20-ഓടെയായിരുന്നു അന്ത്യം. വിപ്ലവ കേരളത്തിന്റെ രക്തതാരകമാണ് വിടവാങ്ങിയത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ. സ്ത്...
21/07/2025

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു എന്ന് നടി ഫേസ്ബുക്കിൽ കുറിച്ചു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി അർപ്പിക്കുന്നെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച(ജൂലായ...
21/07/2025

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച(ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഗ്രാമ്പു ഇട്ടു വെള്ളം കുടിച്ചു. KSRTC ഡ്രൈവർക്ക് ബ്രത്തലൈസര്‍ പരിശോധനയില്‍ പണികിട്ടി. അതിനിടെ, രാവിലെയുള്ള കെഎസ്ആര്‍ടിസി...
21/07/2025

ഗ്രാമ്പു ഇട്ടു വെള്ളം കുടിച്ചു. KSRTC ഡ്രൈവർക്ക് ബ്രത്തലൈസര്‍ പരിശോധനയില്‍ പണികിട്ടി. അതിനിടെ, രാവിലെയുള്ള കെഎസ്ആര്‍ടിസിയുടെ വെള്ളറട-കോവിലവിള സര്‍വീസും മുടങ്ങി.
പതിവുപോലെ രാവിലെ അഞ്ചുമണിക്ക് പുറപ്പെടേണ്ട വെള്ളറട-കോവിലവിള ബസിന്റെ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നടത്തിയ ബ്രത്തലൈസര്‍ പരിശോധനയിലാണ് സുനില്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ 10 പോയിന്റ് കാണിച്ചതോടെ സുനില്‍ ഡ്യൂട്ടിക്ക് അയോഗ്യനായി. താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നും, ആരോഗ്യകാരണങ്ങളാല്‍ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിച്ചിരുന്നതായുമാണ് സുനില്‍ പറയുന്നത്. തുടര്‍ന്ന് സുനില്‍ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനിലെ ബ്രത്തലൈസര്‍ ഉപയോഗിച്ച് പൊലീസുകാര്‍ പരിശോധന നടത്തിയപ്പോള്‍ പോയിന്റ് സീറോയാണ് കാണിച്ചത്. 😤

മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു.  101 വയസായിരുന്നു. ഹൃദയാഘാതത്തെ തുട...
21/07/2025

മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.

മുൻ ബിഗ് ബോസ് താരവും വ്യത്യസ്ത വസ്ത്രധാരണത്തിലൂടെയും ശ്രെദ്ധേയയായ ഉർഫിയുടെ പുതിയ വീഡിയോ വൈറലാവുന്നു. ചുണ്ടിന് സൗന്ദര്യം ...
21/07/2025

മുൻ ബിഗ് ബോസ് താരവും വ്യത്യസ്ത വസ്ത്രധാരണത്തിലൂടെയും ശ്രെദ്ധേയയായ ഉർഫിയുടെ പുതിയ വീഡിയോ വൈറലാവുന്നു. ചുണ്ടിന് സൗന്ദര്യം കൂട്ടാൻ വേണ്ടി ചെയ്ത 'Lip Filler ' ചികിത്സ ഫലം കണ്ടില്ല.. ലിപ് ഫില്ലറുകൾ ഉപയോഗിച്ചത് ശരിയായ സ്ഥാനത്തായിരുന്നില്ലെന്നും അതിനാൽ അത് ഡിസോൾവ് ചെയ്യുകയാണെന്നും ഉർഫി പറയുന്നു. വിഡിയോയിൽ ചുണ്ടിൽ ഇൻജക്ഷൻ എടുക്കുന്നതും ശേഷം ചുണ്ട് തടിച്ച് വീർത്തിരിക്കുന്നതും കാണാം. വീണ്ടും ഒരു നല്ല ഡോക്ടറിനെ കണ്ട് 'lip ഫില്ലർ' ചെയ്യുമെന്നും ഉർഫി പറയുന്നു. 🤥

ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കമ്പനി രേഖാമൂലം ഇക്കാര്യം സതീഷ...
21/07/2025

ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കമ്പനി രേഖാമൂലം ഇക്കാര്യം സതീഷിനെ ഔദ്യോഗികമായി അറിയിച്ചു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. രോഷാകുലനായ സതീഷിന്റെ വൈറലായ വീഡിയോ പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയെ വൈറ്റ് ഹൗസിൽ വെച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്യുന്നതിന്റെ എഐ-...
21/07/2025

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയെ വൈറ്റ് ഹൗസിൽ വെച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്യുന്നതിന്റെ എഐ-നിർമ്മിത വീഡിയോ പങ്കു വെച്ച് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. “പ്രത്യേകിച്ച് പ്രസിഡന്റ് നിയമത്തിന് മുകളിലാണ്” എന്ന് ഒബാമ പറയുന്നതോടെയാണ് എഐ വീഡിയോ ആരംഭിക്കുന്നത്. 2016 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ റഷ്യൻ സ്വാധീനമുണ്ടെന്ന ആരോപണത്തിൽ ഒബാമ ഭരണകൂടത്തെ വിചാരണ ചെയ്യണമെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററെ മാത്രം ബലിയാ...
21/07/2025

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററെ മാത്രം ബലിയാടാക്കി എന്ന ആക്ഷേപം ശരിയല്ല. മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് . ..' എഇ, മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപ നല്‍കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. ആ കുടുംബത്തിന്റെ അവസ്ഥ കണ്ടാല്‍ ഇതൊന്നും ഒരു സഹായമല്ല. മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും സ്‌കൂളില്‍ ജോലി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 മടക്ക യാത്രയ്‌...
21/07/2025

ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 മടക്ക യാത്രയ്‌ക്കൊരുങ്ങുന്നു. തകരാർ പരിഹരിച്ച് തിരികെപ്പറക്കാൻ സജ്ജമായ യുദ്ധവിമാനത്തെ വിമാനത്താവളത്തിലെ ഹാങ്ങറിൽ നിന്ന് ഇന്ന് പുറത്തിറക്കും. വിമാനം നാളെ തിരികെപ്പറക്കും.

"പെൺകുട്ടികൾ വിവാഹത്തിന് ഒരുങ്ങുമ്പോൾ ചെക്കന് സർക്കാർ ജോലി വേണം, ഗൾഫിൽ 2 ലക്ഷം ശമ്പളമുള്ള ജോലി വേണം, സ്വത്തും മുതലും രണ്...
21/07/2025

"പെൺകുട്ടികൾ വിവാഹത്തിന് ഒരുങ്ങുമ്പോൾ ചെക്കന് സർക്കാർ ജോലി വേണം, ഗൾഫിൽ 2 ലക്ഷം ശമ്പളമുള്ള ജോലി വേണം, സ്വത്തും മുതലും രണ്ട് നില വിട് വേണം, വലിയ കാർ etc നോക്കുന്നത് തെറ്റല്ല..കൂടെ പയ്യന്റെ സ്വഭാവം കൂടി നോക്കിയാൽ കുറെ ആത്മഹത്യ/കൊലപാതകങ്ങൾ കുറക്കാം.. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, ചെറിയ ജോലി ചെയ്യുന്ന ആയിര കണക്കിന് നല്ല സ്വഭാവമുള്ള പയ്യന്മാർക്ക് ഇവിടെ പെണ്ണ് കിട്ടാനില്ല. ദാമ്പത്യ ബന്ധത്തിനിടയില്‍ പല പല പ്രശ്നങ്ങൾ ഉണ്ടാവും... അത് സ്വഭാവികം..പക്ഷെ, നല്ല വിദ്യാഭ്യാസവും, ജോലിയും വരെയുള്ള ചില യുവതികൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? മക്കൾക്ക്‌ കുറെ സ്വർണം, കാർ വാങ്ങിച്ചു കൊടുക്കുന്നതിനു പകരം മകൾക്കു അവളുടെ പേരിൽ ഒരു വീട് വെച്ച് കൊടുത്തൂടെ? അതല്ലേ കുറച്ചു കൂടി നല്ലത്? ഭർത്താവ് അത്രയ്ക്ക് ക്രൂരനും, സംശയ രോഗിയും, മദ്യം, കഞ്ചാവിനു അടിമയെങ്കിൽ അന്തസ്സോടെ ഡിവോഴ്സ് ചെയ്ത് മാന്യമായി വല്ല ജോലിയും ചെയ്ത് ജീവിക്കുക. നല്ല ഒരാളെ ഭാവിയിൽ കണ്ടെത്തിയാൽ വീണ്ടും കല്യാണം കഴിക്കുക.
മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാൻ "?
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറലാവുന്നു....!

പവറാക്കാന്‍ പോളണ്ടില്‍ നിന്ന് മലയാളി പവര്‍ ബിയര്‍ അടുത്ത ആഴ്ച മുതൽ കൊച്ചിയിലും കിട്ടി തുടങ്ങും.
20/07/2025

പവറാക്കാന്‍ പോളണ്ടില്‍ നിന്ന് മലയാളി പവര്‍ ബിയര്‍ അടുത്ത ആഴ്ച മുതൽ കൊച്ചിയിലും കിട്ടി തുടങ്ങും.

Address


Telephone

+914762696444

Website

https://b4blaze.in/

Alerts

Be the first to know and let us send you an email when B4blaze News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B4blaze News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share