B4blaze News

B4blaze News Latest Malayalam Film News Updates Official News Videos Page of B4blaze Malayalam
(1)

ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ഒഫിഷ്യലി 'അമ്മ'യായി എന്ന് ശ്വേത മേനോന്‍ വിജയത്തിന് ശേഷം...
15/08/2025

ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ഒഫിഷ്യലി 'അമ്മ'യായി എന്ന് ശ്വേത മേനോന്‍ വിജയത്തിന് ശേഷം പ്രതികരിച്ചു. 20 വോട്ടിനാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. WCC അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല, അവരെല്ലാം A M M A യുടെ കുടുംബത്തിന്റെ ഭാഗമാണ്. അവർ ഓക്കെ ആണെങ്കിൽ WCC അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ ഞാൻ തയ്യാറാണ്' ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് നടി ശ്വേത മേനോൻ. ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ...
15/08/2025

A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് നടി ശ്വേത മേനോൻ. ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ ട്രഷറർ ആകും.

ശ്വേതമേനോന് എതിരായ പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി കൊഴുത്തതായിരുന്നു...
15/08/2025

ശ്വേതമേനോന് എതിരായ പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി കൊഴുത്തതായിരുന്നു ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ്. മുതിർന്ന താരങ്ങളെ യടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിക്കാനുള്ള വലിയ ശ്രമം നടത്തിയിട്ടുണ്ട്. താരങ്ങളായ ജനാർദ്ദനൻ, വത്സല മേനോൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവരും വോട്ട് ചെയ്യാനെത്തി. എല്ലാവരും കൂടി ചേർന്ന് മികച്ച ഭരണം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമ്മ മുൻ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചിരുന്നു.

സോഷ്യൽ മീഡിയയിലെ ചില ബിഗ്ഗ്‌ബോസ് ചർച്ചകൾ...."ആദ്യം ക്യാപ്റ്റൻ ആക്കി, അടുത്ത വീക്ക് പുറത്തു പോകാൻ ചാൻസുണ്ടെന്ന് കണ്ടപ്പോൾ...
15/08/2025

സോഷ്യൽ മീഡിയയിലെ ചില ബിഗ്ഗ്‌ബോസ് ചർച്ചകൾ....
"ആദ്യം ക്യാപ്റ്റൻ ആക്കി, അടുത്ത വീക്ക് പുറത്തു പോകാൻ ചാൻസുണ്ടെന്ന് കണ്ടപ്പോൾ മിഡ് വീക്ക് എവിക്ഷൻ പ്രക്രിയയുമായി വന്ന് സെയിഫാക്കി . അതൊക്കെ വീക്കിലി എവിക്ഷനിൽ നിന്നും അനീഷ് രക്ഷപെട്ടു" . ഈ വാദത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? 🤔🤔🤔

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച...
15/08/2025

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെയാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമില്ലെന്നതും ശ്രദ്ധേയമാണ്.

രന ഫാത്തിമയെ കുറിച്ച് ഷാനവാസും ഒനീലും സംസാരിച്ചപ്പോൾ. നിങ്ങൾക്ക് എന്ത് തോന്നുന്നു ?
15/08/2025

രന ഫാത്തിമയെ കുറിച്ച് ഷാനവാസും ഒനീലും സംസാരിച്ചപ്പോൾ. നിങ്ങൾക്ക് എന്ത് തോന്നുന്നു ?

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തി മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍. നിര്‍മാതാവും നടനുമായ ആന...
15/08/2025

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തി മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ വോട്ടുചെയ്യാനെത്തിയത്. തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന പുതിയ കമ്മിറ്റി സംഘടനയെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോവുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. ബിജുക്കുട്ടൻ സഞ്ചരിച്ച കാർ പ...
15/08/2025

വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. ബിജുക്കുട്ടൻ സഞ്ചരിച്ച കാർ പുലർച്ചെ ആറ് മണിയോടെ ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലർ ലോറിയുടെ പിന്നിൽ പോയിടിക്കുകയായിരുന്നു. അപകടത്തില്‍ നടന്റെ കൈവിരലിനാണ് പരിക്കേറ്റത്.

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരി...
15/08/2025

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണമുണ്ടാകുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്നും ഇത് നികുതിഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ നല്‍കേണ്ട നികുതി ഗണ്യമായി കുറയും. ഇത് ചെറുകിട വ്യവസായങ്ങള്‍ക്കും ഉപകാരപ്രദമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് അമേരിക്ക. ആധുനിക വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്...
15/08/2025

79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് അമേരിക്ക. ആധുനിക വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അമേരിക്ക പ്രതിജ്ഞയെടുത്തു. ‘ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് അമേരിക്കയെ പ്രതിനിധീകരിച്ച് ഞങ്ങളുടെ അഭിനന്ദനങ്ങളും ഊഷ്മളമായ ആശംസകളും അറിയിക്കുന്നു’-എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.

ഈ 79മത് സ്വാതന്ത്ര്യ ദിനത്തിൽ, രാജ്യത്തിന്റെ അഭിമാനവും ഐക്യവും നിലനിർത്താൻ പ്രതിജ്ഞയെടുക്കാം. സന്തോഷത്തിന്റെയും അഭിമാനത്...
15/08/2025

ഈ 79മത് സ്വാതന്ത്ര്യ ദിനത്തിൽ, രാജ്യത്തിന്റെ അഭിമാനവും ഐക്യവും നിലനിർത്താൻ പ്രതിജ്ഞയെടുക്കാം. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഈ അവിസ്മരണീയ ദിനത്തിൽ, പ്രിയപ്പെട്ടവർക്ക് ഹൃദയപൂർവമായ സ്വാതന്ത്ര്യ ദിനാശംസകൾ.

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ. നിർദേശം പാലിക്കരുതെന്ന...
14/08/2025

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ. നിർദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് സർക്കാര്‍. പരിപാടി നടത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടേയും കെഎസ്‍യുവിൻ്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്ഐയുടെയും കെഎസ്‍യുവിന്റെയും മുന്നറിയിപ്പ്. 🔥

Address


Telephone

+914762696444

Website

https://b4blaze.in/

Alerts

Be the first to know and let us send you an email when B4blaze News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to B4blaze News:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share