22/08/2024
രണ്ടായിരത്തിലധികം പേരുടെ പങ്കാളിത്തം ; കൊല്ലം ജില്ല കണ്ട ഏറ്റവും വലിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് യൂനുസ് ഇൻസ്റ്റിറ്റ്യൂഷൻസ്
യൂനുസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ഐഎംഎ, ബ്ലഡ് ബാങ്ക്, കൊല്ലം ജില്ലയിലെ പ്രമുഖ ആശുപത്രികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരു ദിവസം ആയിരത്തോളം പേർ പങ്കെടുക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ . നൗഷാദ് യൂനുസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള മനുഷ്യസ്നേഹികളും, വിദ്യാർത്ഥികളും, അധ്യാപകരും സുഹൃത്തുക്കളും പങ്കെടുത്തു.
2,000 ലധികം ആളുകൾ പങ്കെടുത്ത ക്യാമ്പ് യൂനസ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (YCET), യൂനുസ് കോളേജ് ഓഫ് പോളിടെക്‌നിക് , യൂനുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂനുസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (YIMS), യൂനുസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ലോക സമൂഹത്തിന് തന്നെ മാതൃകയാണ്. നാളിതുവരെയായി യൂനുസ് നടത്തിവന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്നെ ഏറെ ജന പിന്തുണയും പങ്കാളിത്തവും ക്യാമ്പിന് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകി നാളത്തെ തലമുറയെ വർത്തെടുക്കുമ്പോഴും കുട്ടികളെ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാക്കി നല്ല വ്യക്തിത്വത്തിന് ഉടമകളാക്കാനും യൂനുസ് എല്ലാ കാലവും ശ്രമിക്കുന്നുണ്ട്. Kollam Nammude Illam Muslim Youth League Abdulla Pallikera Khalid