07/10/2025
93 ഓണം ബംബർ എടുത്തു , 😨 പേടികൊണ്ട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കുഴിച്ചിട്ടു , ഒടുവിൽ ഓണം ബംബർ ഫലം വന്നപ്പോൾ നിരാശ , 30 വർഷത്തോളമായി ലോട്ടറി എടുക്കുന്ന പ്രകാശന് ഇത്തവണയും നിരാശ തന്നെ 😥
വർഷങ്ങളോളമായി ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം സ്വപ്നം കണ്ട് വർഷങ്ങളോളമായി ടിക്കറ്റെടുക്കുന്ന ഒരാളുണ്ട് , കണ്ണൂർ പഴയങ്ങാടിക്കാരൻ സ്വദേശിയായ പ്രകാശൻ. ഭാഗ്യദേവത കനിയും എന്ന പ്രതീക്ഷയിൽ പ്രകാശൻ ഇത്തവണ എടുത്തത് 93 ബംബറായിരുന്നു . കഴിഞ്ഞ 30 ഓളം വർഷമായി ഭാഗ്യദേവത കനിയും എന്ന പ്രതീക്ഷയിൽ സ്ഥിരമായി ലോട്ടറി എടുക്കാറുള്ള പ്രകാശൻ ഇത്തവണയും 46000 രൂപയ്ക്കാണ് ടിക്കെറ്റ് എടുത്തത് . രാവിലെ 7 മണിക്ക് പണിക്കിറങ്ങുന്ന പ്രകാശൻ ഉച്ചവരെ 1000 രൂപയ്ക്ക് പണിയെടുക്കുകയും ഉച്ചകഴിഞ്ഞ് ചുമടെടുക്കാൻ പോയി ആയിരം രൂപ കൂടെ ചേർത്തുവെച്ചാണ് ഇടവിട്ട് ഇടവിട്ട് ലോട്ടറി എടുത്തിരുന്നത് . തനിക്ക് കിട്ടുന്ന പണം സൂക്ഷിച്ചു വെച്ച് 93 ഓളം ടിക്കറ്റുകളാണ് പ്രകാശൻ ഭാഗ്യപരീക്ഷണത്തിനായി എടുത്തത് . അടച്ചുറപ്പ് പോലുമില്ലാത്ത സ്വന്തം വീട്ടിൽ ഇത്രയും ബംബർ വെക്കാനുള്ള പേടികൊണ്ട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീടിന്റെ പരിസരത്ത് കുഴിച്ചിടുകയായിരുന്നു പ്രകാശൻ ചെയ്തത് .
ഇത്തവണ എങ്കിലും ബംബർ അടിക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രകാശൻ . എന്നാൽ ഇത്തവണ പ്രകാശന് ലഭിച്ചത് വെറും 12000 രൂപ മാത്രമാണ് . ഇത്തവണ എങ്കിലും ബംബർ അടിക്കും എന്നുള്ള പ്രതീക്ഷയിൽ ലോട്ടറി എടുത്ത പ്രകാശന് ഇത്തവണയും നിരാശയും നഷ്ടവുമാണ് ബാക്കിയായത് . കഴിഞ്ഞ തവണ പ്രകാശൻ എടുത്തത് 100 ബംബർ ആയിരുന്നു അതിലും കാര്യമായ സമ്മാനം ഒന്നും ലഭിച്ചിരുന്നില്ല . ഭാഗ്യ ദേവത കനിഞ്ഞാൽ ആഡംബര ജീവിതമൊന്നും ആഗ്രഹമില്ല , പെങ്ങൾക്ക് ഒരു വീട് വെച്ചുകൊടുക്കണം എന്നുള്ള ആഗ്രഹം മാത്രേ തനിക്കൊള്ളു എന്നാണ് പ്രകാശൻ പറയുന്നത്