Puthoor News Media

Puthoor News Media വാർത്തകൾ, അറിയിപ്പുകൾ, അറിവുകൾ
(1)

10/08/2026

ആചാരപരമായും സുരക്ഷിതമായും കർക്കിടക വാവ് ബലിതർപ്പണം നടത്തുവാനായി ഇങ്ങോട്ട് പോന്നോളൂ : ബലി തർപ്പണത്തിനായി ഇവിടെ എല്ലാം തയ്യാറാണ്...

ആദരാഞ്ജലികൾ 🌹പട്ടാഴിയുടെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ശ്രീ. ശ്രീലകം മുരളി വിടവാങ്ങി.പട്ടാഴി ...
10/08/2026

ആദരാഞ്ജലികൾ 🌹

പട്ടാഴിയുടെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ശ്രീ. ശ്രീലകം മുരളി വിടവാങ്ങി.

പട്ടാഴി അമ്മയുടെ നിരവധി ഭക്തിഗാനങ്ങൾക്ക് വരികൾ രചിച്ചതും അദ്ദേഹമാണ്. വർഷങ്ങളായി പട്ടാഴിയിൽ ശ്രീലകം സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു.കൊട്ടാരക്കര ടൗണിലെ ചുമട്ടുതൊഴിലാളി താഴത്തു കുളക്കട മുടപ്പിലാപ്പിള്ളി...
10/08/2026

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു.
കൊട്ടാരക്കര ടൗണിലെ ചുമട്ടുതൊഴിലാളി താഴത്തു കുളക്കട മുടപ്പിലാപ്പിള്ളിൽ ചന്ദ്രമോഹൻ (47) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7 മണിക്ക് ആയിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ തുരുത്തി അമ്പലത്തിൽ വച്ച് ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രമോഹന് ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
ഭാര്യ : എസ് സിന്ധു, മകൻ : സി വൈശാഖ്.
ആദരാഞ്ജലികൾ 🌹

വെണ്ടാർ ശ്രീ വിദ്യാധിരാജ ഹയർസെക്കൻഡറി സ്കൂൾ മാനേജരും ഹയർസെക്കൻഡറി അധ്യാപികയും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസി...
10/08/2026

വെണ്ടാർ ശ്രീ വിദ്യാധിരാജ ഹയർസെക്കൻഡറി സ്കൂൾ മാനേജരും ഹയർസെക്കൻഡറി അധ്യാപികയും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായ
കെ.ബി റാണികൃഷ്ണയെ എസ്.എസ്.കെ കൊല്ലം ജില്ലാ പ്രൊജക്റ്റ് കോഡിനേറ്ററായി നിയമിച്ചു.
ഭർത്താവ് : ആർ. പദ്‌മഗിരീഷ് (മാനേജർ എ.പി.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കുന്നിക്കോട് ആവണീശ്വരം)

പൂവറ്റൂർ ഭഗവതി ക്ഷേത്രത്തിൽ തോറ്റംപാട്ട് തുടങ്ങി. ആഗസ്റ്റ് 8ാം തീയതി ആരംഭിച്ച തോറ്റംപാട്ട് 16ാം തീയതി അവസാനിക്കും. ആറ്റി...
10/08/2026

പൂവറ്റൂർ ഭഗവതി ക്ഷേത്രത്തിൽ തോറ്റംപാട്ട് തുടങ്ങി. ആഗസ്റ്റ് 8ാം തീയതി ആരംഭിച്ച തോറ്റംപാട്ട് 16ാം തീയതി അവസാനിക്കും. ആറ്റിങ്ങൽ തോട്ടക്കാട്ട് കുറുപ്പും സംഘവുമാണ് നേതൃത്വം നൽകുന്നത്.

മണ്ഡപം ജംഗ്ഷൻ വീണ്ടും ഇരുട്ടിൽ :ഹൈമാസ് ലൈറ്റ് കണ്ണടച്ചതോടു കൂടി സന്ധ്യയായാൽ പുത്തൂർ മണ്ഡപം ജംഗ്ഷനിൽ വെളിച്ചമില്ല. കടകളുട...
10/08/2026

മണ്ഡപം ജംഗ്ഷൻ വീണ്ടും ഇരുട്ടിൽ :
ഹൈമാസ് ലൈറ്റ് കണ്ണടച്ചതോടു കൂടി സന്ധ്യയായാൽ പുത്തൂർ മണ്ഡപം ജംഗ്ഷനിൽ വെളിച്ചമില്ല. കടകളുടെ സമയം കഴിയുന്നതോടുകൂടി പൂർണമായും ഇരുട്ടിലാകും. ഓണക്കാലം ആകുമ്പോൾ ഇത് തുടർന്നാൽ ആളുകൾക്ക് കൂടുതൽ ബുദ്ധിമുട്ടാകും.

09/08/2026

പാങ്ങോട് തിരു: ആദിശമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം : കർക്കിടക വാവുബലി തർപ്പണം - പത്രസമ്മേളനം

അന്തരിച്ച CPI നേതാവ് സഖാവ് മന്മഥൻ നായർക്ക്  അന്തിമോപചാരം അർപ്പിച്ച് കൊട്ടാരക്കര MLA ശ്രീ KN ബാലഗോപാൽ.
09/08/2026

അന്തരിച്ച CPI നേതാവ് സഖാവ് മന്മഥൻ നായർക്ക് അന്തിമോപചാരം അർപ്പിച്ച് കൊട്ടാരക്കര MLA
ശ്രീ KN ബാലഗോപാൽ.

പ്രളയബാധിത മേഖലകളിലെ ആളുകൾക്ക് സഹായവുമായി വിദ്യാർത്ഥികൾ.വെണ്ടാർ വിദ്യാധിരാജ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണ...
09/08/2026

പ്രളയബാധിത മേഖലകളിലെ ആളുകൾക്ക് സഹായവുമായി വിദ്യാർത്ഥികൾ.
വെണ്ടാർ വിദ്യാധിരാജ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റാണ് ദുരിതബാധിത മേഖലകളിൽ എത്തി ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും കൈമാറിയത്. 350 ലേറെപ്പേരുള്ള വല്ലന ടി കെ ആർ എം എച്ച് വി എച്ച് എസ് എസ് ക്യാമ്പ് ഓഫീസർ ജ്യോതി എസ് നായർക്ക് വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ കെ വി മനോജ് സഹായങ്ങൾ കൈമാറി. വി എച്ച് എസ് ഇ എൻഎസ്എസ് സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ജെ ജെഫിഷ്, റീജണൽ കോഡിനേറ്റർ അനിൽ, മുൻ പ്രിൻസിപ്പൽ ടി രാജേഷ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ
എസ് സന്തോഷ് കുമാർ, സാമൂഹിക പ്രവർത്തകനായ സൂരജ് തേവലപ്പുറം, വല്ലന എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രശ്മി ആർ നായർ, വല്ലന സ്കൂൾ പിടിഎ പ്രസിഡൻറ് തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന എ. മന്മഥൻ നായർ അന്തരിച്ചു.ആദരാഞ്ജലികൾ 🌹
09/08/2026

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന എ. മന്മഥൻ നായർ അന്തരിച്ചു.
ആദരാഞ്ജലികൾ 🌹

Address

PUTHOOR
Kollam
691507

Telephone

+917736375683

Website

Alerts

Be the first to know and let us send you an email when Puthoor News Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Puthoor News Media:

Shortcuts

Share