
18/07/2025
നമ്മുടെ ഗജരാജ് ഇല്ലേ ആള് സൂപ്പറാണ്! അതായത് നമ്മുടെ ksrtc യുടെ ഗജരാജ് സർവീസ്. എറണാകുളം ബസ് സ്റ്റേഷനിൽ നിന്നും ഗജരാജിലാണ് ബാഗ്ലൂർ പോയത്. കിടന്ന് ഉറങ്ങി എണീറ്റു നോക്കിയപ്പോൾ ദേ കോറമംഗല 🩷 നേരത്തെ പ്രൈവറ്റ് സ്ലീപ്പർ ബസിലൊക്കെ പോയിട്ടുണ്ട്. Comparatively Gajaraj is better than all other services. എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയി തോന്നിയത് ബസിലെ പില്ലോസാണ്. പിന്നെ സ്‌പേഷ്യസാണ്. കറക്റ്റ് ടൈമിൽ എത്തിക്കുകയും ചെയ്തു. പക്ഷേ സങ്കടം തോന്നിയൊരു കാര്യമുണ്ട്. ഏതോ കൂതറ മലയാളി ബസിലിരുന്ന് ഫുഡ് കഴിക്കുന്നുണ്ടായിരുന്നു. മണമടിച്ച് കണ്ടക്ടർ ഓരോ സീറ്റും വന്ന് നോക്കി. അപ്പോഴാണ് ആള് പറഞ്ഞത് ഈ ബസ് ഇത്രയും വൃത്തിയാക്കി കൊണ്ടു നടക്കുന്നത് ഞങ്ങളാണ്. സർക്കാർ ഇതിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. ഞങ്ങൾക്ക് ഇനിയും ഇത് ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകണം. ബസിലിരുന്ന് ഫുഡ് കഴിക്കുന്നത് അലൗഡല്ല. ആരും അത് ചെയ്യരുത് 🤗 എല്ലാ ksrtc സ്റ്റാഫും പ്രശ്നക്കാരല്ല.. ചെയ്യുന്ന തൊഴിലിനോട് കൂറ് പുലർത്തുന്നവരും അവർ കൊണ്ടു നടക്കുന്ന സർവീസ് ബസിനെ സ്വന്തം വാഹനമായി കാണുന്നവരുമുണ്ട്. ഇങ്ങനെ ഉള്ളവർക്കെങ്കിലും കുറച്ച് സാലറിയൊക്കെ കൂട്ടികൊടുത്തിരുന്നെങ്കിൽ അല്ലേ 🙏അല്ലെങ്കിൽ ഉള്ളതെങ്കിലും കറക്റ്റ് ടൈമിൽ കൊടുത്തിരുന്നെങ്കിൽ!
പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഒറ്റ മനുഷ്യരും എറണാകുളം ബസ് സ്റ്റേഷനിൽ നിന്നും കയറാൻ നിൽക്കണ്ട.. അവിടെ കമ്പ്ലീറ്റ് അഴിച്ചു പണി നടക്കുവാണ്. കൂടെ മഴയും.. കുളമാണ് കുളം. സോ തൊട്ടടുത്തതുള്ള ഏതെങ്കിലും സ്റ്റോപ്പ് ചൂസ് ചെയ്യുക 👍