The PrimeTime

The PrimeTime The PrimeTime is the premier online destination for movie enthusiasts, providing the latest news and information.

03/11/2025

ICC വനിത ലോകകപ്പ് കിരീടം നേടി ടീം ഇന്ത്യക്ക് BCCIയുടെ സമ്മാനം; 51 കോടി രൂപ

ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാ...
03/11/2025

ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിജയികളായ ഇന്ത്യന്‍ ടീമിന് ആകെ 123 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക.

അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. അടച്ചുപൂട്ടൽ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന...
03/11/2025

അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. അടച്ചുപൂട്ടൽ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്നും ഇതുവരെ ഫലം കണ്ടില്ല. 2019ലും ട്രംപിന്‍റെ ഭരണകാലത്ത് ഷട്ട് ഡൌണുണ്ടായിരുന്നു. അന്നത് നീണ്ടുനിന്നത് 35 ദിവസമാണ്. നിലവിലെ ഷട്ട് ഡൌണ്‍ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇത്തവണത്തേത് എന്ന് അവസാനിക്കും എന്നത് വ്യക്തമല്ല. 14 ലക്ഷം സർക്കാർ ജീവനക്കാരെയാണ് ഷട്ട് ഡൌണ്‍ ബാധിച്ചിരിക്കുന്നത്.

വനിതാ ഏകദിന ലോകകപ്പില്‍ വിജയ ശില്‍പ്പിയായിരുന്ന ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ...
01/11/2025

വനിതാ ഏകദിന ലോകകപ്പില്‍ വിജയ ശില്‍പ്പിയായിരുന്ന ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ് സെമി വിജയത്തിന് തന്റെ ദൈവത്തിന് നന്ദി പറഞ്ഞുള്ള ജമീമയുടെ പ്രതികരണത്തിനെതിരെയാണ് കസ്തൂരി രംഗത്തെത്തിയത്. വിജയത്തിന് പിന്നില്‍ ഭഗവാന്‍ ശിവനോ ഹനുമാനോ ആണെന്ന് ഏതെങ്കിലും ക്രിക്കറ്റ് താരം പറഞ്ഞിട്ടുണ്ടോയെും ജയ് ശ്രീറാം എന്നു പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്നും കസ്തൂരി ചോദിക്കുന്നു. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോയെന്നും അവര്‍ ചോദിക്കുന്നു.

31/10/2025

ഹോക്കിയിൽ നിന്ന് ക്രിക്കറ്റിലേക്ക്; ഓസ്‌ട്രേലിയയെ തകർത്ത ഇന്ത്യയുടെ പെൺപുലി ജെമീമ

മോദി പദവി മറന്ന് സംസാരിക്കരുതന്നും മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണ് എന്ന് ഓർമിപ്പിക്കുന്നതിൽ വേദനയുണ്ടെന്നും സ്റ്റ...
31/10/2025

മോദി പദവി മറന്ന് സംസാരിക്കരുതന്നും മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണ് എന്ന് ഓർമിപ്പിക്കുന്നതിൽ വേദനയുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. കൂടാതെ വോട്ടിനുവേണ്ടി ഒഡിഷയിലും ബിഹാറിലും തമിഴ്നാടിനെകുറിച്ച് വെറുപ്പ് പ്രചരിപ്പിക്കുന്നെന്നും ബിജെപിക്ക് തമിഴരോടുള്ള വെറുപ്പിനെ അപലപിക്കുന്നു, ജനക്ഷേമത്തിൽ ആകണം മോദി ശ്രദ്ധിക്കേണ്ടത് എന്നും സ്റ്റാലിന്‍ പറഞ്ഞു. ബിഹാറിൽ നിന്നുള്ളവരെ തമിഴ്നാട്ടിൽ ഉപദ്രവിക്കുന്നു എന്നായിരുന്നു മോദി നടത്തിയ പ്രസംഗത്തിലെ ആരോപണം.

30/10/2025

‘ഇപ്പോൾ കുഴപ്പമൊന്നുമില്ല,'; ശസ്ത്രക്രിയ പൂർത്തിയാക്കിയ ശ്രേയസ് അയ്യരുടെ പ്രതികരണം

6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തു...
30/10/2025

6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തും. ബുസാനില്‍ വെച്ച് ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. വ്യാപാര തര്‍ക്കങ്ങള്‍ ആകും പ്രധാന ചർച്ച വിഷയം. ചൈനയ്ക്ക് മേല്‍ താരിഫ് 150 ശതമാനം വരെ ഉയര്‍ത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനോട് തങ്ങള്‍ പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. കൂടിക്കാഴ്ചയോടെ വ്യാപാര പ്രശ്നങ്ങളിലും പരസ്പര തര്‍ക്കങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

Address

Kollam
690526

Alerts

Be the first to know and let us send you an email when The PrimeTime posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The PrimeTime:

Share