08/02/2025
പോരുവഴി പെരുവരുത്തി മലനട ക്ഷേത്രം പോരുവഴിയിലെ ഹൈന്ദവ വിഭാഗത്തിൽപ്പെട്ട ഏഴ് കരക്കാരുടെ കാണപ്പെട്ട ദേവസ്ഥാനവും, ആത്മാഭിമാനവും ആണ്.
2022ൽ നിലവിൽ വന്ന പുതിയ ഭരണസമിതി കമ്മിറ്റി 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പള്ളിപ്പാന വളരെ പ്രൗഢഗംഭീരവും പാരമ്പരാഗത ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി ലക്ഷക്കണക്കിന് ഭക്തരെ ആകർഷിച്ചുകൊണ്ട് നടത്തുകയുണ്ടായി. അതോടൊപ്പം തന്നെ ഒട്ടനേകം വികസന പ്രവർത്തനങ്ങളും മലനടയിൽ നടത്തുകയുണ്ടായി. തെക്കുവശത്തുള്ള ക്ഷേത്രക്കുളം നവീകരിച്ച് സ്റ്റീൽ റെയിൽ സ്ഥാപിച്ചത് ഗുരുക്കശേരിൽ ക്ഷേത്രത്തിൽ കിണർ വെട്ടി പാറ പാകി ചുറ്റുമതിൽ പണിതത്, മികച്ച ഒരു ശൗചാലയ കോംപ്ലക്സ് ക്ഷേത്രത്തിൽ സമീപത്ത് സ്ഥാപിച്ചത്, ഇലഞ്ഞി മൂട് ക്ഷേത്രത്തിൽ അതിരുകൾ പാറകെട്ടി സംരക്ഷിച്ചു സ്റ്റീൽ റെയിൽ കൾ സ്ഥാപിച്ച് പുണരുദ്ധരണം നടത്തി ക്ഷേത്രത്തെ മൊത്തത്തിൽ നവീകരിച്ചത്, കളത്തട്ട് പുതുക്കി പണിതത് തെക്കുപുറം ക്ഷേത്രത്തിലേക്കുള്ള ടൈൽസ് നടപ്പാത ഒരുക്കിയത് സ്ഥാപിച്ചത് അന്നദാന മന്ദിരത്തിന്റെ കിഴക്കുവശം പുതിയ അതിരുകൾ കെട്ടി അതോടൊപ്പം സ്റ്റെപ്പുകൾ പണിത് സംരക്ഷിച്ചത് ക്ഷേത്രത്തിലെ ആടുകളെയും മാടുകളെയും ഒരുമിച്ച് മുൻപ് നിർത്തിയിരുന്നത് അവസാനിപ്പിച്ച്, ആടുകൾക്കായി പ്രത്യേകം തൊഴുത്തു പണിതത്, ഭക്തജനങ്ങളുടെ എതിർപ്പ് അവഗണിച്ച് ആൽത്തറയ്ക്ക് ചുറ്റും പാകിയ ടൈലുകൾ ഇളക്കിമാറ്റി മണൽ പാകിയത് തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഈ കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഈ ഭരണസമിതിക്ക് ചെയ്യുവാൻ കഴിഞ്ഞു. കൂടാതെ കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് നിർത്തിവച്ചിരുന്ന ആഡിറ്റോറിയം നിർമ്മാണം ഈ ഭരണസമിതി പുനരാരംഭിച്ചിട്ടുണ്ട്. നമ്മുടെ കരകളിൽ പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിൽ ഒരു ആഡിറ്റോറിയം ലഭിക്കുവാനുള്ള അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ ചുറ്റുമുള്ള ആഡിറ്റോറിയം മുതലാളിമാർ നമ്മുടെ ആഡിറ്റോറിയം നിർമ്മാണം എങ്ങനെയും മുടക്കുവാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. അതിനായി അവർ ഇവിടുത്തെ പ്രബല രാഷ്ട്രീയ കക്ഷികളെ സഹായം തേടി സമീപിച്ചിട്ടുണ്ട്.
25 അംഗ ഭരണസമിതിയിൽ 8 അംഗങ്ങൾ മാത്രമാണ് രാഷ്ട്രീയ മത്സരത്തിലൂടെ എതിരാളികളെ അവരുടെ സ്വപ്നത്തിൽ പോലും ഞെട്ടുന്ന പരാജയത്തിലേക്ക് പറഞ്ഞു വിട്ടുകൊണ്ട് കമ്മിറ്റിയിൽ എത്തിയത്. ബാക്കി 17 പേരുടെ ഇലക്ഷൻ രാഷ്ട്രീയം അല്ലായിരുന്നു.
ഈ കമ്മിറ്റി വന്നതിനുശേഷം മൂന്ന് സെക്രട്ടറിമാരാണ് ഉണ്ടായിട്ടുള്ളത്.
അതിൽ ആദ്യത്തെ സെക്രട്ടറി സിപിഎം കാരനും സിപിഎമ്മിന്റെ ചിഹ്നത്തിൽ കഴിഞ്ഞ പഞ്ചായത്തിൽ മത്സരിച്ച വ്യക്തിയും നിലവിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനുമാണ്.
നിലവിലെ സെക്രട്ടറി സിപിഐയുടെ പ്രാദേശിക നേതാവും അദ്ദേഹത്തിന്റെ ഭാര്യ ഈ പാർട്ടിയുടെ തന്നെ മുൻ ജനപ്രതിനിധിയും ആണ്.ഇതിൽ നിന്നും അവിടെ ഒരു പാർട്ടിയുടെയും രാഷ്ട്രീയ ഭരണം ഇല്ലെന്നു വ്യക്തമാണല്ലോ. രണ്ടാമത്തെ വർഷം സെക്രട്ടറിയായ ശ്രീ രജനീഷ് ഉണ്ണി മാത്രമാണ് ബിജെപിയുടെ സഹായത്തോടെ മലനടയിൽ കമ്മറ്റിയിലേക്ക് വിജയിച്ച വ്യക്തി.
എന്നാൽ നിലവിലെ മലനട കമ്മിറ്റി രാഷ്ട്രീയത്തിന് അതീതമായി കെട്ടുറപ്പോടുകൂടി കൂടി പ്രവർത്തിക്കുന്ന ഒരു കമ്മിറ്റിയാണ്. മുൻപ് നിലനിന്നിരുന്ന സമുദായിക സമവാക്യങ്ങളിൽ ഒരു വിധ മാറ്റവും വരുത്തിയിട്ടില്ല.മലനടയെ രാഷ്ട്രീയവുമായി പ്രയോജനപ്പെടുത്തി അവിടുത്തെ സമ്പത്ത് കൊണ്ട് രാഷ്ട്രീയ വളർത്തുന്ന പല പാർട്ടികളെയും ഇത് അലോരസപ്പെടുത്തുന്നുണ്ട്.
നിലവിലെ കമ്മിറ്റിയുടെ പുരോഗമനപരമായ പ്രവർത്തനങ്ങളും, അഴിമതി രഹിത ഭരണവും ചില രാഷ്ട്രീയ പാർട്ടികളുടെ പോരുവഴിയിലെ അടിവേർഇളക്കി തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് മലനടയിലെ ഭരണം അട്ടിമറിക്കുവാൻ ഇക്കൂട്ടർ തീരുമാനിക്കുകയും അതിലേക്കുള്ള വഴിവെട്ടി അവർ ഏറെ ദൂരം പിന്നിട്ടിരിക്കുകയും ചെയ്യുന്നു.
പോരുവഴി പെരുത്തിമല നട പ്രധാന ക്ഷേത്രവും 12 ഉപ ക്ഷേത്രങ്ങളും അടങ്ങുന്നതാണ് മലനട ദേവസ്വം.
ഇതിൽ നാല് ഉപക്ഷേത്രങ്ങൾ ഈ കമ്മിറ്റി വരുന്നതിന് മുൻപ് തന്നെ പലരും കയ്യേറി കൈവശപ്പെടുത്തി വച്ചിരിക്കുകയാണ്.
അതിൽ ഒരു ക്ഷേത്രമാണ് കടത്താൻശ്ശേരി കൊട്ടാരം.
കടത്താശ്ശേരി കൊട്ടാരവും അത് നിൽക്കുന്ന 10 സെന്റും മലനട ദേവസ്വത്തിന്റെ വകയാണ്.
എന്നാൽ ഈ കടത്താശ്ശേരി കൊട്ടാരത്തിൽ കടത്താശ്ശേരി കുടുംബ ട്രസ്റ്റ് എന്ന പേരിൽ ചിലർ കയ്യേറി ദേവസ്വത്തിന്റെ അനുമതി ഇല്ലാതെ മലനടയിൽ ലഭിക്കുന്ന എല്ലാ പൂജാ ദ്രവ്യങ്ങളും രസീത് എഴുതി വിറ്റ് അതിലുള്ള ആദായം അനധികൃതമായി ദേവസ്വത്തിന്റ അനുമതി ഇല്ലാതെ എടുത്ത്, സാമ്പത്തിക നേട്ടം കൊയ്തു വരുന്നു. ഈ കമ്മിറ്റി വന്നശേഷം അവരുടെ ഈ അനധി കൃത സാമ്രാജ്യത്തിന്റെ വികസനത്തിന് തടസ്സമായി ഈ കമ്മിറ്റി നിലനിൽക്കുന്നത് കൊണ്ട്, നിലവിലെ കമ്മിറ്റിക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും ഒട്ടനവധി ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പള്ളിപ്പാന സമയത്ത് പ നപ്പെട്ടി കരയിലെ പറയിടിലുമായി ബന്ധപ്പെട്ടതാണ് അവരുടെ ഈ നടപടികൾ തുടങ്ങിയത്.
പിന്നീട് ഇങ്ങോട്ട് പള്ളിപ്പാന സമയത്ത് കടത്താശ്ശേരി കൊട്ടാരത്തിൽ നിന്നും മൈക്കുകൾ, കോളാമ്പികൾ കെട്ടി പാട്ടു വെച്ച് പള്ളിപ്പാനയുടെ മന്ത്രോച്ചാരണങ്ങളും പ്രഭാഷണങ്ങളും തടസ്സപ്പെടുത്തുവാൻ ശ്രമിക്കുകയുണ്ടായി. മലനട ക്ഷേത്ര കോമ്പൗണ്ടിൽ ദേവസ്വത്തിന്റെ അനുമതിയില്ലാതെ ആർച്ച് വയ്ക്കുകയും ചില ഭക്തജനങ്ങൾ പൊളിച്ചു മാറ്റുകയും ഉണ്ടായി. മലനട ക്ഷേത്രത്തിന്റെ ഉപ ക്ഷേത്രമായ കടത്താശ്ശേരി കൊട്ടാരത്തിൽ പീഠ പ്രതിഷ്ഠ എന്ന പേരിൽ മലനട ദേവസത്തിന്റെഅനുമതിയില്ലാതെ, മലനട ക്ഷേത്രത്തിന്റെ ആൽത്തറയുടെ ഫോട്ടോ വച്ചു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ട് നമ്പർ നൽകിയും പണപ്പിരിവ് നടത്തുകയും ക്ഷേത്ര ഭരണസമിതിയെ വെല്ലുവിളിച്ച് മുന്നോട്ടു പോവുകയും ചെയ്ത സാഹചര്യത്തിൽ ക്ഷേത്രം നിയമപരമായി കോടതിയിൽ പോയി ഈ ചടങ്ങിന് നിരോധന ഉത്തരവ് വാങ്ങിക്കുകയും ഉണ്ടായി. എന്നാൽ ഈ നിരോധന ഉത്തരവ് ലംഘി ച്ചുകൊണ്ട് അന്നത്തെ ക്ഷേത്രം ഊരാളി ശ്രീ കൃഷ്ണൻ പുനപതിഷ്ട്ട എന്ന ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള കൃത്യവിലോപവും വീഴ്ചയും ദേവസ്വം ഭരണസമിതി ഗൗരവമായി എടു ക്കു യും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ഉണ്ടായി. ഈ സമയം കടത്താശ്ശേരി കുടുംബത്തിൽപ്പെട്ട ശ്രീരാഘവൻ നിലവിൽ സഹ ഊരാളി ആയിരുന്ന ആളെ പ്രധാന ഊരാളിയായി ദേവസ്വം താൽക്കാലിക ചുമതല കൊടുക്കുകയുണ്ടായി. തുടർന്ന് വരും ദിവസങ്ങളിൽ നടന്ന അടവി പൂജയിൽ ദേവസ്വം നിലവിലെ ഊരാളി ശ്രീ രാഘവനെ കൊണ്ട് പൂജ നടത്തി കഴിഞ്ഞ ശേഷം സസ്പെൻഷനായിരുന്നു ഊരാളി കൃഷ്ണൻ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടം ആൾക്കാരെ കൂട്ടിവന്ന സമാന്തര പൂജ നടത്തുവാൻ ശ്രമിക്കുകയുണ്ടായി. സ്ഥലത്തുണ്ടായിരുന്ന വൻ പോലീസ് സന്നാഹം ഇത് തടയുകയുണ്ടായി. ദേവഹിതത്തോടും ക്ഷേത്ര ആചാരത്തിനോടും ന്യായത്തോടും ഒപ്പം നിൽക്കേണ്ട മഹത് വ്യക്തിത്വമാണ് ഊരാളി എന്നിരിക്കെ, അദ്ദേഹത്തിന്റെ ഭാഗത്തുണ്ടായ ഈ വീഴ്ചകളും, തുടർന്ന് കരക്കാരെയും കമ്മിറ്റി അംഗങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പൊതുജന മധ്യത്തിൽ വച്ച് നടത്തിയ പരാമർശങ്ങളും കമ്മിറ്റി പൊറുക്കാനാവാത്ത അപരാധമായി കാണുകയും അദ്ദേഹത്തെ ഊരാളി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ഉണ്ടായി.
സമ്മർദ്ദ തന്ത്രങ്ങളിലൂടെയും മറ്റ് പല മാർഗങ്ങളിലൂടെയും ഈ കടത്താശേരി കൊട്ടാരത്തിലെ ട്രസ്റ്റ് അംഗങ്ങൾ എന്ന പേരിൽ ചിലർ നടത്തുന്ന സ്വാർത്ഥ പരവും സമ്പത്ത് അർജിക്കാൻ ഉള്ള നടപടികൾ ഈ കമ്മിറ്റിയുടെ കാലത്ത് മുന്നോട്ട് പോകില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ, അവർ നിലവിലെ കേരളത്തിലെ ഭരണകക്ഷിയിലെ ചിലരുടെ സഹായം തേടുകയുണ്ടായി.
ഈ രണ്ടു കൂട്ടരും ഒരുമിച്ചുകൊണ്ട് മലനട യിലെ ഈ കമ്മിറ്റിയെ അസ്ഥിരപ്പെടുത്തുവാനുള്ള നടപടികളാണ് ഇപ്പോൾ ഏറെ മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരിക്കുന്നത്.
ഒട്ടനവധി കേസുകളാണ് മലനട ദേവസത്തിന് എതിരെ വിവിധ കോടതി കളിൽ അവർ കൊടുത്തിട്ടുള്ളത്.
അവരെ ഏറെ ചൊടിപ്പിച്ചത് ദേവസത്തിന്റെ വകയായ കടത്താശ്ശേരി കൊട്ടാരം നിലവിൽ അനധികൃതമായി ചിലർ കൈവശം വച്ചിരിക്കുന്നത് ദേവസ്വo തിരിച്ചുപിടിക്കുന്നതിനായി ഈ കമ്മറ്റി തുടങ്ങിവെച്ച നിയമ പോരാട്ടമാണ്.
നിലവിലെ കമ്മിറ്റിയെ അസ്ഥിരപ്പെടുത്തുന്നതിന് ഭരണകക്ഷിയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനധികൃതമായി കടത്താൻശ്ശേരി കൊട്ടാരം കൈവശം വച്ചിരിക്കുന്ന ആൾക്കാരുടെയും പൊതു ലക്ഷ്യം ആയതിനാൽ, അവർ പോലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച്, ക്രമസമാധാന പ്രശ്നം ഉണ്ട് എന്ന് റിപ്പോർട്ട് എഴുതിച്ചു മലനടയിലെ നിലവിലെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത കമ്മിറ്റിയെ അസ്ഥിരപ്പെടുത്തി റിസീവർ ഭരണം കൊണ്ടുവരുന്നതിനുള്ള നടപടിയിലേക്ക് ഏറെ മുന്നോട്ടു കടന്നിരിക്കുകയാണ്. കരക്കാരുടെ കയ്യിൽ നിന്നും ഈ ക്ഷേത്രം പിടിച്ചെടുക്കുകയും ഉത്സവം ഉൾപ്പെടെയുള്ള എല്ലാ ആചാരങ്ങളും മുടക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
മലനടയിൽ സംഘർഷങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ദേവസ്വം കമ്മിറ്റി പരമാവധി സംയമനത്തോടെ നിയമപരമായ വഴികളിലൂടെയാണ് മുന്നോട്ടുപോകുന്നത്.
ഒരാൾക്ക് പോലും ഒരു പോറൽ ഏറ്റ സംഭവം മലനിടയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
എറണാകുളം ജില്ലയിലെ ചില ക്രിസ്ത്യൻ ദേവാലയങ്ങളിൽ വളരെ വലിയ അക്രമങ്ങൾ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായപ്പോഴും, അവിടെ ഗവൺമെന്റ് ഭരണം ഏറ്റെടുക്കുവാൻ ഒരു ചെറു വിരൽ പോലും അനക്കാത്തപ്പോഴും, മലനടയിലെ ഭരണം റിസീവറിനെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുള്ള അതിയായ വാശിയാണ് നിലവിലെ ഭരണകക്ഷിയിലെ ഒരു പാർട്ടി കാണിക്കുന്നത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു മുതിർന്ന മുൻ സാമാജികനും അമ്പലത്തും ഭാഗം കരയിൽ നിന്നുള്ള ഒരു മുൻ പഞ്ചായത്ത് മെമ്പറുമാണ് ഇതിന് നേതൃത്വം നൽകുന്നത്. ജനാധിപത്യപരമായ മറുപടി പോരുവഴി 7 കരകളിൽപ്പെട്ട മലയപ്പൂപ്പന്റെ പ്രജകൾ കൊടുക്കും
ആയതിനാൽ, എല്ലാമെല്ലാമായ നമ്മുടെ മലനട ക്ഷേത്രം റിസീവർ ഭരണത്തിലേക്ക് കൊണ്ടെത്തിക്കുന്നതിന് ഭരണകക്ഷിയിലെ ഒരു രാഷ്ട്രീയ പാർട്ടിയും, അവരുടെ ചില നേതാക്കളും നടത്തിവരുന്ന ഒട്ടും അഭിലക്ഷണീയമല്ലാത്ത ജനാധിപത്യവിരുദ്ധ, ക്ഷേത്ര വിരുദ്ധ പ്രവർത്തനങ്ങളെ ജനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവർക്ക് തക്കതായ മറുപടി കൊടുക്കുകയും സമാധാനപരവും നിയമപരവും ആയ പ്രതികരണ ങ്ങളിലൂടെ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കികയും ചെയ്യണമെന്ന് മലയപ്പൂപ്പന്റെ നാമധേയത്തിൽ അറിയിച്ചുകൊള്ളുന്നു.