Postmate

Postmate DIGITAL HUB

23/06/2022

സെൻട്രൽ യൂണിവേഴ്സിറ്റി UG എൻട്രൻസ് CUET - 2022 ന് അപേക്ഷ സമർപ്പിക്കാൻ ഒരവസരം കൂടി..

രാജ്യത്തെ സെൻട്രൽ യൂണിവേഴ്സിറ്റികളിലും മറ്റ് ഉന്നത കലാലയങ്ങളിലും UG കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ CUET - 2022ന് ഇത് വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ പോയവർക്ക് അപേക്ഷ സമർപ്പിക്കാനും നേരത്തെ സമർപ്പിച്ച അപേക്ഷയിൽ വന്ന തെറ്റുകൾ തിരുത്താനും ഒരവസരം കൂടി NTA അനുവദിച്ചു..

ഇന്നും നാളെയും (ജൂൺ 24 ) ഇതിന് അവസരമുണ്ട്.

വിശദ വിവരങ്ങൾക്ക്:👇🏻
https://cuet.samarth.ac.in
സന്ദർശിക്കുക.


18/06/2022

MES College Mampad (Autonomous)

ഡിഗ്രി അഡ്മിഷൻ അപേക്ഷ ജൂൺ 30 വരെ..

മലബാറിലെ പ്രമുഖ ക്യാമ്പസുകളിലൊന്നായ മമ്പാട് MES കോളേജിലേക്കുള്ള 2022 - 23 അധ്യയന വർഷത്തേക്കുള്ള വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അവസാന തിയ്യതി:
ജൂൺ 30

കോഴ്സുകൾ [AIDED]
👇🏻

🔹B.A ARABIC & ISALMIC HISTORY (DOUBLE MAIN)
🔹B.A ENGLISH
🔹B.A ECONOMICS
🔹B.A HISTORY
🔹B.SC CHEMISTRY
🔹B.SC PHYSICS
🔹B.SC MATHEMATICS
🔹B.SC ZOOLOGY
🔹B.SC FOOD TECHNOLOGY
🔹INTEGRATED MSC BIOLOGY(5Y)
🔹BBA
🔹B.COM CO-OPERATION
🔹B.COM COMPUTER APPLICATION

(SELF FINANCING)
👇🏻

🔹B.A MASS COMMUNICATION
🔹B.SC GEOLOGY
🔹B.VOC FOOD TECHNOLOGY
🔹B.VOC VISUAL COMMUNICATION
🔹B.VOC NUTRITION & DIETETICS
🔹B.VOC TOURISM AND HOSPITALITY MANAGEMENT

വിശദാംശങ്ങൾക്ക്:
👇🏻
http://mesmampadcollege.edu.in/admission-2022-2023.html

15/06/2022

കമ്പ്യൂട്ടർ കോഴ്സ്

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂലായ് ആദ്യ വാരം Computerised Financial Accounting & GST Using Tally കോഴ്‌സ് ആരംഭിക്കും. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

14/06/2022

CALICUT UNIVERSITY PhD ADMISSION 2022

⚠️LAST DATE ALERT!!!!

Last date of Online Registration : 9/6/2022(Today )

📍For Registration visit: 🌐https://phd.uoc.ac.in

📍For more details visit : 🌐https://admission.uoc.ac.in

14/06/2022

ഇഗ്നോ പ്രവേശനം: ഇപ്പൊള്‍ അപേക്ഷിച്ചു തുടങ്ങാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) ജൂലൈയില്‍ ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്.

അപേക്ഷിക്കാനും കൂടുതൽ അറിയാൻ
🌐https://ignouadmission.samarth.edu.in/

14/06/2022

എസ്. എസ്. എൽ. സി. പരീക്ഷാ ഫലം നാളെ ഉച്ചക്ക്‌

തിരുവനന്തപുരം!എസ്. എസ്. എൽ. സി. പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി. ആർ. ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്. എസ്. എൽ. സി. പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

എസ്. എസ്. എൽ. സി. പരീക്ഷയിൽ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വർഷത്തേത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു. കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവർത്തിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതും ഇത്തവണ വിജയശതമാനം കുറയാൻ കാരണമായേക്കാം. കഴിഞ്ഞ തവണ വിജയശതമാനം കൂടുതലായതിനാൽ പ്ലസ് വൺ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളുടെ എണ്ണവും ഏറെയായിരുന്നു.

പരീക്ഷാഫലം അറിയാം

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in�
ഘട്ടം 2: ഹോംപേജിൽ, ‘Kerala SSLC Result 2022’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.�
ഘട്ടം 3: റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക�
ഘട്ടം 4: എസ്എസ്എൽസി ഫലം സ്‌ക്രീനിൽ കാണാനാകും�
ഘട്ടം 5: ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം.

14/06/2022

കിലെ ഐ.എ.എസ് അക്കാഡമിയിൽ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സംഘടിത/ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ഒരു വർഷത്തെ കോഴ്‌സിന് ബിരുദമാണ് അടിസ്ഥാന യോഗ്യത.
ജൂൺ 20ന് ആരംഭിക്കുന്ന പരിശീലന കോഴ്‌സിന് 15 വരെ അപേക്ഷിക്കാം. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 'ആശ്രിതത്വ സർട്ടിഫിക്കറ്റ്' അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: kile.kerala.gov.in, 0471-2309012, 0471-2307742, 7907099629.

14/06/2022

ഫാറൂഖ് കോളേജ്, കോഴിക്കോട് (ഓട്ടോണോമസ്) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം..

മലബാറിലെ പ്രമുഖ ക്യാമ്പസായ ഫാറൂഖ് കോളേജിലേക്കുള്ള 2022 - 23 അധ്യയന വർഷത്തേക്കുള്ള വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനനത്തിന് അപേക്ഷ ക്ഷണിച്ചു..

കോഴ്സുകൾ:

🔹BA Arabic and Islamic History (Double Main)
🔹BA English
🔹BA Malayalam
🔹BA Functional English
🔹BSc Physics
🔹BSc Chemistry
🔹BSc Botany
🔹BSc Zoology
🔹BA Islamic History (Double Main)
🔹BA Sociology
🔹BA Economics
🔹BSc Psychology
🔹BSc Psychology (SF)
🔹BCom
🔹BBA
🔹B.Com Computer Applications (SF)
🔹BSc Mathematics
🔹BSc statistics
🔹Bachelor of Computer Science
🔹BA Multimedia
🔹Integrated MSc Geology
🔹BVoc in Software Development
🔹BVoc in Automobile & Auto Electricals & Electronics (SF)

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 30-06-2022

വിശദാംശങ്ങൾക്ക്:
👇🏻
https://www.farookcollege.ac.in/
++++++++++++++++++++++

Address

Kondotty
675890

Alerts

Be the first to know and let us send you an email when Postmate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Postmate:

Share