10/10/2024
ടാറ്റയുടെ അമരക്കാരന് ടാറ്റ
വ്യവസായികൾ ഒത്തിരി പേര് ഉണ്ടായിരുന്നെങ്കിലും സത്യസന്ധനായ വ്യവസായി.ജീവിതം കൊണ്ട് ഒരു മനുഷ്യൻ തന്റെ ഉയർച്ച താഴ്ചകളിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ച വ്യക്തി.കാശ് ഉണ്ടെങ്കിലും
നിഗളിക്കാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടു പോകണം എന്ന് ലോകത്തെ
പഠിപ്പിച്ച വ്യക്തി.1937 ൽ ക്രിസ്മസ് കഴിഞ്ഞു മൂന്നാം ദിവസം നവൽ എച്ച്.ടാറ്റയുടെയും സൂനിയുടെയും മകനായി ജനിച്ചു. അവന്റെ ജനനം മുതൽ മാതാപിതാക്കൾ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. ബാല്യത്തിൽ ഭീകരമായ മാനസിക സംഘർഷങ്ങളിൽ കൂടി പോയ വ്യക്തിയാണ് ടാറ്റ. തന്റെ പത്താം വയസ്സിൽ അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞു.
രത്തനും സഹോദരൻ ജിമ്മിയും പിന്നീട് വളർന്നത് അവരുടെ മുത്തശ്ശിയോടൊപ്പം ആയിരുന്നു.കടുത്ത നൈരാശ്യത്തിലൂടെ കടന്നു പോയ ബാല്യം.
ഈ ഒരു വലിയ കുടുംബത്തിൽ ജനിച്ച താൻ കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം എത്തുവാൻ ഒരുപാട് ത്യാഗം സഹിക്കേണ്ടി വന്നിട്ടുണ്ട്.
മുംബൈ ക്യാമ്പെയ്ൻ സ്കൂളിലെ ഒരു സാധാരണ വിദ്യാർഥി. എല്ലാ കുഞ്ഞുങ്ങൾക്കും അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോൾ ചെറുപ്പത്തിലെ അനാഥനായ ആ വേദനയോടെ ആണ് സ്കൂളുകളിൽ പോയിരുന്നത്. അങ്ങനെ മുത്തശ്ശി തന്നെ 1955 ൽ അമേരിക്കയിൽ പഠിപ്പിക്കാൻ വിട്ടു. അവിടെ പോയി ബിഎസ്സി പഠിച്ചു എഞ്ചിനീയറിംഗിൽ. അവിവാഹിതനായ രത്തൻ ടാറ്റാ ഒരിക്കല്‍ വിവാഹം കഴിക്കാൻ കരുതിയിരുന്നുവെന്നും രത്തൻ ടാറ്റ യു.എസ്.-ൽ പഠിക്കുമ്പോൾ ഒരു യുവതിയോട് പ്രണയത്തിലായിരുന്നുവെന്നും, അവർ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ അമേരിക്കയിലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ സാഹചര്യം കാരണം, ടാറ്റ ഇന്ത്യയിലേക്ക് തിരികെ വരേണ്ടി വന്നതും, പെൺകുട്ടിയുടെ കുടുംബത്തിന് അതിനുശേഷം തന്റെ മകളെ അമേരിക്കയിൽ നിന്ന് പുറത്ത് വിടാൻ മനസ്സിലായിരുന്നു എന്നാണ് ടാറ്റ വെളിപ്പെടുത്തിയത്. അതിനുശേഷം ആ ബന്ധം മുന്നോട്ട് പോവാതെ അവസാനിച്ചു.ആ പ്രണയ നൈരാശ്യമാണ് പിന്നീട്
രത്തൻ ടാറ്റ ഒരിക്കലും വിവാഹിതനായിട്ടില്ല, വീട്ടുകാരും നഷ്ടപെട്ടു , പ്രണയിച്ച പെൺകുട്ടിയെയും നഷ്ടപ്പെട്ട താൻ
ഒരുപാട് നാൾ നിരാശയിലൂടെ കടന്നു പോയിട്ടുണ്ട്.
യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. ടാറ്റാ ഗ്രൂപ്പിലെ വിവിധ കമ്പനികളിൽ ഏറ്റവും താഴ്ന്ന തസ്തികകളിൽ ജോലി ചെയ്താണ് രത്തൻ ടാറ്റ ജീവിതം ആരംഭിച്ചത്
1962 ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു.
ടാറ്റ സ്റ്റീലിൽ തുടക്കം (1962):
രത്തൻ ടാറ്റ തന്റെ കരിയർ ആരംഭിച്ചത് ടാറ്റ സ്റ്റീലിൽ ആണ്, ജംഷെഡ്പുരിലെ പ്ലാന്റിൽ ഷോപ്പ് ഫ്ലോറിൽ തൊഴിൽ ചെയ്യുന്നതിലൂടെയായിരുന്നു.
1965 ൽ ഒരു ടെക്നിക്കൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു.ടിസ്കോയിലാണ് ലഭിച്ചത്
നാല് വർഷത്തെ ജോലിക്ക് ശേഷം 1969 ൽ ടാറ്റ ഗ്രൂപ്പ് റെസിഡന്റ് പ്രതിനിധിയായി ഓസ്ട്രേലിയയിൽ അയച്ചു.കഷ്ടിച്ച് ഒരു വർഷം ഓസ്ട്രേലിലയിൽ നിന്നതിന് ശേഷം 1970 ൽ ഇന്ത്യയിൽ തിരിച്ചെത്തി. ടാറ്റ കൺസൽറ്റൻസി സർവീസസിൽ (ടിസിഎസ്) ചേർന്നു.
1971 ൽ ആദ്യമായി ഡയറക്ടർ ആയി .ഡയറക്ടർ ഇൻ ചാർജ് നെൽകോ (നാഷനൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡ്
1974: ഡയറക്ടർ ബോർഡ് മെംബർ – ടാറ്റ സൺസ്
1981: ചെയർമാൻ– ടാറ്റ ഇൻഡസ്ട്രീസ്
1986–89: ചെയർമാൻ– എയർ ഇന്ത്യ
1991: ചെയർമാൻ– ടാറ്റ സൺസ്, ടാറ്റ ട്രസ്റ്റ്സ്
2000: പത്മഭൂഷൺ ലഭിച്ചു
2008: പത്മവിഭൂഷൺ
2012: ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു വിരമിച്ചു. ചെയർമാൻ ഇമെരിറ്റസായി നിയമനം.
2023: ഓർഡർ ഓഫ് ഓസ്ട്രേലിയ പദവി
ജീവിതത്തിൽ അനുഭവിച്ച ഒരു നിന്ദ.
തനി മേഡ് ഇൻ ഇന്ത്യ കാർ ആയ ഇൻഡിക്ക ഉണ്ടാക്കി ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചത് 1998 ൽ ആയിരുന്നു. ഒരു വർഷത്തിനകം കാർ ബിസിനസ് വിറ്റൊഴിക്കാൻ തീരുമാനിച്ച ടാറ്റ, അമേരിക്കൻ കമ്പനിയായ ഫോഡുമായി ചർച്ച നടത്തി. യുഎസിൽ ഡെട്രോയ്‌റ്റിലെ ആസ്‌ഥാനത്തു ചർച്ചയ്‌ക്കുപോയപ്പോൾ രത്തൻ ടാറ്റ അപമാനം നേരിട്ടു. ‘നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല. നിങ്ങൾ കാർ ഡിവിഷൻ തുടങ്ങിയതേ അബദ്ധം. ഇത് ഞങ്ങൾ ഏറ്റെടുക്കുന്നത് വലിയ സൗമനസ്യമായി കരുതണം.’- ഫോഡ് അധികൃതർ മുഖത്തുനോക്കി പറഞ്ഞത് ഏറെ വിഷമിപ്പിച്ചു.
ചർച്ച മൂന്നു വർഷത്തോളം തുടർന്നെങ്കിലും കൈമാറ്റം നടന്നില്ല. 9 വർഷത്തിനുശേഷം, ആഗോള സാമ്പത്തിക മാന്ദ്യകാലം. ഫോർഡിന്റെ ഉടമസ്‌ഥതയിലുള്ള ബ്രിട്ടനിലെ ആഡംബര കാർ കമ്പനിയായ ജാഗ്വർ- ലാൻഡ് റോവർ (ജെഎൽആർ) നഷ്‌ടം വാരിക്കൂട്ടിക്കൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും ആ കമ്പനി തലയിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ ഫോർഡ് ഗ്രൂപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന സ്‌ഥിതി. പേടിച്ച് വമ്പൻമാരൊക്കെ മാറിനിന്നപ്പോൾ ടാറ്റ മോട്ടോഴ്‌സ് രംഗത്തെത്തി. 2008 ൽ ജെഎൽആർ ടാറ്റയ്‌ക്കു സ്വന്തമായി. ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് അന്നു രത്തൻ ടാറ്റയോടു പറഞ്ഞു: ‘നിങ്ങൾ നൽകുന്നത് വളരെ വലിയ സഹായമാണ്...’. ജെഎൽആർ മാന്ദ്യം മറികടന്ന് ലാഭത്തിലേക്കു കുതിച്ചു. അങ്ങനെ നിന്ദിച്ച കമ്പനിയെ വിലക്കെടുത്ത ടാറ്റാ.
ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയിൽ രൂപപ്പെടുത്തിയ കാർ ആയി ടാറ്റ ഇൻഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാർ ആയി നാനോ പുറത്തിറക്കിയതും സ്വച്‌ഛ് എന്ന പേരിൽ സാധാരണക്കാർക്കു താങ്ങാവുന്ന വിലയുള്ള വാട്ടർ പ്യൂരിഫയർ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങൾ.
സാധാരണക്കാരുടെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യം , രത്തൻ ടാറ്റാ ഉണ്ടാക്കിയ പണമെല്ലാം ആര് ഉപയോഗിക്കും എന്നുളളതാണ്?
സമ്പത്തിന്റെ മുന്തിയപങ്കും ചാരിറ്റിക്കായി വിനിയോഗിക്കും .ടാറ്റാ സൺസിന്റെ ലാഭത്തിന്റെ 66 ശതമാനവും ചെല്ലുന്നത് മുഖ്യ ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റിലേക്കാണ്. ടാറ്റാ ട്രസ്റ്റാകട്ടെ ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് മുഖ്യ ഊന്നൽ നൽകുന്നതും.
തന്റെയും ടാറ്റാ ഗ്രൂപ്പിന്റെയും സമ്പത്തിൽ വലിയൊരു വിഹിതം തന്നെ മാനവക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്കായി അദ്ദേഹം മാറ്റിവച്ചു. കോവിഡ് കാലത്ത് 500 കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. ഹാർവഡ് യൂണിവേഴ്സിറ്റിക്കും ഇന്ത്യയിൽ ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അദ്ദേഹം സഹായം നൽകി. ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശത്ത് സ്കോളർഷിപ്പോടെ പഠിക്കാനും അവസരമൊരുക്കുന്നു. മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ (26/11) താജ് പബ്ലിക് വെൽഫെയർ ട്രസ്റ്റ് രൂപീകരിച്ച്, സന്നദ്ധ സേവനത്തിനായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. 1.2 കോടിയോളം പേർ എക്സിൽ രത്തൻ ടാറ്റയെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ബിസിനസ് വ്യക്തിത്വവും രത്തൻ ടാറ്റാ
സ്വപ്നം കാണുന്നവനായിരുന്നു ടാറ്റാ. താൻ ഒരിക്കൽ സ്വപ്നം കണ്ടിരുന്നു , ഇന്ത്യയിൽ തന്നെ താൻ വാഹനം നിർമ്മിക്കുമെന്ന്. തന്റെ സ്വപ്നമായിരുന്നു മഴ നനയാത്ത സ്കൂട്ടർ അതായിരുന്നു നാനോയിൽ എത്തിച്ചത്.
ഈ കാലങ്ങളിൽ അദ്ദേഹം സ്വപ്നം കണ്ടുകൊണ്ടിരുന്നത് വെള്ളത്തിൽ കൂടി ഓടുന്ന കാറായിരുന്നു.അതിന്റെ പുരോഗതി നടന്നു കൊണ്ടിരിക്കുന്നു. മൃഗങ്ങൾക്ക് വേണ്ടിയുള്ള ഒരു ആശുപത്രി അദ്ദേഹം സ്വപ്നം കണ്ടിരുന്നു. 98000 സ്ക്വയർ ഫീറ്റിൽ ആശുപുത്രിയുടെ പണി നടക്കുന്നു. അദ്ദേഹത്തിന്റെ ജീവിത വിജയം താൻ സ്വപ്നം കാണുന്നവൻ ആയിരുന്നു എന്നുള്ളതാണ്.
എല്ലാവരും സ്വപ്നം കാണണമെന്നും സുഖവും ദുഃഖവും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നും , നിന്ദിക്കപ്പെട്ടത് മാനിക്കപ്പെടും , നഷ്ടപ്പെട്ടത് തിരികെ പിടിക്കാനാകും എന്നും
സമൂഹത്തെ സേവിക്കുവാൻ ഓരോരുത്തരും കടപ്പെട്ടവർ ആണെന്നും മരിക്കുമ്പോൾ ആരും ഒന്നും കൊണ്ടുപോകാതില്ലെന്നും നമ്മളെ പഠിപ്പിച്ച ആ വലിയ സന്ദേശമായ രത്തൻ ടാറ്റയ്ക്ക് ടാറ്റാ. ദോശയും ചട്ണിയും , പാവ്ഭാജിയും ഒക്കെ ഇഷ്ട ഭക്ഷണം, ചോക്ലേറ്റ് ഭയങ്കര ഇഷ്ടമായിരുന്നു. ചോറും പരിപ്പും,പച്ചക്കറിയും, കോഴിക്കറിയും ഇഷ്ട കോമ്പിനേഷൻ ആയിരുന്നു.
( അദ്ദേഹത്തിന്റെ ഭൗതിക ശരീരം സൗത്ത് മുംബൈ NCPAയിൽ 10 മണി മുതൽ 4 വരെ ഇന്ന് പൊതു ദർശനത്തിന് വെയ്ക്കും)
പാഴ്സികളുടെ അടക്കം:-( രത്തൻ ഒരു പാർസിയാണ്)
മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് ശവസംസ്കാര നടപടികൾക്കായി വീടിന്റെ ഒരു പ്രത്യേക ഭാഗം നിയുക്തമാക്കിയിരിക്കുന്നു. പാപങ്ങളുടെ ശുദ്ധീകരണത്തിനും മരിച്ചയാളുടെ വിശ്വാസം സ്ഥിരീകരിക്കുന്നതിനുമുള്ള പ്രാർത്ഥനകൾ പറയാൻ പുരോഹിതൻ വരുന്നു. മുറിയിൽ തീ കൊണ്ടുവന്ന് പ്രാർത്ഥന ആരംഭിക്കുന്നു. ശരീരം കഴുകി വൃത്തിയാക്കി ഒരു സുദ്രയിലും കുസ്തിയിലും തിരുകുന്നു . തുടർന്ന് ചടങ്ങ് ആരംഭിക്കുന്നു, ശരീരത്തിന് ചുറ്റും ഒരു വൃത്തം വരയ്ക്കുന്നു, അതിൽ ചുമക്കുന്നവർക്ക് മാത്രം പ്രവേശിക്കാം. സെമിത്തേരിയിലേക്ക് പോകുമ്പോൾ അവർ ജോഡികളായി നടക്കുകയും വെളുത്ത തുണികൊണ്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നു. ശവസംസ്കാര പ്രക്രിയയിൽ ഒരു നായ അത്യന്താപേക്ഷിതമാണ്, കാരണം അതിന് മരണം കാണാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്. മൃതശരീരം കഴുകന്മാർ തിന്നുന്ന മരണ ഗോപുരത്തിലേക്ക് കൊണ്ടുപോകുന്നു. സൂര്യനാൽ അസ്ഥികൾ ബ്ലീച്ച് ചെയ്തുകഴിഞ്ഞാൽ അവ മധ്യഭാഗത്തുള്ള വൃത്താകൃതിയിലുള്ള തുറസ്സിലേക്ക് തള്ളപ്പെടും. വിലാപ പ്രക്രിയ നാല് ദിവസമാണ്, മരിച്ചവർക്ക് ശവക്കുഴികൾ സൃഷ്ടിക്കുന്നതിനുപകരം, വ്യക്തിയുടെ ബഹുമാനാർത്ഥം ചാരിറ്റികൾ സ്ഥാപിക്കപ്പെടുന്നു.
ഗുഡ് ബൈ രത്തൻ - താങ്കൾ ഒരു മനുഷ്യനായിരുന്നു.
( എന്റെ ലേഖനങ്ങൾ തുടർന്നും വായിക്കുവാൻ ഈ പേജ് ഫോളോ ചെയ്യുക)
നിങ്ങളുടെ സഹോദരൻ
ജെറി പൂവക്കാല