KONNI VARTHAKAL - കോന്നി വാർത്തകൾ

  • Home
  • India
  • Konni
  • KONNI VARTHAKAL - കോന്നി വാർത്തകൾ

KONNI VARTHAKAL - കോന്നി വാർത്തകൾ നാട്ടുവിശേഷങ്ങളും,
നാട്ടുവർത്തമാനവും,
വ്ലോഗ് വീഡിയോസും,
പരസ്യങ്ങളുമായി ഞങ്ങൾ എത്തുന്നു.
☎️+91 7356583636
(3)

തായ്ലൻ്റ് സന്ദർശനത്തിനിടെ കടലിൽ മുങ്ങി യുവാവ് മരിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്താനിറങ്ങിയ രാ...
17/10/2025

തായ്ലൻ്റ് സന്ദർശനത്തിനിടെ കടലിൽ മുങ്ങി യുവാവ് മരിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം കടലിലെ ആഴമില്ലാത്ത ഭാഗത്ത് നീന്താനിറങ്ങിയ രാഹുലൻ മുങ്ങിത്താഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8 മണിയോടെ മരണം സംഭവിച്ചു.

ചാലക്കുടി പോട്ട തച്ചുടപ്പറമ്പ് മുണ്ടക്കത്തു പറമ്പിൽ വീട്ടിൽ സദാനന്ദന്റെ മകൻ ഡോ.രാഹുലൻ ആണ് മരിച്ചത് 37 വയസ്സായിരുന്നു. ഭാര്യ ഡോ.ബേബി മിനുവുമൊത്ത് ഒരാഴ്ചത്തെ വിനോദയാത്രക്കായി ഈ മാസം 12 നാണ് രാഹുലൻ തായ്ലാൻ്റിലെത്തിയത്...

തമിഴ്നാട്ടില്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെ 4 സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു. കൃഷിയിടത്തിൻ്റെ ഉടമ രാജേശ്വരി, കണിത, ചിന്...
17/10/2025

തമിഴ്നാട്ടില്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെ 4 സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു. കൃഷിയിടത്തിൻ്റെ ഉടമ രാജേശ്വരി, കണിത, ചിന്ന പൊന്നു, പാരിജാതം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തവമണിക്കും മിന്നലേറ്റു..

തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതിനാൽ, കഴിഞ്ഞ 2 ദിവസമായി കനത്ത മഴ തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി...

17/10/2025

നുറുങ്ങ്
" നല്ല പയ്യൻ "
എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണേ...

ANSU KONNI
JOBY KONNI
KALASTAR KABEER




അതീവ ദുഖകരമായ വാർത്തയാണ് കഴിഞ്ഞ ദിവസം ശ്രവിച്ചത്. 28, 29 വയസ്സുള്ള രണ്ടു ചെറുപ്പക്കാർ വടശേരിക്കര പഞ്ചായത്തിൽ 2 കിലോമീറ്റ...
17/10/2025

അതീവ ദുഖകരമായ വാർത്തയാണ് കഴിഞ്ഞ ദിവസം ശ്രവിച്ചത്. 28, 29 വയസ്സുള്ള രണ്ടു ചെറുപ്പക്കാർ വടശേരിക്കര പഞ്ചായത്തിൽ 2 കിലോമീറ്ററിനുള്ളിൽ ആത്മഹത്യ ചെയ്തു.

ആത്മഹത്യ ചെയ്തതത് ആ കുട്ടികളുടെ അവിവേകമാണെന്നു പറയാമെങ്കിലും അവരുൾപ്പെടുന്ന കുടുംബം, സമൂഹം എന്നിവർക്ക് അപ്രക്ത്യക്ഷമായ ഉത്തരവാദിത്വമുണ്ട്. കുറഞ്ഞത് 20 വയസ്സ് കഴിയുമ്പോഴെങ്കിലും കുട്ടികളെ അവരുടെ വഴിക്കു വിടണം. അവരുടെ പ്രശനങ്ങൾ പരിഹരിക്കാൻ കഴിയണം. പരിഹരിക്കാൻ കഴിയാത്തതാണെങ്കിൽ പോലും പ്രതിസന്ധികളിൽ അവർക്കൊപ്പം കുടുംബവും, സമൂഹവും ഒപ്പമുണ്ട് എന്ന തോന്നൽ വരുത്തണം. ശിക്ഷയും ശാസനയും കോപം കലർത്തി പറയുന്നതോടൊപ്പം, ശേഷം ആശ്വാസവും നൽകണം.

കുട്ടികൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടാകട്ടെ. അവർ കളിക്കുകയും യാത്ര ചെയ്യുകയും, ഒറ്റയ്ക്ക് രാത്രി കാലങ്ങളിൽ ഇറങ്ങി നടക്കുകയും ഒക്കെ ചെയ്യട്ടെ. അതൊക്കെ തെറ്റായ വഴിക്കാണെങ്കിൽ അത് ചൂണ്ടി കാട്ടുകയാണ് ചെയ്യേണ്ടത്. ഈ കുട്ടികൾ ഉൾപ്പെടുന്ന സമുദായ സംഘടനനകൾ, രാഷ്ട്രീയ പാർട്ടികൾ, പൊതു സമൂഹം എന്നിവരുടെ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകണം.

മതവും ജാതിയും രാഷ്ട്രീയവും പിരിവിനും ആൾക്കൂട്ടത്തിനും മാത്രമാകരുത്.

Satheesh Kumar R

ആദരാഞ്ജലികൾ 🌹🙏
17/10/2025

ആദരാഞ്ജലികൾ 🌹🙏

16/10/2025

വിശ്വാസ സംരക്ഷണ യാത്ര കോന്നി
Adoor prakash

©️Rajesh Perangattu

വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു.ഇന്ന് വൈകുന്നേരം 16/10/2025.. 5:00 മണിക്ക് വെള്ളരിക്കുണ...
16/10/2025

വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു.

ഇന്ന് വൈകുന്നേരം 16/10/2025.. 5:00 മണിക്ക് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാച്ചിക്കര എന്ന സ്ഥലത്ത് പ്ലാച്ചിക്കര ഫോറസ്റ്റ് റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്.. ഒരു ബസ്സിലെ ഡ്രൈവർക്ക് സാരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഏതാനും യാത്രക്കാർക്ക് നിസ്സാരമായി പരിക്കുപറ്റിയതായും, അവരെ ഇപ്പോൾ വെള്ളരിക്കുണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....

മാനന്തവാടിയിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഫാസ്റ്റ് പാസ്സഞ്ചർ ബസ്സും കാഞ്ഞങ്ങാട് നിന്ന് ഇരിട്ടി പാലതുംകടവ് പോകുന്ന ബസ്സുകൾ തമ്മിലാണ് വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിൽ വച്ച് അപകടത്തിൽ പെട്ടത്.

കായംകുളത്തുനിന്ന് കിഴക്കൻ മലയോര മേഖലയിലേക്ക് കൂടുതൽ സർവീസ്കൾ ആരംഭിക്കണം.ഉദാഹരണം :1,കായംകുളം - അടൂർ - പത്തനംതിട്ട 2,കായംക...
16/10/2025

കായംകുളത്തുനിന്ന് കിഴക്കൻ മലയോര മേഖലയിലേക്ക് കൂടുതൽ സർവീസ്കൾ ആരംഭിക്കണം.

ഉദാഹരണം :
1,കായംകുളം - അടൂർ - പത്തനംതിട്ട
2,കായംകുളം - പന്തളം - പത്തനംതിട്ട - മലയാലപ്പുഴ - വടശ്ശേരിക്കര
3,കായംകുളം - കോന്നി
4,കായംകുളം - മല്ലപ്പള്ളി - ചുങ്കപ്പാറ
5,കായംകുളം - റാന്നി - എരുമേലി
6,കായംകുളം - അടൂർ - കൊടുമൺ - പത്തനംതിട്ട
7,കായംകുളം - മണിമല
8,കായംകുളം - അത്തിക്കയം
9,കായംകുളം - ആങ്ങമുഴി
10,കായംകുളം - കോന്നി - അച്ചൻകോവിൽ

അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാം.

Photo Credit : Ama L Charlie

9 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക് , പയ്യനാമൺMob : 7511130415
16/10/2025

9 സെന്റ് സ്ഥലവും
വീടും വിൽപ്പനയ്ക്ക് , പയ്യനാമൺ
Mob : 7511130415

യാത്രക്കാരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് പത്തനംതിട്ട - ബംഗളൂരു AC സ്ലീപ്പർ  സർവീസിന് കോഴഞ്ചേരി, കുമ്പനാട്, തിരുവല്ല Boardin...
16/10/2025

യാത്രക്കാരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് പത്തനംതിട്ട - ബംഗളൂരു AC സ്ലീപ്പർ സർവീസിന് കോഴഞ്ചേരി, കുമ്പനാട്, തിരുവല്ല Boarding Point അനുവദിച്ചു ഇനി മുതൽ..
👉🏻● കോഴഞ്ചേരി (PTA) - ബെംഗളൂരു
👉🏻● കുമ്പനാട് (PTA) - ബംഗളുരു
👉🏻● തിരുവല്ല (PTA) - ബംഗളുരു
സീറ്റ് ബുക്ക് ചെയ്യുവാനവും...

പത്തനംതിട്ട - കോയമ്പത്തൂർ - ബംഗളൂരു | സ്ലീപ്പർ
ಪತ್ತನಂತಿಟ್ಟ - ಕೊಯಮತ್ತೂರು - ಬೆಂಗಳೂರು | ನಿದ್ರಿಸುವವನು
Pathanamthitta - Coimbatore - Bengaluru | SLEEPER

via: കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, മുവാറ്റുപുഴ, കൂത്താട്ടുകുളം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, പാലക്കാട്‌, കോയമ്പത്തൂർ, സേലം, ഹൊസൂർ, മടിവാള

via: Kozhencherry, Thiruvalla, Changanassery, Kottayam, Koothattukulam, Muvattupuzha, Perumbavoor, Angamaly, Chalakudy, Thrissur, Palakkad, Coimbatore, Salem, Hosur, Madivala

TIMINGS

PTA - BLR
PATHANAMTHITTA : 17.00
KOZHENCHERRY : 17.45
KUMBANAD : 17.50
THIRUVALLA 18.00
KOTTAYAM : 19.15
THRISSUR : 22:50
PALAKKAD : 00:10
COIMBATORE : 01:10
BENGALURU : 07:30

BLR-PTA
BENGALURU : 17:00
COIMBATORE : 23.34
PALAKKAD : 00:34
THRISSUR : 02:04
KOTTAYAM : 05:30
PATHANAMTHITTA : 07:30

Photo: Jenith

ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ കൊഴുക്കട്ട, കുമ്പളപ്പം, ചപ്പാത്തി, ഉണ്ണിയപ്പം, മിച്ചർ, കട്ലേറ്റ്, പൊരിപ്പ് കടികൾ ഓർഡർ അനു...
16/10/2025

ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ
കൊഴുക്കട്ട, കുമ്പളപ്പം, ചപ്പാത്തി, ഉണ്ണിയപ്പം, മിച്ചർ, കട്ലേറ്റ്, പൊരിപ്പ് കടികൾ ഓർഡർ അനുസരിച്ച് വീട്ടിൽ നിന്ന് ചെയ്ത് കൊടുക്കുന്നു.
പൂങ്കാവ്, പത്തനംതിട്ട
9400125335

പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ ക്ഷീര കർഷകൻ ഷോക്കേറ്റ് മരിച്ചു♦️♦️♦️♦️♦️♦️♦️കുന്നിട ചെളിക്കുഴി മഠത്തിൽ തെ...
14/10/2025

പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിൽ ക്ഷീര കർഷകൻ ഷോക്കേറ്റ് മരിച്ചു
♦️♦️♦️♦️♦️♦️♦️

കുന്നിട ചെളിക്കുഴി മഠത്തിൽ തെക്കേതിൽ വീട്ടിൽ ശശിധരൻ ഉണ്ണിത്താൻ 74 ആണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം പശുക്കളെ അഴിച്ച് ഷെഡ്ഡിൽ കൊണ്ട് കെട്ടുന്നതിനിടയിൽ എർത്ത് കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്യാമളക്കും ഷെക്കെറ്റെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

©️PTA Media City

Address

കോന്നി
Konni
689692

Telephone

+917356583636

Website

Alerts

Be the first to know and let us send you an email when KONNI VARTHAKAL - കോന്നി വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share