Samskrithy News TV

Samskrithy News TV വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്?

പത്തനംതിട്ട നഗരസഭാ കൗൺസിലർ അഡ്വ റോഷൻ നായരുടെ പിതാവ് ആർ രാമചന്ദ്രൻ നായർ നിര്യാതനായി. മുൻ നഗരസഭ ചെയർമാനും മുൻ ഡിസിസി പ്രസി...
17/06/2025

പത്തനംതിട്ട നഗരസഭാ കൗൺസിലർ അഡ്വ റോഷൻ നായരുടെ പിതാവ് ആർ രാമചന്ദ്രൻ നായർ നിര്യാതനായി. മുൻ നഗരസഭ ചെയർമാനും മുൻ ഡിസിസി പ്രസിഡൻ്റുമായ പി മോഹൻ രാജിൻ്റെ സഹോദരനാണ്

15/06/2025
27/05/2025

*കക്കാട്ടാറിൻ്റെ ഇരുകരയിലുമുള്ളവർ ജാഗ്രത തുടരണം*

മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ 5 സെൻ്റീമീറ്റർ തുറന്നു വച്ചിരിക്കുന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത തുടരണം. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത്.

ഇന്ന് രാത്രി 11 വരെയുള്ള കണക്ക് അനുസരിച്ച് 191.20 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്.
പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററുമാണ്.

തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ചു മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.

09/01/2025

റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിൽ നിന്നും....

പത്തനംതിട്ട :
01/12/2024

പത്തനംതിട്ട :

07/10/2024

`ജില്ലയിൽ 10 ന്ഓറഞ്ച്; ഇന്നും (8) നാളെയും 11 നും മഞ്ഞ അലർട്ട്`

*മഴ മുന്നറിയിപ്പ്: ജാഗ്രത വേണം- ജില്ലാ കലക്ടർ*

ജില്ലയിൽ വരും ദിവസങ്ങളിൽ വ്യത്യസ്ത തോതിൽ മഴ മുന്നറിയിപ്പ് നിലനിൽക്കെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ എസ്. പ്രേം കൃഷ്ണൻ. ഇന്നും (8) നാളെയും 11നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ടും 10 ന് ഓറഞ്ചുമാണ് പ്രവചിച്ചിട്ടുള്ളത്.
ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത ഇടങ്ങളിലേക്ക് മാറണം.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് പോകണം. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാം.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ശ്രദ്ധിക്കണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.

ദുരന്തസാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണം.

24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. അപകടസാധ്യത മുന്നിൽകാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും ജില്ലാ കലക്ടർ അറിയിച്ചു.

17/09/2024

പ്രാദേശിക അവധി

ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

17/06/2024

ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് ബാങ്കിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി!!!
UDF March in elenthoor

12/06/2024

സ്നേഹ ഭാരത് മിഷന്റെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് കരുണാലയം അമ്മ വീട് ചെയർമാൻ അബ്ദുൽ അസീസ്സിന്!!!
Sneha bharat mission award

12/06/2024

കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ!!!!
Kerala private aided school managers association

12/06/2024

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണശ്രമം!!!
attempted theft

11/06/2024

പ്രവേശനോത്സവത്തിന്റെ ആഹ്ലാദത്തിൽ കുരുന്നുകൾ!!!!
Pravesanolsavam

Address

Konni

Alerts

Be the first to know and let us send you an email when Samskrithy News TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samskrithy News TV:

Share