Konni Vartha - കോന്നി വാർത്ത

  • Home
  • India
  • Konni
  • Konni Vartha - കോന്നി വാർത്ത

Konni Vartha - കോന്നി വാർത്ത വാർത്തകളും വിശേഷങ്ങളും വ്ലോഗ് വീഡിയോകളും പരസ്യങ്ങളുമായി ഞങ്ങൾ നിങ്ങളിലേക്ക്....
+91 73 56 58 36 36
🔰 MEDIA & NEWS
🔰 VLOG VIDEOS
🔰 ENTERTAINMENT

ചിറ്റാർ ലിറ്റിൽ ഏയ്ഞ്ചൽസ് ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ സനുഷ് എസ് ഉം അധിക് അനിലും 2025 കേരള സ്‌കൂൾസ് ടൈക്വാണ്ടോ ചാമ്പ്യൻഷിപ്...
26/09/2025

ചിറ്റാർ ലിറ്റിൽ ഏയ്ഞ്ചൽസ് ഇംഗ്ളീഷ് മീഡിയം സ്‌കൂളിലെ സനുഷ് എസ് ഉം അധിക് അനിലും 2025 കേരള സ്‌കൂൾസ് ടൈക്വാണ്ടോ ചാമ്പ്യൻഷിപ്പിലെ സബ് ജൂനിയർ ബോയ്സ് – 35 കിലോ വിഭാഗത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂരിൽ നടന്ന 36-ാമത് സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിലാണ് ഇവർ ഈ നേട്ടം സ്വന്തമാക്കിയത്. ആശംസകൾ 🎊🎊

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് അമീർ പുളിമൂട്ടില്‍. ഓട്ടോ ഡ്രൈവറായ അബ്‌ദുള്‍ അസീസിന്റെയും ഹാജിറയുടെയും മകനായി ജനിച്ചു. എ...
26/09/2025

കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ് അമീർ പുളിമൂട്ടില്‍. ഓട്ടോ ഡ്രൈവറായ അബ്‌ദുള്‍ അസീസിന്റെയും ഹാജിറയുടെയും മകനായി ജനിച്ചു. എഞ്ചിനീയറാവുക എന്നതായിരുന്നു അമീറിന്റെ സ്വപ്‌നം. അതിനായി പഠിച്ച്‌ കോട്ടയത്ത് എംജി യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്ബസില്‍ അഡ്‌മിഷൻ നേടി. സാമ്ബത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമായിട്ടും മകന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ പിതാവ് ഒപ്പം നിന്നു. വിദ്യാഭ്യാസ വായ്‌പയായിരുന്നു ആ സമയത്ത് ആകെയുണ്ടായിരുന്ന പ്രതീക്ഷ. എന്നാല്‍, കുടുംബത്തിന്റെ ആ പ്രതീക്ഷ തെറ്റി. സ്വന്തമായി വീടില്ലാത്തതിനാല്‍ വിദ്യാഭ്യാസ വായ്‌പ നല്‍കാനാകില്ലെന്നായിരുന്നു ബാങ്കില്‍ നിന്നുള്ള പ്രതികരണം. അതോടെ അഞ്ചാം സെമസ്റ്ററില്‍ അമീറിന് പഠനം ഉപേക്ഷിക്കേണ്ടിവന്നു.

പിന്നീട് ജീവിക്കാൻ യാതൊരു മാർഗവുമില്ലാതെ അമീർ പച്ചക്കറിത്തട്ട് തുടങ്ങി. അന്ന് ഒരു കട വാടകയ്‌ക്കെടുക്കാനുള്ള പണം പോലും അദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു. ഒരിക്കലും തോല്‍ക്കാൻ തയ്യാറാകാത്ത അമീറിന്റെ മനസില്‍ ഇളയ സഹോദരനെ പഠിപ്പിച്ച്‌ എഞ്ചിനീയറാക്കണം, വീടുവയ്‌ക്കണം എന്ന വലിയ ലക്ഷ്യങ്ങളായിരുന്നു. നിശ്ചയദാർഢ്യത്തിലൂടെ അതെല്ലാം യാഥാർത്ഥ്യമാക്കുകയും ചെയ്‌തു. സഹോദരൻ ഇന്ന് ഇൻഫോസിസ് ജീവനക്കാരനാണ്.

വിവാഹം കഴിഞ്ഞതോടെ അമീറിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അമീറിന്റെ ലക്ഷ്യങ്ങള്‍ക്കെല്ലാം ഒപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയാണ് ഭാര്യ തസ്‌നി റഫീഖ്. ആദ്യം കോട്ടയത്ത് ചെറിയൊരു സ്ഥാപനം ആരംഭിച്ചു. വിദേശത്ത് ജോലിക്ക് പോകുന്ന നഴ്‌സുമാർ ഉള്‍പ്പെടെയുള്ളവർക്ക് വേണ്ടിയുള്ള സേവനങ്ങളാണ് അവിടെ നല്‍കിയിരുന്നത്. പിന്നീട് കൊവിഡ് വന്നതോടെ സ്ഥാപനം പൂട്ടേണ്ടിവന്നു. പിന്നീട് മറ്റ് വഴികളില്ലാതെ എറണാകുളത്തേക്ക് മാറി. അവിടെ പുതിയ സ്ഥാപനം ആരംഭിച്ചു. അന്ന് വളരെ തുച്ഛമായ പണം മാത്രമേ കൈവശമുണ്ടായിരുന്നുള്ളു.

2021ല്‍ സുഹൃത്തായ ഡോക്‌ടർ റിതു സെല്‍വരാജുമായി ചേർന്ന് എഐഎം ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. അന്ന് ജർമൻ ഭാഷ പഠിപ്പിക്കുന്ന അധികം സ്ഥാപനങ്ങളില്ലായിരുന്നു. ആദ്യം നാല് വിദ്യാർത്ഥികളായി തുടങ്ങി ഇന്ന് ഓണ്‍ലൈനും റെഗുലറുമായി ആയിരക്കണക്കിന് വിദ്യാർത്ഥികള്‍ ഈ സ്ഥാപനത്തിനുണ്ട്. നാല്‍പ്പതിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു സ്ഥാപനം കൂടിയായി എഐഎം വളർന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ജർമൻ ഇൻസ്റ്റിറ്റ്യൂട്ടായി എഐഎം മാറി.

വിദ്യാർത്ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള സ്ഥാപനമാണ് എഐഎം. പഠനത്തിനായി താൻ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറ്റൊരാള്‍ക്കും വരരുത് എന്നതാണ് അമീറിന്റെ ലക്ഷ്യം. അതിനാല്‍, കുറഞ്ഞ ഫീസാണ് വിദ്യാർത്ഥികളില്‍ നിന്നും ഈടാക്കുന്നത്. ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന സംരംഭകനായി അമീർ പുളിമൂട്ടില്‍ മാറി. അമീറിന്റെ പിതാവ് ഇപ്പോഴും വളരെ അഭിമാനത്തോടെ കുമാരനല്ലൂർ സ്റ്റാൻഡില്‍ ഓട്ടോ ഓടിക്കുന്നുണ്ട്.

വിദ്യാർത്ഥികള്‍ക്ക് പെട്ടെന്ന് ജോലി നേടിക്കൊടുക്കുന്ന കോഴ്‌സുകള്‍ പഠിപ്പിക്കുക എന്നതാണ് അമീറിന്റെ അടുത്ത ലക്ഷ്യം. ലോണിന്റെ ബാദ്ധ്യതകളില്ലാതെയുള്ള പഠനമാണ് ഉദ്ദേശിക്കുന്നത്. തുച്ഛമായ ഫീസ് മാത്രമാകും ഈടാക്കുക. ഇതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. പത്തിലധികം നഗരങ്ങളിലാകും പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുക. മൂവായിരത്തിലധികംപേർക്ക് ഇതിലൂടെ തൊഴിലും ലഭ്യമാകും. വർഷത്തില്‍ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിയുന്ന സ്ഥാപനമാക്കി അതിനെ മാറ്റണമെന്നാണ് അമീറിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

അമീറിന് പറയാനുള്ളത്

'ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. അത്രയും ആഗ്രഹമുണ്ടെങ്കില്‍ അതേക്കുറിച്ച്‌ പഠിക്കുക. അതിന്റെ സാദ്ധ്യതകള്‍ മനസിലാക്കുക. പ്രധാനമായി വേണ്ടത് സ്ഥിരതയാണ്. ഇത്രയും ജനങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ എല്ലാം വിജയിക്കാനുള്ള സാദ്ധ്യതകളുണ്ട്. അതെല്ലാം വ്യക്തമായി മനസിലാക്കി മുന്നോട്ട് പോവുക.

©️Gramavasi

എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് ...
26/09/2025

എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവൾ, ഇരുകാലുകളും നഷ്ടപ്പെട്ടവൾ, വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകൾ , ജാതിയിൽ താഴ്ന്നവൾ, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവർ. അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേർന്നത്. 🥰🥰

എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകൾ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടിൽ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്കൂളിൽ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മൾ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.

അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്കൂളിൽ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാൻ. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാൻ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാൽ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലൻസ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളിൽ കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.

അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാൻ അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടിൽ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓർമയുണ്ട്. എന്നെക്കണ്ടാൽ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു. കുറച്ച് നാൾക്ക് ശേഷം അച്ഛനുമൊത്ത് വീൽചെയർ കൊടുക്കാൻ പോയതും എനിക്ക് ഓർമയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാൻ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാൻ പതിയെ ചേച്ചിയെ മറന്നു.

പിന്നീട് ഞാൻ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജിൽ ചേരാൻ നിൽക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീൽ ചെയർ ചേച്ചിക്ക് സമ്മാനമായി നൽകി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേർത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാൻ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കൽ ഞാൻ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരിൽ ജോലിയൊക്കെയായി അങ്ങോട്ട്‌ മാറിയപ്പോഴും ചേച്ചിയുമായി ഞാൻ കോൺടാക്ട് വെച്ചിരുന്നു. നാട്ടിൽ വരുമ്പോഴൊക്കെ ചേച്ചിയെ കാണാൻ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെ ഒരിക്കൽ ഞാൻ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകൾ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റർ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാൻ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളർത്തിക്കളഞ്ഞു.

എനിക്ക് അപ്പോൾ ചേച്ചിയെ കാണണമെന്ന് തോന്നി ഞാൻ ഉടൻ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായില്ല, ഫോൺ വിളിച്ചപ്പോൾ അമ്പലത്തിലാണെന്ന് പറഞ്ഞത്കൊണ്ട് ഞാൻ നേരേ അങ്ങോട്ട്‌ പോയി. എന്നെ കണ്ടു പുഞ്ചിരിച്ച ആ മുഖത്തെ കലങ്ങിയ കണ്ണുകളിൽ നിന്നും എനിക്ക് ചേച്ചിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കാൻ കഴിഞ്ഞു.

അമ്പലത്തിന് മുന്നിലെ ആലിന്റെ ചുവട്ടിലിരുന്ന് നമ്മൾ കുറേ നേരം സംസാരിച്ചു. എന്റെ ബാംഗ്ലൂരിലെ ജോലിക്കാര്യങ്ങൾ ഉൾപ്പടെ പല കാര്യങ്ങളും നമ്മൾ സംസാരിച്ചെങ്കിലും കല്യാണം മുടങ്ങിയ കാര്യം മാത്രം ചേച്ചി മിണ്ടിയില്ല. ഒടുവിൽ ഞാൻ അങ്ങോട്ട്‌ ചേച്ചിയോട് ചോദിച്ചു. എനിക്ക് വിഷമമാകുമെന്ന് കരുതിയാണോ കല്യാണം മുടങ്ങിയ കാര്യം ചേച്ചി എന്നോട് പറയാഞ്ഞത് എന്ന്. അതിന് ചേച്ചി പറഞ്ഞ മറുപടി എന്നെ കണ്ടപ്പോൾ ചേച്ചി അക്കാര്യമൊക്കെ മറന്നുപോയി എന്നായിരുന്നു.

“ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ?” പെട്ടെന്ന് എന്റെ നാവിൽ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തിൽ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. തമാശയായി കണ്ട് ആദ്യം അത് ചിരിച്ച് കളഞ്ഞെങ്കിലും പിന്നീടുള്ള എന്റെ സംഭാഷണത്തിൽ നിന്നും അതൊരു തമാശ ആയിരുന്നില്ലെന്ന് ചേച്ചിക്ക് മനസ്സിലായി. രാഹുലെ അതൊന്നും ശെരിയാകൂലഡാ നീ അത് വിട് എന്ന് പറഞ്ഞ് കൊണ്ട് പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ച് നിർത്തി നല്ലോണം ആലോചിച്ചിട്ട് എനിക്കൊരു മറുപടി തരണമെന്ന് പറഞ്ഞു വിട്ടു.

ചേച്ചി പലതവണ പല കാര്യങ്ങൾ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു. എന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെക്കാൻ തയ്യാറായ അഞ്ചാം ക്ലാസ്സുകാരിയെക്കാൾ നല്ലൊരു പെണ്ണിനെ എനിക്ക് വേറെ കിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു. ഒടുവിൽ ചേച്ചി സമ്മതം മൂളിയെങ്കിലും കടമ്പകൾ ഒരുപാട് ഉണ്ടായിരുന്നു.

എന്റെ അച്ഛനെയും അമ്മയേയും സമ്മതിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ബന്ധുക്കളെ സമ്മതിപ്പിക്കാൻ. അതിനേക്കാൾ ബുദ്ധിമുട്ട് ആയിരുന്നു രമണിയമ്മയെ സമ്മതിപ്പിക്കാൻ. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മൾ. ഞാനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. എന്റെയുള്ളിൽ ജീവൻ ഉള്ളിടത്തോളം കാലം ഞാൻ ചേച്ചിയെ ചേർത്ത് പിടിക്കും.❤️❤️❤️

✍🏼രാഹുൽ ഗുരുവായൂർ

©️Spot news

പട്ടാഴി സ്വദേശിനി ആര്യ മോഹനൻ ഒളിവിൽ...26 ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയെടുത്തു...കൊട്ടാരക്കര ചെങ്ങമനാട് മണി രത്നം ഫിനാൻസി...
26/09/2025

പട്ടാഴി സ്വദേശിനി ആര്യ മോഹനൻ ഒളിവിൽ...
26 ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയെടുത്തു...

കൊട്ടാരക്കര ചെങ്ങമനാട് മണി രത്നം ഫിനാൻസിലെ ജീവനക്കാരി പട്ടാഴി സ്വദേശിനി ആര്യ മോഹനൻ ആ സ്ഥാപനത്തിലെ 26 ലക്ഷം രൂപയുടെ പണയ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ചതിനുശേഷം പൈസയുമായി കടന്നുകളഞ്ഞു...

©️Spotnews

കോട്ടയം കറുകച്ചാൽ സ്വദേശിനിയായ വിദ്യാർത്ഥിനി ഡങ്കിപനി ബാധിച്ചു മരിച്ചു.കറുകച്ചാൽ - കറ്റുവെട്ടി കുന്നുംപുറത്ത് പ്രമണ്യ ലത...
26/09/2025

കോട്ടയം കറുകച്ചാൽ സ്വദേശിനിയായ വിദ്യാർത്ഥിനി ഡങ്കിപനി ബാധിച്ചു മരിച്ചു.
കറുകച്ചാൽ - കറ്റുവെട്ടി കുന്നുംപുറത്ത് പ്രമണ്യ ലതീഷ് (19 വയസ് ) നിര്യാതയായി. കങ്ങഴ PGM കോളേജ് BCA മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.
പനി കൂടിയതോടെ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെ മരണം സംഭവിച്ചത്.
ആദരാഞ്ജലികൾ 🌹

ജലജ ചേച്ചിയുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി....❤️💕
10/09/2025

ജലജ ചേച്ചിയുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി....❤️💕

പുനലൂർ നിന്നും പത്തനംതിട്ട,കോട്ടയം,മൂവാറ്റുപുഴ,തൃശൂർ വഴി സർവിസ് നടത്തുന്ന പുനലൂർ ഗുരുവായൂർ ഫാസ്റ്റ്... എല്ലാ ദിവസവും ഉച്...
10/09/2025

പുനലൂർ നിന്നും പത്തനംതിട്ട,കോട്ടയം,മൂവാറ്റുപുഴ,തൃശൂർ വഴി സർവിസ് നടത്തുന്ന പുനലൂർ ഗുരുവായൂർ ഫാസ്റ്റ്... എല്ലാ ദിവസവും ഉച്ചയ്ക് 01.30നു പുനലൂരിൽ നിന്നു ഗുരുവായൂരിലേക്കും..വെളുപ്പിനെ 04.30നു ഗുരുവായൂരിൽ നിന്നു പുനലുരിലേക്കും സർവിസ് ലഭ്യമാണ്...

പുനലൂർ - പത്തനംതിട്ട - ഗുരുവായൂർ

■ 01:20 PM : പുനലൂർ
■ 01:50 PM : പത്തനാപുരം
■ 02:20 PM : കോന്നി
■ 02:35 PM : പത്തനംതിട്ട
■ 02:55 PM : കോഴഞ്ചേരി
■ 03:25 PM : തിരുവല്ല
■ 03:40 PM : ചങ്ങനാശ്ശേരി
■ 04:10 PM : കോട്ടയം
■ 05:20 PM : കൂത്താട്ടുകുളം
■ 05:40 PM : മൂവാറ്റുപുഴ
■ 06:10 PM : പെരുമ്പാവൂർ
■ 06:35 PM : അങ്കമാലി
■ 07:00 PM : ചാലക്കുടി
■ 07:50 PM : തൃശ്ശൂർ
■ 08:45 PM : കുന്ദംകുളം
■ 09:00 PM : ഗുരുവായൂർ
⚀■■□■□■□⚀□■□■□■■⚀

ഗുരുവായൂർ - പത്തനംതിട്ട - പുനലൂർ

■ 04:30 AM : ഗുരുവായൂർ
■ 04:45 AM : കുന്ദംകുളം
■ 05:20 AM : തൃശ്ശൂർ
■ 08:20 AM : കോട്ടയം
■ 11:30 AM : പുനലൂർ

(NB: Ksrtc bus timings may change according to Road & Traffic conditions)

ബാംഗ്ലൂരിൽ താരമായി കെ എസ് ആർ ടി സി വോൾവോ 9600 ശാന്തി നഗർ ബസ് സ്റ്റാൻഡിൽPic - Bus World Buzz
02/09/2025

ബാംഗ്ലൂരിൽ താരമായി കെ എസ് ആർ ടി സി വോൾവോ 9600 ശാന്തി നഗർ ബസ് സ്റ്റാൻഡിൽ

Pic - Bus World Buzz

പത്തനംതിട്ടയിൽ ബസ് കാത്തുനിന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിച്ചു, എഴുപത്തിയഞ്ച് വയസുകാരി പൊടിയമ്മയ്ക്ക് ദാരുണാന്ത്യം
02/09/2025

പത്തനംതിട്ടയിൽ ബസ് കാത്തുനിന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിച്ചു, എഴുപത്തിയഞ്ച് വയസുകാരി പൊടിയമ്മയ്ക്ക് ദാരുണാന്ത്യം

 പത്തനംതിട്ട - കോട്ടയം - കോഴിക്കോട്പത്തനംതിട്ട കോഴിക്കോട് സൂപ്പർ എക്സ്പ്രസ് സ്‌പെഷ്യൽ സർവിസ് 03-09-2025 നു പത്തനംതിട്ടയി...
02/09/2025


പത്തനംതിട്ട - കോട്ടയം - കോഴിക്കോട്

പത്തനംതിട്ട കോഴിക്കോട് സൂപ്പർ എക്സ്പ്രസ് സ്‌പെഷ്യൽ സർവിസ് 03-09-2025 നു പത്തനംതിട്ടയിൽ നിന്നും, കോഴിക്കോട് - പത്തനംതിട്ട സ്‌പെഷ്യൽ സർവിസ് 04-09-2025 നു കോഴിക്കോട് നിന്നും ലഭ്യമാണ്...

●03/09/2025
പത്തനംതിട്ട - കോഴിക്കോട്
പത്തനംതിട്ട: 02.00PM
കോട്ടയം: 03.30PM
തൃശൂർ: 07.17PM
കോഴിക്കോട്: 10.35PM

●04/09/2025
കോഴിക്കോട് - പത്തനംതിട്ട
കോഴിക്കോട്: 05.00AM
തൃശൂർ: 08.40AM
കോട്ടയം: 12.00PM
പത്തനംതിട്ട: 01.30PM

Photo: Respected Owner

കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടത്തുന്ന 2025 സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള തീയതികളിൽ കോ...
01/09/2025

കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടത്തുന്ന 2025 സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള തീയതികളിൽ കോന്നി കൃഷിഭവനിൽ വച്ച് നടത്തുന്ന ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ ഉപാധ്യക്ഷൻ റോജി എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടി. സ്വാഗതം കൃഷി ഓഫീസർ ശ്രീമതി ലിനി ജേക്കബ് പറഞ്ഞു. ശ്രീമതി ലതിക കുമാരി, ശ്രീ തോമസ് കാലയിൽ ശ്രീമതി രഞ്ജു ആർ.കോന്നി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുളസി മണിയമ്മ ശ്രീമതി പുഷ്പ ശ്രീ ജോസഫ് പി.വി, ശ്രീ സോമൻ പിള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപു ടി കെ എന്നിവർ ആശംസകൾ അറിയിച്ചു. കാർഷിക വികസന സമിതി അംഗം ഡോ. രാജൻ ആശംസകൾ അറിയിച്ചു.
ആദ്യ വില്പന നടത്തി. നന്ദി കൃഷി അസിസ്റ്റൻറ് ശ്രീമതി. ഷക്കീല പറഞ്ഞു.നിലവിലെ വിപണിയിൽ നിന്നും 30% സബ്സിഡിയോടുകൂടി ഗുണഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഗ്രാമപഞ്ചായത്തിലെ കർഷകരിൽ നിന്നും സർക്കാരിൻറെ ഹോർട്ടികോർപ്പിൽ നിന്നും പച്ചക്കറികൾ, ഏത്തക്കൊലകൾ, തേൻ, ശർക്കര അങ്ങനെ ഒട്ടനവധി സാധനങ്ങൾ വിൽപ്പനക്കുണ്ട് എല്ലാവരും ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തുക.

Address

Koothinethu Housepa Building, Konnithazham
Konni
689692

Telephone

+917356583636

Website

Alerts

Be the first to know and let us send you an email when Konni Vartha - കോന്നി വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share