14/06/2025
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ 13 വെള്ളിയാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടത്തപ്പെട്ടു. സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോൺ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ കുമളി സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവക വികാരി റവ. വിജയ് മാമ്മൻ മാത്യു ഉദ്ഘാടന കർമം നിർവഹിച്ചു. സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം വൈസ് പ്രസിഡന്റ് ശ്രീ.എബിൻ മാത്യു ഉമ്മൻ വന്ന് കൂടിയവർക്ക് സ്വാഗതം ആശംസിച്ചു സെക്രട്ടറി ശ്രീമതി. ലിറ്റിൻ എലിസബേത്ത് 2025-26 വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു, ശ്രീ. സുധിൻ എബ്രഹാം ആശംസകൾ അറിയിച്ചു തുടർന്ന് മാസ്റ്റർ സിബിൻ സജു നന്ദി രേഖപ്പെടുത്തി,