
28/06/2025
https://www.facebook.com/share/1BxCDPLSnP/
#കൂത്താട്ടുകുളം_തിരുകുടുംബ_ദേവാലയം_ഫൊറോന_ആയി_ഉയർത്തപ്പെടുന്നു
മലങ്കര കത്തോലിക്കാ സഭയിൽ നിന്ന് സീറോ മലബാർ സഭയുടെ ഭാഗമായിത്തീർന്ന കൂത്താട്ടുകുളം ദേവാലയം ഇന്ന് ഫൊറോന ആയി ഉയർത്തപ്പെടുന്നു....
ഇലഞ്ഞി ഫൊറോനയുടെ കീഴിൽ ഉണ്ടായിരുന്ന കുത്താട്ടുകുളം ദേവാലയം ഫൊറോന ആയി ഉയർത്തപ്പെടുന്ന ചരിത്ര നിമിഷത്തിന് ഏതാനും നിമിഷങ്ങൾ മാത്രം
മറ്റു ഫൊറോനകളിൽ നിന്ന് കൂത്താട്ടുകുളം ഫോറോനായെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാമാണ്...
മറ്റു ഫൊറോനകൾ എല്ലാം പാലാ രൂപതയ്ക്ക് കീഴിൽ വളരെയധികം പഴമയാർജിച്ച ഇടവകളാണ്...
കൂത്താട്ടുകുളം സഭയുടെ എക്കുമിനസത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്ന പ്രദേശമാണ് എന്നാണ് അഭിവന്ദ്യ മാർ ജോസഫ് കല്ലെറങ്ങാട്ട് പിതാവ് വിശേഷിപ്പിച്ചിരിക്കുന്നത്.
കാരണം എല്ലാ സഭാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ് കൂത്താട്ടുകുളം.
പ്രത്യേകമായി യാക്കോബായ, ഓർത്തഡോക്സ് , സി എസ് ഐ വിഭാഗങ്ങളിൽ പെട്ട മറ്റ് ക്രൈസ്തവ വിഭാഗങ്ങൾ ഇവിടെ വളരെയധികം ഉണ്ട്.
ഹൈന്ദവ -ക്രൈസ്തവർ ഇവിടെ ഏക സഹോദരങ്ങളേ പോലെ ജീവിച്ചു പോകുന്നു.
കൂത്താട്ടുകുളം കത്തോലിക്കാ ദേവാലയം എന്നത് ഒരുകാലത്ത് മലങ്കര കത്തോലിക്കാ സഭയുടെ കൈവശമായിരുന്നു.
കൂത്താട്ടുകുളം എന്നത് കേരള സാംസ്കാരിക - രാഷ്ട്രീയ ചുറ്റുപാടിൽ അതിപുരാതനമായ ഒരു പ്രധാന സ്ഥാനം പിടിക്കുന്ന ഇടമാണ് എന്നത് ഏവർക്കും അറിവുള്ളതാണ്.
പിന്നീട് 1995ൽ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് പാലാ രൂപതക്കുവേണ്ടി അത് മലങ്കര കത്തോലിക്ക സഭയിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു.
അതുവരെ ആ പ്രദേശത്തുള്ള അജപാലന ശുശ്രൂഷകൾ സീറോ മലബാർ സഭയ്ക്ക് വേണ്ടി നടത്തിയിരുന്നത് വടകര പള്ളിയിൽ നിന്നും മുത്തോലപുരം ദേവാലയത്തിൽ നിന്നുമുള്ള വൈദികർ ആയിരുന്നു.
ഈശോയ്ക്ക് വഴിയൊരുക്കുവാൻ വന്ന വിശുദ്ധ യോഹന്നാൻ മാംദാനയുടെ നാമധേയത്തിലുള്ള വടകര പള്ളിയും കൂത്താട്ടുകുളത്തെ കുരിശുപള്ളിയും ഏവർക്കും സുപരിചിതവും അനുഗ്രഹപ്രദവും ആണ്
ഫാദർ ജോർജ് വേളൂപറമ്പലിന്റെ ശുശ്രൂഷാ കാലത്ത് അവിടെ പ്രത്യേകമായി വിശുദ്ധ യൂദാസ് തദേവൂസിന്റെ പേരിൽ നൊവേനയും പ്രത്യേക പ്രാർത്ഥന ശുശ്രൂഷകളും വിശുദ്ധ കുർബാന യോടൊപ്പം എല്ലാ ചൊവ്വാഴ്ചകളിലും
ആരംഭിക്കുകയുണ്ടായി.
വിശുദ്ധ യൂദാസ് തദയവുസിന്റെ അനുഗ്രഹം പ്രാപിക്കുവാൻ ആയി കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കോട്ടയം, എറണാകുളം ,ഇടുക്കി ജില്ലകളുടെ ഒരു അതിർത്തി ഗ്രാമമായ കൂത്താട്ടുകുളത്തേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തി.
ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഇവിടെയുള്ള 1001 എണ്ണ തിരികൾ ഉള്ള നിലവിളക്ക് എടുത്തു പറയേണ്ടതാണ്. അതിൽ എണ്ണയൊഴിച്ച് പ്രാർത്ഥിക്കുവാനായി നിരവധി വിശ്വാസികൾ എത്തിത്തുടങ്ങി.
അതിൻറെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത യെയും ശ്രീ വെള്ളാപ്പള്ളി നടേശനയുമൊക്കെ ക്ഷണിച്ചത് എന്തുകൊണ്ടോ വളരെ വിവാദങ്ങൾക്ക് ഇടം നൽകിയിട്ടുള്ളതായിരുന്നു .
അതിനുമുൻപ് യൂദാസ് തദവോസിന്റെ നൊവേനകൾ കേരളത്തിൽ പ്രധാനമായും ഉണ്ടായിരുന്നത് തേവര ,കിഴതടിയൂർ, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളിലായിരുന്നു.
അക്കാലത്ത് സീറോ മലബാർ സഭയുടെ ഭാഗമായി പ്രധാനമായി അവിടെയുണ്ടായിരുന്നത് ആരാധനാ സഭ സന്യാസിനി അംഗങ്ങൾ നടത്തിയിരുന്ന വളരെയധികം പ്രസിദ്ധി ആർജിച്ചിരുന്ന ദേവമാതാ ഹോസ്പിറ്റലും വടകര പള്ളിയുടെ കീഴിലുള്ള ടൗൺ കപ്പേളയും ആയിരുന്നു .
ഡോക്ടർ ഫിലിപ്പ് അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഗ്യാസ്ട്രോ എൻട്രോളജിയുമായി ബന്ധപ്പെട്ട കേരളത്തിലെ ആദ്യത്തെ നൂതനമായ ചികിത്സാ രീതികളാണ് ദേവമാതാ ഹോസ്പിറ്റലിനെ പ്രസിദ്ധിയിൽ അക്കാലത്ത് എത്തിച്ചത്.
പിന്നീട് അവിടെയുണ്ടായിരുന്ന തിരുകുടുംബ ദേവാലയം തിരുവല്ല മലങ്കര കത്തോലിക്കാ രൂപതയിൽ നിന്ന് പാലാ രൂപത ഏറ്റെടുത്തതോടെ കൂത്താട്ടുകുളത്ത് സീറോ മലബാർ സഭ യുടെ പ്രസക്തി വളരെയേറെ ആയി.
ഇൻഫന്റ് ജീസസ് സ്കൂളും മേരിഗിരി സ്കൂളും കോളേജും എല്ലാം അവിടെ നിലവിൽ വന്നു.
ആരാധന സഭ സന്യാസ സമൂഹത്തിന് പിന്നാലെ സി എം ഐ സന്യാസമൂഹവും അവിടെ സ്ഥാപിക്കപ്പെട്ടു.
കൂത്താട്ടുകുളത്തെ കത്തോലിക്കാ സ്കൂളുകളിൽ പഠനത്തിനായി കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അങ്ങോട്ട് ഒഴുകുവാൻ തുടങ്ങി.
കൂത്താട്ടുകുളം കേന്ദ്രമായി സീറോ മലബാർ സഭ മുൻപോട്ട് വളർച്ചയുടെ കാലമായി.
കൂത്താട്ടുകുളം ദേവാലയം സ്ഥാപിക്കപ്പെടുന്ന കാലത്ത് ഇലഞ്ഞി ഫൊറോനയ്ക്ക് കീഴിൽ ഇടവക അംഗങ്ങളുടെ എണ്ണം അനുസരിച്ച് മൂന്ന് വലിയ ദേവാലയങ്ങളാണ് ഉണ്ടായിരുന്നത്.
ഇലഞ്ഞിയും മുത്തോലപുരവും വടകരയും....
കൂത്താട്ടുകുളം കേന്ദ്രമായി 1995ൽ പാല രൂപത നിലവിൽ ഉണ്ടായിരുന്ന ദേവാലയം ഏറ്റെടുത്തപ്പോൾ ഫാദർ സിറിയക് വടക്കേൽ ആദ്യത്തെ വികാരിയായി അവിടെ നിയമിക്കപ്പെട്ടു. .
( പിന്നീട് അദ്ദേഹം മുത്തോലപുരം ഇടവക വികാരിയായി നിയമിക്കപ്പെട്ടിരുന്നു)
പിന്നീട് വന്ന ഇലഞ്ഞി ഇടവകാംഗമായ ഫാദർ ജോർജ് വേളൂ പറമ്പിൽ എന്ന വൈദികന്റെ ആശ്രാന്തമായ പരിശ്രമത്തിന്റെ ഫലമായാണ് കൂത്താട്ടുകുളം ദേവാലയത്തിന് ഇന്നുള്ള വർണ്ണാഭമായ മുഖം ലഭിച്ചത്.
ഒരുകാലത്ത് കേരളത്തിലെ അറിയപ്പെടുന്ന കന്നുകാലി കച്ചവട കേന്ദ്രമായിരുന്ന കൂത്താട്ടുകുളത്തിന്റെ മണ്ണിൽ ഇന്ന് ആ ദേവാലയ പരിസരം വളരെ മനോഹരമായിരിക്കുന്നു.
ദേവാലയത്തിന്റെ പഴമ നിലനിർത്തി കൊണ്ടുള്ള പുനരുദ്ധാരണവും പരിസര മോടി പിടിപ്പിക്കലും എല്ലാം ദേവാലയത്തിന്റെ ഭംഗി വളരെ മികവുറ്റതാക്കി മാറ്റി...
പിന്നീട് അവിടെ സേവനമനുഷ്ഠിച്ച വൈദികർ എല്ലാം തന്നെ ദേവാലയത്തിന്റെ യശസ്സ് ഉയർത്തുന്നതിനായി തങ്ങളാൽ കഴിയുന്നത് ചെയ്യുവാൻ ശ്രമിച്ചു.
ദിവംഗതനായ ഫാദർ ജെയിംസ് വെണ്ണായപ്പിള്ളി അവിടെ നടത്തിയ മോടി പിടിപ്പിക്കലും ഫാദർ തോമസ് ബ്രാഹ്മണ വേലിലിൻ്റെയും ഫാദർ ജോൺ മറ്റത്തി ലിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളും എല്ലാം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
1990 കാലഘട്ടത്തിൽ ഇലഞ്ഞി ഫൊറോന സിഎംഎൽ ഡയറക്ടർ ആയിരുന്ന വടകര ദേവാലയത്തിലെ അസെന്തിയായിരുന്ന ബഹുമാനപ്പെട്ട കുപ്പപ്പുഴക്കൽ അച്ഛൻറെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് വെച്ച് നടന്ന വിശ്വാസപ്രഘോഷണ റാലി സഭയുടെ ശക്തി വിളിച്ചോതുന്ന ഒന്നായിരുന്നു
ഇന്ന് ജൂൺമാസം എട്ടാം തീയതി പന്തക്കുസ്താ തിരുനാളിൽ കൂത്താട്ടുകുളം ദേവാലയം അഭിവന്ദ്യ കല്ലെറങ്ങാട്ട് പിതാവിലൂടെ ഫൊറോന ആയി ഉയർത്തപ്പെടുമ്പോൾ ഇലഞ്ഞി ഫൊറോനായിൽ നിന്നുള്ള വടകരയും പെരിയപ്പുറവും കാക്കൂര് ഇടവകകളും രാമപുരം ഫൊറോനായിൽ നിന്നുള്ള പൂവക്കുളം ഇടവകയും കുറവിലങ്ങാട് ഇടവകയിൽ നിന്നുള്ള ഉദയഗിരി ഇടവകയും ( 1980 ൽ മുത്തോലപുരം ഇടവക വിഭജിച്ച് മോനിപ്പിള്ളി ആച്ചിക്കൽ കേന്ദ്രീകൃതമായി എം സി റോഡിൽ രൂപീകരിച്ചത് ) കൂത്താട്ടുകുളം ഫൊറോനയുടെ ഭാഗമായി തീരുന്നു.
ST. JOHN THE BAPTIST CHURCH ,VADAKARA (1816 A.D.)
ST. JOSEPH'S CHURCH ,KAKKOOR ,(1881 A.D.,)
ST. JOHN THE BAPTIST CHURCH ,PERIAPURAM (1928 A.D.)
ST. JOSEPH'S CHURCH,UDAYAGIRI(1980 A.D. )
ST. MARY'S CHURCH(POOVAKULAM (1992)
HOLY FAMILY CHURCH,KOOTHATTUKULAM (1995)
ഇതോടുകൂടി ഇലഞ്ഞി ഫൊറോനയുടെ കീഴിലുള്ള ദേവാലയങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങുന്നു. അവ ഇലഞ്ഞി, ജോസ്ഗിരി ,മരങ്ങോലി, മുളക്കുളം, മുത്തോലപുരം, പിറവം, ശാന്തിപുരം, സേവിയർപുരം, എന്നിവയാണ്
പാലാ രൂപതയുടെ വികാരി ജനറലായ മോൻസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് നിയുക്ത കൂത്താട്ടുകുളം ഫോറോനായുടെ കീഴിലുള്ള കാക്കൂർ ഇടവക അംഗമാണ്.
തുടക്കകാലത്ത് ഒരു വൈദികൻ മാത്രം ഉണ്ടായിരുന്ന കൂത്താട്ടുകുളം ദേവാലയത്തിൽ ഇന്ന് രണ്ടു വൈദികർ സേവനം ചെയ്യുന്നു. ഫാദർ ജെയിംസ് കുടിലിൽ വികാരിയായും ഫാദർ ജോസഫ് മരോട്ടിക്കൽ അസെ ന്തി ആയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഇന്ന് വൈകിട്ട് നാലുമണിക്ക് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻറെ പ്രത്യേക കാർമികത്വത്തിൽ രൂപത ചാൻസിലറും രൂപത വികാരി ജനറൽ മാരും മറ്റ് വൈദീകരും സന്യസ്ഥരും സഭാ വിശ്വാസികളും ഉൾപ്പെടുന്ന പ്രത്യേക ശുശ്രൂഷ വേളയിൽ അഭിവന്ദ്യ പിതാവിൻറെ പ്രത്യേക ഡിക്രി വായിച്ച് കൂത്താട്ടുകുളം ദേവാലയം ഫൊറോനാ ആയി ഉയർത്തപ്പെടുന്നു.....
പ്രാർത്ഥന ആശംസകൾ..