
21/07/2025
19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;
വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളൂ.
20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്;
സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ട്.
21നീതിമാന് ഒരു തിന്മയും ഭവിക്കയില്ല;
ദുഷ്ടന്മാരോ അനർഥംകൊണ്ടു നിറയും.
22വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്കു വെറുപ്പ്;
സത്യം പ്രവർത്തിക്കുന്നവരോ അവനു പ്രസാദം.
23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു;
ഭോഷന്മാരുടെ ഹൃദയമോ ഭോഷത്തം പ്രസിദ്ധമാക്കുന്നു.
സദൃശവാക്യങ്ങൾ 12
MALOVBSI