18/10/2024
*അമൽ ചികിത്സാനിധി*
*കൂത്താട്ടുകുളം നഗരസഭയിൽ 16 ഡിവിഷനിൽ താമസിക്കുന്ന അമൽ ജോസഫ്, തടത്തിൽ എന്നയാൾ അതീവഗുരുതരമായ വൃക്കരോഗം ബാധിച്ച് രണ്ട് വൃക്കകളും പ്രവർത്തനരഹിതമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 32 വയസ്സുള്ള ഈ ചെറുപ്പക്കാരൻ ഒരു പെയിന്റിംഗ് തൊഴിലാളിയാണ്.രോഗം പിടിപെട്ടതിനെ തുടർന്ന് അമൽ, കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലാണ്. ഇരു വൃക്കകളും തകരാറിലായി, തുടർച്ചയായ ഡയാലിസിസ് ഉൾപ്പടെ വേണ്ടി വരുന്നതിനാൽ ഉണ്ടാകുന്ന വലിയ ചികിത്സ ചെലവ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. രോഗാവസ്ഥ ഏറെ ഗുരുതരമായ സാഹചര്യത്തിൽ വൃക്ക മാറ്റിവെക്കൽ മാത്രമാണ് ശാശ്വത പരിഹാരം എന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുന്നു.*
*അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ വൃക്ക ദാനം ചെയ്യാൻ തയ്യാറായിരുന്നു എങ്കിലും ഗ്രൂപ്പ് മാച്ച് ചെയ്യാത്തതിനാൽ പുറത്തുനിന്ന് ദാതാവിനെ കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്. ശസ്ത്രക്രിയ ഏറെനാൾ നീട്ടിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ ജീവൻ അപകടത്തിലാകും എന്നതിനാൽ ശസ്ത്രക്രിയയ്ക്കായുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു. കൂലിപ്പണിക്കാരായ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഇതിനുള്ള ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്.മനുഷ്യസ്നേഹം വറ്റിയിട്ടില്ലാത്ത സമൂഹത്തിലാണ് ഇനി പ്രതീക്ഷയുള്ളത്. നിലവിൽ ആഴ്ചയിൽ 2 പ്രാവശ്യം ഡയാലിസിസ് ചെയ്യുവാനാണ് ഡോക്ടറുടെ നിർദേശം. തുടർന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തേണ്ടതുണ്ട്. സാമ്പത്തിക പരാധീനത മൂലം ഇത് ചെയ്യാൻ കഴിയാത്ത വിധം കുടുംബം ആകെ ബുദ്ധിമുട്ടിലാണ്. ദാതാവിനെ കണ്ടെത്തും വരെ ഡയാലിസിസ് തുടർന്നുകൊണ്ടിരിക്കണം എന്നാണ് അറിയാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഇതൊന്നും ചെയ്യാൻ കഴിയാതെ കുടുംബം പകച്ചു നിൽക്കുകയാണ്.*
*ഈ പശ്ചാലത്തിൽ അമലിന്റെ ജീവൻ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട്, ബഹുമാന്യനായ പിറവം എംഎൽഎ അനൂപ് ജേക്കബ്, നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ , വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, സാമൂഹിക സംഘടന പ്രതിനിധികൾ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ വച്ച് നഗരസഭാ ചെയർപേഴ്സൺ, വാർഡ് കൗൺസിലർ സന്ധ്യ, പിതാവ് ജോണി എന്നിവരുടെ പേരിൽ ഒരു ജോയിൻറ് അക്കൗണ്ട് ഗ്രാമീൺ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ തുറന്നിട്ടുണ്ട്. നഗരസഭാ ചെയർ പേഴ്സൺ അധ്യക്ഷയും വാർഡ് കൗൺസിലർ ഈ സമിതിയുടെ കൺവീനറും സാമൂഹ്യ പ്രവർത്തകനായ സനൂപ് ട്രെഷററുമാണ്. ഏകദേശം 35 ലക്ഷം രൂപ സമാഹരിക്കേണ്ടി വരും എന്നാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. പണമില്ല എന്നതിന്റെ പേരിൽ ഈ സഹോദരൻറെ ചികിത്സ മുടങ്ങിക്കൂടാ. ജീവിക്കാനുള്ള അവകാശം അമലിനും അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള ബാധ്യത നമുക്കുമുണ്ട്. പ്രിയപ്പെട്ട അമലിന്റെ ജീവൻ നിലനിർത്തുന്നതിനായി സുമനസുകളുടെ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.ഡയാലിസിസിന് ഇടയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം അടിയന്തിരമായി ഒരു സർജറി കൂടി വേണ്ടിവന്നിരിക്കുകയാണ്.അതിനാൽ തന്നെ അടിയന്തിര സഹായങ്ങളും ആവശ്യമുണ്ട്.*
*അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു*
*Kerala Gramin Bank, Koothattukulam Branch*
*A/c No. 40543101052781*
*IFSC code - KLGB0040543*
*വിശദ വിവരങ്ങൾക്ക്*
*അഡ്വ. അനൂപ് ജേക്കബ് MLA*
*വിജയ ശിവൻ* *(നഗരസഭ ചെയർപേഴ്സൺ)*
*9961973784*
*സണ്ണി കുര്യാക്കോസ്*
*(നഗരസഭ വൈസ്* *ചെയർമാൻ)*
*9447370285*
*സന്ധ്യ പി. ആർ*
*(വാർഡ് കൗൺസിലർ)*
*9544756618*
*സനൂപ് ടി*
*9847011014*