22/10/2025
എന്റെ അമ്മച്ചി....
സഹനകളുടെ വലിയ ഒരു പുസ്തകം ആണ് എന്റെ അമ്മച്ചി. എന്തെകിലും എഴുതാൻ തോന്നുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന മുഖം എന്റെ അമ്മച്ചിയുടെ ആണ്. അത് കൊണ്ട് തന്നെ ആണ് എപ്പോഴും എന്റെ അമ്മച്ചിയെ കുറിച്ച് എഴുതുന്നത്. എഴുതിയാലും എഴുതിയാലും തീരാത്ത പുസ്തകം ആണ്.
""" എന്റെ സാറെ... എന്റെ അമ്മച്ചിയെ കുറിച്ച് ഓർത്താൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല.. ""
( വിനീത് ശ്രീനിവാസന്റെ സിനിമ ഡയലോഗിൽ കുറച്ചു വാക്കുകൾ കടം എടുത്ത്. 😊 പുള്ളിയോട് പറയണ്ട....)
എന്റെ ജീവിതം അമ്മച്ചിയോടും ദൈവത്തിനോടും മാത്രം കടപ്പെട്ടതാണ്. ദൈവത്തെ എല്ലാർക്കും അറിയാം ഞാൻ പറഞ്ഞു തരണ്ടല്ലോ. പക്ഷെ എന്റെ അമ്മച്ചിയെ നിങ്ങൾ അറിയണം എങ്കിൽ ഞാൻ പറഞ്ഞു തരണം അല്ലെ,
ഒരുപാട് അമ്മമാർ ഉണ്ട് സ്വന്തം ജീവിതം ത്യേജിച്ചു മക്കൾക്കായ് ജീവിക്കുന്നവർ, അതിൽ ഒരാളാണ് എന്റെ അമ്മച്ചിയും.
ഈ ഫോട്ടോ ഞാൻ എഴുതിയ കുടുംബക്കൂട്ടയ്മ ഗാനം റെകോഡിങ്ങിന് കുറുപ്പുംതറ സ്റ്റുഡിയോയിൽ പോയപ്പോൾ എടുത്തതാണ്. പാട്ട് കേട്ട് കരഞ്ഞുകൊണ്ട് ഇരുന്നപ്പോൾ എനിക്ക് അവസരം തന്ന ജോസ് ചേട്ടൻ ഫോട്ടോ എടുത്ത് അപ്പോൾ സങ്കടം ഉള്ളിൽ ഒതുക്കി ചിരിച്ചു. 😘🫂.
എനിക്ക് ലഭിച്ച ആ ചെറിയ തുക അമ്മച്ചിയുടെ കൈയിൽ ഞാൻ വളരെ അഭിമാനത്തോടെ വെച്ച് കൊടുത്തു. അപ്പൊ എന്റെ അമ്മച്ചി അതിലെ ഒരു രൂപ നാണയ തുട്ട് മാത്രം എടുത്തു, തുക എനിക്ക് തിരികെ തന്ന്, കെട്ടിപിടിച്ചു ഒത്തിരി ഉമ്മ തന്നു.
എന്നിട്ട് പണ്ട് ഞാൻ എഴുതിയത് ഒന്നും അന്നത്തെ സാഹചര്യത്തിൽ ശ്രെദ്ധിക്കാൻ പറ്റാത്തതിനും, എന്റെ ഇഷ്ട്ടങ്ങൾ എനിക്ക് നേടി തരാൻ പറ്റാത്തതിലും ക്ഷേമയും പറഞ്ഞ് കരഞ്ഞു.
ഞാൻ അല്ലാതെ ആര് മനസ്സിൽ ആക്കും എന്റെ അമ്മച്ചിയെ.
ഞാൻ എന്റെ ഇഷ്ടങ്ങൾ പറഞ്ഞപ്പോൾ അത് അമ്മയെ കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ് അമ്മച്ചിയെ കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ എനിക്ക് ചെയ്ത് തന്നു.
അന്ന് എനിക്ക് ദേഷ്യം തോന്നിയിരുന്നു. എന്റെ ഒരുപാട് മോഹങ്ങൾ ഞാൻ കുപ്പിയിൽ ആക്കി വെള്ളത്തിൽ ഒഴുക്കി വിട്ടു.
അമ്മച്ചിയുടെ ഇഷ്ടം എന്നിൽ അടിച്ചേൽപ്പിക്കുന്നു എന്ന് തോന്നി അന്ന്.
പക്ഷെ ഇന്ന് എനിക്ക് അമ്മച്ചിയോട് അതിൽ പരിഭവം ഇല്ല. ഞാൻ എന്റെ അമ്മയെ മനസ്സിൽ ആക്കുന്നു.
അമ്മച്ചി ഒരുപാട് വേദന ഉള്ളിൽ അടക്കി ആണ് അന്ന് എന്നോട് പറ്റില്ല എന്ന് പറഞ്ഞത്.
ശരിക്കും അന്നത്തെകാൾ ഇന്നാണ് ഞാൻ എന്റെ അമ്മച്ചിയെ സ്നേഹിക്കുന്നതും മനസ്സിലാക്കുന്നതും.
കാരണം എന്റെ അമ്മച്ചി ഇല്ലെങ്കിൽ ഞാൻ ഇല്ല.
"" എന്റെ ജീവൻ ആണ് എന്റെ അമ്മച്ചി.""
I LOVE YOU AMMACHIIIIII 😘😘😘