
20/12/2023
''യാത്രലേഖ' എന്ന പേരിൽ ഒരു സഞ്ചാര സാഹിത്യ മാസിക മലയാളത്തിൽ ഞാൻ ആരംഭിക്കുന്നത് 2013 ലാണ്. അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി സർവ്വശ്രീ ഉമ്മൻചാണ്ടിയാണ് മാസിക പ്രകാശനം ചെയ്തത്. 2020ൽ കോറോണ കാലത്ത് മാസികയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സാമ്പത്തിക ക്ലേശം മുലം അതു പുനരാരംഭിക്കുവാൻ സാധിച്ചതുമില്ല. വിനോദ-സഞ്ചാര രംഗത്തെ സംബന്ധിക്കുന്ന ഈടുറ്റ ലേഖനങ്ങളും, യാത്രവിവരണങ്ങളും, വിവിധ മെഖലകളിലുള്ള പ്രമുഖരുമായിട്ടുള്ള അഭിമുഖങ്ങളും മാസികയിൽ പ്രസിദ്ധീകരിക്കാനായി എന്നതിൽ ഞങ്ങൾക്ക് അഭിമാനവുമുണ്ട്.
അതിൽ സ്ഥിരമായിട്ടായി പ്രസിദ്ധീകരിച്ചിരുന്ന ഒരു പംക്തി ''ലാസറ്റ ബസ് '' കൈകാര്യം ചെയ്തിരുന്നത് മൂത്തകുന്നം ബിഎഡ് ട്രേനിയിങ്ങ് കോളേജിലെ അദ്ധ്യാപകനായ ഡോ കെ. എസ്. Krishna Kumar ആണ്. അന്ന് മാസികയിൽ ഖണ്ഡശ പ്രസിദ്ധികരിച്ച എല്ലാം ലേഖനങ്ങളും കൂടി ക്രോഡീകരിച്ച് ഒരു പുസ്തക രൂപത്തിൽ മാതൃഭൂമി പബ്ലികേഷൻസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു എന്നറിഞ്ഞതിൽ ഞങ്ങൾ ടീം യാത്രലേഖ സന്തോഷിക്കുന്നു.
ഗ്രന്ഥകാരനും മാതൃഭൂമി പബ്ലീകേഷ്ൻസിനും ഞങ്ങളുടെ എല്ലാ ആശംസകളും നേരുന്നു. Jayaprakash Kesav Arun Ambal V Balan