Koodu Magazine

Koodu Magazine A comprehensive intervention in the field of Environment, Agriculture and Health.
(237)

ഐതിഹാസിക ഫോട്ടോഗ്രാഫർ ജയറാം സാറിനു വിട. പ്രകൃതിക്കും പരിസ്ഥിതിക്കാകെയും വേണ്ടി നിലകൊണ്ട വലിയ മനസ്സിനുടമ ആദരാഞ്ജലികൾ
02/07/2023

ഐതിഹാസിക ഫോട്ടോഗ്രാഫർ ജയറാം സാറിനു വിട. പ്രകൃതിക്കും പരിസ്ഥിതിക്കാകെയും വേണ്ടി നിലകൊണ്ട വലിയ മനസ്സിനുടമ ആദരാഞ്ജലികൾ

വിശ്വസിക്കാനാവുന്നില്ല ബിജുലാലിൻ്റെ അകാലത്തിലുള്ള വിയോഗംപ്രകൃതിയെയും സുഹൃത്തുക്കളേയും ജീവനു തുല്ല്യം കരുതിയിരുന്ന പ്രിയ ...
24/12/2021

വിശ്വസിക്കാനാവുന്നില്ല ബിജുലാലിൻ്റെ അകാലത്തിലുള്ള വിയോഗം
പ്രകൃതിയെയും സുഹൃത്തുക്കളേയും ജീവനു തുല്ല്യം കരുതിയിരുന്ന പ്രിയ കൂട്ടുകാരാ നിനക്ക് യാത്രാമൊഴി🌹🌹🌹🌹🌹

വർഷങ്ങൾക്ക് മുൻപ് ഖത്തറിലെ തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽകരണ സെമിനാറിൽ വച്ചാണ് അരുണേട്ടനെ അടുത്ത് ...
02/12/2021

വർഷങ്ങൾക്ക് മുൻപ് ഖത്തറിലെ തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽകരണ സെമിനാറിൽ വച്ചാണ് അരുണേട്ടനെ അടുത്ത് പരിചയപ്പെടുന്നത്. ഞങ്ങളുടെയൊക്കെ ഗുരുനാഥനായ പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ ആ പരിപാടിയിൽ പങ്കെടുത്തിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അതിനു ശേഷമാണ് അരുണേട്ടനമായിഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത് നാം കഴിഞ്ഞുകൂടുന്ന പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള ബോധ്യമുണ്ടായിരുന്ന അദ്ദേഹം പരമാവധി അതിനനുസരിച്ച ജീവിതവും ചിട്ടപ്പെടുത്തിയിരുന്നു.
കൂട് മാസികയുടെ പ്രവർത്തനങ്ങളിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു അരുണേട്ടൻ

രണ്ടാഴ്ച മുന്നേ വിളിച്ചപ്പോ കുറച്ച് നാളായി നാട്ടിലെ വീട്ടിൽ സോളാർ വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഉപയോഗിക്കുന്ന ഇലക്ട്രിക് കാർ സോളാർ യൂണിറ്റിൽ നിന്നാണ് ചാർജ്ജ് ചെയ്യുന്നതെന്നും വളരെ ഉത്സാഹത്തോടെ അറിയിക്കുകയുണ്ടായി.

തികഞ്ഞ ഒരു മനുഷ്യ സ്നേഹിയിയും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തകനും ആയിരുന്നു അരുണേട്ടന്‍. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം അദ്ദേഹം തന്‍റെ ചുറ്റുപാടുകളില്‍ ഉള്ളവരോട് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. കൂടാതെ സ്വയം അറിവ് നേടിക്കൊണ്ടിരിക്കുകയും ചെയ്തു.

ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള ഐ സി സി യില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കൂട് നാച്വര്‍ സൊസൈറ്റിയുടെ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. ആ സമയത്ത് ആണ് ഇന്ത്യൻ വന്യജീവിഫോട്ടോഗ്രാഫി രംഗത്തെ കുലപതി ശ്രീ കെ.എൻ. എ.പെരുമാള്‍ സാറിനെ ഖത്തറിലെ ഫോട്ടോഗ്രാഫി ക്യാമ്പിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. വ്യക്തിജീവിതത്തില്‍ ആളുകളുമായി ഇടപഴകുന്നതില്‍ ഒരു വലിപ്പ ചെറുപ്പവും അദ്ദേഹത്തിനു ഉണ്ടായിട്ടില്ല .

വിശ്വസിക്കാന്‍ ആകുന്നില്ല അദ്ദേഹത്തിന്‍റെ വിയോഗം. വീട്ടുകാര്‍ക്കും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കും ഈ വിയോഗം സഹിക്കാനുള്ള മന:ശക്തി ഉണ്ടാവട്ടെ എന്ന് സര്‍വ്വശക്തനോട് പ്രാർത്ഥിക്കുന്നു
അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

അരുണേട്ടൻ്റെ ഭൗതിക ശരീരം ഇന്ന് ഇരിങ്ങാലക്കുടക്കടുത്തുള്ള വീട്ടിൽ അടക്കം ചെയ്തു

അരുണേട്ടാ അങ്ങേക്ക് കണ്ണീരിൽ കുതിർന്ന വിട. ഇടപഴകിയവരിലേക്കെല്ലാം അരുണേട്ടൻ പകർന്നു നൽകിയ സ്നേഹവും കരുണയും കരുതലും ഒരു കാലത്തും മറക്കാനാവതല്ല. സ്വർഗ്ഗരാജ്യത്ത് വീണ്ടും കണ്ടുമുട്ടുന്നത് വരേക്കും തൽകാലത്തേക്ക് യാത്രാമൊഴി .....

മണ്ണിനേയും സർവ്വജീവജാലങ്ങളേയും സ്വന്തം ജീവനിലേറെ സ്നേഹിച്ചിരുന്ന ബൈജു വാസുദേവൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് രണ്ട് വർഷങ്ങൾ പ...
16/06/2021

മണ്ണിനേയും സർവ്വജീവജാലങ്ങളേയും സ്വന്തം ജീവനിലേറെ സ്നേഹിച്ചിരുന്ന ബൈജു വാസുദേവൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു

അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കുന്നതിന് വേണ്ടി നാം ഇന്ന് ഒത്ത് ചേരുന്നു

ഇന്ന് വൈകിട്ട് 6.30ന് ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിൽ

ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

https://www.clubhouse.com/join/koodu-magazine/eJUv3KQS/PbROnB7K

കേരളത്തിൻ്റെ പക്ഷി മനുഷ്യൻ്റെ ചരമദിനമാണിന്ന്പക്ഷിനിരീക്ഷണശാസ്ത്ര ശാഖയെ ഒരു ജനകീയ ശാസ്ത്ര ശാഖയാക്കി മാറ്റുന്നതിൽ ഏറ്റവും ...
14/06/2021

കേരളത്തിൻ്റെ പക്ഷി മനുഷ്യൻ്റെ ചരമദിനമാണിന്ന്
പക്ഷിനിരീക്ഷണശാസ്ത്ര ശാഖയെ ഒരു ജനകീയ ശാസ്ത്ര ശാഖയാക്കി മാറ്റുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ഇന്ദുചൂഡൻ സാറിൻ്റെ (കെ.കെ.നീലകണ്ഠൻ ) ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പുഷ്പാഞ്ജലി🌹🌹🌹🌹

ചിപ്കോ പ്രസ്ഥാനത്തിൻ്റെനായകൻസുന്ദർലാൽ ബഹുഗുണ വിടവാങ്ങിആദരാഞ്ജലികൾ
21/05/2021

ചിപ്കോ പ്രസ്ഥാനത്തിൻ്റെ
നായകൻ
സുന്ദർലാൽ ബഹുഗുണ വിടവാങ്ങി
ആദരാഞ്ജലികൾ

സുഗതകുമാരി ടീച്ചർ അരങ്ങൊഴിഞ്ഞു ആദരാഞ്ജലികൾ. നാലു പതിറ്റാണ്ടുകളായി പ്രകൃതിക്ക് വേണ്ടി എഴുതിയും പൊരുതിയും സംസാരിച്ചും അവർ ...
23/12/2020

സുഗതകുമാരി ടീച്ചർ അരങ്ങൊഴിഞ്ഞു ആദരാഞ്ജലികൾ.

നാലു പതിറ്റാണ്ടുകളായി പ്രകൃതിക്ക് വേണ്ടി എഴുതിയും പൊരുതിയും സംസാരിച്ചും അവർ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു. അവർ കാണിച്ചു തന്ന വഴികളിലൂടെ നമ്മുടെ പ്രകൃതിക്ക് വേണ്ടി നമുക്ക് മുന്നേറാം...

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യത്യാനത്തിനും പ്രകൃതി മലിനീകരണത്തിനും മഹാമാരികൾക്കും എതിരെ ഉള്ള യുദ്ധം ആഗോളതലത്തിൽ ഒരുമിച്ചു...
06/10/2020

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യത്യാനത്തിനും പ്രകൃതി മലിനീകരണത്തിനും മഹാമാരികൾക്കും എതിരെ ഉള്ള യുദ്ധം ആഗോളതലത്തിൽ ഒരുമിച്ചു നിന്ന്‌ പൊരുതി ജയിക്കേണ്ട ഒന്നാണ്. ചന്ദ്രനിൽ ഇറങ്ങി , ചൊവ്വയിലേക്ക് റോബോട്ടുകളെ അയച്ച് , അന്യഗ്രഹങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന , പ്രപഞ്ചത്തിലെ അനന്ത സാധ്യതകളിലേക്കുള്ള അറിവിന്റെ ജാലകം തുറക്കുന്ന മനുഷ്യന് സ്വന്തം ഗ്രഹമായ ഭൂമിയിലെ വിഭവങ്ങളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും ഇനിയെങ്കിലും സാധിക്കട്ടെ.

രാജ്യങ്ങളുടെ സമ്പൽസമൃദ്ധിയോ സ്വാധീനശക്തിയോ ഭരണാധികാരികളുടെ നേതൃത്വ പാടവമോ, അടച്ചിട്ട അതിർത്തികളുടെ സന്നാഹങ...

04/10/2020

കേരളത്തിൽ വളരെ അപൂർവമായ ഒരു സൂചിത്തുമ്പിയാണ് സിന്ധുദുർഗ് ചതുപ്പൻ. നിലത്തന്മാരുടെ (Coenagrionidae) കുടുംബത്തിൽ പെട്ട ഇത.....

Address

Poothole P. O
Koratty
680308

Alerts

Be the first to know and let us send you an email when Koodu Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koodu Magazine:

Share