17/08/2021
ചിങ്ങം പുലരിയിൽ കർഷകർക്ക് ആദരവ് കോതമംഗലംകീരംപാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവൻന്റെയും സംയുക്താഭിമുഖ്യത്തിൽ കീരംപാറ സർവീസ് സഹകരണ ബാങ്ക്, സ്വയാശ്രയ കർഷക വിപണി, വിവിധ ക്ഷീര സംഘങ്ങൾ, വിവിധ കർഷക സമിതികൾ, കാർഷിക വികസന സമിതി, കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ, മർച്ചന്റ് അസോസിയേഷൻ എന്നിവരുടെയെല്ലാം സഹകരണത്തോടെ കാർഷിക ദിനാഘോഷം രാവിലെ 10.30 കീരംപാറ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ച് കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോയുടെ അധ്യക്ഷതയിൽ കോതമംഗലം എം.എൽ.എ ശ്രീ. ആന്റണി ജോൺ കർഷക ദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചും. കീരംപാറ ഗ്രാമപഞ്ചായത്തിലെ മികച്ച മാതൃക കർഷകരായ ദാമോദരൻ പി.ആർ പുളിക്കാപുറം, ബിനും ഒഴുക്കനാട്ട്, തങ്കപ്പൻ പി.എം പുളിക്കക്കുടി, മേരി വർഗീസ് തൊണ്ടുങ്കൽ, ബാബു കാണിയാട്ട്, വർക്കി വർക്കി വലിയ കാഞ്ഞിരതിങ്കൽ ,മാസ്റ്റർ ജോജു ജോമോൻ ആലുങ്കൽ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി എം.എൽ.എ ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.എ ബഷീർ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളായ റഷീദ സലീം, കെ.കെ ദാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോമി തെക്കേക്കര, ലിസി ജോസഫ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ ജോർജ് കൃഷി അസി.ഡയറക്ടർ സിന്ധും വി.പി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ കാർഷിക വികസന സമിതി അംഗങ്ങൾ, ക്ഷീരസംഘം, കർഷക വിപണി, കുടുംബ്രീ, കർഷകസമിതി, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തും... യോഗത്തിന് കൃഷിഓഫീസർ ബോസ് മത്തായി സ്വാഗതവും അസി. കൃഷിഓഫീസർ എൽദോസ് പി. നന്ദിയും പറഞ്ഞും