Arunkumar Purakkattu

Arunkumar Purakkattu “Look deep into nature, and then you will understand everything better.” m4mamala.com

08/04/2024

സ്ഥലം കേരളത്തിലാണ് പക്ഷേ വഴി തമിഴ്നാട്ടിലൂടെയും

27/03/2024

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ നിന്ന് 32 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 86 കിലോമീറ്ററും അകലെ സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മാമലക്കണ്ടം. കേരളത്തിലെ മറഞ്ഞിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. വർഷം മുഴുവനും അനുകൂലവും പ്രസന്നവുമായ കാലാവസ്ഥ ആസ്വദിക്കുന്ന ഈ സ്ഥലം സമൃദ്ധമായ തോട്ടങ്ങൾക്ക് നടുവിലെ സമാധാനപരമായ വിശ്രമത്തിന് പേരുകേട്ടതാണ്.

ഈ പോയിൻ്റ് യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമാണ്, ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. വിനോദസഞ്ചാരികൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും ആസ്വാദ്യകരവും അവിസ്മരണീയവുമായ അനുഭവങ്ങളിലൊന്നാണ് ഈ സ്ഥലത്തേക്കുള്ള യാത്ര

26/03/2024

ഏഴാറ്റുമുഖത്തേക്ക് ഒരു യാത്ര 🏍️
എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്തിൽ ചാലക്കുടി പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം.📍
ഏഴാറ്റുമുഖം പ്രകൃതിഗ്രാമം ചാലക്കുടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ടതാണ് ഇവിടം കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. അങ്കമാലിയിൽ നിന്നും മൂക്കന്നൂർ വഴിയും എൻ. എച്ച് 47ൽ അങ്കമാലി ചാലക്കുടി റൂട്ടിൽ നിന്നും മുരിങ്ങൂരിൽ നിന്നും മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിലൂടെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലാണ് പ്രകൃതിഗ്രാമം. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഇവിടെയുണ്ട്.

25/03/2024

Trending 🔥

25/03/2024

കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലിപ്പ് പറമ്പികുളത്തിനടുത്താണ്. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്. ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു

Forests and Innovation: New Solutions for a Better World.
21/03/2024

Forests and Innovation: New Solutions for a Better World.

19/03/2024

🎉 Facebook recognized me as a top rising creator this week!
❤️

13/03/2024

ഈ മലകൾ ഒന്നും ഒരു മലയല്ല....! ഇവൻ്റെ മുൻപിൽ 🔥

13/03/2024

കുതിര കുത്തിമല 🔥
ഈ സ്ഥലം കാണാൻ ആഗ്രഹമുള്ളവർ വീഡിയോ കണ്ടു നോക്കു... വഴി വീഡിയോയിൽ പറയുന്നുണ്ട് 🔥❤️
https://openinyoutu.be/RTGJe3zZuC8?si=56eVBw6XEv0fF18t
Arunkumar Purakkattu

13/03/2024

സ്വാതന്ത്യം അത് എല്ലാവർക്കും ഉള്ളതാണ് 🔥

നിങ്ങൾക്ക് ഇത് 👉 weapon 🔥Butഞങ്ങൾക്ക് ഇത്  വെറും Tawa pan 😁🙏
13/03/2024

നിങ്ങൾക്ക് ഇത് 👉 weapon 🔥
But
ഞങ്ങൾക്ക് ഇത് വെറും Tawa pan 😁🙏

Address

Kotamangalam

Telephone

+919539349041

Website

Alerts

Be the first to know and let us send you an email when Arunkumar Purakkattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category