07/11/2025
കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനുള്ള സംസ്ഥാന
തല സ്മൃതി അവാർഡ് പി.എ.എം.ബഷീറിന്
2025ലെ മികച്ച ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡൻ്റിനുള്ള "കേരള പഞ്ചായത്ത്
വാർത്ത ചാനൽ പുരസ്കാരമായ
സ്മൃതി" പുരസ്കാരത്തിന്
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം.ബഷീർ അർഹനായി.
പുരസ്കാരം തിരുവനന്തപുരത്തെ
വൈ.എം.സി.എ.ഹാളിൽനടന്ന ചടങ്ങിൽ സംസ്ഥാന സാംസ്കാരിക വകുപ്പ്മന്ത്രി
സജി ചെറിയാനിൽനിന്നും ബഷീർഏറ്റുവാങ്ങി.
2020 2025 കാലയളവിൽ സംസ്ഥാനത്ത്
മികച്ച വികസന പ്രവർത്തനം നടത്തിയ
ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
അതിൽ വികസന ജനക്ഷേമ പ്രവർത്തനത്തിൽ ഏറ്റവും മുന്നിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് കോതമംഗലം ബ്ലോക്കാണെന്ന് അവാർഡ് ജൂറി
പെർഫോമൻസ് ഡാറ്റകൾവച്ച് വിലയിരുത്തി.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാനത്ത്
സർക്കാരിൻ്റെ പദ്ധതി നിർവഹണത്തിൽ
ഒന്നാംസ്ഥാനം നേടിയിരുന്നു.
2020 -2025 കാലഘട്ടം കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത് വ്യത്യസ്തങ്ങളായ
ഒട്ടേറെ ജനപ്രിയ പദ്ധതികൾ
ഏറ്റെടുത്ത് ജനശ്രദ്ധയും നേടിയിരുന്നു .
മറ്റ് ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കാത്ത നൂതനവും വ്യത്യസ്തവുമായ പദ്ധതികൾ ഏറ്റെടുത്ത് സമയബന്ധിതമായും സുതാര്യമായും പൂർത്തീകരിച്ചു. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയേയും,ഉദ്യോഗസ്ഥരെയും ചേർത്ത് നിറുത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനം കാഴ്ചവെച്ചതിനുള്ള അംഗീകാരമാണ് പി.എ.എം.ബഷീറിന് ലഭിച്ചത്.
ഇത്ശരിക്കും അർഹതക്കുള്ള അംഗീകാരമാണ് .
അവാർഡിനർഹനായി കോതമംഗലം ബ്ലോക്കിൻ്റെ അഭിമാന വികസന നയകനായി മാറിയ പ്രസിഡൻ്റ് പി.എ.എം. ബഷീറിനെ വൈസ് പ്രസിഡൻ്റ് ഡയാന നോബി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോമി തെക്കേക്കര,ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ജെയിംസ് കോറമ്പേൽ,ബ്ലോക്ക് അംഗങ്ങളായ നിസാ മോൾ ഇസ്മായിൽ,സാലിഐപ്പ് എന്നിവർ
വാർത്താകുറിപ്പിൽ അഭിനന്ദനമറിയിച്ചു.