19/03/2023
*കാല്പന്തിലുരുളുന്ന കാവ്യപ്രപഞ്ചം*
ജോസ് കോനാട്ട്
ലോക ഭാഷകളിലൊരു കാലത്തും എന്നല്ല ഒരിടത്തും , ഇമ്മട്ടിലൊരു വാങ്മയം ഭാഷാരൂപ ( Discourse) മായി പരിണമിച്ചിട്ടുണ്ടാവില്ല. ആസ്വാദനക്കുറിപ്പുകൾ എന്ന് എഴുത്തുകാരൻ തന്നെ ഈ ഭാഷാരൂപത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഉന്മത്തമായൊരു കായിക ലഹരിയെ അതിന്റെ പര കാഷ്ഠയിലവതരിപ്പിക്കാൻ കണ്ടെത്തിയ നൂതനവും ഭാവ ബന്ധുരവുമായ ഒരാവിഷ്കാര മാധ്യമത്തെ കേവലം ആസ്വാദനക്കുറിപ്പെന്ന് വിളിക്കുന്നത് അക്ഷന്തവ്യമായ അപരാധമാകും. വായിച്ചാസ്വദിച്ചിട്ട് അനുയോജ്യമായ പേര് അനുവാചകർ തന്നെ കണ്ടെത്തട്ടെ! ലോക സാഹിത്യത്തിലൊരിടത്തും ഇതിനൊരു മാതൃകയുണ്ടാവാനിടയില്ല. തികച്ചും മൗലികവും സാന്ദ്രീകൃതവുമായ ഭാഷാശൈലിയും മലയാളത്തെളിമയും കൊണ്ട് അനുഗൃഹീതമായ വാക് സഞ്ചയങ്ങൾ ! പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന ഭാവുകത്വ പരിണതിയുടെ മായാത്ത കയ്യൊപ്പുകൾ ... കാല്പന്തുകളിയിലെ കല്പനകൾ കർണികാരം പോലെ പൂത്തുലയുന്ന അത്യപൂർവ്വ രചനാ മികവുകൾ ... കളി ദൃശ്യവത്ക്കരിക്കാൻ പോന്ന അസാമാന്യ വർണനാപാടവം ... കായിക ചരിത്രത്തെ കാല്പനികതയുടെ തേരിലേറ്റി അക്ഷര പതാക ഉയരത്തിൽ പാറിക്കുന്ന മാസ്മരിക വാക്കുകളുടെ അസാധാരണ വാസ്തു !
പുസ്തകം കയ്യിലെടുക്കുമ്പോഴേക്കും ആരവം മുഴങ്ങുകയായി. 2022 ഖത്തർ ലോകകപ്പ് ലോകത്തിന് സമ്മാനിച്ച ആവേശവും അനുഭൂതിയും ശില്പഭദ്രതയോടെ തുള്ളി ചോരാതെ ആവിഷ്ക്കരിച്ചിരിക്കുന്നു " പന്താരവം " എന്ന പുസ്തകത്തിലൂടെ ശ്രീ സോജൻ തോമസ്.
ഓരോ കളിയുടെയും ത്രിൽ പൂർണമായി അനുഭവവേദ്യമാകുന്ന ഒന്നാന്തരം എഴുത്ത് ! ഉപയോഗിക്കുന്ന ഭാഷയോ ,
കാല്പന്തിനെ ജീവനോളം സ്നേഹിക്കുന്ന ഒരു കായിക പ്രേമിയുടെ ഹൃദയാന്തരാളത്തിൽ നിന്നും ഉറവപൊട്ടുന്ന തെളിനീരിനു സമ മാർന്ന ശുദ്ധ മലയാളവും!
കളിക്കുന്ന ടീമുകൾ മാത്രമല്ല കളിക്കാരുടെ പേരുവിവരങ്ങൾ, മുൻകാല ചരിത്രങ്ങൾ, രാജ്യങ്ങളുടെ സാംസ്ക്കാരിക വ്യവഹാരങ്ങൾ., ആരാധ്യരായ കളിക്കാരുടെ സവിശേഷതകൾ ... അങ്ങനെ എന്തെല്ലാം എന്തെല്ലാമാണിതിലെ പ്രതിപാദ്യങ്ങൾ.
രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് കളിയെത്തുമ്പഴേയ്ക്കും കേവലമായ ഗദ്യരൂപത്തിൽ നിന്നും സുന്ദരമായൊരു കാവ്യപ്രപഞ്ചത്തിലേക്ക് സോജൻ തോമസ്സിന്റെ ഭാഷ പൂത്തു കയറുന്നത് കാണാം. അധുനാതനമായൊരു കാവ്യഭാഷ അറിയാതെ എഴുത്തുകാരനെ ആവേശിക്കുന്നതായി വായനക്കാരനറിയുന്നു. ഒരു കായിക ലേഖകനും ഇങ്ങനെ മായികമായൊരു എഴുത്ത് സ്വപ്നം കാണാനാവില്ല. അനിതരസാധാരണമാണീ യെഴുത്ത് എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എഴുത്തിന്റെ വഴിയിൽ പുതിയൊരു ധാര സൃഷ്ടിക്കാൻ കൂടി ഈ ഇടുക്കിക്കാരന് കഴിഞ്ഞിരിക്കുന്നു. "പന്താരവം " അസാധാരണമായ ഒരെഴുത്തിന്റെ അപൂർവ്വ സുന്ദരമായ സാക്ഷാത്ക്കാരമാണ്.
ഇരുപത്തിയൊൻപതു ഉന്മത്തരാത്രികൾ സമ്മാനിച്ച യുദ്ധസമാനമായ ഒരു മനസ്സിന്റെ സംഘർഷഭരിതവും വികാരോജ് ജ്വലവുമായ വാഗ്വിലാസങ്ങൾ ! ഒരു ഭാവഗീതം പോലെ സുന്ദരം!!
പുസ്തകം വാങ്ങാം
https://www.amazon.in/dp/9394315756?
https://www.saikathambooks.com/Pantharavam_Qatar...?