18/11/2025
SIR ഓൺലൈൻ ആയി നമുക്ക് തന്നെ ചെയ്യാം. ആകെ വേണ്ടത് നിങ്ങളുടെ ആധാർ ലെ പേരും ഇലക്ഷൻ ഐഡി കാർഡിലെ പേരും ഒരു പോലെ ആവണം എന്ന് മാത്രം. ഇലക്ഷൻ ഐഡി കാർഡ് ലെ പേരും ആധാ റിലെ പേരും വത്യാസം ഉണ്ടെങ്കിൽ ഫോം ഫിൽ ചെയ്തു BLO യ്ക്ക് കൊടുക്കുക എന്നത് മാത്രമേ വഴിയുള്ളൂ.
Voter Service Portal ( https://voters.eci.gov.in/) പോർട്ടലിൽ കയറുക. അതിൽ വലതു വശത്തു മുകളിൽ ആയി Special Intensive Revision (SIR) – 2026 എന്ന് കാണാം. ഇതാണ് നമുക്ക് വേണ്ട ഭാഗം.
ആദ്യം നമ്മൾ നോക്കേണ്ടത് 2002 ൽ നടന്ന SIR ൽ നമ്മുടെ പേര് ഉണ്ടോ എന്നാണ്. അതിനു വേണ്ടി Search Your Name in Last SIR കൊടുക്കുക ഓപ്പൺ ആയി വരുന്ന വെബ്സൈറ്റിൽ കേരളം എന്ന് സെലക്ട് ചെയ്ത് വ്യൂ കൊടുക്കുക. ജില്ല, 2002 ലെ നിയമസഭ എന്നിവ സെലക്ട് ചെയ്യുക, അന്നത്തെ ബൂത്ത് ഓർമ ഉണ്ടെങ്കിൽ അത് സെലക്ട് ചെയ്യുക ഓർമ ഇല്ല എങ്കിൽ പേര് വീട്ടു പേര് എന്നിവ കൊടുക്കുക.
പേര് കൊടുക്കുമ്പോൾ ഇനീഷ്യൽ കൊടുക്കാത്തത് ആണ് നല്ലത് , പഴയ വോട്ടർ പട്ടികയിൽ ഭൂരിഭാഗം ആളുകൾക്കും ഇനീഷ്യൽ ഇല്ല.
അതിന് ശേഷം സെർച്ച് കൊടുക്കുക , വരുന്ന ലിസ്റ്റിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് നോക്കുക.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ പേര് പല രീതിയിൽ വരാൻ ഉള്ള സാധ്യത ഉണ്ട് ഉദാ : അശ്വിൻഅശോക് ( സ്പേസ് ഇല്ല ) അശ്വിൻ അശോക് ( സ്പേസ് ഉണ്ട് ) പേരിൻ്റെ കോളത്തിൽ രണ്ട് രീതിയിൽ കൊടുത്താൽ രണ്ട് റിസൾട്ട് ആണ് കിട്ടുക , അത് കൊണ്ട് ആദ്യം നോക്കിയപ്പോൾ കണ്ടില്ല എങ്കിൽ സാധ്യത ഉള്ള രീതി ഒക്കെ നോക്കുക.
2002 ൽ പ്രായപൂർത്തിയായവർ മാത്രം ഇത് ചെയ്യ്താൽ മതി , അല്ലാത്തവർ ഇല്ല എന്ന് ഉറപ്പാണ്.
SIR ൽ ഉണ്ട് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം Voter Service Portal വീണ്ടും ഓപ്പൺ ചെയ്യുക. അതിൽ Fill Enumeration Form എന്ന ഓപ്ഷൻ കൊടുക്കുക
Voter Service Portal ൽ അക്കൗണ്ട് ഉള്ളവർ മൊബൈൽ നമ്പർ നൽകി Captcha കൊടുത്ത് OTP വഴി ലോഗിൻ ചെയ്യാം.
അക്കൗണ്ട് ഇല്ലാത്തവർ സൈൻ - അപ്പ് ഓപ്ഷൻ കൊടുത്ത് മൊബൽ നമ്പർ കൊടുത്ത് പുതിയ അക്കൗണ്ട് ആരംഭിക്കാം.
അതിന് ശേഷം തുറന്നു വരുന്ന വെബ്സൈറ്റിൽ കേരളം സെലക്റ്റ് ചെയ്തു പുതിയ വോട്ടർ ഐഡൻ്റിറ്റി കാർഡ് നമ്പർ കൊടുത്താൽ നമ്മുടെ നിലവിലെ വിവരങ്ങൾ വരുന്ന ഒരു പേജ് ലഭിക്കും , ആ പേജിൻ്റെ താഴെ മൊബൈൽ നമ്പർ കൊടുത്ത് Send OTP കൊടുക്കുക. നിങ്ങളുടെ മൊബെൽ നമ്പറും ഇലക്ഷൻ ID കാർഡും ലിങ്ക് ചെയ്യ്തിട്ടില്ല എങ്കിൽ Form 8 വഴി ലിങ്ക് ചെയ്യാൻ സാധിക്കും. അതിന് ശേഷം വരുന്ന ഫോമിൽ വിവരങ്ങൾ നൽകി ഫോട്ടോ അപ്ലോഡ് ചെയ്യ്ത് അധാർ വഴി വെരിഫൈ ചെയ്യ്താൽ പണി കഴിഞ്ഞു.
2002 ൽ SIR ൽ ഇല്ലാത്തവർ അച്ഛൻ / അമ്മ.... എന്നിവരുടെ SIR വിവരം നൽകണം അതിന് മുകളിൽ പറഞ്ഞ വെബ്സൈറ്റ് വഴി സെർച്ച് ചെയ്യ്താൽ മതി.
ഒരു 15 മിനുട്ട് ചെലവാക്കിയാൽ ഇത് എല്ലാം ചെയ്യാം.
NB : പുതിയകാലത്ത് ടെക്നോളജി ഉപയോഗിച്ച് ഈ പ്രകിയ വളരെ എളുപ്പമായി ചെയ്യാവുന്നതാണ്. സെർച്ച് ചെയ്യുന്ന വെബ്സൈറ്റിൽ ചില പോരാഴ്മകൾ ഉണ്ട്.
പഴയ EPIC (Electors Photo Identification Card ) നമ്പർ കൊടുത്താൽ പുതിയ EPIC നമ്പർ കിട്ടുന്ന സംവിധാനം ഉണ്ട് , എന്നാൽ പുതിയത് കൊടുത്താൽ പഴയ EPIC നമ്പർ കിട്ടാൻ ഉള്ള സംവിധാനം ലഭ്യമാക്കുകയും , ആ EPIC നമ്പർ വഴി സെർച്ച് ചെയ്യാൻ ഉള്ള ഒരു ഓപ്ഷൻ കൂടെ ഉണ്ടെങ്കിൽ വളരെ എളുപ്പം ആയിരുന്നു.
സെർച്ച് ചെയ്തു വരുന്ന പേജിൽ സെർച്ച് ഓപ്ഷൻ യൂണികോഡ് വഴി പറ്റില്ല എന്നത് വലിയ പോരാഴ്മയാണ് , ആസ്കി വഴി ഇപ്പോഴും സെർച്ച് ചെയ്യണം എന്ന് പറയുമ്പോൾ യൂണികോഡ് - ആസ്കി കൺവേർട്ടർ കൂടെ ലഭ്യമാക്കണമായിരുന്നു.