24/04/2021
"വാക്സിൻ സ്റ്റോക്ക് ഇല്ലാ "എന്നു കേട്ടപ്പോൾ പരിഭ്രാന്തരായോ നിങ്ങൾ....?
"ബ്ലഡ് ബാങ്കിൽ രക്തം സ്റ്റോക്ക് ഇല്ലാ " എന്ന് കേൾക്കുമ്പോൾക്ക് പരിഭ്രാന്തരാകുമോ നിങ്ങൾ.....?
എന്നാൽ അത്തരം ഒരു അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്
മേയ് 1മുതൽ 18വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ തുടങ്ങുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
വാക്സിൻ എടുത്ത ഒരാൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞു 28ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം സാധ്യമാകു എന്ന് NTBC സർക്കുലർ നിലവിലുണ്ട്.
അയതിനാൽ വിദ്യാർഥികളെ വാക്സിനേഷൻ പ്രകൃയയിൽ പ്രവേശിക്കുന്നതിന് മുൻപ് അടുത്തുള്ള സർക്കാർ അംഗീകൃത ബ്ലഡ് ബാങ്കിൽ പോയി രക്തദാനം ചെയ്യണമെന്ന്
താഴ്മയോടെ അപേക്ഷിക്കുന്നു....
മറിച്ചാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ"രക്തം കിട്ടാതെ രോഗി മരിച്ചു"എന്നാ വാർത്തകൾക്കും നാം
സാക്ഷിയാവേണ്ടി വരും....