Saikatham Books

Saikatham Books We will excel in providing quality publishing solutions by top performance of care, design, material

Saikatham Books is one of the major publishers from Kerala, publishing Books since 2010. We do not consider books as a mere, commercial product, but it is a part of culture and life reflecting the Soul of the writer and a motivating element of human life to success. We never treat books as a commodity, but it is the product of our devotion and dedication and the author is not a client but our best

companion. So far we have published many books comprising of more than twenty fice categories such as novels, stories to enchant and engage both adults and children, timely books on current affairs vivid memoirs, and biographies that give insight into the lives of distinguished dignitaries. We publish nearly 150 books a year so that we can easily maintain our highest standards and we proudly offer, most effective, efficient, committed, and timely service to a wide range of famous authors. Our mission is to publish quality books with valuable content. Most of Saikatham’s books are heartily welcomed and appreciated by a wide range of reputed readers.

രുദ്രകല്പം, മനീഷ് എം.പിനോവല്‍, വില 150 രൂപസമൃദ്ധിയുടേയും നീതിയുടേയും പരിപൂരകമായ രുദ്രരാജ്യത്തെ ആഗ്നേയരാജാവിന്റെ നീതിപീഠം...
31/08/2026

രുദ്രകല്പം, മനീഷ് എം.പി
നോവല്‍, വില 150 രൂപ

സമൃദ്ധിയുടേയും നീതിയുടേയും പരിപൂരകമായ രുദ്രരാജ്യത്തെ ആഗ്നേയരാജാവിന്റെ നീതിപീഠം തകര്‍ത്തെറിയുന്ന വനസ്മിതി എന്ന നരാധമശത്രു. അയാളുടെ അന്ത്യം അനഘപാലിക എന്ന മഹാധീരയിലൂടെ നിറവേറ്റപ്പെടുമ്പോള്‍, സമാനമായി അനഘ എന്ന നവയുഗജീവനത്തിന്റെ വെളിച്ചമായി ജീവതീക്ഷ്ണ അനുഭവിയായ ഹരി ചെന്നെത്തി നില്‍ക്കുന്നു. ഹരിയെ അവനറിയാതെ ചേര്‍ത്ത് നിര്‍ത്തുന്ന അന്ന എന്ന നിസ്വാര്‍ത്ഥതയും, ഇവരുടെ അപൂര്‍വ്വമായ കൂടിച്ചേരലിലൂടെ പുതിയൊരു ലോകം രൂപപ്പെടുന്നു. കാലവും കാലഘട്ടവും മാറിമറിയുന്ന ഒരു കല്പം, അത് കഥാഗതിക്കനുസരിച്ച് വായനക്കാരെ ആനയിക്കുന്ന പ്രാചീനതയും നവീനതയും ഇഴചേര്‍ന്ന ഒരു സൃഷ്ടി.

പുസ്തകം വാങ്ങാം

https://www.amazon.in/dp/934705402X
https://www.saikathambooks.com/Rudrakalpam?

മധുരക്കഥകള്‍, അയ്യനാര്‍ഈടാടി, പരിഭാഷ: ബാബുരാജ് കളമ്പൂര്‍, കഥകള്‍, വില 150 രൂപമധുരക്കഥകള്‍.... ഇത് മധുരയുടെ കഥയാണ്. ചരിത്...
13/08/2026

മധുരക്കഥകള്‍, അയ്യനാര്‍ഈടാടി, പരിഭാഷ: ബാബുരാജ് കളമ്പൂര്‍, കഥകള്‍, വില 150 രൂപ

മധുരക്കഥകള്‍.... ഇത് മധുരയുടെ കഥയാണ്. ചരിത്രമുറങ്ങുന്ന മധുരയിലെ ഗ്രാമപ്രദേശങ്ങളുടെ കഥ. അവിടത്തെ കൃഷിഭൂമിയുടെ ഗന്ധവും കര്‍ഷകന്റെ ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചകളും ഈ കഥകളില്‍അനുഭവവേദ്യമാകുന്നു.
അയ്യനാര്‍ഈടാടിയെന്ന കഥാകാരന്റെ ഈ സമാഹാരത്തിലൂടെ, നാമിന്നോളം കണ്ടറിയാത്ത മധുരയുടെ ഉള്‍നാടന്‍ഗ്രാമപ്രദേശങ്ങള്‍നമുക്കുമുന്നില്‍ഇതള്‍വിരിയുന്നു. തികച്ചും വ്യത്യസ്ത ഒരു ലോകം അനാ വരണം ചെയ്യുന്ന ഈ കഥകളില്‍പുതിയകാലത്തെ കര്‍ഷകന്റെ ആകുല തകളും ആശങ്കകളുമാണ് പ്രകടമാകുന്നത്. വായനക്കാരെ അത്ഭുതപ്പെടു ത്തുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്ന ഈ മധുരക്കഥകള്‍മധുരമുള്ള കഥകളല്ല, മധുരയുടെ കയ്ക്കുന്ന കഥകളാണ്.

പുസ്തകം വാങ്ങാം

https://www.amazon.in/dp/9347054054
https://www.saikathambooks.com/Madhurakkathakal?

പാപിലിയോ ഹെക്ടര് II, അനീഷ് ഫ്രാന്‍സിസ് നോവെല്ലകള്‍, വില 170 രൂപമരണാസന്നനായ ഒരു വൃദ്ധ വൈദികന്‍ തന്റെ കൊച്ചച്ചനെ ഒരു രഹസ്യ...
08/08/2026

പാപിലിയോ ഹെക്ടര് II, അനീഷ് ഫ്രാന്‍സിസ്
നോവെല്ലകള്‍, വില 170 രൂപ
മരണാസന്നനായ ഒരു വൃദ്ധ വൈദികന്‍ തന്റെ കൊച്ചച്ചനെ ഒരു രഹസ്യദൗത്യം ഏല്‍പ്പിക്കുന്നു. അതിനായി അദ്ദേഹം ഹൈറേഞ്ചിലെ മലമ്പ്രദേശത്തെങ്ങോ ഉള്ളൊരു കുഴിമാടം തേടി പുറപ്പെടുന്നു.
അച്ഛന് ആ ഗ്രാമപ്രദേശത്തേക്ക് സ്ഥലമാറ്റം കിട്ടിയതുകൊണ്ടാണ് അവന്‍ അവിടുത്തെ സ്‌കൂളില്‍ ചേര്‍ന്നത്. ക്ലാസ്സിലെ ഗ്ലോറി എന്ന പെണ്‍ കുട്ടിയും അവനും പെട്ടെന്ന് കൂട്ടായി. പക്ഷേ ഒരു കാര്യം അവനെ കുഴക്കി. മറ്റു കുട്ടികള്‍ ഗ്ലോറിയെ വല്ലാതെ ഭയപ്പെടുന്നു.
അയാള്‍ ഒരു പുസ്തക വിദഗ്ധനാണ്. ഒരിക്കല്‍ ചിത്രശലഭങ്ങളെ ക്കുറിച്ചുള്ള നൂറ്റിനാല്‍പ്പത് കൊല്ലം പഴക്കമുള്ള ഒരു പുസ്തകം അയാള്‍ക്ക് ലഭിക്കുന്നു. കെട്ടുകഥകളിലെ ചിത്രശലഭത്തെ തിരഞ്ഞുള്ള അയാളുടെ യാത്ര എങ്ങോട്ടാണ്?
മൂന്നു നോവെല്ലകള്‍. ഭീതിയുടെ മുള്ളുകള്‍ പൊതിഞ്ഞ, രഹസ്യങ്ങളുടെ ഇതളുകളുള്ള മൂന്നു സ്‌നേഹപ്പൂക്കള്‍.

പുസ്തകം വാങ്ങാം

https://www.amazon.in/dp/9347054216
https://www.saikathambooks.com/Papilio_Hector_II?

ബോണ്ട് ബോസിന്റെ ഫാം, വര്‍ഗീസ് തുരുത്തിച്ചിറനോവല്‍, വില 120 രൂപവെറുതെ ഒരു കഥ പറയുകയല്ല ഈ എഴുത്തുകാരന്‍ചെയ്യുന്നത്. പക്ഷിമ...
07/08/2026

ബോണ്ട് ബോസിന്റെ ഫാം, വര്‍ഗീസ് തുരുത്തിച്ചിറ
നോവല്‍, വില 120 രൂപ

വെറുതെ ഒരു കഥ പറയുകയല്ല ഈ എഴുത്തുകാരന്‍ചെയ്യുന്നത്. പക്ഷിമൃഗാദികളുടെ സ്‌നേഹം, അവ മനുഷ്യര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, അവയുടെ ജീവിതചര്യകള്‍എന്നിവയെല്ലാം ബാലമനസുകളിലേക്ക് പകരാന്‍ഇതിലൂടെ അദ്ദേഹം നന്നായി ശ്രമിച്ചിട്ടുണ്ട്. മനുഷ്യരും ജന്തുക്കളും തമ്മിലുള്ള പരസ്പരസഹായവും പങ്കുവെയ്ക്കലും നമുക്ക് ഈ കൃതിയില്‍കാണാം.
ബാലമനഃശാസ്ത്രം നന്നായി മനസിലാക്കിക്കൊണ്ടുതന്നെയാണ് ഓരോ കഥാപാത്രത്തേയും തുരുത്തിച്ചിറ അവതരിപ്പിച്ചിട്ടുള്ളത്. പരസ്പരസ്‌നേഹം, സഹകരണം, പരോപകാരം, പക മനസില്‍കൊണ്ടു നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍എന്നിവയെല്ലാം ഈ ബാലനോവലിലൂടെ നമ്മുടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ഗ്രഹിക്കാനാവും.

പുസ്തകം വാങ്ങാം

https://www.amazon.in/dp/9347054712
https://www.saikathambooks.com/Bond_Bosinte_Farm?

03/08/2026

ആറാം തിരുമുറിവ്, ഗോപകുമാര്‍ജി.കെ
കഥകള്‍, വില 200 രൂപ

മനുഷ്യവംശത്തിന്റെ ഏകാന്ത ഭൂമികയില്‍നിന്ന് കഥകള്‍തേടിപ്പോകുന്ന ഒരാളെ ഞാനീ കഥകളില്‍കാണുന്നുണ്ട്. ജീവിതത്തിന്റെ രുചികള്‍കൊണ്ട് സ്വാദിഷ്ടവും സമ്പന്നവുമാക്കപ്പെട്ട കഥകള്‍..

ഈ കഥകളുടെ ആഖ്യാനം, പറയുന്ന ശൈലി, അതിന്റെ ഉള്‍സ്വരങ്ങള്‍ഒക്കെ വളരെ ലളിതവും മനോഹരവുമാണ്. എനിക്ക് പ്രിയപ്പെട്ടവനും സഹോദര തുല്യനുമായ ഗോപനെഴുതിയ ആറാം തിരുമുറിവ് എന്ന കഥാസമാഹാരം വായനക്കാര്‍ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും.
വായിക്കുന്ന ഒരാള്‍ക്കും കഥയില്‍നിന്ന് മാറിനില്‍ക്കാനാവില്ല എന്ന ദര്‍ശനം തരുന്നതാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും എന്ന് ഹൃദയപൂര്‍വ്വം എനിക്ക് സാക്ഷ്യപ്പെടുത്താന്‍കഴിയും.
*വേണു കുന്നപ്പിള്ളി*

നിരീക്ഷണത്തിന്റെ കൃത്യതയിലൂടെയും ആഖ്യാനത്തിന്റെ ശ്രദ്ധാപൂര്‍വമായ വാസ്തുവിദ്യയിലൂടെയും സാധാരണമായതിനെ അസാധാരണമായതിലേക്ക് രൂപാന്തരപ്പെടുത്തല്‍. അതാണ് ഗോപകുമാറിന്റെ എല്ലാ കഥകളിലും ഞാന്‍കണ്ടത്. പറഞ്ഞതിനും പറയാതെ അവശേഷിപ്പിച്ചതിനും ഇടയിലുള്ള നിഴലുകളില്‍നിലനില്‍ക്കുന്ന വികാരങ്ങള്‍.
അവ സ്വയം വിശദീകരിക്കുകയോ അവയുടെ അവ്യക്തതകള്‍ക്ക് ക്ഷമാപണം നടത്തുകയോ ചെയ്യുന്നില്ല.

വ്യത്യസ്ത കണ്ണുകളിലൂടെ ലോകത്തെ കാണാനും, വ്യത്യസ്ത ബോധങ്ങളില്‍വസിക്കാനും മനുഷ്യ ചിന്തയുടെയും വികാരത്തിന്റെയും അസാധാരണ പരിധി അനുഭവിക്കാനുമുള്ള ക്ഷണമാണ് ഈ കഥകള്‍മുന്നോട്ട് വയ്ക്കുന്നത്.
*പ്രിയ ജോസഫ്*

പുസ്തകം വാങ്ങാം

https://www.amazon.in/dp/9348274368
https://www.saikathambooks.com/Aaram_Thirumurivu?

01/08/2026

വാര്‍സ് ഓഫ് ദി റോസസ്, ഹുസ്‌ന റാഫി
കഥകള്‍, വില 130 രൂപ

ഒറ്റയ്‌ക്കൊരു മഴ നനയാന്‍ കൊതിക്കുന്ന ദിവസങ്ങളിലൊക്കെ ഞാന്‍ എന്റെ ഉള്ളിലൊരു ഭ്രാന്തന്‍ ദുനിയാവ് പടുത്തുയര്‍ത്തും. അവിടെ എനിക്ക് മാത്രം കാണാന്‍ കഴിയുന്ന, എന്നോട് മാത്രം മിണ്ടുന്ന, ചന്ദന ത്തിരിയുടെ മണമുള്ള കുറച്ചു മനുഷ്യരുണ്ട്.
എന്റെ പതിനൊന്നു ഭ്രാന്തന്‍ കിനാവുകള്‍.

30/07/2026

അഗ്നിചൂര്‍ണ്ണം, നന്ദിനി രാജീവ്
നോവല്‍, വില 150 രൂപ

പ്രകൃതിയ്ക്കും മനുഷ്യനുമിടയിലുള്ള അഭേദ്യമായ പാരസ്പര്യ ത്തെ അഗ്നിചൂര്‍ണ്ണം എന്ന നോവല്‍അടയാളപ്പെടുത്തുന്നുണ്ട്. അയത്‌നലളിതവും സുതാര്യവും അതേസമയം ഭാഷയുടെ ഗംഭീരസൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നതുമാണ് ഈ നോവലിലെ ആഖ്യാനഭാഷ. ഇതില്‍ജീവിതത്തിന്റെ എല്ലാ രസക്കൂട്ടുകളുമുണ്ട്. സര്‍പ്പിളാകൃതിയില്‍പടര്‍ന്നു കയറുന്ന ദര്‍ശനങ്ങളുടെ അനുസ്യൂതിയുണ്ട്; ലൗകികതയെ നിഷേധിക്കുന്ന കപട മതാത്മീയതയുടെ പൊള്ളത്തരങ്ങളെ പരിഹസിക്കുന്ന ജ്ഞാനിയുടെ ചിരിയുണ്ട്...

- മനോജ് വീട്ടിക്കാട്

പുസ്തകം വാങ്ങാം

https://www.amazon.in/dp/9347054267
https://www.saikathambooks.com/Agnichoornam?

22/07/2026

ഒരു വൃത്തത്തിലേക്ക് ചുരുങ്ങിയ പകല്‍ II,
ഡോ. ആശ കെ.
ഓര്‍മ്മകള്‍, വില 160 രൂപ

ഓര്‍മ്മ പകര്‍ത്തിയെടുക്കുന്ന ചില ചിത്രങ്ങളുണ്ട്. ജീവനുള്ളിടത്തോളം കാലം; മങ്ങാതെ, മായാതെ അത് മനസില്‍ പറ്റിപ്പിടിച്ച് കിടക്കും തനിച്ചിരിക്കാന്‍ വിധിക്കപ്പെട്ട ചില നേരങ്ങളില്‍, ഇഷ്ടപ്പെട്ട പാട്ടിന്റെ ഈണത്തില്‍, അതല്ലെങ്കില്‍ സ്പര്‍ശിച്ചു കടന്നുപോകുന്ന ഒരു വാക്കിലൊക്കെ അത് ഉണര്‍ന്നെണീക്കും. ഓര്‍മ്മച്ചിത്രങ്ങളില്‍പ്പെട്ട ചില വ്യക്തികള്‍ മണ്‍മറഞ്ഞവരായിരിക്കാം. വേറെ ചിലര്‍ നമ്മുടെ ജീവിതത്തില്‍ നിന്നും വഴിമാറി യാത്ര ചെയ്തവരായിരിക്കാം. എന്നിട്ടും അവര്‍ കാലത്തിന്റെയോ ദേശത്തിന്റെയോ സ്പന്ദനങ്ങളുള്‍ക്കൊണ്ടുകൊണ്ട് ഭൂതകാലത്തിലേക്ക് മാടിവിളിക്കുന്നു. അസ്വസ്ഥതകളിലേക്ക് നമ്മെ തള്ളിവിടുന്നു.

പുസ്തകം വാങ്ങാം

https://www.amazon.in/dp/9348274716
https://www.saikathambooks.com/Oru_Vruthathilekku_Churungiya_Pakal_II?

22/07/2026

ഒരു വൃത്തത്തിലേക്ക് ചുരുങ്ങിയ പകല്‍ II, ഡോ. ആശ കെ.
ഓര്‍മ്മകള്‍, വില 160 രൂപ
ഓര്‍മ്മ പകര്‍ത്തിയെടുക്കുന്ന ചില ചിത്രങ്ങളുണ്ട്. ജീവനുള്ളിടത്തോളം കാലം; മങ്ങാതെ, മായാതെ അത് മനസില്‍ പറ്റിപ്പിടിച്ച് കിടക്കും തനിച്ചിരിക്കാന്‍ വിധിക്കപ്പെട്ട ചില നേരങ്ങളില്‍, ഇഷ്ടപ്പെട്ട പാട്ടിന്റെ ഈണത്തില്‍, അതല്ലെങ്കില്‍ സ്പര്‍ശിച്ചു കടന്നുപോകുന്ന ഒരു വാക്കിലൊക്കെ അത് ഉണര്‍ന്നെണീക്കും. ഓര്‍മ്മച്ചിത്രങ്ങളില്‍പ്പെട്ട ചില വ്യക്തികള്‍ മണ്‍മറഞ്ഞവരായിരിക്കാം. വേറെ ചിലര്‍ നമ്മുടെ ജീവിതത്തില്‍ നിന്നും വഴിമാറി യാത്ര ചെയ്തവരായിരിക്കാം. എന്നിട്ടും അവര്‍ കാലത്തിന്റെയോ ദേശത്തിന്റെയോ സ്പന്ദനങ്ങളുള്‍ക്കൊണ്ടുകൊണ്ട് ഭൂതകാലത്തിലേക്ക് മാടിവിളിക്കുന്നു. അസ്വസ്ഥതകളിലേക്ക് നമ്മെ തള്ളിവിടുന്നു.
പുസ്തകം വാങ്ങാം
https://www.amazon.in/dp/9348274716
https://www.saikathambooks.com/Oru_Vruthathilekku_Churungiya_Pakal_II?

Address

Near Bypass Road & NH-49
Kothamangalam
686691

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+917034554616

Alerts

Be the first to know and let us send you an email when Saikatham Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Saikatham Books:

Shortcuts

Share

Category