Mullapparambu Live

Mullapparambu Live News publishing page

26/08/2026

തെക്കെകുളമ്പ് ഹിദായത്ത് സ്വിബിയാൻ മദ്രസ വിദ്യാർഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്ന നബിദിന റാലി...... മുല്ലപ്പറമ്പിൽ നിന്ന്...
നാടിന്റെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി MULLAPPARABA LIVE Facebook പേജ് Like, Share & Follow ചെയ്യുക.

തണൽ സാംസ്കാരിക കേന്ദ്രം വിദ്യാർത്ഥികളെ ആദരിച്ചുമുല്ലപ്പറമ്പ്: പറപ്പൂർ മുല്ലപ്പറമ്പ് തണൽ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത...
11/06/2026

തണൽ സാംസ്കാരിക കേന്ദ്രം വിദ്യാർത്ഥികളെ ആദരിച്ചു

മുല്ലപ്പറമ്പ്: പറപ്പൂർ മുല്ലപ്പറമ്പ് തണൽ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു.
പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഷബീബ് അഹമ്മദ്, മുഹമ്മദ് അദ്നാൻ എന്നിവരെയും എൽ.എസ്.എസ് വിജയിയായ മുഹമ്മദ് അൽഹാൻ നെയും ചടങ്ങിൽ അനുമോദിച്ചു.
വിദ്യാർത്ഥികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ അംഗീകാരം പ്രചോദനമാകട്ടെയെന്നും ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.
ചടങ്ങിൽ ക്ലബ് അംഗങ്ങളായ ജംഷീർ പി, സജീവ്, സജീഷ്, റാഫി, സക്കീർ, അൻസാർ, ദിൽഷാദ് എന്നിവർ പങ്കെടുത്തു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ കലാകാരൻ; സലിം കുമാർ വിടവാങ്ങി.🌹ആദരാഞ്ജലികൾ🌹
07/06/2026

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ കലാകാരൻ; സലിം കുമാർ വിടവാങ്ങി.

🌹ആദരാഞ്ജലികൾ🌹

01/06/2026

പറപ്പൂർ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം മുല്ലപ്പറമ്പ് അങ്കണവാടിയിൽ ആഘോഷപൂർവം നടന്നു. വൈസ് പ്രസിഡന്റ് പി.കെ. സക്കീനയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പതിനേഴാം വാർഡ് മെമ്പർ ആബിദ സ്വാഗതം ആശംസിച്ചു.
MULLAPPARABA LIVE Facebook channel,like share,follow,ചെയ്യുക....

25/05/2026

പറപ്പൂർ മുല്ലപ്പറമ്പ് തണൽ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചി ഇടൽ മത്സരം സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരുന്ന രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ യുവതികളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. വ്യത്യസ്തമായ ഡിസൈനുകളും കലാപരമായ മികവും നിറഞ്ഞ മൈലാഞ്ചി ചിത്രങ്ങൾ കാണികളുടെ ശ്രദ്ധ നേടി.
പരിപാടിയിൽ ക്ലബ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.

ഈ വിഷു നിങ്ങൾക്കു പുതിയ തുടക്കങ്ങളും നേട്ടങ്ങളും സന്തോഷവും നൽകട്ടെ.വിഷുക്കണി പോലെ നിങ്ങളുടെ ജീവിതം സമൃദ്ധിയും പ്രകാശവും ...
14/04/2026

ഈ വിഷു നിങ്ങൾക്കു പുതിയ തുടക്കങ്ങളും നേട്ടങ്ങളും സന്തോഷവും നൽകട്ടെ.
വിഷുക്കണി പോലെ നിങ്ങളുടെ ജീവിതം സമൃദ്ധിയും പ്രകാശവും നിറഞ്ഞതാകട്ടെ 🌿🌼

ഏവർക്കും മുല്ലപ്പറമ്പ് ലൈവ് ന്യൂസിന്റെ നന്മയും സമാധാനവും നിറഞ്ഞ ഒരു വിഷു ആശംസകൾ! 💛🌟

Address

Kottakkal

Website

Alerts

Be the first to know and let us send you an email when Mullapparambu Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share