Fourth Estate

Fourth Estate Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fourth Estate, Media/News Company, Kottakkal.

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് സമീപമുള്ള മരിയാപുരത്ത് നിന്നും മനുഷ്യ മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിക്കുന്ന സങ്കടകരമായ ഒരു...
16/08/2026

ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് സമീപമുള്ള മരിയാപുരത്ത് നിന്നും മനുഷ്യ മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിക്കുന്ന സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം മകളുടെ പ്രണയബന്ധത്തെ എതിർത്തതിന്റെ പേരിൽ ഒരു പിതാവിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയും നീതിനിഷേധവുമാണ്.

മരിയാപുരത്തെ ചെന്നിനായ്ക്കൽ കുടിയിലെ ആദിവാസി കർഷകനായ സജി എന്ന വ്യക്തിക്കാണ് സ്വന്തം മകളുടെ പകപോക്കലിൽ വ്യാജ പോക്സോ (POCSO) കേസിൽ പ്രതിയായി ഒന്നര വർഷത്തോളം, അതായത് കൃത്യം 18 മാസം ജയിലിൽ കിടക്കേണ്ടി വന്നത്. പ്രായപൂർത്തിയാകാത്ത മകൾ നിരന്തരം മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സജി, ഒരു പിതാവിന്റെ സ്വാഭാവികമായ ഉത്കണ്ഠയോടെ ഇതിനെ ചോദ്യം ചെയ്യുകയും ഫോൺ വിളികളെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. കോളേജിൽ ഒപ്പം പഠിക്കുന്ന ഒരു യുവാവുമായുള്ള ഈ ഫോൺവിളികളെച്ചൊല്ലി വീട്ടിൽ വഴക്കുകൾ പതിവായിരുന്നു എന്ന് സജിയുടെ ഭാര്യയും ഓർക്കുന്നു. ഈ വൈരാഗ്യമാണ് സ്വന്തം അച്ഛനെതിരെ വ്യാജ ലൈംഗിക പീഡന പരാതി നൽകാൻ ആ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന അതിഗുരുതരമായ ആരോപണം ഉന്നയിച്ചാണ് മകൾ അച്ഛനെതിരെ പോലീസിൽ കേസ് നൽകിയത്.

​തുടർന്ന് അറസ്റ്റിലായ സജിക്ക് കോടതിയിൽ നിന്ന് ജാമ്യം പോലും ലഭിക്കാതെ പതിനെട്ട് മാസമാണ് ഇരുമ്പഴിക്കുള്ളിൽ കഴിയേണ്ടി വന്നത്. യാതൊരു തെറ്റും ചെയ്യാതെ, സമൂഹത്തിന് മുന്നിൽ വലിയൊരു അപമാനം പേറിക്കൊണ്ടാണ് ആ പാവം കർഷകൻ ഇത്രയും കാലം ജയിൽ ശിക്ഷ അനുഭവിച്ചത്. എന്നാൽ സത്യം എക്കാലവും മൂടിവെക്കാനാകില്ല എന്ന് തെളിയിക്കുന്നതായിരുന്നു കട്ടപ്പന അതിവേഗ കോടതിയുടെ സുപ്രധാനമായ വിധി. ഈ കേസിൽ സജിക്ക് യാതൊരു പങ്കുമില്ലെന്ന് കൃത്യമായി കണ്ടെത്തിയ കോടതി ഒടുവിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതെ വിടുകയായിരുന്നു. നിരപരാധിയായ സജിക്ക് വേണ്ടി ഭാര്യയും നാട്ടുകാരും ഒരുപോലെ ഉറച്ചുനിൽക്കുകയായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

സജി തികച്ചും പാവപ്പെട്ട ഒരു കർഷകനാണെന്നും, ദിവസവും ഏലക്കാട്ടിൽ പണിക്ക് പോയി കുടുംബം നോക്കുന്നതല്ലാതെ മറ്റ് പ്രശ്നങ്ങൾക്കൊന്നും പോകാത്ത ശാന്തനായ മനുഷ്യനാണെന്നും നാട്ടുകാർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. സജി ജയിലിലായതിന് ശേഷം മകളുടെ കാമുകൻ ഇവരുടെ വീട്ടിൽ വരികയും, തുടർന്ന് സജിയുടെ ഭാര്യയും മകനും ചേർന്ന് പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ബന്ധുക്കളെയും ഉപ്പുതറ പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കൊണ്ടുപോകുകയും, കുറച്ചു നാളുകൾക്ക് ശേഷം അവൾ കാമുകനൊപ്പം താമസിക്കാൻ തുടങ്ങുകയും ചെയ്തു എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഒടുവിൽ കോടതി കേസിൽ നിന്നും വെറുതെ വിട്ടെങ്കിലും, പതിനെട്ട് മാസം ഒരു നിരപരാധിക്ക് നഷ്ടപ്പെട്ട ജീവിതത്തിനും അയാൾ അനുഭവിച്ച കടുത്ത മാനസിക വേദനയ്ക്കും സമൂഹത്തിലുണ്ടായ അപമാനത്തിനും ആർക്കും പകരം നൽകാനാകില്ല. ഇത്തരം വ്യാജ പരാതികളിൽ കേസെടുക്കുമ്പോൾ നിയമസംവിധാനങ്ങളും പോലീസും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന വലിയൊരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം പൊതുസമൂഹത്തിന് നൽകുന്നത്.
Www.fourthestatenews.in

പ്രണയത്തെ എതിർത്ത പിതാവിനെതിരെ വ്യാജ പോക്സോ കേസ് നൽകി മകൾ! ജാമ്യം പോലും ലഭിക്കാതെ ഇടുക്കി സ്വദേശി ജയിലിൽ കഴിഞ്ഞത് 18 മാസ...
16/08/2026

പ്രണയത്തെ എതിർത്ത പിതാവിനെതിരെ വ്യാജ പോക്സോ കേസ് നൽകി മകൾ! ജാമ്യം പോലും ലഭിക്കാതെ ഇടുക്കി സ്വദേശി ജയിലിൽ കഴിഞ്ഞത് 18 മാസം. ഒടുവിൽ വെറുതേവിട്ട് കോടതി

ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കികോഴിക്കോട് ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയുടെ ബന്ധുവായ യുവ...
16/08/2026

ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി

കോഴിക്കോട് ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയുടെ ബന്ധുവായ യുവതിയെ കൊലപ്പെടുത്തുകയും മൃ തദേഹത്തെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ആത്മഹത്യ ചെയ്തു.

വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ (35) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പകൽ 3.30 നാണ് വൈശാഖനെ വീട്ടിൽ വിഷം കഴിച്ച് അവ ശനിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. കഴിഞ്ഞ ജനുവരി 24 ന് ആയിരുന്നു വൈശാഖൻ പ്രതിയായ, നാടിനെ നടുക്കിയ സംഭവം. വർഷങ്ങളായി വൈശാഖനും ഭാര്യയുടെ ബന്ധുവായ യുവതി യും തമ്മിൽ പ്രണയത്തിലായി രുന്നു. യുവതി വൈശാഖനെ വി വാഹത്തിന് നിർബന്ധിച്ചതോടെയാണ് കൊലപ്പെടുത്താൻ തിരു മാനിച്ചത്. തുടർന്ന് യുവതി യോട് മോരിക്കരയിലുള്ള സ്വന്തം ഇൻഡസ്ട്രിയൽ ഷോപ്പിലേക്ക് വരാൻ ആവശ്യപ്പെടുകയും ഒരുമിച്ച് മരിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുകയുമായി രുന്നു. ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ യു വതി നിന്നിരുന്ന സ്കൂൾ കാൽ കൊണ്ട് തട്ടിമാറ്റി. ഇതോടെ കഴുത്തിൽ കയർ കുടുങ്ങി യുവതി പിടഞ്ഞു മരിച്ചു. യുവതി തൂങ്ങി കിടക്കുമ്പോഴും കഴുത്തിലെ കയർ അറുത്ത് മാറ്റി തറയിൽ കി ടത്തിയ ശേഷവും വൈശാഖൻ പീഡിപ്പിച്ചു.

മരണത്തിൽ സംശയം തോ ന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊ ലപാതക വിവരം പുറത്തറിഞ്ഞ ത്. കൊലപ്പെടുത്തുന്നതിന്റെ യുംപീഡിപ്പിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളും പൊലി സിന് ലഭിച്ചിരുന്നു. യുവതിയെ 16 വയസുമുതൽ വൈശാഖൻ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.

അതിനാൽ പ്രതിക്കെതിരേ പോക്സോ വകുപ്പുകളും ചുമ ത്തിയിരുന്നു. എലത്തൂർ ഇൻ സ്പക്ടർ കെ.ആർ രഞ്ജിത്ത് കൊ യിലാണ്ടി മജിസ്ട്രേട്ട് കോടതിയിൽ വൈശാഖനെതിരേ 490 പേജ് വരുന്ന കുറ്റപത്രം കഴിഞ്ഞ ഏപ്രിൽ 29 നാണ് സമർപ്പിച്ചത്. അതിനിടെയാണ് ഹൈക്കോടതി വൈശാഖന് ജാമ്യം അനുവദിച്ചത്. ക്രൂരകൃത്യം നടത്തിയ വൈശാഖനുമായുള്ള വിവാഹമോചന നടപടികൾ ഭാര്യ തുടരുന്തിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്.

വിധി പുറത്തുവന്നതിനു പിന്നാലെ കൊയിലാണ്ടിയിലെ അഭിഭാഷക ഓഫീസിലിരുന്ന് ഇ.കെ മമ്മദ് കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി. കഴിഞ...
12/08/2026

വിധി പുറത്തുവന്നതിനു പിന്നാലെ കൊയിലാണ്ടിയിലെ അഭിഭാഷക ഓഫീസിലിരുന്ന് ഇ.കെ മമ്മദ് കൊച്ചുകുട്ടിയെപ്പോലെ വിങ്ങിപ്പൊട്ടി. കഴിഞ്ഞ നാലര വർഷമായി താൻ അനുഭവിച്ച മാനസിക-സാമൂഹിക പീഡനങ്ങൾ ഓർത്തെടുത്തായിരുന്നു അദ്ദേഹത്തിന്റെ കണ്ണീർ.

അയൽവീട്ടിലെ പത്തുവയസ്സുകാരിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വ്യാജ പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട ബാലുശ്ശേരി പൂനോത്ത് സ്വദേശി ഇ.കെ മമ്മദിനെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു. ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന ശാസ്ത്രീയ-വൈദ്യപരിശോധനാ ഫലങ്ങളുടെയും പരാതിക്കാരിയായ കുട്ടിയുടെ വൈരുധ്യം നിറഞ്ഞ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കോടതി ഇയാളെ പൂർണമായും കുറ്റവിമുക്തനാക്കിയത്.

2022 മാർച്ച് 31-നാണ് ബാലുശ്ശേരി പോലീസ് മമ്മദിനെ അറസ്റ്റ് ചെയ്യുന്നത്. അയൽപക്കത്തെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഇയാൾക്ക് 82 ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നത്. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും സമൂഹത്തിൽ കുറ്റക്കാരനായി മുദ്രകുത്തപ്പെട്ടതോടെ ഇയാൾക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. ജാമ്യം കിട്ടിയിട്ടും സ്വന്തം വീട്ടിൽ കയറാനാകാതെ കഴിഞ്ഞ നാലര വർഷം അന്യസ്ഥലങ്ങളിലായിരുന്നു ഇയാളുടെ ജീവിതം.

വിചാരണവേളയിൽ പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി. മുത്തശ്ശി എഴുതിക്കൊടുത്ത പരാതിയിൽ താൻ ഒപ്പിടുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് പെൺകുട്ടി കോടതിയിൽ തുറന്നുപറഞ്ഞു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും ലൈംഗിക പീഡനം നടന്നതായി തെളിയിക്കാൻ പോലീസിനായില്ല. സംഭവം നടക്കുമ്പോൾ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളിൽനിന്ന് പുരുഷ ബീജം കണ്ടെത്തിയില്ലെന്ന ഫോറൻസിക് ലാബ് റിപ്പോർട്ടും കേസിൽ നിർണായകമായി.
പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു പോലീസുകാരിയാണ് തന്നെ വ്യാജ കേസിൽ കുടുക്കിയതിന് പിന്നിലെന്ന് മമ്മദ് ആരോപിക്കുന്നു.

നീണ്ട പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചെങ്കിലും തനിക്കും കുടുംബത്തിനും നഷ്ടപ്പെട്ട വർഷങ്ങളും അപമാനവും ഇനി തിരികെ ലഭിക്കില്ലെന്ന സങ്കടത്തിലാണ് മമ്മദ്.

മുസ്ലിം ലീഗിന്റെ MSF നേതാവ് ഉപജീവനത്തിനായി സ്വിഗി ഓട്ടും.....ജമാഅത്തെ ഇസ്ലാമിയുടെ SIO നേതാവ് മന്ത്രി ആപ്പീസിലും പണിയെടുക...
11/08/2026

മുസ്ലിം ലീഗിന്റെ MSF നേതാവ് ഉപജീവനത്തിനായി സ്വിഗി ഓട്ടും.....
ജമാഅത്തെ ഇസ്ലാമിയുടെ SIO നേതാവ്
മന്ത്രി ആപ്പീസിലും പണിയെടുക്കും..

മന്ത്രി ഷംസുദ്ധീൻ്റെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പരിഹസിച്ച് സോഷ്യൽ മീഡിയ!!|

09/08/2026

വ്യവസായ മന്ത്രിയുടെ നാട് ;തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലം പക്ഷേ വേങ്ങരക്കാരുടെ യാത്രാ ദുരിതത്തിന് ഇതുവരെ അറുതിയായില്ല.!

അവിവാഹിതയായ മകള്‍ ഗർഭിണിയാണെന്ന വിവരമറിഞ്ഞ് അപമാനം ഭയന്ന് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.ഡല്‍ഹിയി...
08/08/2026

അവിവാഹിതയായ മകള്‍ ഗർഭിണിയാണെന്ന വിവരമറിഞ്ഞ് അപമാനം ഭയന്ന് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍.

ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ ക്രൂരത. 18 വയസ്സുള്ള മകള്‍ ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് 52 കാരനായ പിതാവ് മകളുടെ കാലാല്‍ തൊട്ടു വണങ്ങിയ ശേഷം ആഗ്രയിലെ ചമ്പല്‍ നദിയില്‍ മുക്കി കൊലപ്പെടുത്തിയതെന്നാണ് വിവരം.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവായ ലഖ്പത് സിങ്ങിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മുങ്ങല്‍ വിദഗ്ദ്ധരും രക്ഷാപ്രവർത്തകരും നദിയില്‍ തിരച്ചില്‍ തുടരുകയാണ്.

സൗത്ത് ഡല്‍ഹിയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി മൂന്നു മാസം ഗർഭിണിയായിരുന്നുവെന്നാണ് വിവരം. പിതാവ് മകളെ കൊലപ്പെടുത്തിയെന്ന് ജൂലൈ 31 ന് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനന്ത് മിത്തല്‍ പറഞ്ഞു.

വിവാഹത്തിന് മുമ്പ് മകള്‍ ഗർഭിണിയായതിലെ അപമാനം ഭയന്ന് പ്രതിയായ പിതാവ്, ബന്ധുവുമായി ഗൂഢാലോചന നടത്തുകയും ആഗ്രയിലെ ബാസോണിക്ക് സമീപമുള്ള ചമ്പല്‍ നദിക്കരയിലേക്ക് മകളെ കൊണ്ടുപോയി മുക്കിക്കൊല്ലുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി പ്രസ്താവനയില്‍ വ്യക്തമാക്കി.

ജൂലൈ 28 ന് ചികിത്സയ്ക്കെന്ന വ്യാജേന താനും മരുമകനും ചേർന്ന് മകളെ ആഗ്രയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഒരു ബന്ധുവിന്റെ വീട്ടില്‍ രാത്രി തങ്ങിയ ശേഷം അടുത്ത ദിവസമാണ് ഇവർ പെണ്‍കുട്ടിയെ നദിക്കരയിലേക്ക് കൊണ്ടുപോയത്. നദിയിലേക്ക് ചാടാൻ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി തയ്യാറായില്ല. തുടർന്ന് പിതാവ് മകളുടെ കാല്‍തൊട്ട് വണങ്ങിയ ശേഷം, ബലമായി വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കുകയും തല വെള്ളത്തില്‍ മുക്കിപ്പിടിക്കുകയുമായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മരണം ഉറപ്പാക്കിയ ശേഷം, പിതാവ് കൈകൂപ്പി താൻ ചെയ്തതിന് മാപ്പ് ചോദിച്ചിരുന്നുവെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു. മകള്‍ വിഷാദരോഗത്തിലാണെന്നും ചികിത്സയ്ക്കായാണ് ആഗ്രയിലേക്ക് കൊണ്ടുപോയതാണെന്നുമായിരുന്നു മടങ്ങിയെത്തിയ ശേഷം പിതാവ് അയല്‍വാസികളോട് പറഞ്ഞത്. ചികിത്സയ്ക്കിടെ യുവതി മരിച്ചുവെന്നും ആഗ്രയില്‍ വച്ച്‌ തന്നെ സംസ്കാരം നടത്തിയെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍, ഇയാളുടെ വാദങ്ങളില്‍ സംശയം തോന്നിയ അയല്‍വാസിയാണ് പൊലീസിനെ വിവരമറിയിച്ചത്. ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും ഓടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ സാങ്കേതിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിതാവും മകളും വെള്ളത്തില്‍ നില്‍ക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ മരുമകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫോണിലെ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ മൂവരും ആഗ്രയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായും പൊലീസ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലുണ്ടായ വാഹനപകടത്തിന് പിന്നാലെ കന്‍വാര്‍ തീര്‍ത്ഥാടകരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ 24-...
08/08/2026

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലുണ്ടായ വാഹനപകടത്തിന് പിന്നാലെ കന്‍വാര്‍ തീര്‍ത്ഥാടകരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ 24-കാരനായ പിക്കപ്പ് ഡ്രൈവര്‍ അസീം അലി മരണപ്പെട്ടു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൊറാദാബാദ് സ്വദേശിയായ അസീം അലി മരണത്തിന് കീഴടങ്ങിയത്.

ജൂലൈ 31-ന് ഗഡ്മുക്തേശ്വറിന് സമീപം അസീം അലി സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ അസീമിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി തീര്‍ത്ഥാടകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ അസീമിനെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് മീററ്റിലും തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബോധം വീണ്ടെടുക്കാനാകാതെ മരണപ്പെടുകയായിരുന്നു.

മര്‍ദ്ദനത്തില്‍ ഏര്‍പ്പെട്ട അഞ്ച് പേരെ പേരെടുത്ത് പറഞ്ഞും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയുമായി ഗഡ്മുക്തേശ്വര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം, കലാപശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ആക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ പിതാവിന്റെ പരാതിയില്‍ മരിച്ച അസീം അലിക്കെതിരെയും പോലീസ് ക്രോസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കന്‍വാര്‍ യാത്രയുടെ മറവില്‍ നടക്കുന്ന റോഡ് അക്രമങ്ങളും ക്രമസമാധാന ലംഘനങ്ങളും വര്‍ദ്ധിച്ചുവരുന്നതിനെതിരെ വന്‍ ജനരോഷമാണ് ഉയരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

07/08/2026

'കൂരിയാടിനെക്കാളും വലിയ പൊട്ടൽ പൊട്ടും '
നാട്ടുകാരുടെ ആശങ്ക ഡെപ്യൂട്ടി കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുന്ന പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി...

07/08/2026

രാജസ്ഥാനിലെ ചുരു ജില്ലയിൽ ഫത്തേപൂരി സുജൻഗഡിലുള്ള സർക്കാർ മാതൃശിശു സംരക്ഷണ ആശുപത്രിയിൽ കോൺക്രീറ്റ് അടർന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്. 25 കാരിയായ കിരൺ മേഘ് വാൾ എന്ന യുവതിയുടെ തലയിലേക്കാണ് ഡോക്ടറെ കാണാൻ പോലും കഴിയുന്നതിനു മുമ്പ് പ്രധാന പ്രവേശന കവാടത്തിന്റെ , ദ്രവിച്ച കോൺക്രീറ്റ് അവശിഷ്ടം പതിച്ച് തലക്ക് ഗുരുതര പരിക്കേറ്റത്

വാസ്തവത്തിൽ, സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും സമ്പത്ത് കൊള്ളയടിക്കുന്നതിലും വ്യാപകമായ കമ്മീഷൻ വാങ്ങലിലും മാത്രമാണ്. ആളുകൾ ജീവിച്ചാലും മരിച്ചാലും.

കൊട്ടിഘോഷിച്ച കേന്ദ്ര സർക്കാറിൻ്റെ അടിസ്ഥാന വികസന പദ്ധതികളിൽ മിക്കതും ഉദ്ഘാടനം കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ എക്സ്പ്രസ് ഹൈവേ അടക്കം തകരുകയാണ്. ഇന്ന് വടകര MP അവിടത്തെ തകർന്ന .നാഷണൽ ഹൈവേയുടെ അവസ്ഥ ഗഡ്കരിയെ ബോധ്യപ്പെടുത്താൻ പോയി ചെരിപ്പ് തേഞ്ഞ ആവലാതി പത്രക്കാരുടെ മുമ്പിൽ പറയുകയുണ്ടായി.


Address

Kottakkal

Website

Alerts

Be the first to know and let us send you an email when Fourth Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share