Shareef Kottakkal

Shareef Kottakkal ആയിരം നാൾ എലിയെ പോലെ ജീവിക്കുന്നതിനേക്കാൾ ഒരുനാൾ സിംഹത്തെ പോലെ ജീവിച്ചു മരിക്കുന്നതാണ് എനിക്കിഷ്ടം

"എന്നെ തടസ്സപ്പെടുത്തിയാൽ ഇവിടെ മുഖ്യമന്ത്രിയും സംസാരിക്കില്ല.."വി ഡി സതീശൻ..നേർക്ക് നേർ പടനയിക്കുന്ന പ്രതിപക്ഷ നേതാവ് ത...
17/09/2025

"എന്നെ തടസ്സപ്പെടുത്തിയാൽ ഇവിടെ മുഖ്യമന്ത്രിയും സംസാരിക്കില്ല.."

വി ഡി സതീശൻ..

നേർക്ക് നേർ പടനയിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെയാണ് ഈ കാലയളവിൽ പിണറായി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി..

ഇന്നലെ രാഹുൽ നിയമസഭയിലെത്തി..

മാധ്യമങ്ങളും , ഭരണപക്ഷവും അത് മാത്രം ചർച്ച ചെയ്തു..

ഇന്ന് പോലീസ് അതിക്രമം ചർച്ചയായി , ആരോഗ്യ രംഗത്തെ വീഴ്ചകൾ ചർച്ചയായി..

പ്രതിപക്ഷം ട്രാക്കിൽ കയറി , ഭരണപക്ഷം പ്രതിരോധത്തിലായി..

രാഹുൽ മാറി നിൽക്കണമെന്നും , ചർച്ചയാവരുതെന്നും വി ഡി എന്ത് കൊണ്ട് ആഗ്രഹിക്കുന്നു എന്നതിന്റെ സിംപിൾ ഉത്തരമാണിത്..

തെരെഞ്ഞെടുപ്പ് പടി വാതിലിൽ നിൽക്കെ ഭരണപക്ഷ പരാജയം ചർച്ച ചെയ്യപ്പെടണോ..

രാഹുൽ ചർച്ചയാവണോ..

ഫാൻസുകാർ പൊടിക്കൊന്ന് അടങ്ങിയാൽ ചർച്ച മാറാതെ പിണറായി വിജയനെന്ന ദുരന്തത്തെ പൊളിച്ചsക്കാൻ കഴിയും..

അല്ലെങ്കിൽ..വേണ്ട പറയുന്നില്ല..

ഇർഷാദ് ലാവണ്ടർ

*വിഡി സതീശൻ പറയുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയമാണ്. അദ്ദേഹത്തെ വിമർശിക്കുന്നവർ ശ്വാസം മുട്ടിക്കുന്നത് കോൺഗ്രസ് പ്രസ്ഥാനത്ത...
14/09/2025

*വിഡി സതീശൻ പറയുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയമാണ്. അദ്ദേഹത്തെ വിമർശിക്കുന്നവർ ശ്വാസം മുട്ടിക്കുന്നത് കോൺഗ്രസ് പ്രസ്ഥാനത്തെയാണ്*.

രാഷ്ട്രീയം മൂല്യങ്ങളുടെയും സിദ്ധാന്തങ്ങളുടെയും താരതമ്യവേദിയാണ്. ചരിത്രാതീത കാലം മുതൽ തത്വശാസ്ത്ര മൂല്യങ്ങളിലേക്കാണ് ജനത ഓടി അടുത്തിട്ടുള്ളത്. ക്രിസ്തുവും, പ്രവാചകൻ മുഹമ്മദും, ബുദ്ധനും, പ്ലേറ്റോയും , അരിസ്റ്റോട്ടിലും എല്ലാം ഓരോ തത്വ സിദ്ധാന്തങ്ങളാണ് ജനതയ്ക്ക് മുമ്പിൽ വച്ചതും അനുയായികളെ സൃഷ്ടിച്ചെടുത്തതും. എ.ഒ.ഹ്യും തുടക്കം കുറിച്ചതും മഹാത്മാ ഗാന്ധിയും നെഹ്റുവും എല്ലാം പൂർണ്ണമാക്കിയതും കോൺഗ്രസിന്റെ മനോഹരമായ തത്വശാസ്ത്രം തന്നെയാണ്. ജനത നെഞ്ചിലേറ്റിയ കോൺഗ്രസ് മൂല്യം ഈ കാലഘട്ടത്തിൽ കോട്ടം വരാതെ കാക്കേണ്ടത് ഇന്നിന്റെ നേതൃത്വമാണ്.

CPM ഇടതുപക്ഷമല്ലന്നും തീവ്ര വലതു പക്ഷമാണന്നും ഈ കാലത്ത് യഥാർത്ഥ ഇടതുപക്ഷം ഞങ്ങൾ കോൺഗ്രസാണന്നും സമൂഹത്തിന് മുന്നിൽ വിളിച്ച് പറയുക മാത്രമല്ല സ്ഥാപിക്കുന്നതിലും ഇന്ന് കേരളത്തിൽ വിഡി സതീശൻ വിജയിച്ചിട്ടുണ്ട്. കോൺഗ്രസ് അകന്ന് പോയ സാഹിത്യത്തിന്റെ രാഷ്ട്രീയത്തിലേക്കും, സാംസ്കാരിക വ്യക്തിത്വങ്ങളിലേക്കും വായനയുടെ രാഷ്ട്രീയ സംസ്കാരത്തിലേക്കും കോൺഗ്രസിനെ അടുപ്പിക്കുന്നതിൽ സതീശന്റെ രാഷ്ട്രീയം വിജയിച്ച്‌ നിൽക്കുകയാണ്. പ്രകൃതി സ്നേഹവും വികസനവും ഒരേ പോലെ മുന്നോട്ട് പോകണമെന്ന് വിഡി സതീശൻ പറയുമ്പോൾ അത് കേൾക്കാൻ കേരളത്തിൽ ഇന്ന് ഒരു കൂട്ടം ജനതയുണ്ട്

രാഷ്ട്രീയം പറയാതെ എങ്ങനെ നിലനിൽക്കാൻ സാധിക്കും? നിലപാട് എന്നത് പൊതു രംഗത്ത് നിലനിൽപ്പിന് തന്നെ ആവശ്യമാണ്. നേതൃത്യം പറയുന്ന നിലപാട് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന്റെ ഭാഗവും ആണ്.

കോൺഗ്രസ് മൂല്യങ്ങളെ മുൻ നിർത്തുമ്പോൾ രാഹുൽ ചെയ്തത് വലിയ കുറ്റമാണ്. ആ കുറ്റങ്ങളുടെ ബോധ്യങ്ങളിൽ നിന്നാണ് വിഡി സതീശൻ സംസാരിക്കുന്നതും. കോൺഗ്രസിന് സാമൂഹികമായി നിലനിൽക്കാൻ ആ ബോധ്യം ആവശ്യമാണന്ന് പ്രവർത്തകരും തിരിച്ചറിയേണ്ടതുണ്ട്..

നിക്ഷിപ്ത താല്പര്യങ്ങൾ മുൻ നിർത്തി വി ഡി യുടെ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്താൻ ഏതെങ്കിലും പ്രവർത്തകർ ഇറങ്ങിയാൽ അവർ ഇല്ലായ്മ ചെയ്യുന്നത് കോർഗ്രസിനെ തന്നെയാണന്ന് മറക്കരുത്.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുജിത്തിനെ ക്രൂരമായി മർദ്ദിക്കാൻ നിർദേശം നൽകിയ അന്നത്തെ കുന്നംകുളം സി ഐ യും, ഇന്ന് ക...
12/09/2025

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുജിത്തിനെ ക്രൂരമായി മർദ്ദിക്കാൻ നിർദേശം നൽകിയ അന്നത്തെ കുന്നംകുളം സി ഐ യും, ഇന്ന് കെഎസ്‌യു പ്രവർത്തകരെ ഉപദ്രവിക്കുകയും അനാവശ്യമായി കയ്യിൽ വിലങ്ങും കറുത്ത മുഖംമൂടിയണിയിച്ച *വടക്കാഞ്ചേരി SHO ഷാജഹാന്റെ* ശങ്കരമംഗലം വള്ളൂരിലെ വീട്ടിലേക്ക് പ്രതിഷേധ *മാർച്ച് 12 സെപ്റ്റബർ 2025 ശനി നാളെ രാവിലെ 10 മണിക്ക്*..

*എല്ലാവരും പങ്കെടുക്കുക.. വിജയിപ്പിക്കുക..*

🇮🇳പാലക്കാട്ട് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ ഏറ്റവും കൂടുതൽ പഴി കേട്ടത് ആരാണ് എന്ന് എല്ലാവരും മറന്നു. 🇮🇳LDF. സ്ഥാനാർത്...
10/09/2025

🇮🇳പാലക്കാട്ട് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ
ഏറ്റവും കൂടുതൽ പഴി കേട്ടത് ആരാണ് എന്ന് എല്ലാവരും മറന്നു.

🇮🇳LDF. സ്ഥാനാർത്ഥി സരിൻ കുറ്റ പ്പെടുത്തിയത് ആരെയാണെന്നു എല്ലാവരും മറന്നു.

🇮🇳നിലമ്പൂരിൽ പിവി അൻവർ ഇല്ലാതെ വിജയിക്കാം എന്ന് പറഞ്ഞപ്പോ പലരും നെറ്റി ചുളിച്ചു.

🇮🇳ഇത്ര ആത്മവിശ്വാസത്തോടെ പാർട്ടിയെ തെരഞ്ഞെടുപ്പുകളിൽ നയിക്കൻ കാണിച്ച ആർജ്ജവം നമ്മൾ മറന്നു.

ഇതാണ് നമ്മൾ കോൺഗ്രസ് സോഷ്യൽ മീഡിയ .

ഇപ്പൊൾ എല്ലാവരും കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷ നേതാവിനെയാണ്.
കുറ്റം പറയാൻ എളുപ്പം .

സതീശൻ അല്ല മറ്റാരായിരുന്നലും നമ്മൾ കുറ്റപ്പെടുത്തും.

ഒരു കാര്യം നമ്മൾ വൈകാരിക തലം മാറ്റിവച്ചു ആലോചിക്കാൻ തയ്യാറാവണം.

രാഹുലിനെ അന്നു പുറത്താക്കിയില്ലയിരുന്നെങ്കിൽ നിങ്ങൾ കാണേണ്ടി വരുന്നത് അടുത്ത തെരഞ്ഞെടുപ്പ് വരെ നീളുന്ന സമര പരമ്പരകൾ ആവും. നിങ്ങളുടെയും എൻ്റെയും രാഹുൽ അനുകൂല പോസ്റ്റുകൾക്ക് ഒരു പിന്തുണയും ഉണ്ടാവില്ല.

സിപിഎമ്മിൽ ഒരു പണിയും ഇല്ലാതിരിക്കുന്ന പോഷക സംഘടനകൾ എല്ലാം കൂടി വമ്പിച്ച പ്രചാരണം അഴിച്ചു വിടും അതുവഴി സർക്കാരിന് എതിരെ ഉള്ള എല്ലാ ആരോപണങ്ങളും ഇല്ലാതാകും.( കോഴ മാണി, സരിത വിഷയങ്ങളിൽ ഇവർ എന്തൊക്കെ പേക്കൂത്തുകൾ ആണ് ചെയ്തു കൂട്ടിയത് എന്ന് പുതു തലമുറ കോൺഗ്രസ് അനുഭാവികൾക്ക് അറിയില്ല)അങ്ങനെ പൊതുവികാരം യുഡിഫിനെതിരാകും.
അവസാനം രാഹുൽ നാണം കെട്ടു സ്ഥാനം രാജിവയ്ക്കേണ്ടി വരും

ഒരിക്കലും രാഷ്ട്രീയ രംഗത്തേയ്ക്ക് തിരിച്ചു വരാൻ കഴിയാത്ത രീതിയിൽ.അത് രാഹുലിനെ തടയും .

അതാണ് സതീശൻ എന്ന brilliant leader ഒറ്റയടിക്ക് ഇല്ലാതാക്കിയത്.

ഇപ്പൊൾ വെട്ടിലായിരിക്കുന്നത് സിപിഎം ആണ്. കൂടുതൽ തെളിമയോടെ രാഹുലിനെ തിരിച്ചു കൊണ്ടു വരികയും ചെയ്യും.

ഈ നിരാശ സിപിഎം നേതൃത്വത്തിൻ്റെ പ്രതികരണങ്ങളിൽ തന്നെയുണ്ട്. കോൺഗ്രസ് പാർട്ടി ഇപ്പൊൾ എടുത്തിരിക്കുന്ന തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് തന്നെ എടുക്കണം.

അത് decision making capacity ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്.

അഴകോഴമ്പൻ നിലപാടുകൾ ഇല്ല.

കേരളം കണ്ടതിൽ ഏറ്റവും ബുദ്ധിമാനായ ഒരു നേതാവ് എന്നാണ് എനിക്ക് അദ്ദേഹത്തെ കുറിച്ചു തോന്നിയിട്ടുള്ളത്.

കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്...
05/09/2025

കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ തീരുമാനിച്ചു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് മോഷണ വിഷയം തുറന്നുകാട്ടിയതുമുതൽ, ഇവിഎമ്മുകളിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ കുറഞ്ഞു.

കോൺഗ്രസ് സംസ്ഥാന മന്ത്രിയുടെ അഭിപ്രായത്തിൽ, ഇവിഎമ്മുകളുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു, അതുകൊണ്ടാണ് ഈ നടപടി ആവശ്യമായി വന്നത്.

ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ എല്ലാവരും സമ്മതിച്ച മന്ത്രിസഭാ യോഗത്തിലാണ് കർണാടക സർക്കാർ ഈ തീരുമാനമെടുത്തത്.



*വിട്ടുകൊടുക്കാതെ കേരളം; വിലക്കയറ്റത്തിൽ എല്ലാ മാസവും നമ്പർ വൺ, ദേശീയതലത്തിൽ കുറഞ്ഞപ്പോൾ കേരളത്തിൽ വൻ വിലക്കയറ്റം*നിത്യോ...
02/09/2025

*വിട്ടുകൊടുക്കാതെ കേരളം; വിലക്കയറ്റത്തിൽ എല്ലാ മാസവും നമ്പർ വൺ, ദേശീയതലത്തിൽ കുറഞ്ഞപ്പോൾ കേരളത്തിൽ വൻ വിലക്കയറ്റം*

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് (റീട്ടെയ്ൽ പണപ്പെരുപ്പം) ദേശീയതലത്തിൽ കുത്തനെ കുറഞ്ഞിട്ടും കടകവിരുദ്ധമായി കേരളത്തിൽ വൻ കയറ്റം. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ എല്ലാ മാസവും കേരളം മാറുകയും ചെയ്തു.

ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം അഥവാ റീട്ടെയൽ പണപ്പെരുപ്പം
ജൂണിൽ ആറര വർഷത്തെ
താഴ്ചയായ 2.10 ശതമാനമായാണ്
ഇടിഞ്ഞത്.

മേയിൽ ഇത് 2.82
ശതമാനമായിരുന്നു. എന്നാൽ,
കേരളത്തിൽ പണപ്പെരുപ്പം മേയിലെ 6.46 ശതമാനത്തിൽ നിന്ന് 6.71
ശതമാനമായി കുതിച്ചുകയറി.

ജനുവരി മുതൽ വിലക്കയറ്റത്തോതിൽ കേരളമാണ് നമ്പർ വൺ.

ദേശീയതലത്തിൽ ഓരോ മാസവും പണപ്പെരുപ്പം കുറയുമ്പോൾ കേരളത്തിൽ കൂടുകയാണ്.

*സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിൽ വിലക്കയറ്റം സാരമായി ബാധിക്കുബോൾ മാർക്കറ്റിൽ ഇടപെടേണ്ട സർക്കാർ നോക്കുത്തിയായി നിൽക്കുന്നത് പരിതാകരമായ അവസ്ഥയാണ്*

*നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് സർക്കാരിന്റെ മുൻഗണനനയിൽ പോലും ഇല്ലെന്നത് ഈ ഓണക്കാലത്തും മലയാളികളെ വലക്കുന്ന ഒന്നാണ്*

🪙🪙🪙

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ്. ഉറച്ചുനിൽക്കാതെ താൻ വെറുതെ ആരോപണ...
01/09/2025

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ്. ഉറച്ചുനിൽക്കാതെ താൻ വെറുതെ ആരോപണങ്ങൾ ഉന്നയിക്കാറില്ലെന്നും സ്വപ്ന സുരേഷ് മനോരമ ഓൺലൈനോട് പറഞ്ഞു. കടകംപള്ളിക്ക് എതിരായി കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ ഇപ്പോൾ‌ പ്രതികരിക്കാനില്ല....

ഒരു പ്രമുഖ ചാനലിനോടും മാധ്യമ സുഹൃത്തുക്കളോടും പറയാനുള്ളത്.ഞാന്‍ ശ്രീനാദേവി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്ര...
31/08/2025

ഒരു പ്രമുഖ ചാനലിനോടും മാധ്യമ സുഹൃത്തുക്കളോടും പറയാനുള്ളത്.

ഞാന്‍ ശ്രീനാദേവി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രതിനിധിയായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ്. പാലക്കാട് MLA രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരുള്ള വീട് നില്‍ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയുമാണ്‌.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടർ എന്നെ ഫോണിൽ വിളിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലില്‍ നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ആരാണിത് പറഞ്ഞത് എന്ന് ചോദിച്ച എന്നോട് "പേടിക്കണ്ട, മൊത്തത്തിൽ എല്ലാരും, എല്ലാ മാധ്യമപ്രവർത്തകരും ഒന്നും അറിഞ്ഞിട്ടില്ല" എന്ന് എന്നെ സമാധാനപ്പെടുത്തികൊണ്ടുള്ള സംസാരം തുടരുകയായിരുന്നു. ഞാൻ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാൽ മതി എന്നും.

എന്നോട് ഏറെ സൗഹൃദത്തോടെ അത്രയും നേരം സംസാരിച്ച മാധ്യമപ്രവര്‍ത്തകയോടുള്ള സ്നേഹം നിലനിര്‍ത്തിക്കൊണ്ട് ആ പ്രമുഖ ചാനലിനോടാണ് :

എന്ത് തോന്നുന്നു നിങ്ങൾക്ക് ഇത്തരം മാധ്യമപ്രവർത്തനത്തെക്കുറിച്ച്..?

എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാൻ ഇല്ലാതിരിക്കെ, കേട്ടുകേൾവി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ല.

സാങ്കല്പിക ഇരകളെ സൃഷ്ടിച്ച് അവർക്ക് പിന്നാലെ ഇരയെന്നു കേൾക്കുന്നു, നിങ്ങൾ ഇരയാണ്, ഞങ്ങൾ സംരക്ഷകരാണ് എന്ന് പറയുന്ന നിങ്ങള്‍ ഇരകളെ തേടുന്ന Predator ആയി മാറരുത്. 24x7 വാർത്തകൾ നിറയ്ക്കാൻ ശ്രമിക്കുമ്പോള്‍ മനുഷ്യമനസ്സുകളുടെ മജ്ജയും മാംസവും തിന്നുന്ന മാധ്യമ Psychopath കളായി പരിണമിക്കാതിരിക്കാന്‍ ശ്രമിക്കണം.

നിങ്ങൾക്ക് ആരാണ് ഇങ്ങനെ ഒരു ഉത്തരവാദിത്തം നൽകിയത്?
പെൺകുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങൾക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയർത്തി ശല്യം ചെയ്യുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പ്രമുഖ ചാനലിനെതിരെ പോലിസ് കേസെടുക്കണം.

'കല്ല് കൊത്താനുണ്ടോ കല്ല്' എന്ന് ഉറക്കെ വിളിച്ചു നടക്കുന്നവരെപ്പോലെ നിങ്ങൾ പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനും തപ്പിയിറങ്ങാനും ഈ കാട്ടുന്ന വ്യഗ്രതയിൽ നിങ്ങൾ കൊത്തിയെടുക്കുന്ന ദുരാരോപണങ്ങളുടെ കല്‍ക്കൂട്ടങ്ങളില്‍ പാകപ്പിഴകള്‍ ഉണ്ടാകരുത്. നിയമത്തിനു മുന്നിലെ തെറ്റുകാർ ആരാണെങ്കിലും ശിക്ഷിക്കപ്പെടും. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനുമുന്‍പില്‍ തെറ്റുകാരന്‍ ആണെങ്കില്‍, ശിക്ഷിക്കപ്പെടട്ടെ.

പ്രമുഖ ചാനലിനുള്ള ഈ 'സ്ത്രീ സംരക്ഷണ അജണ്ട' ഒരു മാധ്യമപ്രവർത്തക sexual harassment നേരിടേണ്ടി വന്നപ്പോള്‍ നിശബ്ദത പാലിച്ചു. അത് നിങ്ങളുടെ അന്വേഷണത്തില്‍പ്പെടേണ്ടതല്ലേ?

എന്റെ പിന്നാലെ വന്ന നേരത്ത്, പ്രമുഖ ചാനലിന്:

ആ മാധ്യമപ്രവർത്തകയെ ചേർത്തുപിടിച്ച് 'ഞങ്ങളുണ്ട് കൂടെ' എന്ന് പറയാമായിരുന്നില്ലേ?
ഒരു പരാതി നൽകാൻ പിന്തുണയ്ക്കാമായിരുന്നില്ലേ?
ആരോപണവിധേയനെ മാധ്യമവിചാരണ ചെയ്യാമായിരുന്നില്ലേ?
ഒരു ഫേസ്ബുക് പോസ്റ്റിലൂടെ അല്ലാതെ നേരിട്ട ദുരനുഭവം ഉറക്കെ പറയുവാൻ കരുത്തു നൽകാമായിരുന്നില്ലേ?
നിയമനീതി വ്യവസ്ഥകളെ കാറ്റിൽപറത്താൻ തക്ക ത്രാണിയുള്ള നിങ്ങളുടെ മാധ്യമ കണ്ണിൽപ്പൊടികാറ്റ് ആഞ്ഞുവീശാമായിരുന്നില്ലേ?

എന്റെ പിന്നാലെ വന്ന നേരത്തിന്റെ നാമമാത്രം സമയം മതിയായിരുന്നുവല്ലോ, ആ ഉമ്മറപ്പടികടന്ന പെൺകുട്ടിയെ ചേർത്ത് പിടിക്കാൻ..?
നാട്ടിലെ എല്ലാരുടെയും പിന്നാലെ ഓടികുഴയുന്ന ഈ പ്രമുഖ ചാനല്‍ വല്ലപ്പോഴും സ്വന്തം അകത്തളങ്ങൾ ഒന്ന് തൂത്തു വൃത്തിയാക്കുന്നത് നല്ലതാണ്.

അനീതിയുടെ കോഴിപ്പങ്ക് പറ്റി സഹപ്രവർത്തകയുടെ അഭിമാനത്തിന് വില പറഞ്ഞവർക്ക് ഒരു "ബ്രേക്കിങ് ന്യൂസ്‌" ഇല്ലാതെ, 24x7 സ്ക്രോളിങ് ന്യൂസ്‌ ഇല്ലാതെ കാട്ടുന്ന ഈ 'Pseudo സ്ത്രീ സംരക്ഷണ ത്വര' ചില മാധ്യമങ്ങളുടെ കാപട്യം തുറന്നുകാട്ടുന്നതാണ്.
ഈ പ്രമുഖ ചാനല്‍ എന്നോട് കാട്ടിയ ഈ "കെയർ ഏട്ടൻ" സ്നേഹം ആ ഓഫീസ് മുറിയിലെ 4 ചുവരുകൾക്കുള്ളിൽ നിന്നും തുടങ്ങട്ടെ.

"എല്ലാരും അറിഞ്ഞു എന്ന് വിഷമിക്കേണ്ട" എന്ന് എന്നെ ആശ്വസിപ്പിച്ചപ്പോള്‍,
എനിക്ക് ദുരനുഭവം ഉണ്ടായി എന്ന് എന്നോട് പറഞ്ഞപ്പോൾ,
എന്റെ അഭിമാനത്തിനേറ്റ മുറിവ് നിങ്ങളുടെ മഞ്ഞപത്രത്തിൽ പൊതിഞ്ഞാൽ ഉണങ്ങുകയില്ല.

ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഗൂഢാലോചന അന്വേഷണവിധേയമാക്കേണ്ടതാണ്. Genuine പരാതി ഉള്ളവര്‍ മുന്നോട്ട് വരട്ടെ, വാർത്തകൾ സൃഷ്ടിക്കട്ടെ. അതല്ലാതെ ഓരോ വ്യക്തിയേയും അന്വേഷിച്ചു പരാതി ഉണ്ടോ എന്ന് ചോദിക്കുന്ന മാധ്യമപ്രവർത്തന രീതി ശരിയായി തോന്നുന്നില്ല. പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണം. നിരപരാധികളെ അപമാനിക്കാന്‍ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനശൈലി പിന്തുണച്ചാൽ നാളെ ഇവർ സൃഷ്ടിക്കുന്ന രാഷ്ട്രീയ-വ്യക്തിതാല്പര്യ അജണ്ടകൾക്ക് നമ്മുടെ ഓരോരുത്തരുടെയും വേണ്ടപ്പെട്ടവരും വേട്ടയാടപ്പെടും. പരാതിക്കാരെ സൃഷ്ടിച്ചെടുക്കാനുള്ള ഈ ക്രിമിനൽ നെട്ടോട്ടം മാധ്യമധർമ്മമല്ല, മര്യാദയല്ല.

*പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര സമര യാത്രയുടെ ഭാഗമായുള്ള പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്റെ ലിങ്ക് ഇതോടൊപ്പം അയയ്ക്കുന്ന...
24/01/2025

*പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര സമര യാത്രയുടെ ഭാഗമായുള്ള പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്റെ ലിങ്ക് ഇതോടൊപ്പം അയയ്ക്കുന്നു. ഇന്ന് വൈകിട്ട് 7 മുതലാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. എല്ലാവരും സഹകരിക്കണേ. കാമ്പയിന്‍ വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.*

https://socialwaves.in/OFRd2
https://socialwaves.in/OFRd2
https://socialwaves.in/OFRd2

Address

Kottakkal
676510

Alerts

Be the first to know and let us send you an email when Shareef Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share