
28/07/2025
ആദ്യം അവർ വന്നത് കമ്യൂണിസ്റ്റുകാരെ തേടിയാണ്. പക്ഷേ, ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു കമ്യൂണിസ്റ്റായിരുന്നില്ല..
പിന്നെ അവർ സോഷ്യലിസ്റ്റുകളെ തേടിവന്നു. അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു സോഷ്യലിസ്റ്റായിരുന്നില്ല....
തുടർന്ന് അവർ ട്രേഡ് യൂണിയൻ പ്രവർത്തകരെ തേടിവന്നു. അപ്പോഴും ഞാൻ മിണ്ടിയില്ല. കാരണം ഞാൻ ട്രേഡ് യൂണിയൻ അംഗമായിരുന്നില്ല....
പിന്നെ അവർ ജൂതന്മാരെ തേടിവന്നു. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ഒരു ജൂതനായിരുന്നില്ല....
ഇപ്പോൾ അവർ എന്നെ തേടിവന്നു. അപ്പോൾ പക്ഷേ ആരും അവശേഷിക്കുന്നില്ല, എനിക്കുവേണ്ടി സംസാരിക്കാൻ’.
പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വരികള്‍പോലെ കമ്യൂണിസ്റ്റുകാരന്റെ ചോര ഒഴുകുമ്പോള്‍, മുസ്ലിമിന്റെ ചോര ഒഴുകുമ്പോള്‍ ദലിതൻ്റെ ചോരയൊഴുകുമ്പോൾ മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം ഒരു പുതിയ അര്‍ത്ഥതലത്തില്‍ വായിക്കാന്‍ സഭാനേതൃത്വത്തിനു കഴിയാതെ പോകുന്നില്ലെ? ''ഞാന്‍ വിശന്നവനായിരുന്നു നീ എനിക്ക് ഭക്ഷിക്കാന്‍ നല്‍കിയില്ല. ഞാന്‍ ദാഹിച്ചവനായിരുന്നു, നീ എനിക്കു കുടിക്കാന്‍ വെള്ളം തന്നില്ല. ഞാന്‍ രോഗിയും തടവിലുമായിരുന്നു, നീ എന്റെ അരികിലേക്ക് വന്നില്ല.''
ഫാസിസത്തെ താലോലിക്കുകയും ഇതര മതസ്തരെ ഭീകരായി ചിത്രീകരിക്കുകയും ചെയ്യുന്ന ക്രിസ്ത്യൻ സഭകൾ ശ്രദ്ധിച്ചാൽ നന്ന് .കേരളം വിട്ടാൽ നിങ്ങളോട് ഫാസിസത്തിന് പുല്ലുവിലയാണ്.ഒരുമിച്ച് നിന്നാൽ എല്ലാവർക്കും അന്തസ്സോടെ ജീവിക്കാം.
- KPA ലത്തീഫ്